Posted by Unknown
Posted on Tuesday, April 22, 2014
with No comments
Kerala tv show and newsസാന്‍ഞ്ചോസ്:വിമാനത്തിന്റെ ചകത്തിലിരുന്ന് അഞ്ചര മണിക്കൂര്‍ യാത്ര ചെയ്ത ബാലന്‍ യാത്രയുടെ ഭൂരിഭാഗം സമയത്തും ബോധരഹിതനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയില്‍ നിന്ന് ഹവായി തലസ്ഥാനമായ ഹോണലുലുവിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ പിന്‍ചക്രത്തിലിരുന്നാണ് കഴിഞ്ഞ ദിവസം ഒരു 16കാരന്‍ യാത്ര ചെയ്തത്. 2356 കിലോമീറ്റര്‍ ദൂരം പസഫിക് സമുദ്രത്തിന് മുകളിലൂടെ പറന്ന് വിമാനം ലാന്‍ഡ് ചെയ്ത ശേഷം ബാലന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. (Read: വിമാനത്തിന്റെ ചക്രത്തിനിടിയിലിരുന്ന് യാത്ര ചെയ്ത 16കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു) 38000 അടി ഉയരത്തില്‍ കടുത്ത തണുപ്പിനെ അതിജയിച്ചായിരുന്നു ബാലന്റെ യാത്ര. മൈനസ് 62 ഡ്രിഗ്രി സെല്‍ഷ്യസില്‍ തണുത്തുറയുന്ന വീല്‍ ബേസിലിരുന്നാണ് പയ്യന്‍ സാഹസികത കാണിച്ചത്. എന്നാല്‍ ഈ സാഹചര്യത്തിലും പയ്യന്‍ എങ്ങിനെ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നതാണ് ഏവരെയും അമ്പരപ്പിക്കു ചോദ്യം. യാത്രയുടെ ഭൂരിഭാഗം സമയത്തും അവന്‍ ബോധരഹിതനായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞാണ് അവന് ബോധം വീണ്ടുകിട്ടിയത്. ഉടന്‍ ജീവനക്കാരുടെ കണ്ണില്‍പെടുമെന്ന് കരുതി ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഒരു ഹിബര്‍നേഷന്‍ അവസ്ഥയിലാണ് പയ്യന്‍ അവിടെ കഴിച്ചുകൂട്ടിയതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം .അവന്റെ ഹൃദയ മിടിപ്പ് നന്നേ കുറഞ്ഞിരിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Posted by Unknown
Posted on Monday, April 21, 2014
with No comments
Kerala tv show and news
ന്യൂഡല്‍ഹി: 'മുകളിലൊരാള്‍' എല്ലാം കാണുന്നുണ്ടെന്ന് മോഷ്ടാവറിഞ്ഞില്ല. പ്രാര്‍ഥനയും കുരിശുവരയും കഴിഞ്ഞ് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോഴേക്കും പിടിവീണു. ഗോള്‍ ഡെഖാനയിലെ സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ ഫാ. ഐസക് മാത്യു നാടകീയമായി പിടികൂടിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-നാണ് സംഭവം. പള്ളിയില്‍ തിരക്കൊഴിഞ്ഞ നേരം പ്രാര്‍ഥിക്കാന്‍ കയറിയതാണ് ഒരാള്‍. മുകളിലെ മുറിയിലിരിക്കുകയായിരുന്ന ഫാ. ഐസക് ഇതെല്ലാം സി.സി.ടി.വിയില്‍ കാണുന്നുണ്ടായിരുന്നു. പള്ളിയില്‍ പ്രാര്‍ഥിക്കുകയും കുരിശുവരയ്ക്കുകയും ചെയ്ത 'വിശ്വാസി' അതിനുശേഷം മുകളിലേക്കുള്ള വാതില്‍ അടച്ചു. ഇതോടെ ഫാ. ഐസക്കിന് സംശയമായി. തുടര്‍ന്ന് തന്റെ കൈയിലിരുന്ന ചെറിയ കമ്പിപ്പാരകൊണ്ട് ഭണ്ഡാരം കുത്തിത്തുറന്നു. എന്നാല്‍ അപ്പോഴേക്കും മറ്റൊരു വാതിലിലൂടെ അകത്തേക്ക് ഓടിയെത്തിയ ഫാ. ഐസക്, മോഷ്ടാവിനെ വളഞ്ഞുപിടിച്ചു. അപ്പോഴേക്കും പുറത്തുണ്ടായിരുന്നവരും സഹായത്തിനെത്തി കള്ളനെ പോലീസിലേല്‍പ്പിച്ചു.
നേരത്തെയും പള്ളിയില്‍ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നതായി ഫാ. ഐസക് മാത്യു പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സി.സി.ടി.വി. സ്ഥാപിച്ചത്. ഹരിനഗറിലെ ഗിരീഷ് നായിക് എന്നയാളാണ് തിങ്കളാഴ്ച പിടിയിലായത്. ഇയാളെ മന്ദിര്‍മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.