Movie :
Recent Movies

kerala home tv show and news

LUCKY HOUSE WIFE













Kerala tv show and newsഭൂമിക്കടിയിൽ ഗ്യാസുള്ളപ്പോൾ രത്നമ്മയ്‌ക്കെന്തിന് സർക്കാർ സിലിണ്ടർ?
ആലപ്പുഴ: പാചക വാതകത്തിന്റെ വില കൂടിയാലെന്ത്? കുറഞ്ഞാലെന്ത്? രത്നമ്മയ്‌ക്ക് അതൊരു പ്രശ്നമേയല്ല. അടുക്കളയിലെ ഗ്യാസടുപ്പിലേക്ക് അടുക്കളമുറ്റത്തു നിന്നു തന്നെ ഗ്യാസ് പ്രവഹിക്കുമ്പോൾ എന്തിന് വിലവർദ്ധന ഭയക്കണം! ഒരു രൂപ പോലും ചെലവില്ലാതെ ആലപ്പുഴ ആറാട്ടുവഴി 'കാർത്തിക"വീട്ടിൽ ഭൂമിക്കടിയിൽ നിന്ന് വരുന്ന ഗ്യാസ് ഉപയോഗിച്ചാണ് പാചകം.
മൈനിംഗ് ആൻഡ് ജിയോളജിയിലെയും ഒ.എൻ.ജി.സിലെയും ഉദ്യോഗസ്ഥർക്ക് രത്നമ്മയുടെ അടുക്കള അത്ഭുതമാണ്. പാചക വാതക ക്ഷാമവും ആധാറും വിലവർദ്ധനയുമൊക്കെ ഇളകിമറിഞ്ഞപ്പോഴും രത്നമ്മയ്‌ക്ക് യാതൊരു ആശങ്കയുമില്ലായിരുന്നു.
ഒരു കുഴൽക്കിണർ നിർമ്മിക്കാൻ നടത്തിയ ശ്രമമാണ് ഈ അടുക്കളയിൽ നിന്ന് ഗ്യാസ് സിലിണ്ടറിനെ ആട്ടിപ്പായിച്ചത്. നേരത്തേ ഉണ്ടായിരുന്ന കുഴൽക്കിണറിൽ നിന്ന് നല്ലവെള്ളം കിട്ടാതെ വന്നപ്പോഴാണ് മൂന്നു വർഷം മുമ്പൊരു ഒക്ടോബറിൽ രത്നമ്മയും ഭർത്താവ് രമേശനും രണ്ടാമതൊരു കുഴൽക്കിണർ നിർമ്മിക്കാൻ പ്ളംബർ രജിയെ സമീപിച്ചത്. അടുക്കളയോട് ചേർന്ന് 20 മീറ്ററോളം കുഴിച്ചിട്ടും ഒരു തുള്ളി വെള്ളമില്ല.
മുകളിലേക്ക് നിന്ന പൈപ്പിൽ ഒരു പൈപ്പുകൂടി സ്ഥാപിച്ച് വീണ്ടും കുഴിച്ച് ഒരവസാന ശ്രമം കൂടി. പൈപ്പ് ഉരുക്കാൻ പ്ലംബർ പേപ്പർ കത്തിച്ച് കാട്ടിയപ്പോൾ ആളിയൊരു കത്തൽ! വെള്ളത്തിന് പകരം ഏതോ വാതകമാണ് വരുന്നതെന്ന് പ്ളംബർക്ക് ബോദ്ധ്യമായി. രത്നമ്മയും അടുത്തുണ്ടായിരുന്നു. വാതകമാണെങ്കിൽ വെറുതേ കളയേണ്ട, നീ അത് അടുക്കളയിലെ സ്റ്റൗവിലേക്ക് കണക്ട് ചെയ്യ‌െന്നായി രത്നമ്മ. പ്ളംബർക്കും ഐഡിയ മിന്നി.
ഭിത്തിയോട് ചേർന്ന് കുഴലിൽ ഘടിപ്പിച്ച നോബ് തിരിച്ചപ്പോൾ സ്റ്റൗവിലേക്ക് ഗ്യാസ് പ്രവാഹം. അല്പം പേടിച്ചാണെങ്കിലും തീപ്പെട്ടി ഉരച്ച് കാട്ടിയപ്പോൾ സാധാരണ ഗ്യാസ് സ്റ്റൗവിലേതുപോലെ ജ്വാല.
അന്നത്തെ രാത്രി രത്നമ്മ ഉറങ്ങിയില്ല. എല്ലാംകൂടി പൊട്ടിത്തെറിക്കുമോ എന്നൊരു പേടി! പിറ്റേന്ന് അടുക്കളയ്‌ക്ക് പുറത്തുവച്ച് ഒരുതവണ കൂടി പരീക്ഷിച്ച് വിജയിച്ചതോടെയാണ് ശ്വാസം നേരെവീണത്.
വിവരമറിഞ്ഞെത്തിയ ഒ.എൻ.ജി.സി അധികൃതർ ഗ്യാസ് ശേഖരിച്ചു കൊണ്ടുപോയി. മൈനിംഗ് ആൻഡ് ജിയോളജി അധികൃതർ പറഞ്ഞത്, കൂടിവന്നാൽ ഒരാഴ്ച നിൽക്കുന്ന പ്രതിഭാസം എന്നായിരുന്നു. വർഷം മൂന്നായിട്ടും രത്നമ്മയുടെ അടുക്കളയിലേക്ക് ഗ്യാസ് സിലിണ്ടർ കയറ്റേണ്ടി വന്നിട്ടില്ല.
പഠനം അനിവാര്യം
അത്യപൂർവമായ പ്രതിഭാസമാണിതെന്ന് മൈനിംഗ് ആൻഡ് ജിയോളജി അധികൃതർ പറയുന്നു. ഭൂമിക്കടിയിൽ കാലങ്ങളായി ഉറഞ്ഞുകൂടിയ പലതരം വസ്തുക്കൾ അഴുകിയുണ്ടാകുന്ന മീഥെയ്ൻ വാതകമാണിത്. മൂന്നു വർഷത്തോളം നീണ്ടുനിന്നത് അത്ഭുതമാണ്. ഒ.എൻ.ജി.സി പോലെയുള്ള സ്ഥാപനങ്ങളാണ് പഠനം നടത്തേണ്ടത്.
{[['']]}

Molly Aunty from kottayam

Kerala tv show and news

{[['']]}

Super bike bike bike bike

Kerala tv show and news
{[['']]}

KA KI KA KI

Kerala tv show and news
{[['']]}

Kokkachi

Kerala tv show and news
{[['']]}

വീട്ടുകാര്‍ വെടിവെച്ചു; ചാക്കില്‍ കെട്ടി കനാലില്‍ ഇട്ടു; പ്രണയിച്ചവനെ വിവാഹം കഴിച്ച പാക്‌ യുവതി എന്നിട്ടും ജീവനോടെ

mangalam malayalam online newspaperKerala tv show and news

വീട്ടുകാര്‍ വെടിവെച്ചു; ചാക്കില്‍ കെട്ടി കനാലില്‍ ഇട്ടു; പ്രണയിച്ചവനെ വിവാഹം കഴിച്ച പാക്‌ യുവതി എന്നിട്ടും ജീവനോടെ

ഇസ്‌ളാമാബാദ്‌: പ്രണയിച്ചവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ മര്‍ദ്ദിക്കുകയും രണ്ടു തവണ നിറയൊഴിച്ച ശേഷം മരിച്ചെന്ന്‌ കരുതി ചാക്കില്‍ കെട്ടി കനാലില്‍ തട്ടിയ യുവതി എന്നിട്ടും ജീവിതത്തിലേക്ക്‌ തിരിച്ചുകയറി. പഞ്ചാബ്‌ പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ പാകിസ്‌ഥാന്‍കാരിയായ 18 കാരി സാബാ മഖ്‌സൂദിനോടായിരുന്നു ഉറ്റവരും ഉടയവരും ഈ ദ്രോഹം ചെയ്‌തത്‌.
പിതാവ്‌, അമ്മാവന്‍, സഹോദരന്‍, അമ്മാവി എന്നിവര്‍ ചേര്‍ന്നായിരുന്നു മഖ്‌സൂദിനെ തല്ലി അവശയാക്കിയ ശേഷം കനാലിലേക്ക്‌ വലിച്ചെറിഞ്ഞത്‌. കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ചതിനായിരുന്നു ശിക്ഷ. അഞ്ചു ദിവസം മുമ്പാണ്‌ കാമുകനും അയല്‍ക്കാരനുമായ മുഹമ്മദ്‌ ഖൈ്വസര്‍ എന്ന യുവാവിനെ മഖ്‌സൂദ്‌ വിവാഹം ചെയ്‌തത്‌. ഇത്‌ കുടുംബത്തെ ചൊടിപ്പിച്ചു.
രണ്ടു തവണ വെടി വെച്ച ശേഷം മഖ്‌സൂദിനെ ചാക്കില്‍ കെട്ടി ഹഫീസാബാദിലേക്ക്‌ കൊണ്ടുപോകുകയും കനാലിലേക്ക്‌ വലിച്ചെറിയുകയും ചെയ്‌തു. അബോധാവസ്‌ഥയിലായ മഖ്‌സൂദ്‌ മരിച്ചെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്‌. കവിളിലും ഇടതുകൈയ്യിലും ആഴത്തില്‍ മുറിവേറ്റ മഖ്‌സൂദ്‌ വെള്ളത്തില്‍ വീണതിന്‌ ഏതാനും മിനിറ്റുകള്‍ക്ക്‌ ശേഷം ബോധം വീണ്ടെടുക്കുകയും തീരത്തണയുകയും ചെയ്‌തു. അവശനിലയില്‍ മഖ്‌സൂദിനെ കണ്ട ചിലര്‍ അവളെ ആശുപത്രിയിലാക്കി. ഇപ്പോള്‍ മഖ്‌സൂദ്‌ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്‌.
സമാന രീതിയില്‍ നടന്ന ഒരു ദുരഭിമാന കൊലയുടെ പേരില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ വിമര്‍ശനത്തിന്‌ ഇരയായതിന്‌ തൊട്ടു പിന്നാലെയാണ്‌ പാകിസ്‌ഥാനില്‍ നിന്നും രണ്ടാമത്തെ സംഭവവും ഉണ്ടായിരിക്കുന്നത്‌. പൊതുവേ ആലോചിച്ചുറപ്പിച്ച വിവാഹത്തോട്‌ ആഭിമുഖ്യം കാട്ടുന്ന പാകിസ്‌ഥാനില്‍ പെണ്‍കുട്ടികള്‍ സ്വയം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത്‌ പല കുടുംബത്തിനും അംഗീകരിക്കാന്‍ പ്രയാസമാണ്‌. പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ച ഫര്‍സാനാ ഇഖ്‌ബാല്‍ എന്ന യുവതിയെ കുടുംബം വകവരുത്തിയത്‌ കഴിഞ്ഞയാഴ്‌ചയായിരുന്നു.
 
{[['']]}

10 Questions !!!!!!!!!!

Kerala tv show and news

{[['']]}

Couple rescued as they fall from balcony window

Kerala tv show and news
{[['']]}

Maid from Hell

Kerala tv show and news
{[['']]}

This terrifying footage shows a toddler balancing on the edge of a fifth floor balcony

Kerala tv show and news

This terrifying footage shows a toddler balancing on the edge of a fifth floor balconyഅഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (VIDEO)

{[['']]}

\\\\\\\\\\\\\ Pravasi News

 റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക്‌ വിസിറ്റിംഗ് വിസ സ്ഥിര താമസ വിസയാക്കി മാറ്റം. സൗദി പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് വക്താവ്‌ കേണല്‍ മുഹമ്മദ്‌ അല്‍-ഹുസൈനാണ് ഇക്കാര്യമറിയിച്ചത്. വിസിറ്റിങ് വിസ പെര്‍മനെന്റ് റെസിഡന്‍സി വിസയാക്കാന്‍ കഴിയും. എന്നാല്‍ ആദ്യം ആഭ്യന്തര മന്ത്രാലയം അപേക്ഷ അംഗീകരിച്ചാലേ വിസ നല്‍കൂ. പ്രത്യേക സാഹചര്യത്തിലായിരിക്കും ഇങ്ങനെ സ്ഥിര വിസ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കാം. ഇതിനായിനായി ഇമ്മിഗ്രേഷന്‍ കൗണ്ടറുകളിലേക്ക് വരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ പ്രവാസികളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വിസിറ്റിങ് വിസയാണ് സൗദിയില്‍ കൂടുതലായും അനുവദിക്കുന്നത്.
{[['']]}

Kerala news

Kerala tv show and news

കുര്‍ബാനക്കിടെ വൈദികനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
















കണ്ണൂര്‍: കുര്‍ബാനക്കിടെ പുരോഹിതനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. കണ്ണൂര്‍ തയ്യില്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍ കുര്‍ബാന നടത്തുന്നതിനിടെ ഫാ. ദേവസി ഈരത്തറക്ക് നേരെയാണ് വധശ്രമമുണ്ടായത്.
ഫ്രാന്‍സിസ് പെരേര എന്നയാള്‍ കന്നാസില്‍ മണ്ണെണ്ണയുമായത്തെി ഫാ. ദേവസിയുടെ ളോഹയിലേക്കൊഴിച്ച് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. അദ്ദേഹം ഉടന്‍ അവിടെനിന്ന് മാറുകയും പള്ളിയിലുണ്ടായിരുന്നവര്‍ ഫ്രാന്‍സിസിനെ തടയുകയും ചെയ്തതാണ് അത്യാഹിതം ഒഴിവാക്കിയത്.
ഫ്രാന്‍സിസ് പെരേരയും സഹോദരിയുമായുള്ള പ്രശ്നത്തില്‍ ഫാ. ദേവസി കോടതിയില്‍ ഹാജരായി മൊഴി നല്‍കിയതിന്‍െറ വിരോധമാണ് കൃത്യത്തിന് കാരണം. ഫ്രാന്‍സിസ് പെരേരയുടെ സഹോദരി വെറോണിക്കയുടെ പേരിലുള്ള ഭൂമിയുടെ പകുതി വാങ്ങിത്തരണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഫാ. ദേവസിയെ നിരന്തരം സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം വെറോണിക്കയുമായി സംസാരിച്ചെങ്കിലും തന്‍െറ പേരിലെ സ്വത്ത് നല്‍കാനാവില്ലന്ന് അവര്‍ പറഞ്ഞു. പിന്നീട് അവര്‍ സ്വത്ത് വിറ്റു. ഈ ഘട്ടത്തിലും ഫ്രാന്‍സിസ് ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് വീണ്ടും ഫാ. ദേവസി അവരെ സമീപിച്ചു. ഒന്നരലക്ഷം രൂപ നല്‍കാമെന്ന് വെറോണിക്ക സമ്മതിച്ചെങ്കിലും പകുതിവില തന്നെ കിട്ടണമെന്ന് ഫ്രാന്‍സിസ് നിര്‍ബന്ധം പിടിച്ചു. മാത്രമല്ല, കോടതിയെ സമീപിക്കുകയും ചെയ്തു. ഈ കേസിലാണ് ഫാ. ദേവസി മൊഴി നല്‍കിയത്.
എന്നാല്‍, ഫ്രാന്‍സിസിന്‍െറ ചെയ്തിയില്‍ തനിക്ക് പരാതിയില്ലന്നും അയാളോട് വിരോധമില്ലന്നും പറഞ്ഞ ഫാ. ദേവസി, ക്ഷമിച്ചതായും വ്യക്തമാക്കി.
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger