{[['
']]}
']]}
Kerala tv show and newsദുബായ്: സാഹസികത ചിലരുടെ കൂടെപ്പിറപ്പാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാഹസികനായ ഒരു രാജകുമാരനാണെന്ന് ദുബായ്ക്കാര്‍ക്കറിയാമല്ലോ. ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി യുഎഇ പതാക നാട്ടിയിരുന്നു. നീന്താനുള്ള ഹമദാന്റെ താത്പര്യവും പ്രസിദ്ധമാണല്ലോ ഇത്തവണ 64 കാരനായ ആനയ്‌ക്കൊപ്പം നീന്തിയാണ് ഹംദാന്‍ ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്. ഹമദാനും ആനയും വെള്ളത്തിനടിയിലൂടെ നീന്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നു. പൊതുവെ സാഹസികനായ രാജകുമാരന്റെ ഈ പ്രവര്‍ത്തികള്‍ യുഎഇക്കാരെ അദ്ഭുതപ്പെടുത്തുന്നില്ല. ടപ്പാട്: അല്‍ ബയാന്‍ എന്നാല്‍ ചിത്രങ്ങളള്‍ പ്രചരിച്ചതോടെ ഹംദാന്റെ ആരാധകരുടെ എണ്ണം കൂടി. കരയിലെ ഭീമനൊപ്പം വെള്ളത്തില്‍ ആസ്വദിച്ച് നീന്തുന്ന ഹംദാന്റെ ചിത്രങ്ങള്‍ അല്‍ബയാന്‍ നല്‍കിയിട്ടുണ്ട്. ആനയ്‌ക്കൊപ്പം നീന്തുന്ന ഹമദാന്‍ ഏറെ സന്തോഷവാനായിട്ടാണ് ചിത്രങ്ങളില്‍ കാണുന്നത്.

Post a Comment