Movie :
Recent Movies

kerala home tv show and news

അങ്ങനെ മോളിചേച്ചി ഗായികയായി molli-chechi-song

അങ്ങനെ മോളിചേച്ചി ഗായികയായി

 പുതിയ തീരങ്ങള്‍ അടക്കമുള്ള ചിത്രങ്ങിലൂടെ ശ്രദ്ധേയയായ മോളിചേച്ചി അഭിനയിക്കുന്ന ഗാനവുമായി സോറി അയാള്‍ ഞാന്‍ അല്ല എന്ന ചിത്രത്തിലെ പ്രമോഷന്‍ സോംഗ് പുറത്തിറങ്ങി. രശ്മി സതീഷാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മഹേഷ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഖ്ബൂല്‍ സല്‍മാന്‍ ആണ് നായകന്‍. ജെഫ്രിജിത്താണ് സംഗീത സംവിധാനം. ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും.
{[['']]}

ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ കുട്ടി: 5.9കിലോ തൂക്കം

 ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ കുട്ടി: 5.9കിലോ തൂക്കംla tv show and newsഇംഫാല്‍: ജനിച്ച കുട്ടിയുടെ ഭാരം കേട്ട് ആരും ഞെട്ടരുത് 5.9കിലോ. ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ നവജാത ശിശുവിനാണ് മണിപ്പൂരിലെ തൗബല്‍ ജില്ലയിലെ ഷേനൂദേവി ജന്മം നല്‍കിയത്. ഇംഫാല്‍ ഈസ്റ്റിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച 'വലിയ‍' കുട്ടിയുടെ ജനനം. 


വെള്ളിയാഴ്ച വൈകീട്ട് 7.30ന് സീസേറിയനിലൂടെയാണ് 37വയസ്സുകാരിയായ ഷേനൂദേവി കുട്ടിക്ക് ജന്മം നല്‍കിയത്. ഡോ. പൈകോമ സിംങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സീസേറിയന് നേതൃത്വം നല്‍കിയത്. കുട്ടിക്ക് അനിയന്ത്രിതമായ ഭാരം ഉണ്ടെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു അതിനാല്‍ തന്നെ ശസ്ത്രക്രിയ അതീവ പ്രയാസമായിരുന്നു ഇംഫാല്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി അസി.പ്രഥസര്‍ കൂടിയായ പൈകോമ സിംങ്ങ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

കുട്ടി ഇപ്പോള്‍ പ്രത്യേക മെഡിക്കല്‍ ടീമിന്‍റെ നിരീക്ഷണത്തിലാണ്. കുട്ടി പെണ്ണാണ്. 56 സെന്‍റിമീറ്ററാണ് കുട്ടിയുടെ ഉയരം. ഇതിന് മുന്‍പ് 2010ല്‍ സൂറത്തില്‍ ജനിച്ച 5.7 കിലോ ഭാരമുള്ള പെണ്‍കുട്ടിയായിരുന്നു ഇന്ത്യയില്‍ ജനിച്ച ഏറ്റവും ഭാരം കൂടിയ നവജാത ശിശു. ഇന്ത്യയില്‍ സ്വാഭവികമായി ഒരു നവജാത ശിശുവിന്‍റെ ശരാശരി ഭാരം 3 കിലോയാണ്.

ഗിന്നസ് ബുക്ക് അനുസരിച്ച് കാനഡയില്‍ 1879ല്‍ ജനിച്ച കുട്ടിയാണ് ലോകത്തില്‍ ഏറ്റവും ഭാരം കൂടിയ കുട്ടി. 10.8 കിലോ ഭാരമുണ്ടായിരുന്ന ഈ കുട്ടി ജനിച്ച് മണിക്കൂറിനുള്ളില്‍ മരിച്ചുപോകുകയായിരുന്നു.
{[['']]}

റിയാദില്‍മലയാളി കുടുംബം തീപിടുത്തത്തില്‍ മരിച്ചു.

റിയാദില്‍ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ വെന്തുമരിച്ചുKerala tv show and newsറിയാദ്: റിയാദില്‍മലയാളി കുടുംബം തീപിടുത്തത്തില്‍ മരിച്ചു. കാര്‍ താമസിക്കുന്ന ഫ്‌ലാറ്റിലെ എസിയില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സോഫയ്ക്ക് തീപിടിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന മൂന്ന് പേരും തീ കത്തിയതും മുറിയാകെ പുക വ്യാപിച്ചതും അറിഞ്ഞില്ല. ഈ വിഷപ്പുക ശ്വസിച്ചാണ് മരണം. കഴിഞ്ഞ 23 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന രവിയുടെ കുടുംബം വിസ പുതുക്കാനായി കഴിഞ്ഞ ബുധനാഴ്ചയാണ് സൗദിയില്‍എത്തിയത്.

{[['']]}

Kottayam Nazeer Show on Vanitha Film Awards 2014 .ഇവ൪ ചിരിപ്പിച്ചു കൊല്ലും... ഇവ൪ ചിരിപ്പിച്ചു കൊല്ലും...

Thumbnail

Kerala tv show and news

{[['']]}

സൌദി കോടതിയുടെ ഉത്തരവ്;അമ്മയുടെ പല്ല് ഇടിച്ചുതെറിപ്പിച്ച മകന്റെ പല്ല് ഇടിച്ചുകൊഴിക്കാന്‍ കൂടാതെ 2400 ചാട്ടയടിയും.

Kerala tv show and news
റിയാദ്: അമ്മയുടെ പല്ല് ഇടിച്ചുതെറിപ്പിച്ച മകന്റെ പല്ല് ഇടിച്ചുകൊഴിക്കാന്‍ സൌദി കോടതിയുടെ ഉത്തരവ്. അറബിരാജ്യങ്ങളില്‍ മാതാപിതാക്കള്‍ക്കെതിരായ അക്രമങ്ങളില്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. ഖുറാനിലും ഇത് അനുശാസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതിനു സമാനമായ സംഭവം നടന്നത്. മകന്‍ മര്‍ദ്ദിച്ചുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് 30 കാരനായ മകന്‍ അറസ്റ്റിലായത്. അമ്മയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പല്ല് ഇടിച്ചുതെറിപ്പിച്ചതായി കണ്ടെത്തിയത്. മകനെയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാള്‍ക്ക് മാനസികമായി തകരാറില്ലെന്നും മദ്യലഹരിയിലല്ലെന്നും പരിശോധനയില്‍ വ്യക്തമാകുകയുണ്ടായി.
                    തുടര്‍ന്ന് അമ്മയെ ആക്രമിച്ച് പല്ല് ഇടിച്ചു തെറിപ്പിച്ച മകന്റെ വായിലേ അതേ പല്ല് ഇടിച്ചുകൊഴിക്കാന്‍ സൌദി കോടതി ഉത്തരവിടുകയായിരുന്നു. അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച ഇയാളെ പൊതുസ്ഥലത്തു വച്ച് ദിവസം 40 എന്ന കണക്കില്‍ 2,400 ചാട്ടയടി നല്‍കാനും കോടതി ഉത്തരവിട്ടു. ജീവനു പകരം ജീവന്‍, കണ്ണിനു പകരം കണ്ണ്, മൂക്കിനു പകരം മൂക്ക്, ചെവിക്കു പകരം ചെവി, പല്ലിനു പകരം പല്ല് എന്ന ഖുറാന്‍ വാക്യം അടിസ്ഥാനമാക്കിയാണ് ജഡ്ജി തുര്‍ക്കി അല്‍ ഖ്വാര്‍ണി വിധി പ്രഖ്യാപിച്ചത്. 
{[['']]}

Ramesh pisharody and guinness pakru part- 2 എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും... എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും...


Kerala tv show and news


{[['']]}

ramesh pisharody and guinness pakru എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും... എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും...

Kerala tv show and news
{[['']]}

അഞ്ച് കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്ത് 85മത്തെ വയസ്സില്‍ ഏലിക്കുട്ടി

അഞ്ച് കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്ത് 85മത്തെ വയസ്സില്‍ ഏലിക്കുട്ടിKerala tv show and newsകൊച്ചി: ജീവിത സായാഹ്നത്തില്‍ പോത്താനിക്കാട് സ്വദേശിയായ ഏലിക്കുട്ടിക്ക് തോന്നിയ കരുണ ഭൂമിയില്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് തുണയായി.അഞ്ചുസെന്റും താല്‍ക്കാലിക ഷെഡും ഒരുക്കി നല്‍കിയാണ് ഏലിക്കുട്ടി സമൂഹത്തിന് മാതൃകയായത്.


വീടും സ്ഥലവും കിട്ടുന്നതിന് ഇവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പഞ്ചായത്തിന് തോന്നാത്ത കരുണ തോന്നിയത് ചെറുകാട്ട് കുടുംബത്തിലെ ഏലിക്കുട്ടിക്കാണ്. 85മത്തെ ജന്മദിനത്തില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് വീതം സ്ഥലം നല്‍കാനാണ് ഏലിക്കുട്ടി തീരുമാനിച്ചത്.

എട്ടുമക്കളുള്ള ഏലിക്കുട്ടി ഇളയ മകന്‍ ബിജുവിനൊപ്പമാണ് താമസിക്കുന്നത്.മരിച്ചുപോയ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരമാണ് ഭൂമി ദാനം.പോത്താനിക്കാട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ 5 കുടുംബങ്ങള്‍ക്കും സ്ഥലത്തിന്റെ ആധാരം കൈമാറി.കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ താല്‍ക്കാലികമായ ഷെ!ഡും ഒരുക്കി നല്‍കിയിട്ടുണ്ട്.  
{[['']]}

12 ലക്ഷം രൂപയിലധികം തുക സരിത ജാമ്യം ലഭിക്കാനായി കെട്ടിവെച്ചിട്ടുണ്ട്. കേരള രാഷ്ട്രിയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ സരിതയുടെ ഇനിയുള്ള വെളിപ്പെടുത്തല്‍


Kerala tv show and news
കൊല്ലം: രണ്ട് ദിവസത്തിനുള്ളില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ്.നായര്‍. ചോദ്യങ്ങള്‍ തയാറാക്കി വെച്ചോളു, രണ്ടു ദിവസത്തിനകം എല്ലാം വെളിപ്പെടുത്തുമെന്ന് സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സരിത പറഞ്ഞു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ബന്ധുക്കള്‍ക്കൊപ്പമെത്തി കോടതിയുടെ ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന സരിത പുറത്തിറങ്ങിയ ശേഷം അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്തെ വാടക വീട്ടിലേയ്ക്കാണ് പോയത്.
      12 ലക്ഷം രൂപയിലധികം തുക സരിത ജാമ്യം ലഭിക്കാനായി കെട്ടിവെച്ചിട്ടുണ്ട്. കേരള രാഷ്ട്രിയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ സരിതയുടെ ഇനിയുള്ള വെളിപ്പെടുത്തല്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ട് തന്നെ അറിയാം.


{[['']]}

സ്മാര്‍ട്ട് ഫോണില്‍ ത്രീഡി ടെക്നോളജി ലഭിക്കുന്ന സാങ്കേതികത ഗൂഗിള്‍ വികസിപ്പിക്കുന്നു - Google-plans-to-turn-phones-into-3D-mapping-devices

 സ്മാര്‍ട്ട് ഫോണില്‍ ത്രീഡി ടെക്നോളജി ലഭിക്കുന്ന സാങ്കേതികത ഗൂഗിള്‍ വികസിപ്പിക്കുന്നു സെന്‍ഫ്രാന്‍സിസ്കോ: സ്മാര്‍ട്ട് ഫോണില്‍ ത്രീഡി ടെക്നോളജി ലഭിക്കുന്ന സാങ്കേതികത ഗൂഗിള്‍ വികസിപ്പിക്കുന്നു. മാപ്പിങ്ങ്, ഗെയിംമിങ്ങ് എന്നീ കാര്യങ്ങളില്‍ ത്രീഡി ടെക്നോളജി സഹായകരമാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പ്രോജക്ട് ടാംഗോ എന്നാണ് ഈ ത്രീഡി ടെക്നോളജിക്ക് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര്. റോബോര്‍ട്ടിക്ക് അസോസിയേറ്റ് ടെക്നോളജി എന്നാണ് ഗൂഗിള്‍ ഇതിനെ പറയുന്നത്.


അതായത് ഇത് മനുഷ്യനോളം പോന്ന ചിന്ത ശേഷി മൊബൈലുകള്‍ക്ക് നല്‍കും. അടുത്തകാലത്ത് തന്നെ ഏറ്റവും വലിയ കണ്ടുപിടുത്തമായിരിക്കും ഇതെന്നാണ് ഗൂഗിള്‍ പറയുന്നത്. അതോടപ്പം ഈ പ്രോജക്ടില്‍ പുതിയ പരീക്ഷണങ്ങള്‍ സമര്‍പ്പിക്കാന്‍ ഡെവലപ്പര്‍മാര്‍ക്കും അവസരം ഉണ്ട്. ടാംഗോ സംബന്ധിച്ച വീഡിയോ കാണാം - See more at: http://www.asianetnews.tv/technology/article.php?article=7153_-Google-plans-to-turn-phones-into-3D-mapping-devices#sthash.reon8ZTp.dpuf
{[['']]}

'ഈ വീഡിയോ ഒന്ന് വൈറലാക്കൂ, ഒരു പൊരുതുന്ന ജനതയ്ക്കായി'

പ്ലീസ്.. ഈ വീഡിയോ ഒന്ന് വൈറലാക്കൂ, ഒരു ജനത അപേക്ഷിക്കുന്നു


കീവ്:  'ഈ വീഡിയോ ഒന്ന് വൈറലാക്കൂ, ഒരു പൊരുതുന്ന ജനതയ്ക്കായി'. ഫെബ്രുവരി 10ന് ഉക്രെയിനിലെ കീവില്‍ നിന്നും പോസ്റ് ചെയ്ത വീഡിയോയാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. 


ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് രക്തക്കളമായി മാറികഴിഞ്ഞ ഉക്രെയിനിലെ കാഴ്ചകള്‍ അവതരിപ്പിക്കുകയാണ് ഈ വീഡിയോയില്‍. സ്വേച്ഛാധിപത്യത്തിനും, തൊഴിലില്ലായ്മയ്ക്കെതിരെ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണിത്. സ്വന്തം നാടിനെയും വീടുകളെയും സംരക്ഷിക്കാനാണ് ഈപോരാട്ടം.ഈ സന്ദേശം ലോകത്തെ അറിയിക്കാന്‍ ഈ വീഡിയോ ഷെയര്‍ ചെയ്യു എന്നാണ് വീഡിയോ അഭ്യര്‍ത്ഥിക്കുന്നത്.
ഇതിനകം അഞ്ച് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞ ഈ വീഡിയോ വന്‍ ശ്രദ്ധയാണ് നേടുന്നത്. മലയാളത്തിലെ പ്രമുഖ നടി റീമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ ഈ വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് അക്കൌെണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉക്രെയിന്‍ സര്‍ക്കാര്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ നടത്തുന്ന രൂക്ഷമായ അടിച്ചമര്‍ത്തലുകളുടെ ദൃശ്യങ്ങളും ഈ വീഡിയോയില്‍ കാണാം.Kerala tv show and news
{[['']]}

റോഡരികിലെ മനുഷ്യ നന്‍മ; കഥപറയുന്ന ഫോട്ടോകള്‍

റോഡരികിലെ മനുഷ്യ നന്‍മ;  കഥപറയുന്ന ഫോട്ടോകള്‍Kerala tv show and news
  
  
ഇതാ അസാധാരണമായ ചില ഫോട്ടോകള്‍. അതിനു പിന്നിലെ കഥയും അസാധാരണവും. ഒരു കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ വണ്ടി നിര്‍ത്തി ഓടിയെത്തിയവര്‍. അതിവേഗം പാഞ്ഞെത്തിയ മെഡിക്കല്‍ സംഘം. ജീവന്‍ രക്ഷിക്കാനായി ആശുപത്രിയിലേക്കുള്ള ഓട്ടം. ഇതെല്ലാം കണ്ടു നിന്ന ഒരു പത്ര ഫോട്ടോഗ്രാഫറാണ് ഈ പടങ്ങള്‍ പകര്‍ത്തിയത്. ലോക മാധ്യമങ്ങളില്‍ ഈ ഫോട്ടോകള്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. കാണുക, ആ ചിത്രങ്ങള്‍:


അഞ്ചു മാസം പ്രായമായ സെബാസ്റ്റ്യന്‍ എന്ന കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്നു പമേല റൂസിയോ. യാത്രക്കിടെ കുട്ടിക്ക് കടുത്ത ശ്വാസ തടസ്സമുണ്ടായി. വണ്ടി റോഡിന്റെ ഓരത്തേക്ക് മാറ്റി അവര്‍ കുഞ്ഞിന് കൃത്രിമ ശ്വാസോച്ഛാസം നല്‍കാന്‍ ശ്രമിച്ചു.



തിരക്കുള്ള എല്ലാ റോഡുകളുടെയും അവസ്ഥ തന്നെയായിരുന്നു അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് റോഡ് 83ലും. ഇരമ്പിപ്പായുന്ന വാഹനങ്ങള്‍. വഴിയരികില്‍ നിന്ന് കുഞ്ഞിന് ശ്വാസോച്ഛാസം നല്‍കുന്ന സ്ത്രീയെ ആരു ശ്രദ്ധിക്കാന്‍...?


എങ്കിലും വഴിയില്‍ കണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥനും വഴിയാത്രക്കാരിയായ ലൂസില ഗോദോയിയും വണ്ടി നിര്‍ത്തി അവര്‍ക്കരികെ എത്തി. ശ്വാസം കിട്ടാതെ പിടയുന്ന കുഞ്ഞിനൊപ്പം നിലവിളിക്കുകയായിരുന്നു അന്നേരം പമേല.



ഇരുവരും കുഞ്ഞിനെ വാങ്ങി കൃത്രിമ ശ്വാസം നല്‍കാന്‍ സഹായിച്ചു. പെട്ടെന്ന് ശ്വാസം തിരിച്ചു കിട്ടി. എന്നാല്‍, വീണ്ടും അത് നിലയ്ക്കുകയായിരുന്നു. ഇതോടെ പമേല വീണ്ടും കരച്ചിലിലേക്ക് പതിച്ചു.



എന്നാല്‍, ഭാഗ്യം അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു. വിവരമറിഞ്ഞ് മെഡിക്കല്‍ ജീവനക്കാര്‍ പാഞ്ഞെത്തി. അവര്‍ കുട്ടിയെ കൈയിലെടുത്ത്. പിന്നെ ഒട്ടും വൈകിയില്ല. ആശുപത്രിയിലേക്ക്.


മിയാമി ഹെറാല്‍ഡ് പത്രത്തിലെ ഫോട്ടോഗ്രാഫര്‍ അല്‍ ഡയസാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. വഴി വക്കിലെ രംഗങ്ങള്‍ കണ്ട് സഹായവുമായി എത്തിയതായിരുന്നു അയാള്‍. എന്നാല്‍, രംഗങ്ങള്‍ കണ്ടപ്പോള്‍ അയാളുടെ ക്യാമറയാണ് കണ്‍തുറന്നത്. 'ഫോട്ടോ ഫേണലിസ്റ്റ് എന്ന നിലയിലാണ് നിങ്ങള്‍ളെങ്കില്‍ ചിത്രങ്ങള്‍ പകര്‍ത്താനാണ് നോക്കുക. മനുഷ്യന്‍ എന്ന നിലയിലാണ് വരുന്നതെങ്കില്‍ സഹായിക്കാനും. സഹായിക്കാന്‍ ഇവരൊക്കെ ഉണ്ടായിരുന്നു. അതിന്റെ മഹത്വം പകര്‍ത്തിയാല്‍ ഏറെ പേര്‍ക്ക് പ്രചോദനമാവും എന്നു തോന്നി. അതാണ് ഈ ചിത്രങ്ങള്‍'-ഡയസ പറയുന്നു.

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger