Movie :

kerala home tv show and news

Home » , , » പൗരുഷം വീണ്ടെടുക്കാന്‍

പൗരുഷം വീണ്ടെടുക്കാന്‍

{[['']]}
 
പൗരുഷം വീണ്ടെടുക്കാന്‍

മധ്യവയസ്സിന്റെ വിഹ്വലതകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീകളിലെ ആര്‍ത്തവവിരാമം . കൗമാരാരംഭം മുതല്‍ മുറതെറ്റാതെ വന്നെത്തുന്ന മാസമുറ നിലയ്ക്കുന്ന അവസ്ഥ. സ്ത്രീകളിലെ ഈ അവസ്ഥാവിശേഷത്തെപ്പറ്റി വളരെക്കാലം മുന്‍പുതന്നെ വൈദ്യശാസ്ത്രം ചര്‍ച്ചചെയ്തു തുടങ്ങിയിരുന്നെങ്കിലും ഇതിനു സമാനമായൊരു പ്രതിഭാസം പുരുഷന്മാരിലുണ്ടെന്ന തിരിച്ചറിവുണ്ടായത് ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പു മാത്രമാണ്. 40-60 വയസ്സിനിടെ, പുരുഷന്മാര്‍ക്ക് ലൈംഗികതാല്പര്യവും ശേഷിയും കുറയുന്ന അവസ്ഥയാണിത്. ഇതോടനുബന്ധിച്ച് പല ശാരീരിക മാനസിക പ്രശ്‌നങ്ങളും പ്രത്യക്ഷപ്പെടാം.

പുരുഷാര്‍ത്തവവിരാമം

സ്ത്രീകളിലെ ഋതുവിരാമവുമായി സാമ്യമുണ്ടെങ്കിലും പുരുഷാര്‍ത്തവവിരാമം , പുരുഷന്റെ പ്രത്യുല്‍ പാദനശേഷിയുടെ അവസാനമാകുന്നില്ല. എന്നാല്‍ പുരുഷ സെക്‌സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉല്‍പാദനം 40 വയസ്സിനുശേഷം ക്രമേണ കുറഞ്ഞുവരും. ചിലരില്‍ ഈ പ്രവണത 30 വയസ് കഴിയുമ്പോള്‍ തന്നെ കാണാം.

ആണ്‍കുഞ്ഞില്‍ ലൈംഗികവളര്‍ച്ചയും മുതിര്‍ന്ന പുരുഷന്മാരില്‍ എല്ലിന്റെയും പേശികളുടെയും വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ ജോലിയാണ്. ലൈംഗികചോദനയുണ്ടാക്കുന്നതും ഈ ഹോര്‍മോണ്‍ തന്നെ. നല്ല ആരോഗ്യമുള്ള പുരുഷന്മാരില്‍പ്പോലും 55 വയസ്സാവുമ്പോഴേക്കും ഹോര്‍മോണ്‍ ഉല്പാദനം കുറയുന്നതു കാണാം.

പുരുഷാര്‍ത്തവവിരാമത്തെപ്പറ്റി പാശ്ചാത്യ നാടുകളിലാണ് പഠനങ്ങള്‍ നടന്നിട്ടുള്ളത്. അവര്‍ ഇതിനെ മധ്യവയസ്സിന്റെ പ്രതിസന്ധി എന്നാണ് പറയാറ്. ടെസ്റ്റോസ്റ്റിറോണ്‍, ആന്‍ഡ്രോസ്റ്റിറോണ്‍ തുടങ്ങിയ സെക്‌സ് ഹോര്‍മോണുകളുടെ പൊതുപേരാണ് ആന്‍ഡ്രോജെന്‍ എന്നത്.

ലക്ഷണങ്ങള്‍

സ്ത്രീകളിലെ ഋതുവിരാമ ലക്ഷണങ്ങള്‍ക്ക് സമാനമായ ചില അവസ്ഥാന്തരങ്ങള്‍ പുരുഷന്മാരിലും കാണാം. എല്ലാ പുരുഷന്മാര്‍ക്കും ഈ വിരാമം സംഭവിക്കണമെന്നില്ല. വിഷാദം, മാന്ദ്യം, ദേഷ്യക്കൂടുതല്‍, അസ്വസ്ഥത, 'മൂഡ്' പെട്ടെന്ന് പെട്ടെന്ന് മാറല്‍, ചൂടുപറക്കല്‍ , ഉറക്കമില്ലായ്മ, ലൈംഗിക താല്പര്യക്കുറവ്, കായികക്ഷമത കുറയല്‍, തൂക്കക്കുറവ്, ഉദ്ധാരണം വേണ്ടത്ര നന്നായി കിട്ടായ്ക തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്. അത്താഴമുണ്ടാലുടനെ ഉറങ്ങണമെന്നു തോന്നുന്നതും ജോലി നന്നായി ചെയ്യാന്‍ കഴിയാതെ വരുന്നതുമൊക്കെ ചില അനുബന്ധലക്ഷണങ്ങളാണ്.

കാരണങ്ങള്‍

പുരുഷാര്‍ത്തവവിരാമത്തിനിടയാക്കുന്ന ഹോര്‍മോണ്‍ അപര്യാപ്തതയ്ക്ക് കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. അമിത മദ്യപാനം, പൊണ്ണത്തടി, പുകവലി, രക്തസമ്മര്‍ദം (ബി. പി.), മരുന്നുകളുടെ അമിതമായ ഉപയോഗം, പോഷകാഹാരക്കുറവ്, തലച്ചോറിന്റെ ചില കു ഴപ്പങ്ങള്‍, വ്യായാമക്കുറവ്, രക്തസഞ്ചാരക്കുറവ് തുടങ്ങിയവയോടൊപ്പം ഒട്ടേറെ മാനസിക കാരണങ്ങളും പുരുഷാര്‍ത്തവവിരാമത്തിന് വ ഴിവെക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

മറികടക്കാന്‍

മാനസിക പിരിമുറുക്കം ഒഴിവാക്കാനും മനസ് ആഹ്ലാദഭരിതമായിരിക്കാനും ബോധപൂര്‍വം ശ്രമിക്കുക.
പോഷകങ്ങള്‍ നിറഞ്ഞ, കൊഴുപ്പ് കുറഞ്ഞ, നാരുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക.

നന്നായി ഉറങ്ങുക

കൃത്യമായി വ്യായാമം ചെയ്യുക
മദ്യപാനം, പുകവലി എന്നിവ പാടേ നിര്‍ത്തുക. കാപ്പി, ചായ കുറയ്ക്കുക.
എന്തും തുറന്നുപറയാനും ചര്‍ച്ച ചെയ്യാനും പറ്റിയ നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക, അവരോട് സംവദിക്കുക.
ധാരാളം വെള്ളം കുടിക്കുക.

ചികിത്സ

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ നല്‍കുന്ന 'പുനരുത്ഥാന ചികിത്സ' യാണ് പുരുഷാര്‍ത്തവ വിരാമത്തിന് പ്രതിവിധിയായി പറയാറ്. ഗുളിക രൂപത്തിലും ഇഞ്ചക്ഷനായും തൊലിക്കടിയില്‍ വച്ചുപിടിപ്പിക്കുന്ന 'ഇംപ്ലാന്‍റാ'യുമൊക്കെ ഈ ഹോര്‍മോണ്‍ ലഭ്യമാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ പോലുള്ള ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതിനാല്‍ ഈ ചികിത്സ മൊത്തം ശാരീരികാരോഗ്യനില പൂര്‍ണമായും ഉറപ്പുവരുത്തിയശേ ഷം വിദഗ്ധ ഡോക്ടര്‍ തീരുമാനിക്കേണ്ട ഒന്നാണ്. വ്യായാമവും ഭക്ഷണവുമൊക്കെ ചിട്ടപ്പെടുത്തുകയും ജീവിതശൈലി മാറ്റുകയും ചെയ്യുന്ന 'സ്വയം ചികിത്സ'യാണ് ഇക്കാര്യത്തില്‍ അഭികാമ്യം. 

Share this article :

Post a Comment

INDIAN SHARE

face

Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger