Movie :

kerala home tv show and news

Home » » മലേഷ്യന്‍ വിമാനത്തെ അവസാനമായി കണ്ടത് മലാക്കയിലെന്ന് തെളിവ്, മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി വിമാനത്തില്‍ കയറിയത് ഇറാന്‍ സ്വദേശികള്‍

മലേഷ്യന്‍ വിമാനത്തെ അവസാനമായി കണ്ടത് മലാക്കയിലെന്ന് തെളിവ്, മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി വിമാനത്തില്‍ കയറിയത് ഇറാന്‍ സ്വദേശികള്‍

{[['']]}
Kerala tv show and news
കോലാലംപുര്‍: ചൈനയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലേഷ്യന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുന്നതിന് മുമ്പ് അവസാനമായി കണ്ടത് സ്‌ട്രെയ്റ്റ് ഒഫ് മലാക്കയിലാണെന്ന് സൈനിക വൃത്തങ്ങള്‍. മലായ് പെനിന്‍സുലയ്ക്കും ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയ്ക്കും ഇടയ്ക്കുള്ള ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ ചാലുകളില്‍ ഒന്നാണ് സ്‌ട്രെയിറ്റ് ഒഫ് മലാക്ക. വിമാനവും എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് കോട്ട ഭാറു എന്ന സ്ഥലത്ത് വച്ചാണ്. അവിടെ നിന്ന് വളരെ താഴ്ന്ന് പറന്ന വിമാനം മലാക്ക സ്‌ട്രെയിറ്റിലേക്ക് പോവുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.

കടലില്‍ തകര്‍ന്നുവീഴാമെന്ന സാധ്യതള്ളിക്കളയാന്‍ ആവാത്തതിനാല്‍ മലാക്ക കടലിടുക്കിലും തെരച്ചില്‍ നട്തതുന്നുണ്ട്. 35,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം ദിശമാറിയപ്പോള്‍ പറക്കുന്നതിന്റെ ഉയരം 29,500 അടിയിലേക്കു മാറ്റുകയും ചെയ്തു. കിഴക്കോട്ടു തിരയുന്നതിനു പകരം എതിര്‍ദിശയിലേക്കാണ് വിമാനം പറന്നത്. ഏകദേശം 500 കിമീ എങ്കിലും ഇങ്ങനം സഞ്ചരിച്ചുവെന്നാണ് നിഗമനം.

ഇതിനിടെ വിമാനത്തില്‍ മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി യാത്രചെയ്ത രണ്ടുപേരും ഇറാന്‍ സ്വദേശികളാണെന്ന് കണ്ടെത്തി. എന്നാല്‍ ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് മലേഷ്യന്‍ പോലീസ് മേധാവി ഖാലിദ് അബൂബക്കര്‍ പറഞ്ഞു. പതിനെട്ടുകാരനായ പൗരിയ നൂര്‍ മുഹമ്മദ് മെഹര്‍ദാദ്, 29 വയസ്സുള്ള ദെല്‍വാര്‍ സയ്യിദ് മുഹമ്മ് റെസ എന്നിവരാണ് മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി വിമാനത്തില്‍ കയറിയത്. ഇരുവരുടേയും ചിത്രങ്ങള്‍ ഇന്റര്‍പോള്‍ പുറത്തുവിട്ടു. ഓസട്രേലിയ, ഇറ്റലി സ്വദേശികളുടെ പാസ്‌പോര്‍ട്ട് മോഷ്ടിച്ചാണ് ഇവര്‍ യാത്രചെയ്തത്.

ബെയ്ജിങ് വഴി ആംസ്റ്റര്‍ഡാമിലേക്ക് പോവുകയായിരുന്നു ഇരുവരുടേയും ലക്ഷ്യമെന്ന് യാത്രാരേഖകള്‍ വ്യക്തമാക്കുന്നതായി ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ് നോബിള്‍ പറഞ്ഞു. തായ്‌ലന്‍ഡിലെ ട്രാവല്‍ഏജന്‍സി മുഖേന ഇറാന്‍ സ്വദേശിയായ ഇടനിലക്കാരനാണ് ഇവര്‍ക്കായി ടിക്കറ്റ് എടുത്തത്. മുഹമ്മദ് മെഹര്‍ദാദിന്റെ അമ്മ ജര്‍മനിയിലാണ്. ഇവരുമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. ഭീകരബന്ധം ഇവര്‍ക്കില്ലെന്ന് സ്ഥിരീകരിച്ചു. മോഷ്ടിച്ച പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇവര്‍ വിമാനത്തില്‍ കയറിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 പേരുമായി വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ കാണാതായ വിമാനത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. തീവ്രവാദി ആക്രമണം, അട്ടിമറി എന്നീ സാധ്യതകള്‍ ഇനിയും തള്ളിക്കളയാറായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വിമാനം റഡാര്‍ സ്‌ക്രീനില്‍നിന്ന് അപ്രത്യക്ഷമായ തെക്കന്‍ ചൈനാ കടലിലെ 185 കിലോമീറ്റര്‍ ചുറ്റളവിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

42 കപ്പലുകളും 35 വിമാനങ്ങളും ദൗത്യത്തില്‍ പങ്കെടുക്കുന്നു. മുന്‍നിശ്ചയിച്ച വ്യോമപാതയില്‍നിന്ന് കോലാലംപുരിന് സമീപമുള്ള സുബാങ് വിമാനത്താവളം ലക്ഷ്യമാക്കി വിമാനം തിരിച്ചുവന്നതായി സംശയിക്കുന്നതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. ഈ സാധ്യതയും അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് 239 പേരുമായി പോയ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ  വിമാനം കാണാതായത്.
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger