Movie :

kerala home tv show and news

Home » , » മാനഭംഗം ചെറുത്ത പ്ലസ്‌ടു വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

മാനഭംഗം ചെറുത്ത പ്ലസ്‌ടു വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

{[['']]}
Kerala tv show and news

മാനഭംഗം ചെറുത്ത പ്ലസ്‌ടു വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു
 

mangalam malayalam online newspaper
മറയൂര്‍: സംസ്‌ഥാന അതിര്‍ത്തിയോടു ചേര്‍ന്നു തമിഴ്‌നാട്ടിലെ ഉടുമലപ്പേട്ടയില്‍ പ്ലസ്‌ ടു വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി മരിച്ചു. കൊത്തമംഗലം സ്വദേശികളായ തങ്കവേല്‍ -രാധാമണി ദമ്പതികളുടെ മകള്‍ പുഷ്‌പലത (17) യാണു ദാരുണമായി കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അയല്‍വാസിയായ അരുണ്‍കുമാറിനെ (28) പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കപ്പംപെട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌ ടു വിദ്യാര്‍ഥിനിയാണു പുഷ്‌പലത.
ഞായറാഴ്‌ച വൈകിട്ടു മാതാപിതാക്കള്‍ വെള്ളിയാംപാളയത്തുള്ള ബന്ധുവീട്ടില്‍ പോയസമയത്തു വീട്ടിലെത്തിയ അരുണ്‍കുമാര്‍, പുഷ്‌പലതയെ മാനഭംഗത്തിന്‌ ഇരയാക്കുകയായിരുന്നു. ദേഹമാസകലം മുറിഞ്ഞു ചോരയൊലിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്‌. തുടര്‍ച്ചയായ മാനഭംഗശ്രമങ്ങള്‍ മരണത്തിനു കാരണമായെന്നു സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു.
വൈകിട്ട്‌ അഞ്ചു മണിയോടെയാണ്‌ അരുണ്‍കുമാര്‍ അയല്‍വീട്ടിലെത്തിയത്‌. പുഷ്‌പലത തനിച്ചാണു വീട്ടിലുള്ളതെന്നു മനസിലാക്കിയ അരുണ്‍കുമാര്‍ മുറിക്കകത്തു കയറി ബലപ്രയോഗത്തിനു മുതിരുകയായിരുന്നു. വിശാലമായ ഫാംഹൗസില്‍ ഇവരുടെ വീടുകള്‍ മാത്രമാണുള്ളത്‌. 200 മീറ്ററോളം മാറിയാണു മറ്റു വീടുകള്‍. അതിനാല്‍ പുഷ്‌പലതയുടെ നിലവിളി മറ്റാരും കേട്ടില്ല.
പുഷ്‌പലത മരിച്ചെന്നു മനസിലാക്കിയ അരുണ്‍കുമാര്‍ പരിഭ്രാന്തനായി ഇതേ വീട്ടിലെ മറ്റൊരു മുറിയില്‍ ഒളിച്ചിരുന്നു. രാത്രിയില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ മകളുടെ മൃതദേഹം കണ്ട്‌ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടി.
തുടര്‍ന്നു നടത്തിയ തെരച്ചിലിലാണു വീട്ടില്‍ ഒളിച്ചിരുന്ന അരുണ്‍കുമാറിനെ പിടികൂടിയത്‌. വിവരം അറിയിച്ചതനുസരിച്ചു കുടിമംഗലം എസ്‌.ഐ. ശാസ്‌താ ഇന്ദുശേഖരന്‍ സ്‌ഥലത്തെത്തി അരുണ്‍കുമാറിനെ കസ്‌റ്റഡിയിലെടുത്തു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി. പുഷ്‌പലത മാനഭംഗത്തിന്‌ ഇരയായെന്നു പ്രാഥമികപരിശോധനയില്‍ ബോധ്യപ്പെട്ടതായി എസ്‌.ഐ. പറഞ്ഞു.
 
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger