Movie :

kerala home tv show and news

Home » , » ബാലഭാസ്‌കര്‍ സംഗീത ജീവിതം അവസാനിപ്പിച്ചുf

ബാലഭാസ്‌കര്‍ സംഗീത ജീവിതം അവസാനിപ്പിച്ചുf

{[['']]}
Kerala tv show and news

ബാലഭാസ്‌കര്‍ സംഗീത

 ജീവിതം അവസാനിപ്പിച്ചു

  •  
പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍ സംഗീത ജീവിതം അവസാനിപ്പിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം ബാലഭാസ്‌കര്‍ ലോകത്തെ അറിയിച്ചത്.
എന്റെ സംഗീത ജീവിതം ഇവിടെ അവസാനിക്കുകയാണ്. വയലിന്‍കൊണ്ട് എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ഇത് വിടപറയാനുള്ള സമയം. ഇനി സംഗീതമില്ല. പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി. വാക്കുകള്‍ കിട്ടുന്നില്ല.. അതുകൊണ്ട് വിട... ഇതായിരുന്നു ആ വാക്കുകള്‍. വിടപറയുന്നതിനുള്ള കാരണം എന്താണെന്ന് ആരും തന്നോട് ചോദിക്കരുതെന്നും അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

അതേസമയം ഇതുസംബന്ധിച്ച് ബാലഭാസ്‌കറിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം ചെന്നൈയിലായിരുന്നു അവസാന പരിപാടി. തുടര്‍ന്ന് ഇനി ഇല്ല എന്ന് സുഹൃത്തുക്കളോട് വെളിപ്പെടുത്തുകയായിരുന്നു. നേരത്തെ ബുക്ക് ചെയ്ത എല്ലാ പരിപാടികളും ക്യാന്‍സല്‍ ചെയ്യാനും അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടത്രേ. അതേസമയം പ്രവാസികളടക്കം ബാലഭാസ്‌കറിന്റെ പരിപാടി ബുക്ക് ചെയ്തവരെല്ലാം ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്. ബാലുവിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍.
മലയാള ആല്‍ബം സംഗീത ചരിത്രത്തില്‍ ഇതിഹാസമായി മാറിയ ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായ് സീരിസിലെ നിനക്കായ്, ആദ്യമായ്, ഓര്‍മക്കായ്, സ്വന്തം, ഇനിയെന്നും, എന്നെന്നും എന്നീ പരമ്പരകളിലെ ആദ്യ രണ്ട് ആല്‍ബങ്ങള്‍ക്കും സംഗീതം പകര്‍ന്നത് ബാലഭാസ്‌കര്‍ ആയിരുന്നു. തന്റെ പതിനേഴാം വയസിലാണ് നിനക്കായ് എന്ന ആല്‍ബത്തിന് ബാലഭാസ്‌കര്‍ സംഗീതം നല്‍കുന്നത്. തുടര്‍ന്ന് പുറത്തിറങ്ങിയ ആദ്യമായ് എന്ന ആല്‍ബത്തിലൂടെയും ബാലഭാസ്‌കറിലെ സംഗീത പ്രതിഭയെ ലോകം അറിഞ്ഞു. തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റിന്റെതന്നെ വാസന്തം എന്ന ഓണം ആല്‍ബത്തിനും വെള്ളിത്താരം വന്നേ.. എന്ന ക്രിസ്ത്യന്‍ സംഗീത ആല്‍ബത്തിനും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

സംഗീതം അവസാനിപ്പിക്കുന്നുവെന്ന പോസ്റ്റ് പുറത്തുവന്നതോടെ നിരവധി ആരാധകര്‍ കാരണം അന്വേഷിക്കുകയാണ്. അതേസമയം ബാലഭാസ്‌കറിന്റെ ഫേസ്‌ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന ഒരു പ്രചരണം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ നല്‍കുന്നുണ്ട്. അദ്ദേഹത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു പ്രചാരണം നല്‍കുന്നത്.

Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger