{[['
']]}
']]}
']]}
മോസ്‌ക്കോ: തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ വിശ്വസുന്ദരി ഗബ്രിയേല ഇസ്‌ലെറിന് തിരക്ക് തുടങ്ങി. ലോകസുന്ദരി ഫൈനല്‍ നടന്ന മോസ്‌കോയിലേക്ക് ഇന്നലെ കൊണ്ടുവന്ന വില കൂടിയ അടിവസ്‌ത്രത്തിന് താരം മോഡലായി. മോസ്‌കോയിലെ ഒരു ഹോട്ടലില്‍ ഇറ്റാലിയന്‍ അടിവസ്‌ത്ര കമ്പനിയായ യമാമേയുടെ ദശലക്ഷം ഡോളര്‍ വില വരുന്ന നീന്തല്‍ വസ്‌ത്രം ധരിച്ച് താരം പോസ് ചെയ്‌തു.
മിസ് യൂണിവേഴ്‌സ് 2013 ആയി തെരഞ്ഞെടുക്കപ്പെടുന്ന സുന്ദരിക്ക് ധരിക്കാനായി കൊണ്ടുവന്നതായിരുന്നു ഈ സ്വിം സ്യൂട്ട്. ലോകത്തിലെ വില കൂടിയ നീന്തല്‍ വസ്‌ത്രം പത്തുലക്ഷം ഡോളറുകള്‍ മൂല്യം വരുന്ന 900 കല്ലുകള്‍ തുന്നിച്ചേര്‍ത്തതാണ് മരതകം കൊണ്ടുള്ള പതക്കത്തിന് പുറമേ വജ്രങ്ങളും മാണിക്യക്കല്ലുകളാലും അലങ്കരിച്ചതാണ്. ഇറ്റലിയിലെ മിലാനില്‍ നിന്നും മോസ്‌കോയിലെ വേദിയിലേക്ക് കൊണ്ടുവന്നത് സുരക്ഷാ ഉദ്യോഗസ്‌ഥരുടെ അകമ്പടിയിലായിരുന്നു.
അതേസമയം വസ്‌ത്രം വില്‍ക്കാനാണോ എന്ന കാര്യം മിസ് യൂണിവേഴ്‌സ് സംഘാടകരോ നിര്‍മ്മാതാക്കളായ യമാമിയോ പറഞ്ഞിട്ടില്ല. മോസ്‌കോയിലെ കണ്‍സേര്‍ട്ട് ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇന്നലെയാണ് ഗബ്രിയേലയെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. വെനസ്വേലയില്‍ നിന്നുള്ള ഏഴാമത്തെ
Post a Comment