{[['']]}
kerala home tv show and news
LAKSHMI NAIR SHOW Flavours of India 29 09 2013 PT 1
Posted by Unknown
Posted on Sunday, September 29, 2013
with No comments
Labels:
cookery show
Rajiv Gandhi Institute inagurated by Sonia Gandhiസാമൂഹിക വിവേചനം ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നു എന്നും അത് അവസാനിപ്പിക്കാനുളള നടപടികളാണ് യുപിഎ യും യുഡിഎഫും സ്വീകരിക്കുന്നതെന്നും യുപിഎ അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു.
Posted by Unknown
Posted on Sunday, September 29, 2013
with No comments
സാമൂഹിക വിവേചനം ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നു എന്നും അത് അവസാനിപ്പിക്കാനുളള നടപടികളാണ് യുപിഎ യും യുഡിഎഫും സ്വീകരിക്കുന്നതെന്നും യുപിഎ അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഉത്ഘാടനം ചെയ്യുകയായിരുന്നു സാണിയാഗാന്ധി. പനംമ്പളളി ഗോവിന്ദ മേനോൻ പുരസ്ക്കാരം ചടങ്ങിൽ പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് സോണിയാഗാന്ധി സമ്മാനിച്ചു.പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സോണിയാഗാന്ധി പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
NEWs,
{[['']]}
Labels:
NEWs
വിവാദമായ റിയാലിറ്റിഷോ മലയാളി ഹൗസില്‍ ഒന്നാം സ്ഥാനം നേടിയ രാഹുല്‍ ഈശ്വറും ഭാര്യ ദീപയും ഷോയ്ക്ക് പിന്നിലെ അണിയറ രഹസ്യങ്ങളെക്കുറിച്ച്....
Posted by Unknown
Posted on Sunday, September 29, 2013
with No comments
എന്റെ ഭര്‍ത്താവിന് റോസിനോട് പ്രണയമില്ല
വിവാദമായ റിയാലിറ്റിഷോ മലയാളി ഹൗസില്‍ ഒന്നാം സ്ഥാനം നേടിയ രാഹുല്‍ ഈശ്വറും ഭാര്യ ദീപയും ഷോയ്ക്ക് പിന്നിലെ അണിയറ രഹസ്യങ്ങളെക്കുറിച്ച്....
? മലയാളി ഹൗസ് എങ്ങനെ നോക്കി കാണുന്നു.
അവിടെ ഉണ്ടായിരുന്ന 16 പേരുടേയും നേരേ പിടിച്ച ഒരു കണ്ണാടി ആയിരുന്നു മലയാളി ഹൗസ്. എനിക്ക് അതൊരു മിക്‌സഡ് ഹോസ്റ്റല്‍ പോലെയാണ് തോന്നിയത്. കാരണം നമ്മള്‍ വീട്ടില്‍ പെരുമാറുന്നതുപോലെയല്ല വെളിയിലുള്ളവരോട് പെരുമാറുന്നത്. അവരോട് സംസാരിക്കുന്ന രീതിയിലല്ല കാമറയ്ക്ക് മുന്നില്‍ സംസാരിക്കുന്നത്. കാമറയ്ക്ക് മുന്നില്‍ ഒരിക്കലും ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം കാണിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കുറച്ചു സമയം മാത്രമേ നമ്മള്‍ കാമറയ്ക്ക് മുന്നിലാണെന്ന് ഓര്‍ക്കുകയുള്ളൂ. കുറച്ച് കഴിയുമ്പോള്‍ കാമറയുടെ കാര്യം തന്നെ മറന്നു പോകും. എന്റെ വീട്ടിലും കൂട്ടുകാര്‍ക്കുമിടയില്‍ പെരുമാറുന്നതു പോലെയാണ് ഇവിടെയും പെരുമാറിയിരിക്കുന്നത്.
? മലയാളി ഹൗസില്‍ നിന്ന് വെളിയിലിറങ്ങിയപ്പോള്‍ രാഹുലിന്റെ ഇമേജിന് കോട്ടം സംഭവിച്ചല്ലോ.
പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ പലരീതിയിലാണ് പെരുമാറിയത്. ഒരു പാട് ചീത്ത പറഞ്ഞവരും കുറച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞവരും ഉണ്ട്. എന്നാല്‍ ഇവരെല്ലാം മറന്നു പോയ ഒരു കാര്യമാണ് ഇതൊരു റിയാലിറ്റി ഷോ ആണെന്നുള്ളത്. ഇതില്‍ റിയാലിറ്റിയും ഉണ്ട്, ഷോയും ഉണ്ട്. അതുകൊണ്ടാണല്ലോ ഇതിനെ റിയാലിറ്റി ഷോ എന്നു പറയുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഷോ നടക്കുന്നത്. കേരളത്തിലുള്ളവര്‍ക്ക് ഈ ഷോ ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ധാരാളം പേര്‍ ഇഷ്ടപ്പെട്ടു. ഈ പരിപാടി വന്നതോടെ ചാനല്‍ റേറ്റിങ് കൂടി എന്നാണ് അറിഞ്ഞത്. എന്റെ ഒരു സുഹൃത്ത് രാഷ്ട്രീയക്കാരനാണ്, അദേഹം പറഞ്ഞത് ഞങ്ങള്‍ക്ക് ഈ പരിപാടി ഇഷ്ടമല്ലെങ്കിലും കാണും. കാരണം നിങ്ങള്‍ അവിടെ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കും അറിയണ്ടെ എന്ന്. പിന്നെ പ്രദീപ് ചേട്ടന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു,'' നീ ഈ വേദി നന്നായി ഉപയോഗിച്ചിരുന്നു എങ്കില്‍ ഒരു ശ്രേഷ്ഠന്റെ ഇമേജ് ഉണ്ടാക്കി എടുക്കാമായിരുന്നു''എന്ന്. എന്നാല്‍ ഞാന്‍ ഒരു സാധാരണക്കാരനായ യുവാവ് മാത്രമാണ്. ജീവിതത്തില്‍ ഞാന്‍ പ്രഭാഷണങ്ങള്‍ നടത്താനും ചര്‍ച്ചകളില്‍ സംസാരിക്കാനും പോയിട്ടുണ്ട്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ എപ്പോഴും പ്രഭാഷണം പറഞ്ഞു നടക്കാന്‍ കഴിയില്ലല്ലോ. ഏകദേശം 2500 മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ ജീവിച്ചു. അതില്‍ 100 മണിക്കൂര്‍ മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്. എന്റെ വീട്ടില്‍ ഞാന്‍ ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറുന്നത്.
? രാഹുലിന്റെ മലയാളി സംസ്‌കാരമാണോ മലയാളി ഹൗസില്‍ പ്രകടമായത്.
മലയാളി ഹൗസില്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ തന്നിരുന്നത് റൊട്ടിയാണ്. മലയാളി സംസ്‌കാരത്തിന് ശീലമില്ലാത്ത ഒരു ആഹാരമാണിത്. സംസ്‌കാരം എന്നത് നമ്മള്‍ തന്നെ നിര്‍വചിക്കുന്നതാണ്. നമ്മുടെ നാട്ടില്‍ നൂറു വര്‍ഷം മുമ്പ് സംസ്‌കാരം എന്നു പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇന്ന് സംസ്‌കാരത്തില്‍ ഉള്‍പ്പെടുന്നില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ ചുരിദാര്‍ ധരിക്കുന്നത് കേരള സംസ്‌കാരമായിരുന്നില്ല. അന്ന് ദാവണിയും സാരിയുമായിരുന്നു. പിന്നീട് ചുരിദാര്‍ ഉപയോഗിച്ചപ്പോള്‍ ജീന്‍സും ടോപ്പും സംസ്‌കാരത്തിന് ചേരാത്തവയായി. ഞാന്‍ വിദേശത്താണ് ജനിച്ചതും പഠിച്ചതും. അച്ഛനും അമ്മയും ജോലിക്കാരയതിനാല്‍ പല സ്ഥലങ്ങളില്‍ ജീവിച്ചിട്ടുണ്ട്. അങ്ങനെ വ്യത്യസ്ത സംസ്‌കാരവും എന്നാല്‍ മലയാളിത്തം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. 'മലയാളി ഹൗസ്' എന്ന പേരില്‍ തന്നെയുണ്ട് ഒരു സങ്കരയിനം സംസ്‌കാരം. മലയാളി എന്നത് മലയാളവും, ഹൗസ് എന്നത് ഇംഗ്ലീഷും ആണല്ലോ.
? രാഹുല്‍ ഒരു പെണ്‍ കോന്തനാണോ.
പെണ്‍കോന്തനെന്നും ആണ്‍കോന്തനെന്നും വിളിച്ചവര്‍ ഉണ്ട്. അതിന്റെ കാരണം ചിലപ്പോള്‍ ഞാന്‍ ആരോടും പരദൂഷണം പറയാനോ കുറ്റം പറയാനോ പോകാത്തതുകൊണ്ടായിരിക്കും. അവിടെയുള്ള എല്ലാവരും ഒരു കുറ്റമായി പറയുന്ന കാര്യമാണ് ഞാന്‍ ആരെയും വിമര്‍ശിക്കുന്നില്ല എന്നത്. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ നമ്മള്‍ ഒരു ഗ്ലാസില്‍ പകുതി വെള്ളമെടുത്താല്‍ സാധാരണ എല്ലാവരും പറയും ഗ്ലാസ് പകുതി നിറഞ്ഞതാണ്, അല്ലെങ്കില്‍ പകുതി ഒഴിഞ്ഞതാണ് എന്ന്. പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അത് പകുതി നിറയ്ക്കാനുള്ളതാണ്. അതുപോലെ ആള്‍ക്കാരുടെ പോസിറ്റീവിനെ കൂടുതല്‍ ഫോക്കസ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് സഹിക്കാന്‍ കഴിയില്ല. ഈ ഷോയില്‍ ഏറ്റവും കുറച്ച് ആള്‍ക്കാരെ കുറ്റം പറഞ്ഞതും പരദൂഷണം പറഞ്ഞ വ്യക്തിയും ഞാനാണ്. ജനങ്ങളില്‍ നിന്ന് കുറച്ചെങ്കിലും ഇഷ്ടം കിട്ടിയത് എന്റെ ഈ സ്വഭാവം കണ്ടിട്ടായിരിക്കും.
? മലയാളി ഹൗസില്‍ ഫസ്റ്റ് കിട്ടാന്‍ ഇതാണോ കാര്യം.
ജനങ്ങള്‍ എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ ഞാന്‍ വിജയിച്ചത്. ഞാന്‍ കാരണം ആരും വഴക്കുണ്ടാക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനെ ശ്രമിച്ചിട്ടുള്ളു. എന്റെ അഭിപ്രായത്തില്‍ എല്ലാ കുടുംബത്തിലും ഇങ്ങനെ ഒരാള്‍ എങ്കിലും വേണം . ചിലപ്പോള്‍ അതുകൊണ്ടാകും എനിക്ക് ഫസ്റ്റ് കിട്ടിയത്.
? എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നത് രാഹുലിന്റെ
തന്ത്രമാണെന്ന അഭിപ്രായം ഉണ്ടല്ലോ.
ഒരിക്കലുമല്ല. എനിക്ക് കൂടുതല്‍ അടുപ്പമുള്ള കുറച്ച് ആള്‍ക്കാര്‍ ആയിരുന്നു അക്ഷിത, റോസിന്‍, സ്‌നേഹ എന്നിവര്‍. സ്‌നേഹ എന്റെ സമപ്രായക്കാരിയാണ്. പക്ഷേ മാതൃഭാവമുള്ള വ്യക്തിയാണ്. സ്‌നേഹ ചോറ് വാരിത്തരാറുണ്ട്. വിളമ്പിത്തരാറുണ്ട്. ആ സ്‌നേഹമൊന്നും ഒരിക്കലും തന്ത്രമായിരുന്നില്ല. അവിടെ 51 ശതമാനം ജീവിതവും 49 ശതമാനം ഗെയിമും ആയിരുന്നു.
? മലയാളി ഹൗസില്‍ രാഹുലിന് അപ്രിയം തോന്നിയ വ്യക്തി ആരാണ്.
അങ്ങനെ ഒരാളെ പറയാന്‍ കഴിയില്ല. ഒരു ഉദാഹരണം, തിങ്കളിനെക്കുറിച്ച് പറഞ്ഞാല്‍ അവളുടെ തുറന്നടിച്ചുള്ള സംസാരം കേട്ടാല്‍ ചില സമയങ്ങളില്‍ നമുക്ക് ദേഷ്യം വരും. മറ്റു ചിലപ്പോള്‍ സന്തോഷവും തോന്നാറുണ്ട്. ദീപയ്ക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു തിങ്കള്‍. റോസിന്‍ സംസാരിക്കണ്ട അവസരങ്ങളില്‍ സംസാരിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നാറുണ്ട്. സ്‌നേഹയുടെ വ്യക്തിത്വത്തില്‍ പലപ്പോഴും ഒരു ആര്‍ദ്രതയും ഇഷ്ടവും തോന്നാറുണ്ട്.
? ഷോ യുടെ അവസാനം പ്രദീപിന് രാഹുലിനോട് വിരോധം ഉണ്ടായിരുന്നല്ലോ.
ഷോ യില്‍ പങ്കെടുക്കുന്നതിന് മുമ്പേ പ്രദീപ് ചേട്ടനോട് എനിക്ക് ബഹുമാനമായിരുന്നു. പിന്നീട് അത് ഇഷ്ടമായി മാറി. അവിടെ അദ്ദേഹം തന്റെ വ്യക്തി ജീവിതം തുറന്നു കാണിക്കാനുള്ള ധൈര്യം കാണിച്ചു. പ്രദീപ് ചേട്ടന് എന്നോട് വിരോധം ഉള്ളതായി എനിക്ക് അറിയില്ല.
? മലയാളി ഹൗസില്‍ കണ്ട രാഹുലാണോ റിയല്‍ രാഹുല്‍.
മനുഷ്യന്റെ സ്വഭാവം മഴവില്ലുപോലെയാണ്. മഴവില്ലിന്റെ ഏഴു നിറങ്ങള്‍ പോലെ മനുഷ്യനും നല്ലതും ചീത്തയുമായ സ്വഭാവങ്ങള്‍ ഉണ്ട്. ഗാന്ധിജി പറഞ്ഞതുപോലെ ''ഏഴ് അന്ധന്‍മാര്‍ ആനയെ തൊടുമ്പോള്‍ ഏഴ് ആയി തോന്നും എന്ന്. ഒരാള്‍ വാലില്‍ പിടിക്കുമ്പോള്‍ മെലിഞ്ഞതായും, കാലില്‍ പിടിക്കുമ്പോള്‍ വണ്ണമുള്ളതായും തോന്നും''. അതുപോലെ ഓരോ എപ്പിസോഡുകളിലും ഓരോ ഇമേജിലാണ് നമ്മളെ കാണിക്കുന്നത്. എന്റെ എല്ലാ സ്വഭാവങ്ങളും ഈ ഷോ യില്‍ ഉണ്ടായിരുന്നു.
? റോസിനും രാഹുലും തമ്മിലുള്ള ബന്ധത്തെ പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതായി തോന്നിയോ.
ഷോ കഴിഞ്ഞപ്പോഴാണ് എനിക്ക് അത് മനസിലായത്. അതൊക്കെ ഓരോരുത്തരുടെകാഴ്ചപ്പാടാണ്. കേരളത്തിലുള്ളവര്‍ ഒരു ആണും പെണ്ണും സുഹൃത്തുക്കളായി കഴിയാന്‍ അനുവദിക്കില്ല. എന്നാല്‍ വരുന്ന തലമുറ കുറച്ചൂടി പ്രാക്ടിക്കലാണ്. കാരണം എനിക്ക് വോട്ട് ചെയ്തതില്‍ കൂടുതല്‍ ആള്‍ക്കാരും 30 വയസിന് താഴെയുള്ളവരും വീട്ടമ്മമാരും ആണ്. അവര്‍ക്കിത് അംഗീകരിക്കാന്‍ കഴിഞ്ഞതിന്റെ തെളിവാണല്ലോ അത്.
ഈ നേരമത്രയും രാഹുലിന്റെ വര്‍ത്തമാനങ്ങള്‍ കൗതുകത്തോടെകേട്ടിരിക്കുകയായിരുന്നു ഭാര്യയും ടെലിവിഷന്‍ അവതാരകയുമായ ദീപ.
? രാഹുല്‍ വെളിയിലിറങ്ങിയപ്പോള്‍ ദീപയ്ക്ക് എന്തു തോന്നി.
രാഹൂല്‍ ചേട്ടന്‍ ഷോ കഴിഞ്ഞപ്പോള്‍ തന്നെ എന്നെ വിളിച്ചു. എന്നോട് സംസാരിക്കാന്‍ തുടങ്ങിയത് ഹൈദരബാദിലെ ഒരു പത്ര റിപ്പോര്‍ട്ടര്‍ ആണെന്ന് പറഞ്ഞാണ്. ശബ്ദം മാറ്റി സംസാരിച്ചതുകൊണ്ട് ഞാന്‍ സത്യമാണെന്നാ വിചാരിച്ചത്. എന്നോട് പറഞ്ഞു,'' മലയാളി ഹൗസിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്, താങ്കളുടെ ഭര്‍ത്താവിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞാലും മതി'' എന്ന്. ഞാന്‍ പറഞ്ഞു അതൊരു ഷോയാണ്. എന്റെ ഭര്‍ത്താവ് അതില്‍ നന്നായി പങ്കെടുത്തു. അടുത്ത ചോദ്യം'' അപ്പോള്‍ രാഹുല്‍ അവിടെ ചെയ്ത കാര്യങ്ങളെല്ലാം മാപ്പ് കൊടുക്കാന്‍ പറ്റിയതാണല്ലേ?'' ഞാന്‍ പറഞ്ഞു ''അതെ''. അതുകേട്ടപ്പോള്‍ രാഹൂല്‍ ചേട്ടന്‍ ഒര്‍ജിനല്‍ ശബ്ദത്തില്‍ പറഞ്ഞു ''ഭാഗ്യം, എന്നാല്‍ ഞാന്‍ വീട്ടിലേക്ക് വരികയാണെന്ന്.'' മൂന്നുമാസം കൂടി സംസാരിച്ചപ്പോള്‍ ആദ്യം കരയാനാണ് തോന്നിയത്. പരിചയപ്പെട്ട ദിവസം മുതല്‍ ആദ്യമായിട്ടാണ് ഇത്രയും നാള്‍ സംസാരിക്കാതിരുന്നത്. അപ്പോഴുള്ള അവസ്ഥ ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല.
? മലയാളി ഹൗസില്‍ രാഹുലിന്റെ പെരുമാറ്റത്തെ ദീപ എങ്ങനെ വിലയിരുത്തുന്നു.
പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടുള്ളത് രാഹുല്‍ ഈശ്വറിന്റെ ഒരു മുഖം മാത്രമാണ്. എല്ലാ വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും അതിനെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന സീരിയസായ രാഹുലിനെ മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ ഞാന്‍ രാഹുല്‍ ചേട്ടന്റെ സുഹൃത്തായിരുന്നു, പ്രണയിനി ആയിരുന്നു, ഇപ്പോള്‍ ഭാര്യയുമാണ്. എനിക്കറിയാവുന്നതുപോലെ മറ്റാര്‍ക്കും അറിയില്ലല്ലോ രാഹുല്‍ ചേട്ടനെ. ചേട്ടന്റെ മുഖത്തു നോക്കിയാല്‍ മനസില്‍ എന്താണ് വിചാരിക്കുന്നതെന്ന് പറയാന്‍ കഴിയും. ചേട്ടന്‍ വീട്ടിലും ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്. അതുകൊണ്ട് എനിക്ക് ഇതൊന്നും ഒരു ഷോക്കായിരുന്നില്ല. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് രാഹുല്‍ ചേട്ടന്‍ എന്റെ മകനാണെന്ന്. അത്ര കുട്ടിത്തമുള്ള ഒരു മനസും രാഹുല്‍ ചേട്ടനുണ്ട്. പ്രേഷകര്‍ പലതും പറയുന്നുണ്ടായിരുന്നു, അത് ആ ഒരു ഇമേജില്‍ ആരും രാഹുലേട്ടനെ കണ്ടിട്ടില്ലാത്തതു കൊണ്ടാണ്.
? നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നല്ലേ.
അതെ, വര്‍ഷങ്ങളോളം പ്രണയിക്കുകയും വീട്ടുകാരുടെ എതിര്‍പ്പുകള്‍ എല്ലാം തരണം ചെയ്താണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. എല്ലാവരുടേയും അനുഗ്രഹത്തോടെആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു കല്ല്യാണം.
? രാഹുല്‍ റോസിന്‍ ബന്ധത്തെ ദീപ എങ്ങനെ കാണുന്നു.
എനിക്ക് രാഹുല്‍ ചേട്ടനെ 10 വര്‍ഷമായി അറിയാം. രാഹുല്‍ ചേട്ടന്‍ അത്രയും നിഷ്‌കളങ്കനായതുകൊണ്ടാണല്ലോ കാമറയ്ക്ക് മുന്നില്‍ അങ്ങനെയെല്ലാം പെരുമാറിയത്. കാരണം ചേട്ടന്‍ ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ്. മറ്റൊരാളെ പ്രണയിക്കണമെങ്കില്‍ അതിന് മലയാളി ഹൗസില്‍ മുപ്പത് കാമറകള്‍ക്ക് മുന്നില്‍ പോകണ്ട കാര്യമില്ലല്ലോ? രാഹുല്‍ ചേട്ടനും റോസിനും വളരെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഈ ഒരു കാര്യം പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതില്‍ അതിശയമൊന്നുമില്ല.
Face book news,
{[['']]}
Labels:
Face book news
Kerala Congress ( M) to be meet Sonia GandhIരമേശ് ചെന്നിത്തലയ്ക്ക് മാന്യമായ പദവി നൽകി മന്ത്രിസഭയിലേക്ക് അടിയന്തരമായി
Posted by Unknown
Posted on Sunday, September 29, 2013
with No comments
രമേശ് ചെന്നിത്തലയ്ക്ക് മാന്യമായ പദവി നൽകി മന്ത്രിസഭയിലേക്ക് അടിയന്തരമായി കൊണ്ടുവരണമെന്നസോണിയാ ഗാന്ധിയോട് ആവശ്യപ്പെടാൻ കേരളാ കോൺഗ്രസ് എം തീരുമാനം. എങ്കിലേ കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാനാകൂ. രമേശ് ചെന്നിത്തല ഉൾപ്പെട്ട മന്ത്രിസഭക്ക് മാത്രമേ ഇനി പ്രസക്തിയൂള്ളൂവെന്നും സോണിയയെ അറിയിക്കും . . കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
NEWs,
{[['']]}
Labels:
NEWs
Marimayam കട്ട കമ്പനി 29-9-2013 Part-1/2/3
Posted by Unknown
Posted on Sunday, September 29, 2013
with No comments
Labels:
marimayam
കയറിപ്പിടിച്ചവന്റെ കരണത്തടിച്ചു. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സില്‍ ചേക്കേറിയ ഭാമ.
Posted by Unknown
Posted on Sunday, September 29, 2013
with No comments
തൃക്കാക്കര പുഷ്പമംഗലം അപ്പാര്‍ട്ട്മെന്റിലെ നിവേദ്യത്തില്‍ എത്തുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് ഓമനത്തം തുളുമ്പുന്ന മുഖമാണ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സില്‍ ചേക്കേറിയ ഭാമ. കന്നടയിലും തമിഴിലും തിരക്കേറുന്ന താരമായ ഭാമ കന്നടയുടെ സ്വന്തം ഷൈലുവാണ്. അവിടത്തെ ഷൂട്ടിംഗ് തിരക്കുകള്‍ക്കൊപ്പം പല സ്ഥലങ്ങള്‍ കാണാനും യാത്ര ചെയ്യാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. നാടന്‍ പെണ്‍കുട്ടി എന്ന ഇമേജ് ഭാമ അന്യഭാഷയില്‍ തകര്‍ത്തുടയ്ക്കുന്നു എന്ന വാര്‍ത്തയോടു പ്രതികരിക്കുന്നതിനൊപ്പം സ്വകാര്യ വിശേഷങ്ങളും പങ്കു വയ്ക്കുന്നു...
ഠ ഭാമയും കൂടുതല്‍ മോഡേണായി അതിരുവിടുന്നു എന്ന പരാതിയുണ്ടല്ലോ?
ഏതു വേഷമാണെങ്കിലും അത് ഇടുമ്പോള്‍ ചേര്‍ച്ചയുണ്ടാവണം. അല്ലാത്തവ ഇടുമ്പോള്‍ വൃത്തികേടായിരിക്കും. എന്റെ ശരീരപ്രകൃതിക്കനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ എനിക്ക് ചേരില്ല. 'ഓട്ടോ രാജ' എന്ന കന്നട സിനിമയിലാണ് പതിവിനു വിപരീതമായി മോഡേണായി അഭിനയിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെല്ലാം അതിന്റെ പേരില്‍ എന്നെ തേജോവധം ചെയ്തു കൊണ്ടിരിക്കുന്നു. ആ സിനിമയില്‍ ഒരു ഫാസ്റ്റ് സോംഗില്‍ ഷോര്‍ട്ട് ഫ്രോക്ക് ഉപയോഗിച്ചു. നടിയെന്ന നിലയില്‍ എന്റേതായ സ്ഥാനം കന്നട സിനിമയില്‍ ലഭിച്ചേക്കാവുന്ന സിനിമയാണിത്. ഏറെ പ്രത്യേകതയുള്ള കഥാപാത്രം. എഴുപത്തഞ്ചു ശതമാനത്തോളം മുല്ലപ്പൂചൂടി, ദാവണിയുടുത്ത് മൂക്കുത്തിയൊക്കെ അണിഞ്ഞുവരുന്ന നാടന്‍ പെണ്‍കുട്ടിയാണ്. ഒരുപാട്ടു സീനില്‍ ഷോര്‍ട്‌സ് ഇട്ടു എന്നു മാത്രം. ഇതില്‍ ഷോര്‍ട്ട്‌സ് ഇടുന്നതുകൊണ്ട് അടുത്ത സിനിമയില്‍ അത് ഉപയോഗിക്കണമെന്നില്ല. ഓഫറുകള്‍ ധാരാളം വരാം. പക്ഷേ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ?
ഠ മലയാളികള്‍ക്ക് അന്യമാകുകയാണല്ലോ ഈ മുഖം?
സിനിമയില്‍ എത്തിയിട്ട് ആറാമത്തെ വര്‍ഷമാകുന്നു. പ്രതീക്ഷിക്കാതെ എത്തിച്ചേര്‍ന്ന പ്രൊഫഷനില്‍ എങ്ങനെ മുന്നോട്ടു പോകണമെന്ന് എനിക്കറിയില്ലായിരുന്നു. 2011- ആയപ്പോഴാണ് മറ്റു ഭാഷകളിലും സിനിമ ചെയ്താല്‍ നന്നായിരിക്കും എന്നു തോന്നിയത്. കടുത്ത മത്സരമുള്ള ഈ രംഗത്ത് മലയാളത്തില്‍ മാത്രം ഒതുങ്ങാതെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്നത് വലിയൊരു നേട്ടമല്ലേ. ഇന്ന് ആ തീരുമാനത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാം ഈശ്വരനിശ്ചയം.
ഠ കന്നടയിലാണല്ലോ കൂടുതല്‍ ശ്രദ്ധേയയായത്?
'മുതലസല' എന്ന കന്നട സിനിമയാണ് ആദ്യം ചെയ്യുന്നത്. വിനയപ്രസാദാണ് കന്നടയിലേക്ക് എന്നെ പരിചയപ്പെടുത്തുന്നത്. ചേച്ചിയുമായി നല്ല അടുപ്പവും വളരെ നാളുകളുമായുള്ള പരിചയവും ഉണ്ട്. 'മുതലസല' വിജയിച്ചെങ്കിലും മൈന എന്ന തമിഴ്‌സിനിമയുടെ കന്നട പതിപ്പായ 'ഷൈലു' എന്ന സിനിമയിലൂടെയാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പട്ടത്. പിന്നീട് ആ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഷോപ്പിംഗിനായി പുറത്തേക്ക് പോകുമ്പോള്‍ 'ഏയ് ഷൈലു' എന്നു വിളിച്ച് ആളുകള്‍ അടുത്ത് വരും. എന്റെ ഫ്‌ളക്‌സില്‍ പൂമാല ഇട്ട് കാണുന്നത് അവിടെവച്ചാണ്. ഒരു സിനിമ ഹിറ്റായാല്‍ അതിലെ നായികയെ ദേവതയെപ്പോലെയാണ് അവര്‍ കാണുന്നത്. ഏതു ഭാഷയില്‍ നിന്നാണെങ്കിലും അവരെ സ്‌നേഹിക്കും, അംഗീകരിക്കും. അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.
ഠ ഭാഷ പ്രശ്‌നമായോ?
കന്നടയിലും തെലുങ്കിലും അഭിനയിച്ചപ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് ഭാഷയും പഠിച്ചു. പുതിയ സിനിമകളില്‍ ഞാനാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. കന്നടയിലെ 'ഓട്ടോ രാജ'യും തമിഴിലെ 'രാമാനുജന്‍' എന്ന സിനിമയും ഏറെ പ്രതീക്ഷയുള്ള പടങ്ങളാണ്. ഗണിതശാസ്ത്രജ്ഞനായിരുന്ന രാമാനുജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയാണ്. അതല്‍ രാമാനുജന്റെ ഭാര്യയാണ് എന്റെ കഥാപാത്രം. സുഹാസിനിയും ഇതില്‍ അഭിനയിക്കുന്നു. 'രാമാനുജന്‍' ഒരേസമയം ഇംഗ്ളീഷിലും തമിഴിലും ചിത്രീകരിക്കുന്നു. ഇംഗ്ളീഷ് സിനിമകള്‍ കാണുമ്പോള്‍ എപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നു 'എന്നാണ് ഞാന്‍ ഇതു പോലെ ഇംഗ്ളീഷ് ഡയലോഗുകള്‍ പറയുന്നതെന്ന്'. ആ ആഗ്രഹം സഫലമാകുകയാണ് ഈ സിനിമയിലൂടെ.
ഠ സുഹാസിനിയോടൊപ്പം?
ഇത്രയും സീനീയറായിട്ടും എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ഞാനൊരു പുതിയ കുട്ടി, എന്നെ അറിയുമോ, ചേച്ചി എങ്ങനെ ഇടപഴകും എന്നു ചിന്തിച്ചാണ് അടുത്തേക്ക് ചെന്നത്. കണ്ടപ്പോള്‍ 'ഭാമയല്ലേ 'എന്നു ചോദിച്ച് ഇങ്ങോട്ട് അടുപ്പം കാണിച്ചു. ചേച്ചിയോടൊപ്പമുള്ള നിമിഷങ്ങളൊന്നും മറക്കാന്‍ കഴിയില്ല. പഴയ കാര്യങ്ങളെല്ലാം ചേച്ചി പറയും. ആ കാലഘട്ടത്തിലെ നായികാ നായകന്മാരുടെ സൗഹൃദ കൂട്ടായ്മയെക്കുറിച്ചും മറ്റും. എവര്‍ഗ്രീന്‍ടീമിന്റെ ക്യാപ്റ്റന്‍ ചേച്ചിയാണ്.
ഠ ഭാമ സെലക്ടീവായല്ലോ?
ലോഹിസാറിന്റെ സ്‌കൂളില്‍നിന്ന് വന്നതുകൊണ്ട് ആദ്യമൊക്കെ സിനിമ തെരഞ്ഞെടുക്കുന്നതില്‍ സാറിന്റെ ഉപദേശം തേടുമായിരുന്നു. സാറിന്റെ മരണശേഷം മിക്ക സിനിമയിലും കൊണ്ടുചെന്ന് തലവച്ചുകൊടുക്കും. ആ സമയത്ത് പണവും ഒരു അത്യാവശ്യ ഘടകമായിരുന്നു. 2010-ല്‍ ചെയ്ത ചില സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ല എന്നു പിന്നീട് തോന്നിയിട്ടുണ്ട്. 2011 മുതലാണ് സെലക്ടീവാകാമെന്ന് തോന്നിയത്. കന്നട സിനിമയിലെ ഷൂട്ടിംഗ് തിരക്കുകള്‍കൊണ്ട് കഴിഞ്ഞവര്‍ഷം മലയാളത്തില്‍ കുറച്ച് ഗ്യാപ്പ് വന്നിരുന്നു. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ മലയാള സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലാണ്. 101 ഡിഗ്രിസെല്‍ഷ്യസ്, കഥവീട്, ഡികമ്പനി...തുടങ്ങി കുറെ ചിത്രങ്ങള്‍. ചാക്കോച്ചന്‍നായകനായ കഥവീടില്‍ ലിവിംഗ് ടുഗതറാണ് പ്രമേയം.
ഠ 'ലിവിംഗ് ടുഗെതര്‍' എന്ന ആശയത്തോട് താത്പര്യമാണോ?
വിവാഹമോചനം ഇത്രയധികം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലിവിംഗ് ടുഗെതര്‍ എന്ന ആശയം കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ പോലും ഡൈവോഴ്‌സാകുന്നു. ഒന്നിച്ചു ജീവിച്ചിട്ട് പരസ്പരം മനസ്സിലാക്കാനും സ്‌നേഹത്തോടെ മുമ്പോട്ടു പോകാനും കഴിയുമെങ്കില്‍ മാത്രം ബന്ധം തുടര്‍ന്നാല്‍ മതി. ഹൈന്ദവ പാരമ്പര്യം ഉള്‍ക്കൊണ്ട് വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയായതിനാല്‍ എന്നെ സംബന്ധിച്ച് ലിവിംഗ് ടുഗെതര്‍ ഒരിക്കലും നടക്കില്ല.
ഠ 'മണര്‍കാടി'ല്‍നിന്നും എറണാകുളത്തേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍?
ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയത്തിനടുത്തുള്ള മണര്‍കാടാണ്. സിനിമയില്‍ തിരക്കായപ്പോള്‍ സൗകര്യപ്രദമായി എറണാകുളത്തേക്ക് മാറിയതാണ്. മനസ്സുകൊണ്ടിഷ്ടം വീടാണെങ്കിലും ഫ്‌ളാറ്റാണ് സുരക്ഷിതം എന്നു തോന്നി. കൊച്ചിയുടെ ബഹളങ്ങളില്ലാത്ത സ്ഥത്തായിരിക്കണം എന്നാഗ്രഹിച്ചിരുന്നു. അധികം തിരക്കും ബഹളവും ഇല്ലാത്ത ഫ്‌ളാറ്റാണ്. അതും തൃക്കാക്കരയപ്പന്റെയടുത്ത് താമസിക്കാന്‍ കഴിയുന്നത് ഭാഗ്യമല്ലേ. സമയം കിട്ടുമ്പോള്‍ പോയി തൊഴാറുണ്ട്. ഈ ഫ്‌ളാറ്റ് ഇരിക്കുന്ന പ്രദേശം എനിക്ക് ഒരു പാടിഷ്ടമായി. കൊച്ചിയുടെ തിരക്കും ബഹളവും ഇല്ലാത്ത സ്ഥലം. എന്റെ ജീവിതത്തില്‍ ഒരുപാട് ഭാഗ്യങ്ങള്‍ തന്ന ഫ്‌ളാറ്റാണിത്. ഇവിടെ താമസിക്കാന്‍ സമയം കിട്ടിയിട്ടില്ല എപ്പോഴും തിരക്കാണ്. മൂന്നു വര്‍ഷം ആകുന്നു ഇവിടെ എത്തിയിട്ട്. അമ്മൂമ്മ മണര്‍കാടുള്ളതുകൊണ്ട് സമയം കിട്ടുമ്പോഴെല്ലാം നാട്ടില്‍ പോകാറുണ്ട്. കുടുംബക്ഷേത്രവും അവിടെയാണ്.
അമ്മൂമ്മയ്ക്ക് ഞാനിപ്പോഴും കൊച്ചുകുട്ടിയെപ്പോലെയാണ്. അവിടെ എത്തുമ്പോള്‍ സിനിമാനടിയെന്ന കാര്യം ഞാനും മറക്കും. ഒരു ദിവസം നാട്ടില്‍ച്ചെന്ന സമയത്ത് അമ്മൂമ്മയോടൊപ്പം മണര്‍കാട് പള്ളിയില്‍ പോയി. കത്തിക്കാനായി മെഴുകുതിരി വാങ്ങിച്ചില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ ''നീ ആ കടയില്‍ ചെന്ന് തിരി മേടിച്ചുകൊണ്ടു വാ'' എന്ന് എന്നോടു പറഞ്ഞു. എനിക്ക് അങ്ങനെ ചെന്നു മേടിക്കാന്‍ പറ്റുമോ. ഞാന്‍ സിനിമ നടിയെന്ന ചിന്തയേ അമ്മൂമ്മയ്ക്കില്ല. എന്നെ വളര്‍ത്തിയതും നോക്കിയതുമെല്ലാം അമ്മൂമ്മയാണ്.
ഠ ഈശ്വരവിശ്വാസിയാണ്?
സമയം കിട്ടുമ്പോഴെല്ലാം അമ്പലങ്ങളിലും പള്ളികളിലും പോകാറുണ്ട്. അതിരാവിലെ ഉണര്‍ന്ന് അമ്പലത്തില്‍ പോയി തൊഴുന്നതാണിഷ്ടം. തീര്‍ച്ചയായും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ശക്തിയില്‍ വിശ്വസിക്കുന്നു. കൊച്ചിയിലുള്ളപ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞ് വല്ലാര്‍പാടം പള്ളിയില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കും. ഏഴുമണി കഴിയുമ്പോള്‍ അവിടുത്തെ തിരക്കൊക്കെ കുറഞ്ഞ് ശാന്തമായ അന്തരീക്ഷമാകും. ഹൊ ആ സമയത്ത് അവിടെ ഇരിക്കണം എന്തു രസമാണെന്നോ.. മനസ്സും ശാന്തമാകും.
ഠ തനിച്ച് യാത്ര ചെയ്യുന്നതിഷ്ടമാണോ?
അതിരാവിലെയും വൈകിട്ടും തനിച്ച് യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. വെട്ടം വീണാല്‍ യാത്രയുടെ രസം പോകും. ഇരുട്ടിന്റെ നിഴലില്‍ വേണം യാത്രചെയ്യാന്‍.
ഡ്രൈവിംഗ് നേരത്തെ പഠിച്ചിരുന്നെങ്കിലും കഴിഞ്ഞവര്‍ഷമാണ് ലൈസന്‍സ് എടുക്കാന്‍ സാധിച്ചത്. ലൈസന്‍സ് കിട്ടിയപ്പോള്‍ ഒരു ജേതാവിനെപ്പോലെയാണ് തോന്നിയത്.ആരെയും ആശ്രയിക്കാതെ സ്വയം കാര്യങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെയാണ്. ഇപ്പോള്‍ രാത്രി എട്ടു മണി കഴിയുമ്പോള്‍ വണ്ടിയും എടുത്ത് ടൗണിലൂടെ യാത്ര ചെയ്യും. നൈറ്റ് ഡ്രൈവ് എനിക്കൊരു ഹോബിയായി കഴിഞ്ഞു.യാത്ര മാത്രമല്ല എല്ലകാര്യങ്ങളും സ്വന്തമായി ചെയ്യണമെന്നാഗ്രഹിക്കുന്നയാളാണ് .
ഡ്രൈവിംഗ് നേരത്തെ പഠിച്ചിരുന്നെങ്കിലും കഴിഞ്ഞവര്‍ഷമാണ് ലൈസന്‍സ് എടുക്കാന്‍ സാധിച്ചത്. ലൈസന്‍സ് കിട്ടിയപ്പോള്‍ ഒരു ജേതാവിനെപ്പോലെയാണ് തോന്നിയത്.ആരെയും ആശ്രയിക്കാതെ സ്വയം കാര്യങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെയാണ്. ഇപ്പോള്‍ രാത്രി എട്ടു മണി കഴിയുമ്പോള്‍ വണ്ടിയും എടുത്ത് ടൗണിലൂടെ യാത്ര ചെയ്യും. നൈറ്റ് ഡ്രൈവ് എനിക്കൊരു ഹോബിയായി കഴിഞ്ഞു.യാത്ര മാത്രമല്ല എല്ലകാര്യങ്ങളും സ്വന്തമായി ചെയ്യണമെന്നാഗ്രഹിക്കുന്നയാളാണ് .
ഠ യാത്രാ വിശേഷങ്ങള്‍?
സിനിമയില്‍ വന്നശേഷമാണ് കൂടുതല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം യാത്രകളുടെ ആഘോഷമായിരുന്നു. മൂന്നുമാസം മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ബാംഗ്ലൂര്‍, പഞ്ചാബ്, അമൃത്‌സര്‍, ഡാര്‍ജിലിംഗ്, ഷിംല, ചൈന, ടിബറ്റ്, ഹരിദ്വാര്‍, ഋഷികേശ് തുടങ്ങി കാണാനാഗ്രിച്ചിരുന്ന പല സ്ഥലങ്ങളിലും പോകാന്‍ സാധിച്ചു. യാത്രചെയ്ത് മടുക്കും എന്ന അവസ്ഥയായിരുന്നു. പഞ്ചാബില്‍ ചെന്നപ്പോള്‍ മാത്രമാണ് പെട്ടെന്നു തിരിച്ചുവരണമെന്നാഗ്രഹിച്ചത്. റോഡിലിറങ്ങിയാല്‍ ഹോണടികളുടെ ബഹളവും നിറയെ പൊടിയുമാണ്. ശരിക്കും നരകത്തില്‍ അകപ്പെട്ടപോലുള്ള അവസ്ഥയായിരുന്നു. റൂമിനുവെളിയില്‍ ഇറങ്ങാന്‍ തോന്നില്ല. വായും മൂക്കും തുണി ചുറ്റിക്കെട്ടിയാണ് പുറത്തിറങ്ങിയിരുന്നത്.
ടിബറ്റിന്റെ ബോര്‍ഡറിലേക്കുള്ള യാത്രയാണ് ഒരുപാടിഷ്ടമായത്. മഞ്ഞുപെയ്യുന്ന മലകള്‍ നിറഞ്ഞുനില്ക്കുന്ന സ്ഥലം. ആദ്യമായാണ് ഇത്രയും തണുപ്പുള്ള സ്ഥലത്ത് പോകുന്നത്. കന്നട സിനിമയുടെ ഷൂട്ടിംഗിനുവേണ്ടിയാണ് പോയത്. കാറില്‍ യാത്രചെയ്യുന്ന സമയത്ത് കൗതുകമുള്ള കാഴ്ചകളായിരുന്ന ഇരുവശത്തും. കാറിന്റെ ാസൊക്കെ താഴ്ത്തിയിട്ട് മഞ്ഞുപിടിക്കാന്‍ നോക്കും. നല്ല രസമായിരുന്നു. അവിടെച്ചെന്ന് ഷൂട്ടിംഗിനുവേണ്ടി കാറിനു പുറത്തിറങ്ങി, വലിയ മഞ്ഞുകട്ടയാണ് ദേഹത്തു വന്ന് വീഴുന്നത്. ഹീറോയ്ക്ക് ജാക്കറ്റ് ഇട്ട് അഭിനയിക്കാം. നായികയ്ക്ക് അതു പറ്റില്ലല്ലോ.
ഓരോ ഷോട്ട് കഴിയുമ്പോഴും പോയി ചൂടുചായ കുടിച്ചിട്ട് ജാക്കറ്റ് ഇടും. ഷോട്ട് റെഡി എന്നു വിളിക്കുമ്പോള്‍ പോകാന്‍ മടിയാണ്. നമ്മള്‍ തണുത്തുവിറച്ചുനില്‍ക്കുന്ന സമയത്താണ് കൊറിയോഗ്രാഫര്‍ വന്നിട്ടു പറയുന്നത് 'എന്‍ജോയ് ചെയ്ത് ഡാന്‍സ് ചെയ്യാന്‍. ഈ തണുപ്പത്ത് എങ്ങനെ എന്‍ജോയ് ചെയ്യും ?
ഓരോ ഷോട്ട് കഴിയുമ്പോഴും പോയി ചൂടുചായ കുടിച്ചിട്ട് ജാക്കറ്റ് ഇടും. ഷോട്ട് റെഡി എന്നു വിളിക്കുമ്പോള്‍ പോകാന്‍ മടിയാണ്. നമ്മള്‍ തണുത്തുവിറച്ചുനില്‍ക്കുന്ന സമയത്താണ് കൊറിയോഗ്രാഫര്‍ വന്നിട്ടു പറയുന്നത് 'എന്‍ജോയ് ചെയ്ത് ഡാന്‍സ് ചെയ്യാന്‍. ഈ തണുപ്പത്ത് എങ്ങനെ എന്‍ജോയ് ചെയ്യും ?
ഠ ഷൂട്ടിംഗിന് പോകുന്നത് തനിച്ചാണോ?
ഇടയ്ക്ക് അമ്മ വരും. അമ്മയില്ലെങ്കില്‍ ഒരു സ്ത്രീയുണ്ട് ഒപ്പം. മാത്രമല്ല മേയ്ക്കപ്പ്മാന്‍, ഹെയര്‍ ഡ്രസ്സര്‍, ഒരു അസിസ്റ്റന്റ് തുടങ്ങി മൂന്നു സ്റ്റാഫുണ്ട്. അമ്മയ്ക്ക് അമ്മയുടേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടല്ലോ. അതുകൊണ്ട് മിക്കവാറും ഞാനും സ്റ്റാഫുകളും ആയിരിക്കും ഷൂട്ടിംഗിന് പോകുന്നത്.
ഒരിക്കല്‍ ദര്‍ഭി എന്ന കന്നടസിനിമയുടെ ചിത്രീകരണത്തിനുവേണ്ടി ഷിംലയില്‍ പോയി. റോഡില്‍ വച്ചായിരുന്നു ആദ്യസീന്‍. തിരക്കേറിയ സ്ഥലം. അവിടെ നമ്മളെ തിരിച്ചറിയുന്ന ആരുമില്ലല്ലോ. ഇടവേള സമയത്ത് ഞാന്‍ റോഡിലൂടെ വെറുതെ നടക്കും. അസിസ്റ്റന്റ് പറഞ്ഞു 'ഞാനും വരാം കൂടെ.' 'ഇവിടെ എന്തു പേടിക്കാന്‍' എന്നു പറഞ്ഞ് കൂളായി നടക്കുകയാണ്. റോഡിന്റെ സൈഡില്‍ നിന്ന് കാഴ്ചകള്‍ കാണുകയാണ്. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പൊയ്‌ക്കോണ്ടിരിക്കുന്നു. പെട്ടെന്ന് എന്റെ കഴുത്തില്‍ എന്തോ വന്നു വീണപോലെ. പിന്നിലേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കഴുത്തില്‍ പിടിച്ചതാണ്. 'എന്താടാ നീ കാണിച്ചത്' എന്നു ചോദിച്ചപ്പോള്‍ 'എന്റെ പെങ്ങളാണെന്ന് കരുതി' എന്നു പറഞ്ഞ് അയാള്‍ പരുങ്ങി. ഒട്ടും മടിച്ചില്ല. അവന്റെ കരണം നോക്കി ഒരടി കൊടുത്തു.
ഒരിക്കല്‍ ദര്‍ഭി എന്ന കന്നടസിനിമയുടെ ചിത്രീകരണത്തിനുവേണ്ടി ഷിംലയില്‍ പോയി. റോഡില്‍ വച്ചായിരുന്നു ആദ്യസീന്‍. തിരക്കേറിയ സ്ഥലം. അവിടെ നമ്മളെ തിരിച്ചറിയുന്ന ആരുമില്ലല്ലോ. ഇടവേള സമയത്ത് ഞാന്‍ റോഡിലൂടെ വെറുതെ നടക്കും. അസിസ്റ്റന്റ് പറഞ്ഞു 'ഞാനും വരാം കൂടെ.' 'ഇവിടെ എന്തു പേടിക്കാന്‍' എന്നു പറഞ്ഞ് കൂളായി നടക്കുകയാണ്. റോഡിന്റെ സൈഡില്‍ നിന്ന് കാഴ്ചകള്‍ കാണുകയാണ്. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പൊയ്‌ക്കോണ്ടിരിക്കുന്നു. പെട്ടെന്ന് എന്റെ കഴുത്തില്‍ എന്തോ വന്നു വീണപോലെ. പിന്നിലേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കഴുത്തില്‍ പിടിച്ചതാണ്. 'എന്താടാ നീ കാണിച്ചത്' എന്നു ചോദിച്ചപ്പോള്‍ 'എന്റെ പെങ്ങളാണെന്ന് കരുതി' എന്നു പറഞ്ഞ് അയാള്‍ പരുങ്ങി. ഒട്ടും മടിച്ചില്ല. അവന്റെ കരണം നോക്കി ഒരടി കൊടുത്തു.
'പെങ്ങളാണെങ്കില്‍ നീ അങ്ങനെയാണോടാ ചെയ്യുന്നത്' എന്നു ചോദിച്ച് ഞാന്‍ ബഹളം വച്ചു. ശബ്ദം കേട്ട് എല്ലാവരും ഓടിക്കൂടി. ഡയറക്ടറും ക്യാമറാമാനും എന്റെ സ്റ്റാഫും എല്ലാവരും കൂടി നഅവനെ ന്നായി കൈകാര്യം ചെയ്തു.
എവിടെപ്പോയാലും ഒരു രക്ഷാകവചംപോലെ എന്റെ സ്റ്റാഫ് പൊതിഞ്ഞുനില്‍ക്കാറുണ്ട്. അന്ന് ഞാന്‍ എതിര്‍ത്തതു കൊണ്ടാണ് അവര്‍ മാറിനിന്നത്.
എവിടെപ്പോയാലും ഒരു രക്ഷാകവചംപോലെ എന്റെ സ്റ്റാഫ് പൊതിഞ്ഞുനില്‍ക്കാറുണ്ട്. അന്ന് ഞാന്‍ എതിര്‍ത്തതു കൊണ്ടാണ് അവര്‍ മാറിനിന്നത്.
ഠ ബോള്‍ഡായിട്ടുണ്ടല്ലോ?
2007-ല്‍ സിനിമയില്‍ വന്ന എനിക്ക് ഇത്രയും വര്‍ഷം കഴിയുമ്പോള്‍ സ്വാഭാവികമായി മാറ്റമുണ്ടാകും. നേരത്തെ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍പോലും. അതിനാല്‍ ഇഷ്ടമില്ലാത്ത സിനിമകള്‍പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്. കോടികളുടെ കണക്കില്ലെങ്കിലും സാമാന്യം നന്നായി ജീവിക്കാന്‍ ആവശ്യമുള്ള പണം ഞാന്‍ ഉണ്ടാക്കിയെന്നാണ് വിശ്വാസം. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള സിനിമ മാത്രമേ ചെയ്യുന്നുള്ളൂ. താല്പര്യമുണ്ടെങ്കിലേ ഒരു പാര്‍ട്ടിക്കുപോലും പോകാറുള്ളൂ. മനസിന്റെ സംതൃപ്തിക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ട് എനിക്ക് എന്റേതായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നു.
ഠ കാഴ്ചയിലും മാറ്റം പ്രകടമാണ്?
ഡയറ്റ് ചെയ്യുന്നുണ്ട്. ആദ്യമൊന്നും ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ ഡയറ്റീഷന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണത്തിന്റെ അളവ് ക്രമീകരിച്ചു. സൗന്ദര്യസംരക്ഷണത്തിനായി ഫേഷ്യല്‍ ചെയ്യില്ല. ത്രഡിംഗും ഹെയര്‍ വാഷിംഗും ചെയ്യും. ധാരാളം വെള്ളം കുടിക്കും.
ഠ സ്വന്തമാക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്?
വിപണിയില്‍ ഇറങ്ങുന്ന പുതിയ ഫോണുകള്‍ സ്വന്തമാക്കും. വല്ലാത്ത ക്രേസാണതിനോട്. ആഭരണങ്ങളില്‍ ഇഷ്ടം മോതിരങ്ങളാണ്. സ്വര്‍ണ്ണത്തോട് വലിയ താല്പര്യമില്ല. മെറ്റലിന്റേതും കല്ലു വച്ചതുമായ മോതിരമാണ് കൂടുതലിഷ്ടം.
ഠ സൗഹൃദങ്ങള്‍?
സിനിമയ്ക്കകത്തും പുറത്തും സൗഹൃദങ്ങളുണ്ട്. ഞാന്‍ പെട്ടെന്ന് ഒരാളോട് അടുപ്പം കാണിക്കില്ല. റിസര്‍വേഡ് ക്യാരക്ടറാണ്. പ്ലസ് ടു കാലഘട്ടം വരെ ചിന്തിക്കുമായിരുന്നു എന്തിനാ സൗഹൃദങ്ങളെന്ന്. ഇപ്പോള്‍ സങ്കടങ്ങളിലും സന്തോഷത്തിലും സുഹൃത്തുക്കള്‍ ഒപ്പം നിന്നപ്പോള്‍ സൗഹൃദത്തിന്റെ വില മനസ്സിലായി. സിനിമയില്‍ മീരാനന്ദന്‍, ഭാവന, രമ്യാനമ്പീശന്‍, ഞങ്ങളെല്ലാം ഒരു ഗ്യാങ്ങാണ്. ഈഗോയൊന്നും ഞങ്ങളുടെ ഇടയിലില്ല. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കും.
ഠ കുടുംബകാര്യങ്ങള്‍ പറഞ്ഞില്ല?
രണ്ടു ചേച്ചിമാരാണെനിക്ക്. മൂത്ത ചേച്ചി രഞ്ജിതയുടെ വിവാഹം കഴിഞ്ഞു മസ്‌ക്കറ്റില്‍ സെറ്റില്‍ഡാണ്. രണ്ടാമത്തെ ചേച്ചിയുടെ വിവാഹമാണ്. ദുബായിലാണ് ചേട്ടന് ജോലി. കല്ല്യാണം കഴിഞ്ഞ് അവര് അങ്ങോട്ടുപോകും. പിന്നെ ഞാനും അമ്മയും മാത്രമാകും. ഇനിയൊരു രണ്ടുവര്‍ഷം കഴിഞ്ഞേ എന്റെ വിവാഹം ഉണ്ടാകൂ.
ചേച്ചിയുടെ കല്ല്യാണം വന്നപ്പോഴാണ് അച്ഛനുണ്ടെങ്കില്‍ എന്നാഗ്രഹിച്ചത്. കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരു നാഥനില്ലാത്ത അവസ്ഥ. അമ്മ ഞങ്ങള്‍ക്ക് അമ്മയും അച്ഛനുമായി മാറുന്നു. അച്ഛനില്ല എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടെങ്കിലും ചില സമയങ്ങളില്‍ ഭയങ്കര സങ്കടം തോന്നും.
ചേച്ചിയുടെ കല്ല്യാണം വന്നപ്പോഴാണ് അച്ഛനുണ്ടെങ്കില്‍ എന്നാഗ്രഹിച്ചത്. കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരു നാഥനില്ലാത്ത അവസ്ഥ. അമ്മ ഞങ്ങള്‍ക്ക് അമ്മയും അച്ഛനുമായി മാറുന്നു. അച്ഛനില്ല എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടെങ്കിലും ചില സമയങ്ങളില്‍ ഭയങ്കര സങ്കടം തോന്നും.
അച്ഛന്റെ തറവാട് തിരുവല്ലയിലാണ്. ചക്കുളത്തുകാവില്‍ തൊഴാന്‍ പോകുമ്പോഴെല്ലാം അച്ഛന്റെ കുടുംബക്ഷേത്രത്തിലും പോയി തൊഴാറുണ്ട്. കുട്ടിക്കാലത്ത് അച്ഛനുണ്ടായിരുന്നപ്പോള്‍ രണ്ടുമാസം വേനല്‍ അവധി കിട്ടുന്ന സമയത്ത് തിരുവല്ലയില്‍ പോയി താമസിക്കുമായിരുന്നു. ചിലങ്ക തീയറ്ററില്‍ സിനിമ കാണാന്‍ ഞങ്ങളെല്ലാവരും കൂടി പോയത് ഇന്നും മായാത്ത ഓര്‍മ്മയാണ്.
celebreity show,
MOVIE GOSSIP,
{[['']]}
Labels:
celebreity show,
MOVIE GOSSIP
ഒബാമയോട് സംസാരിച്ച ഇറാന്‍ പ്രസിഡന്റിനു സ്വന്തം നാട്ടില്‍ ചെരുപ്പേറ്
Posted by Unknown
Posted on Sunday, September 29, 2013
with No comments
ഒബാമയോട് സംസാരിച്ച ഇറാന്‍ പ്രസിഡന്റിനു സ്വന്തം നാട്ടില്‍ ചെരുപ്പേറ്
ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി സംഭാഷണം നടത്തിയ ശേഷം ഇറാനില്‍ മടങ്ങിയെത്തിയ പ്രസിഡന്റ് ഹുസൈന്‍ റൗഹാനിക്കു നേരേ ചെരുപ്പേറ്.
ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ അണികളുടെ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഉടന്‍ തന്നെ സുരക്ഷാഗാര്‍ഡുമാര്‍ പ്രസിഡന്റിന്റെ കാറിനു സുരക്ഷാ വലയം തീര്‍ത്തു. ഇന്നലെയാണ് ഇറാന്‍- അമേരിക്കന്‍ പ്രസിഡന്റുമാര്‍ ടെലിഫോണിലൂടെ സംഭാഷണം നടത്തിയത്. ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാണു റൗഹാനി അേരേിക്കയില്‍ എത്തിയത്.
FUNNY,
NEWs,
{[['']]}
ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രാമീണ മുത്തശ്ശിയെന്ന് നവാസ് ഷെരീഫ്!
Posted by Unknown
Posted on Sunday, September 29, 2013
with No comments
ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രാമീണ മുത്തശ്ശിയെന്ന് നവാസ് ഷെരീഫ്!
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി ഗാമീണ മുത്തശ്ശിയെന്ന് പാകിസ്‌താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മന്‍മോഹന്‍ സിംഗ് യു എന്‍ പൊതുസഭയില്‍ പാകിസ്‌താനെതിരെ പരാതി പറയുന്ന ശൈലി കണ്ടപ്പോള്‍ ഒരു ഗ്രാമീണ മുത്തശ്ശി പരാതിപ്പെടുന്നതുപോലെയാണ് തോന്നിയതെന്ന് നവാസ് ഷെരീഫ് അഭിപ്രായപ്പെട്ടത് വിവാദമാവുന്നു.മാധ്യമപ്രവര്‍ത്തകരുമായുളള സൗഹൃദ സംഭാഷണത്തിലാണ് നവാസ് ഷെരീഫ് മന്‍മോഹന്‍ സിംഗിനെതിരെ തമാശരൂപേണയുളള അഭിപ്രായപ്രകടനം നടത്തിയത്. പാകിസ്‌താനിലെ ജിയോ ടിവി പ്രതിനിധി ഹമിദ് മിര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവാസ് ഷെരീഫ് പറഞ്ഞത് തമാശയായിരുന്നെന്ന് ഹമീദ് പിന്നീട് പറഞ്ഞു. ഇരു പ്രധാനമന്ത്രിമാരും തമ്മിലുളള കൂടിക്കാഴ്‌ചയ്‌ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് നവാസ് ഷെരീഫിന്റെ പരിഹാസം.മേഖലയില്‍ അതിര്‍ത്തികടന്നുളള ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം പാകിസ്‌താനാണെന്നും ഭീകരതക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കും എന്നുമായിരുന്നു മന്‍മോഹന്‍ സിംഗ് യു എന്‍ പൊതുസഭയില്‍ പറഞ്ഞത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി ഗാമീണ മുത്തശ്ശിയെന്ന് പാകിസ്‌താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മന്‍മോഹന്‍ സിംഗ് യു എന്‍ പൊതുസഭയില്‍ പാകിസ്‌താനെതിരെ പരാതി പറയുന്ന ശൈലി കണ്ടപ്പോള്‍ ഒരു ഗ്രാമീണ മുത്തശ്ശി പരാതിപ്പെടുന്നതുപോലെയാണ് തോന്നിയതെന്ന് നവാസ് ഷെരീഫ് അഭിപ്രായപ്പെട്ടത് വിവാദമാവുന്നു.മാധ്യമപ്രവര്‍ത്തകരുമായുളള സൗഹൃദ സംഭാഷണത്തിലാണ് നവാസ് ഷെരീഫ് മന്‍മോഹന്‍ സിംഗിനെതിരെ തമാശരൂപേണയുളള അഭിപ്രായപ്രകടനം നടത്തിയത്. പാകിസ്‌താനിലെ ജിയോ ടിവി പ്രതിനിധി ഹമിദ് മിര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവാസ് ഷെരീഫ് പറഞ്ഞത് തമാശയായിരുന്നെന്ന് ഹമീദ് പിന്നീട് പറഞ്ഞു. ഇരു പ്രധാനമന്ത്രിമാരും തമ്മിലുളള കൂടിക്കാഴ്‌ചയ്‌ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് നവാസ് ഷെരീഫിന്റെ പരിഹാസം.മേഖലയില്‍ അതിര്‍ത്തികടന്നുളള ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം പാകിസ്‌താനാണെന്നും ഭീകരതക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കും എന്നുമായിരുന്നു മന്‍മോഹന്‍ സിംഗ് യു എന്‍ പൊതുസഭയില്‍ പറഞ്ഞത്.
FUNNY,
NEWs,
{[['']]}
My േബാസ് full movie
Posted by Unknown
Posted on Sunday, September 29, 2013
with No comments
Labels:
Kerala malayalam movie,
Kerala movie
101 weddings malayalam movie
Posted by Unknown
Posted on Sunday, September 29, 2013
with No comments
Labels:
Kerala malayalam movie,
Kerala movie
Posted by Unknown
Posted on Sunday, September 29, 2013
with No comments
പീഡനം സഹിക്കാനാവാതെ ഭാര്യ ഭര്‍ത്താവിന്റെ കഴുത്തരിഞ്ഞു!
ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിരന്തര പീഡനത്തില്‍ മനസ്സുമടുത്ത ഭാര്യ ഭര്‍ത്താവിന്റെ കഴുത്തരിഞ്ഞ ശേഷം ചോരവാര്‍ന്നൊലിക്കുന്ന കത്തിയുമായി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പ്രവീണ എന്ന 23 കാരിയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ വെട്ടിക്കൊന്നത്.പരിമണന്‍ (28) ആണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇയാളുടെ രണ്ടാം ഭാര്യയാണ് പ്രവീണ. മുത്തുമാരിയെന്ന ആദ്യ ഭാര്യയുമായുളള ബന്ധം നിലനില്‍ക്കെയാണ് ഇയാള്‍ പ്രവീണയെയും വിവാഹം കഴിച്ചത്. മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍ സ്‌ഥിരമായി രണ്ട് ഭാര്യമാരെയും ക്രൂരമര്‍ദനത്തിനിരയാക്കുമായിരുന്നു.പീഡനം സഹിക്കാനാവാതെ രണ്ടു ഭാര്യമാരും സ്വന്തം വീടുകളിലേക്ക് പോയിരുന്നു. എന്നാല്‍, വെളളിയാഴ്‌ച രാത്രി പ്രവീണയുടെ വീട്ടിലെത്തിയ പരിമണന്‍ ബഹളമുണ്ടാക്കി. മദ്യപിക്കാന്‍ പണവും ആവശ്യപ്പെട്ടു. മടങ്ങിപ്പോകാന്‍ പ്രവീണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ബഹളം തുടര്‍ന്നു. കോപത്താല്‍ നിയന്ത്രണം നഷ്‌ടപ്പെട്ട പ്രവീണ ഭര്‍ത്താവിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞു. നീറ്റല്‍ സഹിക്കാനാവാതെ നിലത്തു വീണ മണിവര്‍ണന്റെ തല വെട്ടുകത്തിയുപയോഗിച്ച് വെട്ടിമാറ്റുകയും ചെയ്‌തു.കൃത്യം നടന്ന ശേഷം രക്‌തമൊലിക്കുന്ന ആയുധവുമായി പ്രവീണ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.-
ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിരന്തര പീഡനത്തില്‍ മനസ്സുമടുത്ത ഭാര്യ ഭര്‍ത്താവിന്റെ കഴുത്തരിഞ്ഞ ശേഷം ചോരവാര്‍ന്നൊലിക്കുന്ന കത്തിയുമായി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പ്രവീണ എന്ന 23 കാരിയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ വെട്ടിക്കൊന്നത്.പരിമണന്‍ (28) ആണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇയാളുടെ രണ്ടാം ഭാര്യയാണ് പ്രവീണ. മുത്തുമാരിയെന്ന ആദ്യ ഭാര്യയുമായുളള ബന്ധം നിലനില്‍ക്കെയാണ് ഇയാള്‍ പ്രവീണയെയും വിവാഹം കഴിച്ചത്. മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍ സ്‌ഥിരമായി രണ്ട് ഭാര്യമാരെയും ക്രൂരമര്‍ദനത്തിനിരയാക്കുമായിരുന്നു.പീഡനം സഹിക്കാനാവാതെ രണ്ടു ഭാര്യമാരും സ്വന്തം വീടുകളിലേക്ക് പോയിരുന്നു. എന്നാല്‍, വെളളിയാഴ്‌ച രാത്രി പ്രവീണയുടെ വീട്ടിലെത്തിയ പരിമണന്‍ ബഹളമുണ്ടാക്കി. മദ്യപിക്കാന്‍ പണവും ആവശ്യപ്പെട്ടു. മടങ്ങിപ്പോകാന്‍ പ്രവീണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ബഹളം തുടര്‍ന്നു. കോപത്താല്‍ നിയന്ത്രണം നഷ്‌ടപ്പെട്ട പ്രവീണ ഭര്‍ത്താവിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞു. നീറ്റല്‍ സഹിക്കാനാവാതെ നിലത്തു വീണ മണിവര്‍ണന്റെ തല വെട്ടുകത്തിയുപയോഗിച്ച് വെട്ടിമാറ്റുകയും ചെയ്‌തു.കൃത്യം നടന്ന ശേഷം രക്‌തമൊലിക്കുന്ന ആയുധവുമായി പ്രവീണ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.-
FUNNY,
NEWs,
{[['']]}