പാഠപുസ്തകം നിറച്ച ഭാണ്ടകെട്ടുമായി പകല്‍വെളിച്ചത്തിലും പാതയോരത്ത് പരാഗണം നടത്തുന്ന കമിതാക്കള്‍ സഹോദരിമാരുടെ സഞ്ചാര പാതകള്‍ ദിശതെറ്റി പോവുന്നതിന്‍റെ നേര്‍ചിത്രങ്ങള്‍ കൊല്‍ക്കത്തയിലും ബാഗ്ലൂരിലും മുംബൈയിലും മാത്രം കേട്ട് പരിചയമുള്ള ലൈംഗിക സ്വാതന്ത്ര്യം സാംസ്കാരിക കേരളത്തിന്‍റെ തിരുനെറ്റിയിലേക്ക് പറിച്ചു നട്ടതിന്‍റെ നഗ്നമായ കാഴ്ച്ചകള്‍
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ നഗരങ്ങള്‍ പുരോഗമിക്കുകയാണ് സ്ത്രീ പുരുഷ സമത്വത്തിനും ലൈംഗിക സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഫെമിനിസ്റ്റുകളുടെ സെമിനാറും സംവാദങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍ തിന്മയെ കൈകള്‍ കൊണ്ട് തടയണം അല്ലെങ്കില്‍ നാവുകൊണ്ട് വിലക്കണം സാധ്യമാകാത്ത സാഹചര്യങ്ങളില്‍ മനസ്സുകൊണ്ടെങ്കിലും വെറുക്കണമെന്ന പ്രവാചക അദ്ധ്യാപനം പോലും കാറ്റില്‍ പറക്കുകയാണ്
പ്രതികരിക്കരുത് സദാചാര പോലീസെന്ന മുദ്രകുത്തി വാദിയെ പ്രതിയാക്കാന്‍ സാംസ്കാരിക കേരളം മടികാണിക്കില്ല അന്ത്യനാള്‍ അടുക്കുമ്പോള്‍ വഴിയരികിലും വ്യഭിചാരം വ്യാപകമാവുമെന്ന തിരുനബിയുടെ പ്രവചനം പകല്‍ വെളിച്ചം പോലെ വ്യക്തമാവുകയാണ്
സത്യത്തില്‍ എന്താണ് നമ്മുടെ സഹോദരിമാര്‍ക്ക് സംഭവിച്ചത് ?
കോളേജും ഹോസ്റ്റലും കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റ് സംഘം ദിനം പ്രതി വാര്‍ത്തകളില്‍ നിറയുന്നു പഠിക്കാന്‍ മിടുക്കിയായ മകളെകുറിച്ച് ജീവിത സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്ന പാവം മാതാപിതാക്കളെ മറന്നുകൊണ്ട് പൊന്നു പെങ്ങളെ എങ്ങോട്ടാണീ പോക്ക്... പഠന കാലത്ത് തന്നെ പണത്തിനു വേണ്ടി ശരീരം പണയപ്പെടുത്തുന്നവളായി നീ മാറിക്കഴിഞ്ഞാല്‍ പിന്നെ പുതിയകാലത്തിന്‍റെ പിറവി എന്തായിത്തീരും
സൗഹൃദവും ഫ്രെണ്ട്ഷിപ്പും പ്രണയവും എതിര്‍ക്കപ്പെടുന്നില്ല പക്ഷേ
മാന്യതയുടെ സകല സീമകളും മറന്ന് നീ പ്രദര്‍ശനമായി മാറുമ്പോള്‍ ഓര്‍ക്കണം നാളെ നീയുമൊരു മാതാവായി തീരേണ്ടവളാണ് ഉത്തമ സമുദായത്തെ പ്രസവിച്ച് പാലൂട്ടി പോറ്റേണ്ടവള്‍ പെണ്ണെന്ന മണ്ണ് മലീമസമായാല്‍ വിഷവിത്തുകളാണ് മുളപൊട്ടുക
നിമിഷനേരത്തെ കാമശമനം തീരുമ്പോ തെരുവിലെറിയപ്പെടുന്ന
കറിവേപ്പിലയാണെന്ന് തിരിച്ചറിയാന്‍ ഏതു വേദവാക്യമാണ് പെണ്ണെ ഇനി നിന്നെ പഠിപ്പിക്കേണ്ടത്
കേരളത്തിന്‍റെ തലസ്ഥാനമായ അനന്തപുരിയിലും അതിനടുത്തുള്ള കൊല്ലം ജില്ലയിലും ക്യാമ്പസ് നെറികെട്ട കഥകള്‍ കൊണ്ട് ചീഞ്ഞ് നാറുകയാണ് മലബാറില്‍ വന്ന് 'കൂലി'പ്രസംഗം നടത്തുന്ന മത പണ്ഡിതന്മാര്‍ സ്വന്തം പരിസരത്ത് നിന്നു തന്നെ പ്രബോധനത്തിന്‍റെ ജിഹാദ് തുടങ്ങട്ടെ
അപവാദം കൊണ്ട് അണഞ്ഞുപോയാലും ആണിനൊന്നും വരാനില്ല കാരണം വീണ്ടും കൊളുത്തിവെക്കാവുന്ന വിളക്കാണ് പുരുഷ ജീവിതം പക്ഷേ മോഹന വാഗ്ദാനത്തിന്‍റെ വെളിച്ചത്തിലേക്ക് ഈയാംപാറ്റകളായി പാറിവരുന്ന പെണ്ണ് കാപട്യത്തിന്‍റെ വിളിക്കുത്തരം നല്‍കുമ്പോള്‍ തിരിച്ചറിയുന്നില്ല ഇനിയൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം ചിറക് തളരുമെന്ന് ഈ മുന്നറിയിപ്പ് ആഴത്തില്‍ ബോദ്ധ്യപ്പെടുത്താനാണ് എന്നും പെണ്ണിനെ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നത് അല്ലാതെ എന്നിലെ സ്ത്രീ വിരുദ്ധത തിളച്ചുമറിയുന്നത് കൊണ്ടല്ല നോക്കൂ ചരിത്രത്തില്‍ വിധവകളുണ്ട് പക്ഷേ 'വിഭ്യാര്യന്‍' എന്നൊന്നില്ലല്ലോ.....?
കാലത്ത് വീട്ടില്‍ നിന്നിറങ്ങിയ മകള്‍ കോളേജില്‍ എത്തിയോ എന്നുറപ്പ് വരുത്താന്‍ രക്ഷിതാക്കളും ശ്രദ്ധിക്കുക അല്ലെങ്കില്‍ നിക്കാഹിന്‍റെ നിമിഷങ്ങള്‍ക്ക് മുമ്പ് 'ഈ വിവാഹത്തിന് സമ്മതമല്ലെന്ന' മോളുടെ സന്ദേശം വായിച്ച് നാട്ടുകാരുടെ മുമ്പില്‍ നാണം കേടെണ്ടി വരും
നമ്മുടെ പെങ്ങന്മാര്‍ ബീച്ചിലും പാര്‍ക്കിലും ഇതളുപൊഴിയുന്ന പൂക്കളായി മാറാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക