Kerala tv show and newsകൊല്ലം: വിവാഹ പന്തലില്‍ നിന്ന് വരനും വധുവും നേരെ പോളിംങ് ബൂത്തിലേയ്ക്ക്. വിവാഹ പന്തലില്‍ നിന്ന് ജൂലിയും മസിയും നേരെ പോയത് പോളിംങ് ബൂത്തിലേയ്ക്ക് ആയിരുന്നു. പോളിംങ് സ്റ്റേഷനിലെത്തിയ വധു - വരന്മാരെ കണ്ടപ്പോള്‍ ക്യൂവില്‍ നിന്നവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് അവര്‍ ജൂലിക്ക് ക്യൂവില്‍ വഴിമാറിക്കൊടുക്കുകയായിരുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വധു ജൂലിക്ക് കന്നിവോട്ട് കൂടിയായിരുന്നു ഇത്. മസിക്ക് മറ്റൊരു ബൂത്തിലായിരുന്നു വോട്ട്. കൊല്ലം സി.കേശവ സ്മാരക ഹാളില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്.
വിവാഹ സല്‍ക്കാരത്തിന് പോലും സമയം നല്‍കാതെയാണ് ദമ്പതികള്‍ രാജ്യത്തിന്റെ വിധിയെഴുതാനെത്തിയത്. വോട്ട് ചെയ്യാനായതിന്റെ സന്തോഷവും ഇവര്‍ മറച്ചില്ല. ആരും ഇത്തരം ചെറിയ കാരണങ്ങളുടെ പേരില്‍ വോട്ട് മിസ് ചെയ്യരുതെന്ന് വധൂവും വരനും ഒരുപോലെ പറഞ്ഞു. വീഡിയോ കാണുക.

{[['']]}