ആലപ്പുഴ: ഫെയ്സ് ബുക്കില്‍ പരിചയപ്പെട്ട കാമുകിയെ കാണാനെത്തിയ കാമുകന്‍ ഞെട്ടി. കുഞ്ഞുമായെത്തിയ വീട്ടമ്മയെ കണ്ട് സ്ഥലം വിടാനൊരുങ്ങിയ കാമുകന്‍ കുടുങ്ങുകയും ചെയ്തു. ഹരിപ്പാട് തൃക്കുന്നപ്പുഴ കോട്ടമുറിയിലെ ഒരു യുവതിയാണ് ഹോട്ടല്‍ മാനേജുമെന്റ് വിദ്യാര്‍ത്ഥിയും പാലക്കാട് സ്വദേശിയുമായ ശ്രീജിത്ത് എന്ന യുവാവുമായി ഫേയ്സ് ബുക്കിലൂടെ പ്രണയത്തിലായത്. ഫെയ്സ് ബുക്കില്‍ കണ്ട യുവതിയുടെ ഫോട്ടോയില്‍ ആകൃഷ്ടനായ യുവാവ് 2 വര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അമ്മ ക്യാന്‍സര്‍ വന്ന് മരിച്ചെന്നും തനിക്ക് വേറെ ആരുമില്ലെന്നുമുള്ള യുവതിയുടെ കമന്റില്‍ സഹതാപം മൂത്താണ് യുവാവ് വീണത്. പഠനത്തിനുശേഷം ഇപ്പോള്‍ കാറ്ററിംഗ് സര്‍വീസ് നടത്തുന്ന യുവാവ് കാറ്ററിംഗുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ എത്തുകയും താന്‍ ആലപ്പുഴയില്‍ വന്ന കാര്യം യുവതിയെ ഫോണില്‍ വിളിച്ചറിയിക്കുകയുമായിരുന്നു. യുവതി പാനൂരിലെ ബന്ധുവീട്ടില്‍ പോകാനെന്ന് പറഞ്ഞ് സ്വര്‍ണ്ണവും വസ്ത്രങ്ങളും മറ്റുമായാണ് വീട്ടില്‍ നിന്നിറങ്ങിയത്.
കാമുകനെ കാണാനായി ആലപ്പുഴയില്‍ എത്തിയ യുവതിയെ കണ്ട് കാമുകന്‍ ഞെട്ടുകയായിരുന്നു. 7 മാസം പ്രായമുള്ള കുഞ്ഞുമൊത്താണ് യുവതി കാമുകനെ കാണാന്‍ വന്നത്. യുവാവ് പിന്തിരിയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. യുവതി കുട്ടിയുമൊത്ത് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് കുഞ്ഞിനെയും തള്ളയെയും കൊണ്ട് ബൈക്കില്‍ ഗുരുവായൂര്‍ക്കും അവിടെനിന്നും പാലക്കാട്ടേയ്ക്കും പോകുകയായിരുന്നു. യുവതി വീട്ടില്‍ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫെയ്സ് ബുക്കില്‍ കയറി നിരന്തരം ബന്ധപ്പെടുന്ന നമ്പര്‍ കണ്ടുപിടിക്കുകയും അതിലേയ്ക്ക് വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് കാമുകനെയും കാമുകിയെയും പോലീസ് കസ്റ്റഡില്‍ എടുക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ വിദേശത്താണ്. അങ്കണവാടി ഹെല്‍പര്‍ തസ്തികയില്‍ ആണ് യുവതി ജോലി ചെയ്യുന്നത്. എന്തായാലും പിന്നീട് കാമുകനെയും കാമുകിയെയും കോടതിയില്‍ ഹാജരാക്കി.
{[['']]}