{[['']]}
kerala home tv show and news
Jesus Full Movie (a true story) english and tmail
Posted by Unknown
Posted on Saturday, September 28, 2013
with No comments
Labels:
christian movie
The Story of Ruth fill movie english
Posted by Unknown
Posted on Saturday, September 28, 2013
with No comments
Labels:
christian movie
Paul the Apostle Full Movie Bible Movie
Posted by Unknown
Posted on Saturday, September 28, 2013
with No comments
Labels:
christian movie
A Short Film about Life of St. George.
Posted by Unknown
Posted on Saturday, September 28, 2013
with No comments
Labels:
christian movie
Thomasleeha Malayalam Full Movie
Posted by Unknown
Posted on Saturday, September 28, 2013
with No comments
Labels:
christian movie
ANImals crossing road
Posted by Unknown
Posted on Saturday, September 28, 2013
with No comments
Labels:
christian movie
ഫായിസ് വിളിച്ചവരുടെ പട്ടികയില്‍ ദിലീപും മനോജ് കെ ജയനും കാവ്യയും ജ്യോതിര്‍മയിയും
Posted by Unknown
Posted on Saturday, September 28, 2013
with No comments
ഫായിസ് വിളിച്ചവരുടെ പട്ടികയില്‍ ദിലീപും മനോജ് കെ ജയനും കാവ്യയും ജ്യോതിര്‍മയിയും; ഫായിസിനു വേണ്ടി കേന്ദ്രമന്ത്രിക്കു യുവതിയെ കാഴ്ചവച്ചു; പോലീസില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റി
NEWs,
{[['']]}
Labels:
NEWs
മോഡിയുടെ ഡല്‍ഹി റാലിക്ക് പാകിസ്താന്‍ ഒഴികെ എല്ലാ വിദേശ സ്ഥാനപതിമാര്‍ക്കും ക്ഷണം
Posted by Unknown
Posted on Saturday, September 28, 2013
with No comments
മോഡിയുടെ ഡല്‍ഹി റാലിക്ക് പാകിസ്താന്‍ ഒഴികെ എല്ലാ വിദേശ സ്ഥാനപതിമാര്‍ക്കും ക്ഷണം; 36 പേര്‍ പങ്കെടുക്കും; റാലിക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
NEWs,
{[['']]}
Labels:
NEWs
ഡാറ്റ സെന്റര്‍ കൈമാറ്റം: മന്ത്രിസഭാ തീരുമാനം തിരുവഞ്ചൂര്‍ ചോര്‍ത്തിയെന്ന് പി സി ജോര്‍ജ്ജ്;
Posted by Unknown
Posted on Saturday, September 28, 2013
with No comments
ഡാറ്റ സെന്റര്‍ കൈമാറ്റം: മന്ത്രിസഭാ തീരുമാനം തിരുവഞ്ചൂര്‍ ചോര്‍ത്തിയെന്ന് പി സി ജോര്‍ജ്ജ്; ചാരപ്പണി നടത്തുന്നത് ആരാണെന്ന് അറിയാമെന്ന് തിരുവഞ്ചൂറിന്റെ മറുപടി
NEWs,
{[['']]}
Labels:
NEWs
ഒരേ കാറില്‍ 47 വര്‍ഷം, 48 ലക്ഷം km
Posted by Unknown
Posted on Saturday, September 28, 2013
with No comments
ഒരേ കാറില്‍ 47 വര്‍ഷം, 48 ലക്ഷം km
ഒരു കാര്‍ നാം എത്ര വര്‍ഷം ഉപയോഗിക്കും. പുതിയ കാലത്തെ കണക്ക് അനുസരിച്ചാണെങ്കില്‍ ഏറിയാല്‍ പത്ത് വര്‍ഷം. അതിനു ശേഷം ആ മോഡല്‍ മാര്‍ക്കറ്റില്‍ ഇല്ലെങ്കില്‍ 'ആക്രി'ക്കു കൊടുത്ത് ഉളള കാശു വാങ്ങി പോക്കറ്റിലിടുകയോ എക്‌സ്ചേഞ്ച് ഓഫറിലൂടെ പുതിയൊരു കാര്‍ വാങ്ങുകയോ ചെയ്യും. എന്നാല്‍ ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലുളള ഇര്‍വിന്‍ ഗോര്‍ഡന്‍ എന്ന മുന്‍ അധ്യാപകന്‍ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്‌തനാണ്.
47 വര്‍ഷം മുന്‍പ് ഒരു വെളളിയാഴ്‌ചയാണ് പി 1800 എസ് എന്ന ചുവന്ന വോള്‍വോ കാര്‍ ഗോര്‍ഡന്‍ സ്വന്തമാക്കിയത്. ഇരുപത്തിയഞ്ചാമത്തെ വയസ്സിലായിരുന്നു അത്. താന്‍ ആദ്യമായി വാങ്ങിയ കാര്‍ സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടി രാത്രിയില്‍ അവിടെയുമിവിടെയുമെല്ലാം ഓടിച്ചു. ആ ആവേശം ഒട്ടും ചോര്‍ന്നു പോകാതെയാണ് അദ്ദേഹം ഇന്നും അതേ കാര്‍ ഓടിക്കുന്നത്! ഒരേ കാറില്‍ ഏറ്റവും കൂടുതല്‍ ദൂരംസഞ്ചരിച്ചതിനുളള ഗിന്നസ് റിക്കോഡ് ഗോര്‍ഡന്റെ പേരിലാണ്. ഇപ്പോള്‍ അദ്ദേഹം സ്വന്തം പേരിലുളള റിക്കോഡ് ഒന്നു തിരുത്താനുളള പുറപ്പാടിലാണ്.
2002 ല്‍ സ്വന്തം വോള്‍വോയില്‍ 20 ലക്ഷം മൈല്‍ പിന്നിട്ടതോടെയാണ് ഗോര്‍ഡന്‍ ഗിന്നസ് ബുക്കില്‍ സ്‌ഥാനം നേടിയത്. ഇപ്പോള്‍ 11 വര്‍ഷത്തിനു ശേഷം സ്വന്തം വോള്‍വോയില്‍ 30 ലക്ഷം മൈല്‍ പിന്നിട്ട ഈ മുന്‍ അധ്യാപകന്‍ സ്വന്തം പേരിലുളള റിക്കോഡ് തിരുത്തിയെഴുതുകയാണ്.
ആദ്യ 10 ലക്ഷം മൈല്‍ പിന്നിടാന്‍ ഗോര്‍ഡന് 21 വര്‍ഷം വേണ്ടിവന്നു. 15 വര്‍ഷം കൊണ്ട് അടുത്ത 10 ലക്ഷം മൈല്‍ ഓടിച്ചു. കാര്‍ വിശ്വസിക്കാന്‍ കൊളളാവുന്നതായിരിക്കമെന്നാണ് ഗോര്‍ഡന്റെ അഭിപ്രായം. തന്റെ വോള്‍വോ അത്തരത്തിലുളളതാണ്. അതിനാലാണ് 47 വര്‍ഷത്തിനു ശേഷവും അത് ഉപേക്ഷിക്കാത്തത് എന്നും ഗോര്‍ഡന്‍ പറയുന്നു.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
സുന്ദരിയാണെന്ന് വിശ്വസിക്കാന്‍ നഗ്നതാ പോസ്‌റ്റ്!
Posted by Unknown
Posted on Saturday, September 28, 2013
with No comments
സുന്ദരിയാണെന്ന് വിശ്വസിക്കാന്‍ നഗ്നതാ പോസ്‌റ്റ്!
Story Dated: Tuesday, September 24, 2013 01:35
സുന്ദരിയാണോ എന്ന് സംശയം തോന്നിയാല്‍ പിന്നെന്തു ജീവിതം. സംശയം മാറ്റി സുന്ദരിയാണെന്ന് തെളിയിച്ചാലേ പിന്നൊരു സുഖമുളളൂ. ബ്രിട്ടീഷുകാരിയായ ഡിനൈസ് ജോളിക്ക് ഇത്തരത്തിലൊരു കടുംകൈ ചെയ്യാന്‍ പ്രേരണയായത് ഇത്തരത്തിലുളള മാനസികാവസ്‌ഥയാണ്.
മുപ്പത്തിനാലുകാരിയായ ജോളിക്ക് 141 കിലോ ഭാരമുണ്ട്. ചിത്രകാരിയും പൊതുപ്രവര്‍ത്തകയുമായ ജോളിക്ക് താന്‍ സുന്ദരിയാണോ എന്ന സംശയം കലശലായപ്പോള്‍ ചെയ്‌തത് ഇങ്ങനെ; ഏകദേശം പൂര്‍ണമായും നഗ്നയായ ശേഷം സ്വയം ഫോട്ടോയെടുത്തു. അവ ഓണ്‍ലൈനില്‍ പോസ്‌റ്റു ചെയ്‌ത് പരസ്യപ്പെടുത്തുകയും ചെയ്‌തു!
'ബി ബ്യൂട്ടിഫുള്‍' എന്നാണ് ജോളി തന്റെ പദ്ധതിക്ക് പേരിട്ടത്. ദിവസവും രണ്ട് മണിക്കൂര്‍ വീതം ഒരു മാസക്കാലം സ്വന്തം ശരീരത്തിന്റെ ഭംഗി പകര്‍ത്തി. മിക്ക ഷോട്ടിലും 'ബി ബ്യൂട്ടിഫുള്‍' എന്ന് ശരീരത്തില്‍ എഴുതിയിട്ടുമുണ്ടായിരുന്നു. ആദ്യ പോസ്‌റ്റിടാന്‍ താന്‍ കുറച്ച് മടിച്ചിരുന്നു. എന്നാല്‍, ചിത്രങ്ങള്‍ കാണെക്കാണെ താന്‍ സുന്ദരിയാണെന്ന് സ്വയം ബോധ്യപ്പെട്ടുവെന്നും ജോളി പറയുന്നു.
പരിമിതമായ സാഹചര്യത്തില്‍ വളര്‍ന്ന തനിക്ക് ലജ്‌ജയും അപകര്‍ഷതാബോധവുമുണ്ടായിരുന്നുവെന്ന് ജോളി പറയുന്നു. എന്നാല്‍, ബി ബ്യൂട്ടിഫുള്‍' പദ്ധതി തന്റെ ജീവിതമാകെ മാറ്റിമറിച്ചുവെന്നും താന്‍ സുന്ദരിതന്നെയെന്ന് ബോധ്യമായതായും അവര്‍ പറയുന്നു.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
കേരളത്തില്‍ ആദ്യത്തെ ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നിട്ട് ഒരു ദശകം പിന്നിടുകയാണ്.പക്ഷേ അവയവദാനത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടിയ നമ്മളാരും ഇങ്ങനെയൊരു കഥ അറിഞ്ഞിട്ടുണ്ടാവില്ല.സ്വന്തം ഹൃദയം മറെറാരാള്‍ക്ക് നല്‍കി അവയവദാനത്തിന്റെ പുണ്യം മലയാളികളെ ആദ്യമായറിയിച്ച സുകുമാരന്‍ എന്ന സാധാരണക്കാരന്റെ ജീവിതം.
Posted by Unknown
Posted on Saturday, September 28, 2013
with No comments
ഹൃദയം കൊണ്ടെഴുതിയ കവിത...
ന്‍
കേരളത്തില്‍ ആദ്യത്തെ ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നിട്ട് ഒരു ദശകം പിന്നിടുകയാണ്.പക്ഷേ അവയവദാനത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടിയ നമ്മളാരും ഇങ്ങനെയൊരു കഥ അറിഞ്ഞിട്ടുണ്ടാവില്ല.സ്വന്തം ഹൃദയം മറെറാരാള്‍ക്ക് നല്‍കി അവയവദാനത്തിന്റെ പുണ്യം മലയാളികളെ ആദ്യമായറിയിച്ച സുകുമാരന്‍ എന്ന സാധാരണക്കാരന്റെ ജീവിതം.
വഒരല്‍പ്പം ഫ്‌ളാഷ്‌ബാക്ക്.
ടക്കന്‍പറവൂരില്‍നിന്ന് ചെറായിലേക്കുളള റോഡരികില്‍ കരിക്കു വില്‍പ്പനക്കാരനായിരുന്നു പെരുമ്പടന്ന സ്വദേശിയായ സുകുമാരന്‍. ഒരു ദിനം പതിവു പോലെ കരിക്ക് വില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബൈക്കിടിച്ചുവീഴ്‌ത്തിയത്. തലയടിച്ചു വീണതുകൊണ്ടു പരിക്ക് ഗുരുതരമായിരുന്നു. പിറേറന്ന് തന്നെ സുകുമാരന്റെ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചു.
എറണാകുളം മെഡിക്കല്‍ ട്രസ്‌ററിലായിരുന്നു ചികിത്സ. വെന്റിലേറററിന്റെ സഹായത്തോടെയാണ് പിന്നെ ജീവന്‍ നിലനിര്‍ത്തിയത്. നാല്‍പ്പതുകളിലെത്തിയതേയുണ്ടായിരുന്നുളളൂ സുകുമാരന്‍. ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണി. ഹൃദയഭേദകമായ ആ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹത്തെ ചികിത്സിക്കുകയും കേരളത്തിലാദ്യമായി ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ ലിസി ഹോസ്‌പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം മേധാവി പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ആ കാലം ഓര്‍മ്മിക്കുന്നു.

നിര്‍ണായകമാകുന്ന തീരുമാനം
"ഹൃദയം മാററിവയ്‌ക്കലില്‍ രണ്ടു വ്യക്‌തികളാണ് നിര്‍ണായകം. നല്‍കുന്നയാളും ഏററുവാങ്ങുന്നയാളും. മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഹൃദയമാണ് മറെറാ രാളിലേക്ക് മാററിവയ്‌ക്കുന്നത്. വെന്റിലേറററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നയാളുകളുടെ ഹൃദയമാണ് പലപ്പോഴും മാററിവയ്‌ക്കുന്നത്. വെന്റിലേറ്റര്‍ മാററി മൂന്ന് മിനിററിനകം പ്രാണന്‍ പോകും. ഹൃദയം നല്‍കാന്‍ ബന്ധുക്കളുടെ സമ്മതം പോലെതന്നെ പ്രധാനമാണ് അതേററുവാങ്ങാന്‍ ഒരാള്‍ സന്നദ്ധമാകുന്നത്. അതയാള്‍ക്ക് മാനസികമായ ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടുതന്നെ ഒട്ടേറെ പ്രശ്‌നങ്ങളുമുണ്ട്. ഹൃദയം മാററിവയ്‌ക്കല്‍ മുന്‍കൂട്ടി നിശ്‌ചയിക്കപ്പെടുന്നതല്ല. നല്‍കുന്നയാളും ഏററുവാങ്ങുന്നയാളും പരസ്‌പരം അറിയണമെന്നുമില്ല. ദൈവം ഇടപെടുന്ന ഒരു നിമിഷമാണത്."
ഏബ്രഹാം വരുന്നു
"ട്രാന്‍സ്‌പ്ലാന്റേഷന്‍ യൂണിററ് തുടങ്ങി രണ്ടാം വര്‍ഷം ഞങ്ങള്‍ സ്വീകര്‍ത്താവിനെ കണ്ടെത്തി. ഹരിപ്പാട്ടെ ഹുദാ ട്രസ്‌ററ് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ വച്ചാണ് ആളെ ഞങ്ങള്‍ കണ്ടെത്തിയത്. മാന്നാര്‍ സ്വദേശിയായ മുപ്പത്തിനാലുകാരന്‍ ഏബ്രഹാം. മാതാപിതാക്കളില്ല. ഒററയ്‌ക്ക് താമസം. ഗള്‍ഫിലായിരുന്നു. രോഗം കാരണം ജോലി നഷ്‌ടമായി. ഹൃദയം എന്നേക്കുമായി പരാജയപ്പെട്ടു എന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയ രോഗി. മരണത്തിന്റെ കാലൊച്ചയും കാത്തിരിക്കുന്ന മനുഷ്യന്‍.
"ഹൃദയം മാററിവയ്‌ക്കല്‍ മാത്രമായിരുന്നു ഏബ്രഹാമിന്റെ അസുഖത്തിനുളള പ്രതിവിധി. നല്ല ധൈര്യമുണ്ടായിരുന്ന ഏബ്രഹാം ഹൃദയം സ്വീകരിക്കാന്‍ തയ്യാറായിത്തന്നെ എന്റെ മുന്നിലേക്ക് വന്നു. പിന്നെ ഏബ്രഹാമിനൊരു ഹൃദയം തേടലായി എന്റെ വഴി.
"ഏബ്രഹാമിനോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. ആദ്യമായാണ് ഞാന്‍ ഹൃദയം മാററിവയ്‌ക്കുന്നത,് അതിന്റെ റിസ്‌ക്കുണ്ട്. പക്ഷേ, ഏബ്രഹാം അത് കേട്ട് ഞെട്ടിയില്ല. പകരം, "ഡോക്‌ടര്‍ക്കതിനു കഴിയുമെന്നെനിക്കു വിശ്വാസമാണ്." എന്നു പറ ഞ്ഞ് ധൈര്യം പകര്‍ന്നു. ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുന്നയാളുടെ മററവയവങ്ങളെല്ലാം സാധാരണനിലയിലായിരിക്കണം. പരിശോധനയില്‍ ഏബ്രഹാമിന് മററസുഖങ്ങളൊന്നുമില്ലെന്ന് വ്യക്‌തമായി. ഇനി വേണ്ടത് ഒരു ഹൃദയമാണ്." ഡോക്‌ടര്‍ ആ കഥയുടെ ക്‌ളൈമാക്‌സിലേക്കു കടക്കുകയായി.

സഹൃദയം സുകുമാരന്‍
"2003 മെയ് 11. ഏബ്രഹാം മെഡിക്കല്‍ ട്രസ്‌ററില്‍ വന്നു മടങ്ങിയിട്ട് ആറുമാസം പിന്നിട്ടു. ഇതിനിടെ ആലുവയിലെ ഒരു ആശുപത്രിയില്‍നിന്ന് വാഹനാപകടത്തില്‍ പരിക്കേറ്റ സുകുമാരന്‍ എന്നയാളെയും കൊണ്ട് ഒരു ആംബുലന്‍സെത്തി. സുകുമാരന്റെ സ്‌ഥിതി അതീവ ഗരുതരമായിരുന്നു. അങ്ങനെ സുകുമാരന്റെ ഹൃദയം ഏബ്രഹാമിന് മാററിവയ്‌ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവയവദാനത്തെക്കുറിച്ച് വ്യക്‌തമായ ധാരണയുളളവരായിരുന്നു സുകുമാരനും ഭാര്യ പത്മിനിയും. കണ്ണുദാനം ചെയ്യാന്‍ നേരത്തെതന്നെ തീരുമാനിച്ച ദമ്പതിമാര്‍. ഏബ്രഹാമിന്റെ ഹൃദയത്തിനായുളള കാത്തിരിപ്പിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സുകുമാരന്റെ കുടുംബം അത്രമേല്‍ ഹൃദയപൂര്‍വ്വമായ ആ തീരുമാനം എടുത്തു.
