{[['
']]}
']]}
സ്റ്റോക്ക് ഹോമിലെ സബ് വെ സ്‌റ്റേഷനിലാണ് വിചിത്രമായ ഒരു പരസ്യ ബോര്‍ഡാണ് യാത്രക്കാരെ ആകര്‍ഷിച്ചത്. ഒരു പ്രാദേശിക കേശ സംരക്ഷണ ഉത്പ്പന്നത്തിന്റെ പരസ്യ ബോര്‍ഡിലെ 'ജീവനുള്ള' മോഡലാണ് കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നത്. പ്ലാറ്റ് ഫോമിനോട് ചേര്‍ന്നാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിയ്ക്കുന്നത്. ട്രെയിന്‍ കടന്ന് പോകുമ്പോള്‍ പരസ്യബോര്‍ഡിലെ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ കാറ്റില്‍ പറക്കും. പുഞ്ചിരിയോടെ പെണ്‍കുട്ടി മുടിയിഴ മാടിയൊതുക്കും. വീണ്ടും അടുത്ത ട്രെയിന്‍ വരാനായുള്ള കാത്തിരിപ്പ്. . സാങ്കേതിക വിദ്യയാണ് ഇവിടെ മികച്ച് നില്‍ക്കുന്നത്. നേരത്തെ സോണിക് സെന്‍സറുളുടെ സഹായത്തോടെയാണ പരസ്യബോര്‍ഡിലെ മോഡലിനെ ചിത്രീകരിച്ചത്. പിന്നീട് ചില പ്രത്യേക സജ്ജീകരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മോഡലിന്റെ മുടി കാറ്റില്‍ പറക്കുന്ന പ്രതീതി ഉണ്ടാക്കുകയായിരുന്നു. വെറും ഒരു ദിവസത്തേയ്ക്ക് വേണ്ടിയാണ് പരസ്യം ഉണ്ടാക്കിയതെങ്കിലും അഞ്ച് ദിവസത്തോളം പരസ്യം നില നിന്നു


Post a Comment