Kerala tv show and news
വീട്ടുകാര്‍ വെടിവെച്ചു; ചാക്കില്‍ കെട്ടി കനാലില്‍ ഇട്ടു; പ്രണയിച്ചവനെ വിവാഹം കഴിച്ച പാക് യുവതി എന്നിട്ടും ജീവനോടെ
ഇസ്‌ളാമാബാദ്: പ്രണയിച്ചവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ മര്‍ദ്ദിക്കുകയും രണ്ടു തവണ നിറയൊഴിച്ച ശേഷം മരിച്ചെന്ന് കരുതി ചാക്കില്‍ കെട്ടി കനാലില്‍ തട്ടിയ യുവതി എന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുകയറി. പഞ്ചാബ് പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ പാകിസ്‌ഥാന്‍കാരിയായ 18 കാരി സാബാ മഖ്‌സൂദിനോടായിരുന്നു ഉറ്റവരും ഉടയവരും ഈ ദ്രോഹം ചെയ്‌തത്.
പിതാവ്, അമ്മാവന്‍, സഹോദരന്‍, അമ്മാവി എന്നിവര്‍ ചേര്‍ന്നായിരുന്നു മഖ്‌സൂദിനെ തല്ലി അവശയാക്കിയ ശേഷം കനാലിലേക്ക് വലിച്ചെറിഞ്ഞത്. കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ചതിനായിരുന്നു ശിക്ഷ. അഞ്ചു ദിവസം മുമ്പാണ് കാമുകനും അയല്‍ക്കാരനുമായ മുഹമ്മദ് ഖൈ്വസര്‍ എന്ന യുവാവിനെ മഖ്‌സൂദ് വിവാഹം ചെയ്‌തത്. ഇത് കുടുംബത്തെ ചൊടിപ്പിച്ചു.
രണ്ടു തവണ വെടി വെച്ച ശേഷം മഖ്‌സൂദിനെ ചാക്കില്‍ കെട്ടി ഹഫീസാബാദിലേക്ക് കൊണ്ടുപോകുകയും കനാലിലേക്ക് വലിച്ചെറിയുകയും ചെയ്‌തു. അബോധാവസ്‌ഥയിലായ മഖ്‌സൂദ് മരിച്ചെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്. കവിളിലും ഇടതുകൈയ്യിലും ആഴത്തില്‍ മുറിവേറ്റ മഖ്‌സൂദ് വെള്ളത്തില്‍ വീണതിന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ബോധം വീണ്ടെടുക്കുകയും തീരത്തണയുകയും ചെയ്‌തു. അവശനിലയില്‍ മഖ്‌സൂദിനെ കണ്ട ചിലര്‍ അവളെ ആശുപത്രിയിലാക്കി. ഇപ്പോള്‍ മഖ്‌സൂദ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്.
സമാന രീതിയില്‍ നടന്ന ഒരു ദുരഭിമാന കൊലയുടെ പേരില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ വിമര്‍ശനത്തിന് ഇരയായതിന് തൊട്ടു പിന്നാലെയാണ് പാകിസ്‌ഥാനില്‍ നിന്നും രണ്ടാമത്തെ സംഭവവും ഉണ്ടായിരിക്കുന്നത്. പൊതുവേ ആലോചിച്ചുറപ്പിച്ച വിവാഹത്തോട് ആഭിമുഖ്യം കാട്ടുന്ന പാകിസ്‌ഥാനില്‍ പെണ്‍കുട്ടികള്‍ സ്വയം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് പല കുടുംബത്തിനും അംഗീകരിക്കാന്‍ പ്രയാസമാണ്. പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ച ഫര്‍സാനാ ഇഖ്‌ബാല്‍ എന്ന യുവതിയെ കുടുംബം വകവരുത്തിയത് കഴിഞ്ഞയാഴ്‌ചയായിരുന്നു.
{[['']]}