Kerala tv show and news
റോഹ്‌തക്ക്: ഹരിയാനയിലെ രോഹ്‌താക്കില്‍ നിന്നുള്ള ലക്ഷ്‌മിയ്‌ക്ക് ഇനി പുതിയ യജമാനനും കൂടും. ലക്ഷ്‌മി എന്നാണ് പേരെങ്കിലൂം കക്ഷി ഒരു എരുമയാണ്. പക്ഷേ ഒരു സാധാരണ എരുമയായി ലക്ഷ്‌മിയെ കരുതരുത്. ഒരു പക്ഷേ ലോകത്തിലെ ഏറ്റവും മൂല്യവത്തായ എരുമയായിരിക്കും ലക്ഷ്‌മി. കാരണം ലക്ഷ്‌മിയെ പഴയ യജമാനന്‍ കപൂര്‍ സിംഗ് പുതിയ ആള്‍ക്ക് വിറ്റത് 25 ലക്ഷം രൂപയ്‌ക്കായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് രണ്ടു ലക്ഷം രൂപയ്‌ക്ക് വാങ്ങിയ എരുമയ്‌ക്ക് അത് നേടിക്കൊടുത്ത ധനനേട്ടം കൊണ്ട് തന്നെയാണ് കപൂര്‍ ലക്ഷ്‌മി എന്ന് പേരിട്ടത്. ദിവസം തോറും 32 ലിറ്റര്‍ പാല്‍ നല്‍കുമെന്നാണ് കപൂര്‍ പറയുന്നത്. ഇതിന് പുറമേ സമ്മാനം ഇനത്തില്‍ മറ്റൊരു മൂന്ന് ലക്ഷം രൂപ കൂടി എരുമ കപൂറിന് ഉണ്ടാക്കിക്കൊടുത്തു. ഈയൊരു കാരണം കൊണ്ട് എരുമ ലക്ഷ്‌മി തന്നെയാണെന്ന് കപൂര്‍ പറയുന്നു.
കേന്ദ്ര കൃഷിമന്ത്രി ശരത് പവാറും ഹരിയാനാ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുമെല്ലാം ഇവള്‍ക്ക് സമ്മാനം നല്‍കിയവരുടെ പട്ടികയിലുണ്ട്. ആന്ധ്രയിലേക്കാണ് ലക്ഷ്‌മി ഹരിയാനയില്‍ നിന്നും പോകുന്നത്. ഹരിയാന ജംഗ്‌ഷനിലെ ഒരു കര്‍ഷകന് ഇവളെ നല്‍കിയതിലൂടെ മറ്റൊരു 23 ലക്ഷം കൂടി കപൂറിന് ലഭ്യമായി.
{[['']]}