രണ്ടു മന്ത്രിമാര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് പി.സി.ജോര്‍ജ്
കൊല്ലം: ഡാറ്റാ സെന്റര്‍ കേസില്‍ ദല്ലാള്‍ നന്ദകുമാറിന് മന്ത്രിസാഭാ നോട്ട് ചോര്‍ത്തിക്കൊടുത്ത മന്ത്രിയാരെന്ന് വ്യക്‌തമാക്കണമെന്നും കൊല്ലത്തെ കരിമണല്‍ കള്ളക്കടത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയെക്കുറിച്ച് അന്വേഷിക്കണമെന്നും സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡാറ്റാസെന്റര്‍ കേസ് സി.ബി.ഐക്ക് വിടാമെന്നു മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. മന്ത്രിസഭ ഇക്കാര്യം ശിപാര്‍ശ ചെയ്‌തിരുന്നെന്നും വ്യക്‌തമാക്കി. എന്നാല്‍ കേസ് പരിഗണിച്ച സുപ്രീംകോടതി മന്ത്രിസഭാ നോട്ടിന്റെ ഏതു പേജിലാണ് സി.ബി.ഐ. അന്വേഷണം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്‌തമാക്കണമെന്നാവശ്യപ്പെട്ടു. കൂടാതെ സി.ബി.ഐ. അന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും അറ്റോര്‍ണിജനറലും ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ വി.എസിനും ദല്ലാള്‍ നന്ദകുമാറിനും ദാസ്യവൃത്തി ചെയ്യുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ജോര്‍ജ് ചോദിച്ചു.
നന്ദകുമാറുമൊത്തുള്ള മന്ത്രിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യു.ഡി.എഫ്. എന്ന സംവിധാനം ഉണ്ടോയെന്നറിയില്ല. ഉണ്ടെങ്കില്‍ മുന്നണിയെ രക്ഷിക്കാനാണ് ഈ മന്ത്രിയെക്കുറിച്ച് ആന്വേഷിക്കണമെന്നാവശ്യപ്പെടുന്നത്.
നന്ദകുമാറുമൊത്തുള്ള മന്ത്രിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യു.ഡി.എഫ്. എന്ന സംവിധാനം ഉണ്ടോയെന്നറിയില്ല. ഉണ്ടെങ്കില്‍ മുന്നണിയെ രക്ഷിക്കാനാണ് ഈ മന്ത്രിയെക്കുറിച്ച് ആന്വേഷിക്കണമെന്നാവശ്യപ്പെടുന്നത്.
കരിമണല്‍ കള്ളക്കടത്തു സംഘത്തില്‍ സംസ്‌ഥാന മന്ത്രിസഭയിലെ ഒരംഗം ഉള്‍പ്പെട്ടതായി സംശയമുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണം. ഒരു കിലോ കരിമണല്‍പോലുമില്ലാത്ത ഗുജറാത്തില്‍ മിനറല്‍ പ്ലാന്റ് തുറക്കുന്നത് കേരളത്തിലെ മണല്‍ ലക്ഷ്യമിട്ടാണ്. മോഡിയുമായി ചിലര്‍ നടത്തിയ ചര്‍ച്ചയില്‍ ദുരൂഹതയുണ്ടെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ആറാട്ട്‌പുഴയിലാണ് ഏറ്റവും കൂടുതല്‍ കരിമണല്‍ കള്ളക്കടത്ത് നടക്കുന്നത്. അന്വേഷണം ഇവിടേക്ക് വ്യാപിപ്പിക്കണം. കെ.എം.എം.എല്‍ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ധരിപ്പിച്ചിച്ചിട്ടുണ്ട്.
നടപടിയെടുക്കാമെന്ന് അദ്ദേഹം വാക്കുനല്‍കി. കുഞ്ഞാലിക്കുട്ടി വാക്കുപാലിക്കുന്നതില്‍ മാന്യനാണെന്നും ജോര്‍ജ് പറഞ്ഞു.
നിഷേധവോട്ടിനെക്കുറിച്ചുള്ള സുപ്രീംകോടതി അഭിപ്രായം സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിയമനിര്‍മാണം നടത്താനുള്ള അധികാരം പാര്‍ലമെന്റിനാണ്. ആ അധികാരം സുപ്രീംകോടതി ഏറ്റെടുത്തത് ശരിയാണോയെന്ന സന്ദേഹമുണ്ട്. ഇത് ജുഡീഷ്യല്‍ ആക്‌ടിവിസമാണ്. കോടതികളിലും സ്വാധീനമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- നിഷേധവോട്ടിനെക്കുറിച്ചുള്ള സുപ്രീംകോടതി അഭിപ്രായം സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിയമനിര്‍മാണം നടത്താനുള്ള അധികാരം പാര്‍ലമെന്റിനാണ്. ആ അധികാരം സുപ്രീംകോടതി ഏറ്റെടുത്തത് ശരിയാണോയെന്ന സന്ദേഹമുണ്ട്. ഇത് ജുഡീഷ്യല്‍ ആക്‌ടിവിസമാണ്. കോടതികളിലും സ്വാധീനമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
{[['']]}