"ഇന്നും ഞാന്‍ വിശ്വസിക്കുന്നു. എനിക്കു ലഭിച്ച പത്മശ്രീയുള്‍പ്പെടെയുളള അംഗീകാരങ്ങള്‍ സുകുമാരന്റെ കുടുംബത്തിന് അവകാശപ്പെട്ടതാണ്. അവരാണ് ആ ചരിത്രസംഭവത്തിന് കാരണക്കാര്‍. അത്രയ്‌ക്കു വലുതായിരുന്നു അവരുടെ ത്യാഗം. ഞാന്‍ വെറുമൊരുപകരണം മാത്രം. അവയവദാനത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടിയവരാരും നിര്‍ധനരായ ആ കുടുംബത്തെക്കുറിച്ച് ഒരിക്കലും ഓര്‍ത്തില്ല. അതിലെനിക്കു സങ്കടമുണ്ട്."ഡോക്‌ടര്‍ പറയുന്നു
പ്രതീക്ഷയുടെ നിമിഷങ്ങള്‍
"രണ്ടു പേരുടെയും രക്‌തഗ്രൂപ്പ് എ പോ സിററീവായിരുന്നു. മറ്റെല്ലാ ഘടകങ്ങളും അനുകൂലം. മെഡിക്കല്‍ ട്രസ്‌റ്റില്‍ നിന്ന് ഏബ്രഹാമിനെ ഫോ ണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഞ ങ്ങളുടെ നെഞ്ചിടിപ്പ് ഉച്ചത്തിലായി-ഏബ്രഹാം വീട്ടിലില്ലെങ്കില്‍, അല്ലെങ്കില്‍ എ ന്തെങ്കിലും അസുഖം പി ടിപെട്ടിട്ടുണ്ടെങ്കില്‍... എല്ലാം നിഷ്‌ഫലമാകും. മൂന്നുദിവസത്തിനപ്പുറം വെന്റിലേറററില്‍ ജീവന്‍ പിടിച്ചുനിര്‍ത്താനാകില്ല. അതിനുമുന്‍പ് സുകുമാരന്റെ ഹൃദയം ഏബ്രഹാമില്‍ ചേരണം.
"പക്ഷേ ഏബ്രഹാം ആദ്യബെല്ലിലെ ഫോണെടുത്തു. പിന്നെ സുഹൃത്തിന്റെ ടാക്‌സിയില്‍ എറണാകുളത്തേക്ക്. രാത്രിയോടെ അവര്‍ ആശുപത്രയിലെത്തി. അതിനു മുന്‍പ് അവയവദാനത്തിനുളള എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി. 13-ാം തീയതി പുലര്‍ച്ചെ 12.30 മണിയോടെയാണ് ശസ്‌ത്രക്രിയ തുടങ്ങിയത്." പതിമൂന്നെന്ന അക്കത്തിന്റെ ചീത്തപ്പേരു തിരുത്തിയ ആ നാള്‍ ഡോക്‌ടര്‍ ഓര്‍ത്തെടുത്തു.
ഒരു പ്രാര്‍ത്ഥനപോലെ
ശസ്‌ത്രക്രിയയുടെ തുടക്കംമുതലേ പ്രാര്‍ത്ഥനതന്നെയായിരുന്നു. സെന്റ് തെരേസാസ് മൊണാ സ്‌ട്രി ചര്‍ച്ചിലെ ഫാ.ആന്‍സലിന്റെ നേതൃത്വത്തി ല്‍ ഞങ്ങള്‍ 15 മിനിട്ട് പ്രാര്‍ത്ഥന നടത്തി. തിയറ്ററിലേക്ക് പോകും മുന്‍പ് ഫാദര്‍ എന്റെ കൈയിലേക്ക് ചെറിയൊരു കുരിശ് തന്നിട്ട് പറഞ്ഞു: "ഇത് ഗൗണിന്റെ പോക്കററിലിടണം. ശസ്‌ത്രക്രിയ കഴിഞ്ഞിട്ടേ എടുക്കാവൂ." രണ്ടാം ഘട്ടത്തില്‍
അല്പമൊരു പ്രയാസമുണ്ടാകുമെന്നും തളരാതെ മൗനമായി പ്രാര്‍ത്ഥിച്ചാല്‍ മതിയാകുമെന്നും കൂടി അദ്ദേഹം പറഞ്ഞു. മനസ്സ് നിറയെ ദൈവമായിരുന്നു.
ദൈവം തൊട്ട നിമിഷം
"സുകുമാരന്റേത് നല്ല ആരോഗ്യമുളള ഹൃദയമായിരുന്നു. ആദ്യത്തെ ഓപ്പറേഷന് തിയറ്ററില്‍ അത് വേര്‍പെടുത്തിയെടുത്തു. അതായിരുന്നു ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ ഏബ്രഹാമിന്റെ ഹൃദയം നീക്കം ചെയ്‌ത് ജീവന്റെ നിയന്ത്രണം ബൈപ്പാസ് യന്ത്രത്തെ ഏല്‍പ്പിക്കലാണ്. "പക്ഷേ ഏബ്രഹാമിന്റെ ഹൃദയം ഏതാണ്ട് മരിച്ച അവസ്ഥയിലായിരുന്നു. സാധാരണഹൃദയത്തിന്റെ നാലിരട്ടിവലിപ്പം. ബൈപ്പാസ് യന്ത്രം ഘടിപ്പിക്കും മുന്‍പ് ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ട്. അതിന്റെ ആദ്യ സൂചനകളും ഇടയ്ക്കുണ്ടായി. അതാവാം ഫാദര്‍ പ്രവചിച്ച വിഷമഘട്ടം. പക്ഷേ ഞങ്ങളതെല്ലാം മറികടന്നു.
"സുകുമാരന്റെ ഹൃദയം തണുത്ത ലായനിയില്‍ മുങ്ങി എന്റെ കൈകളില്‍. ഏതാനും നിമിഷം കഴിഞ്ഞാല്‍ അത് മറെറാരാളുടെ ഇടനെഞ്ചില്‍ മിടിച്ചുതുടങ്ങണം. ജീവന്റെ സംക്രമണ നിമിഷത്തില്‍ വികാരങ്ങള്‍ കരങ്ങളെ ഉലച്ചില്ല. അങ്ങനെ സുകുമാരന്റെ ഹൃദയം ഏബ്രഹാമിന്റെ നെഞ്ചില്‍ സ്പന്ദിച്ചുതുടങ്ങി. ഹൃദയത്തിന്റെ പ്രധാനപ്പെട്ട രണ്ട് അറകളും രണ്ട് ധമനികളും ബന്ധിപ്പിക്കുകയാണ് ഹൃദയം മാററിവയ്‌ക്കലില്‍ ചെയ്യുന്നത്. പുലര്‍ച്ചെ അഞ്ചു മണിയോടെശസ്ത്രക്രിയ പൂര്‍ത്തിയായി. ഏബ്രഹാമിനെ ഐ. സി. യു. വിലേക്ക് മാററി. ഒരു ദിവസം കഴിഞ്ഞ് വെന്റിലേററര്‍ നീക്കി.സുകുമാരന്റെ ഹൃദയസ്പന്ദനങ്ങളില്‍ ഏബ്രഹാം സംസാരിച്ചു തുടങ്ങി. 90 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഏ ബ്രഹാം വീട്ടിലേക്ക് സന്തോഷത്തോടെ മടങ്ങി."അതോര്‍ക്കുമ്പോള്‍ ഡോ.ജോസിന്റെ കണ്ണുകളില്‍ ഇപ്പോഴും തിളക്കം.
ഏബ്രഹാമിന്റെ ജീവിതം
അവയവദാനത്തിന്റെ മഹത്വം ഓര്‍മ്മപ്പെടുത്തുന്ന ഒരു പ്രസ്ഥാനമായി ഏബ്രഹാം മാ റി. അദ്ദേഹത്തെക്കാണാന്‍ സ്കൂള്‍കുട്ടികള്‍ ബസ്സ് പിടിച്ചുവന്നു. ഒരു കാഴ്ചവസ്തുവിനെപ്പോലെ ഏബ്രഹാമിന് ചുററും നാട്ടുകാരും കൂടി. അമിത ആത്മവിശ്വാസവും ആത്മധൈര്യവും കൊണ്ട് ഏബ്രഹാം പമ്പാനദി നീന്തിക്കടന്നു. അങ്ങനെ ഒരമാനുഷികനെപ്പോലെയാണ് പിന്നീടദ്ദേഹം കഴിഞ്ഞത്.
ചിട്ടയോടെയുളള ജീവിതക്രമത്തിന് പകരം പണ്ടേയുളള ആത്മധൈര്യം ഏബ്രഹാമിനെ കഠിനമായ ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ഒരുപക്ഷേ അതായിരിക്കാം ഏബ്രഹാമിന്റെ ഹൃദയം ഇടയ്ക്കിടയ്ക്ക് ഇടറാന്‍ തുടങ്ങി.
ഏബ്രഹാമിന് ഒരു തുണയാകാന്‍ വിവാഹ അഭ്യര്‍ത്ഥനയുമായി ഒരു പെണ്‍കുട്ടിയെത്തി. ജീവിതമാര്‍ഗ്ഗം കണ്ടെത്താനായി മെഡിക്കല്‍ ട്രസ്‌ററ് മാനേജ്മെന്റ് ഒരു ടാക്സി കാര്‍ വാങ്ങിനല്‍കാനും തീരുമാനിച്ചു. പക്ഷേ ഇതൊന്നും ഏററുവാങ്ങാതെ അപ്രതീക്ഷിതമായി ഏബ്രഹാമില്‍ സുകുമാരന്‍ നിലച്ചു. കേരളത്തിലെ ആദ്യത്തെ ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞിട്ട് അന്നേയ്ക്ക് 20 മാസവും 11 ദിവസവും പി ന്നിട്ടിരുന്നു. അങ്ങനെ സുകുമാരനും ഏബ്രഹാമും ഓര്‍മ്മ മാത്രമായി.
ഡോ.ജോസിന്റെ വാക്കുകള്‍:"നമ്മുടെ ചികിത്സാരംഗം ഒരുപാട് വികസിച്ചു. കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും ഒക്കെ നടക്കുന്നു. ആദ്യത്തെ ഹൃദയം മാററിവയ്ക്കലായിരുന്നു സൂപ്പര്‍ സ്പെഷ്യാലിററി സമ്പ്രദായങ്ങളുടെ വളര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കേരളത്തില്‍ അതിന് യഥാര്ത്ഥകാരണക്കാര് സുകുമാരന്റെ കുടുംബമാണ്. പിന്നെ എന്റെ വിരലുകളില്‍ കുടിയിരുന്ന ദൈവവും."

വീണ്ടെടുത്തു നല്കിയ ജീവിതം
തന്റെ ഭര്‍ത്താവിന്റെ ഹൃദയത്തിലൂടെ കേരളത്തിലാദ്യമായി മറ്റൊരാള്‍ ജീവിച്ചതിനെപ്പറ്റിയോര്ക്കുമ്പോള് സുകുമാരന്റെ ഭാര്യ പത്മിനിക്ക് ഇന്നും അദ്ഭുതത്തേക്കാള്‍ സംതൃപ്തിയാണ്. ഒരാള്‍ക്കും കൊടുക്കാനാവാത്തവിധം ഒരാള്‍ക്കു ജീവിതം വീണ്ടെടുത്തുകൊടുക്കാന്‍ തന്റെ ഭര്ത്താവിനായല്ലോ?
പത്മിനി പറയുന്നു:"അപ്രതീക്ഷിതമായി സുകുമാരന്ചേട്ടനുണ്ടായ അപകടം ഞങ്ങളുടെ കുടുംബത്തിന്റെ താളം തെററിച്ചു. ചേട്ടന്റെ കരിക്ക് വില്‍പ്പന മാത്രമായിരുന്നു ഞങ്ങളുടെ ഏക വരുമാനം. എനിക്ക് ജോലിയൊന്നുമില്ലായിരുന്നു. പറക്കമുററാത്ത മൂന്നു മക്കളുമായുളള ഞങ്ങളുടെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. സുകുമാരന്‍ ചേട്ടന് നാട്ടിലെല്ലാവര്‍ക്കും പ്രിയപ്പെട്ടയാളായിരുന്നു. അതുകൊണ്ടുതന്നെ എല്ലാക്കാര്യങ്ങളിലും എവിടെയും അദ്ദേ ഹം ഓടിയെത്തുമായിരുന്നു. "സുകുമാരന്‍ ചേട്ടന്റെ സാമൂഹികപ്രവര്‍ത്തനം കൊണ്ട് നാട്ടുകാരും വീട്ടുകാരുമൊക്കെ ഞങ്ങളോട് വളരെ സ്നേഹത്തോടെയാണ് ഇപ്പോഴും പെരുമാറുന്നത്. അദ്ദേഹമെപ്പോഴും എന്നോട് അവയവദാനത്തെക്കുറിച്ച് പറയുമായിരുന്നു. നമുക്ക് കണ്ണ് ദാനം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ ഹൃദയംതന്നെ ദാനം ചെയ്‌തു.

"സുകുമാരന്ചേട്ടന്റെ ഹൃദയം എടുക്കുന്ന വിവരം ഡോ. ജോസ് പറഞ്ഞപ്പോള്‍ എനിക്ക് വേദന തോന്നിയില്ല. കാരണം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നല്ലോ അത്. ഞങ്ങള്‍ക്ക് മൂന്ന് മക്കളാണ്. മൂത്ത മകള്‍ സുമിതയും രണ്ടാമത്തെ മകന് സുജിത്തും വിവാഹിതരായി. ഇളയ മകന് സുനില്‍ വിദേശത്താണ്. ഇപ്പോള്‍ ഞങ്ങളെല്ലാവരും അവയവദാനത്തിന് സന്നദ്ധരാണ്. എന്റെയും മക്കളുടെയും എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ തയ്യാറാണ്. ഞങ്ങള്‍ അങ്ങനെ ചെയ്താലല്ലേ സുകുമാരന്‍ ചേട്ടന്റെ ആത്മാവിന് ശാന്തികിട്ടൂ."പത്മിനിയുടെ വാക്കുകളില്‍ പ്രിയതമനെപ്പറ്റിയുള്ള അഭിമാനവും വ്യക്‌തമായ ലക്ഷ്യബോധവും.
ശേഷക്രിയ
"സുകുമാരന്‍ചേട്ടന്‍ മരിച്ചെന്ന് വിശ്വസിക്കാതിരുന്നതിനാല്‍ മരണശേഷം ഞങ്ങള്‍ ശേഷക്രിയകളൊന്നും ചെയ്തില്ല. ഏബ്ര ഹാം ചേട്ടന് മരിച്ച ശേഷമാണ് ഞങ്ങള്‍ ബലിയും മററു കര്മ്മങ്ങളുമെല്ലാം ചെയ്‌തത്. ഞങ്ങള്‍ ഏബ്രഹാം ചേട്ടനോടൊപ്പം ക്രിസ്മസ്സ് ആഘോഷിച്ചു. മരിക്കും വരെ ഞങ്ങളുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഞങ്ങളോട് ഏറെ സ്നേഹം കാണിച്ചിരുന്നു.ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന് ഞങ്ങളുടെ കുടുംബവുമായി ഇന്നും നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ സഹായവും സ്നേഹവും ഇപ്പോഴുമുണ്ട്.സ്നേഹമുളള ഒരുപാടാളുകളുടെ ഒട്ടേറെ സഹായങ്ങളും ഞങ്ങ ള്‍ക്കു കിട്ടിയിട്ടുണ്ട്.
"കേരളത്തിലിന്ന് അവയവദാനം ഒരു വലിയ സംഭവമായി മാറിക്കഴിഞ്ഞു. വ്യക്തികളും സംഘടനകളുമൊക്കെ അവയവദാനത്തിന്റെ സന്ദേശവുമായി നാടുനീളെ ഓടിനടക്കുന്നു. ഇതിനൊക്കെ തുടക്കമിട്ടത് സുകുമാരന്‍ ചേട്ടനായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ തനിക്ക് അഭിമാനമുണ്ട്." പത്മിനി പറഞ്ഞുനിര്‍ത്തി.

Dr.Jose Chacko Periyappuram
"ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തണമെന്നായിരുന്നു എന്റെ മോഹം. ഒരു ജീവനെ മറെറാരു ജീവനിലേക്കു തുന്നിപ്പിടിപ്പിക്കുന്ന മാന്ത്രികവിദ്യ കണ്ടുപിടിച്ച ഡോ.ക്രിസ്റ്റ്യന്‍ ബര്ണാഡായിരുന്നു ആരാധനാപാത്രം. എം.ബി.ബി.എസിനു ശേഷം തുടര്‍പഠനത്തിന് ഇംഗ്ലണ്ടില്‍ പോകുമ്പോഴും മനസ്സ് നിറയെ ആ മോഹം മാത്രമായിരുന്നു. പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തി 1996 ല്‍ മെഡിക്കല്‍ ട്രസ്‌ററില്‍ ചേരുമ്പോള്‍ ഇന്ത്യയില്‍ ആദ്യമായും രണ്ടാമതായും ഹൃദയം മാററിവയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷേ കേരളത്തില്‍ അതിനുളള ശ്രമങ്ങളൊന്നും നടന്നിരുന്നില്ല. അങ്ങനെ വീണ്ടും എന്റെ ശ്രദ്ധ അതിലേക്കായി. കേരളത്തില്‍ ആദ്യത്തെ ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ എനിക്ക് നടത്തണമെന്ന് വാശിയായി."
"മെഡിക്കല്‍ ട്രസ്ററിന്റെ അന്നത്തെ ഡയറക്ടര്‍ വര്‍ഗ്ഗീസ് പുളിക്കനോടാണ് ഞാനാദ്യമായി എന്റെ ആഗ്രഹം പറയുന്നത്. എല്ലാം പോസിററീവായിക്കാണുന്ന അദ്ദേഹം എന്റെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്‌തു. സഹപ്രവര്‍ത്തകര്‍ മിക്കവരും എതിര്‍ത്തെങ്കിലും എന്റെ ആഗ്രഹം നിറവേററിക്കൊണ്ട് പരാജിതഹൃദയങ്ങള്ക്ക് ഹൃയം മാററിവയ്ക്കുന്നതിന് വേണ്ടി കേരളത്തിലെ ആദ്യത്തെ ഹാര്‍ട്ട് ട്രാന്‍സ്‌പ്ലാന്റേഷന്‍ യൂണിററ് 2001 ല്‍ മെഡിക്കല്‍ ട്രസ്‌ററില്‍ തുറന്നു.

ഹൃദയം മാററവയ്ക്കല് ശസ്‌ത്രക്രിയയ്‌ക്ക് വൈദഗ്ദ്ധ്യം നേടാനായി മൂന്നു തവണ ഇംഗ്ലണ്ടില്‍ പോയി. രണ്ടു തവണ തനിച്ചും മൂന്നാമത്തെ തവണ സഹപ്രവര്‍ത്തകര്‍ക്കൊപ്പവും. കേംബ്രിഡ്ജിലെ പ്രസിദ്ധമായ പാപ്വര്‍ത്ത് ആശുപത്രിയില്‍ നിന്നാണ് ഞങ്ങള്‍ പരിശീലനം നേടിയത്." ഡോ.ജോസ് പറയുന്നു.
- keralatv
NEWs,
{[['']]}
Labels:
NEWs