{[['']]}
കുര്‍ബാനക്കിടെ വൈദികനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
ഫ്രാന്‍സിസ് പെരേര എന്നയാള്‍ കന്നാസില്‍ മണ്ണെണ്ണയുമായത്തെി ഫാ. ദേവസിയുടെ ളോഹയിലേക്കൊഴിച്ച് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. അദ്ദേഹം ഉടന്‍ അവിടെനിന്ന് മാറുകയും പള്ളിയിലുണ്ടായിരുന്നവര്‍ ഫ്രാന്‍സിസിനെ തടയുകയും ചെയ്തതാണ് അത്യാഹിതം ഒഴിവാക്കിയത്.
ഫ്രാന്‍സിസ് പെരേരയും സഹോദരിയുമായുള്ള പ്രശ്നത്തില്‍ ഫാ. ദേവസി കോടതിയില്‍ ഹാജരായി മൊഴി നല്‍കിയതിന്‍െറ വിരോധമാണ് കൃത്യത്തിന് കാരണം. ഫ്രാന്‍സിസ് പെരേരയുടെ സഹോദരി വെറോണിക്കയുടെ പേരിലുള്ള ഭൂമിയുടെ പകുതി വാങ്ങിത്തരണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഫാ. ദേവസിയെ നിരന്തരം സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം വെറോണിക്കയുമായി സംസാരിച്ചെങ്കിലും തന്‍െറ പേരിലെ സ്വത്ത് നല്‍കാനാവില്ലന്ന് അവര്‍ പറഞ്ഞു. പിന്നീട് അവര്‍ സ്വത്ത് വിറ്റു. ഈ ഘട്ടത്തിലും ഫ്രാന്‍സിസ് ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് വീണ്ടും ഫാ. ദേവസി അവരെ സമീപിച്ചു. ഒന്നരലക്ഷം രൂപ നല്‍കാമെന്ന് വെറോണിക്ക സമ്മതിച്ചെങ്കിലും പകുതിവില തന്നെ കിട്ടണമെന്ന് ഫ്രാന്‍സിസ് നിര്‍ബന്ധം പിടിച്ചു. മാത്രമല്ല, കോടതിയെ സമീപിക്കുകയും ചെയ്തു. ഈ കേസിലാണ് ഫാ. ദേവസി മൊഴി നല്‍കിയത്.
എന്നാല്‍, ഫ്രാന്‍സിസിന്‍െറ ചെയ്തിയില്‍ തനിക്ക് പരാതിയില്ലന്നും അയാളോട് വിരോധമില്ലന്നും പറഞ്ഞ ഫാ. ദേവസി, ക്ഷമിച്ചതായും വ്യക്തമാക്കി.
Post a Comment