{[['']]}
സരിതയുമായി ബന്ധപ്പെട്ടത് മൂന്നു മന്ത്രിമാരും ക്രൈംബ്രാഞ്ച് ഐ.ജിയും
തിരൂര്‍: തനിക്കെതിരേ നിരന്തരം കേസ് രജിസ്‌റ്റര്‍ ചെയ്‌തു പോലീസ് കസ്‌റ്റഡിയില്‍ വച്ചുകൊണ്ടിരിക്കുന്നതിനു പിന്നില്‍ ഉന്നതന്‍മാരുടെ ഗുഢാലോചനയുണ്ടെന്നു സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്‌ണന്‍ തിരൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു മുമ്പാകെ മൊഴിനല്‍കി.മന്ത്രി എ.പി.അനില്‍ കുമാര്‍, കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍, മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, മുന്‍ എറണാകുളം പോലീസ് കമ്മിഷണറും ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഐ.ജിയുമായ എം.ആര്‍. അജിത്‌കുമാര്‍ എന്നിവര്‍ക്കു സരിത എസ്. നായരുമായി സാമ്പത്തികമായും ശാരീരികമായുമുള്ള എല്ലാ ബന്ധങ്ങളുടെയും വിശദാംശങ്ങള്‍ തനിക്കറിയാവുന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം മൊഴി നല്‍കി.
വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകേസില്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയതായിരുന്നു ബിജു രാധാകൃഷ്‌ണനെയും കൂട്ടു പ്രതിയായ മണിമോനെയും. കേസുവിളിച്ച സമയത്തു ബിജുവിനെ നാലു ദിവസത്തേക്കു കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്നു കുറ്റിപ്പുറം എസ്.ഐ. അപേക്ഷ നല്‍കിയപ്പോഴാണു ബിജു രാധാകൃഷ്‌ണന്‍ തനിക്കു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധ്യപ്പെടുത്താനുണ്ടെന്നു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കുറ്റസമ്മത മൊഴിയല്ലാതെ മറ്റുമൊഴി രേഖപ്പെടുത്തണമെങ്കില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് വി. ശ്രീജ കേസ് മാറ്റിവച്ചു. തുടര്‍ന്നു ഇക്കാര്യമുന്നയിച്ചു ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
ബിജു ഇരുപതു മിനിറ്റ് തനിക്കു പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു. മജിസ്‌ട്രേറ്റ് എല്ലാം രേഖപ്പെടുത്തുകയും ചെയ്‌തു. അതിനു ശേഷം മൊഴിയില്‍ ബിജുവിന്റെ ഒപ്പും വിരലടയാളവും വയ്‌പ്പിച്ചു. വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് കേസില്‍ ഒളിവില്‍ പോയ ഒന്നാം പ്രതി ബാദുഷയെ കണ്ടെത്തുന്നതിനാണു കുറ്റിപ്പുറം പോലീസ് നാലു ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ടത്. ഇന്നു വൈകിട്ടു അഞ്ചുവരെ കോടതി ബിജുവിനെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടുകൊടുത്തു. സരിതയും ഉന്നതന്‍മാരും തമ്മിലുള്ള ഒത്തുകളി വ്യക്‌തമാക്കിക്കൊണ്ടായിരുന്നു മജിസ്‌ട്രേറ്റ് മുമ്പാകെ ബിജുവിന്റെ മൊഴി.
ബിജു രാധാകൃഷ്‌ണന്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ പ്രസക്‌ത ഭാഗങ്ങള്‍:
വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മിച്ചുവെന്ന കേസിലാണു ഇപ്പോള്‍ എന്നെ ഹാജരാക്കിയിരിക്കുന്നത്. ഈ കേസ് ആരോപണം മാത്രമാണ്. ഇതേകുറ്റം ചുമത്തി ചങ്ങനാശേരി പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. തുടര്‍ന്നു വ്യാജഡ്രൈവിംഗ് ലൈസന്‍സ് കേസില്‍ എന്നെ ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കി.
ഈ കേസ് രജിസ്‌റ്റര്‍ ചെയ്ുന്നതിനു മൂന്നുയ മാസം മുമ്പാണു ഇതേകുറ്റം ആരോപിച്ച് ചങ്ങനാശേരി പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഡ്രൈവിംഗ് ലൈസന്‍സ് പോലീസിനു കൈമാറിയിട്ടുണ്ട്. ചോദ്യം ചെയ്യലിനും വിധേയനായി. പിന്നീടാണു കുറ്റിപ്പുറം പോലീസും ഇതേ കാര്യത്തിനു കേസെടുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞത്. എന്റെ ഭാര്യ രശ്‌മി മരിച്ച സംഭവത്തില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഐ.പി.സി. 302 പ്രകാരം ഒരു കേസുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഇതിന്റെ വിചാരണ തിങ്കളാഴ്‌ച ആരംഭിക്കുകയണ.് അന്ന് ഏഴു സാക്ഷികളെ വിചാരണ ചെയ്യുന്നുണ്ട്. പ്രതിയുടെ മിനിമം അവകാശം എന്ന നിലയില്‍ എന്റെ നിരപരാധിത്വം ജില്ലാ കോടതിയില്‍ ബോധിപ്പിക്കാനോ സാക്ഷികളുടെ വിവരങ്ങളെക്കുറിച്ചു അഡ്വക്കറ്റുമായി സംസാരിക്കാനോ പറയാനോ അവസരം കിട്ടിയില്ല. നിരന്തരം കേസുകളില്‍പെടുത്തി പോലീസ് കസ്‌റ്റഡിയില്‍വച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. എന്റെ നിരപരാധിത്വം വെളിപ്പെടുത്താനാവാതെ മാനസിക തളര്‍ച്ചയിലേക്കു എത്തിക്കുകയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇത്രയധികം കേസുകള്‍ എന്റെ പേരില്‍ എടുക്കുകയും വിചാരണ ആരംഭിക്കുമ്പോള്‍ എന്നെ പോലീസ് കസ്‌റ്റഡിയില്‍ ഇരുത്താനുള്ള പദ്ധതി തയാറാക്കുകയുമാണു ചെയ്യുന്നത്. അമ്മയുടെ ഘാതകന്‍ ഞാനല്ലെന്ന് എന്റെ മകളെ എങ്കിലും എനിക്കു ബോധ്യപ്പെടുത്തണം. മന്ത്രി എ.പി. അനില്‍ കുമാര്‍, കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍, മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, മുന്‍ എറണാകുളം പോലീസ് കമ്മിഷണറും ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഐ.ജിയുമായ എം.ആര്‍.അജിത് കുമാര്‍ എന്നിവര്‍ക്കു ഈ കേസിലെ മൂന്നാം പ്രതി സരിതാ നായരുമായി സാമ്പത്തികമായും ശാരീരികമായുള്ള എല്ലാ ബന്ധങ്ങളുടെയും വിശദാംശങ്ങള്‍ ഞാന്‍ മനസിലാക്കിയതിനാല്‍ അതിന്റെ തെളിവും സഹിതം ഹൈക്കോടതിയില്‍ ഞാന്‍ പരാതിപ്പെടുമെന്നു മുന്‍വിധിയുള്ളവര്‍ കേസുകളിലെല്ലാം എന്നെ പ്രതിയാക്കിയിരിക്കുകയാണ്.
എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മകളുടെ മുന്നിലെങ്കിലും എന്റെ നിരപരാധിത്വം വെളിച്ചത്തു കൊണ്ടുവരാന്‍ എനിക്കുള്ള ഒരു അവസാന അവസരമാണിത്. മാനുഷിക പരിഗണനയില്‍ പ്രതിക്കു പറയാനുള്ള കാര്യങ്ങള്‍ പോലും എന്റെ അഭിഭാഷകന്‍ വഴി കോടതിയെ അറിയിക്കാന്‍ സാധിക്കുന്നില്ല. ഇത്തരത്തില്‍ പോലീസ് കസ്‌റ്റഡിയിലെടുത്ത് നിലവിലുള്ള കേസുകളുടെ അതേ ആരോപണ വിഷയത്തില്‍ വീണ്ടും പുതിയ കേസുകളെടുത്ത് വിഷമിപ്പിക്കുകയാണ്. എന്റെ പരാതി കോടതി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.
എനിക്കെതിരേ വ്യക്‌തിപരമായ ഗൂഢാലോചനകള്‍ നടത്തുകയും നിരപരാധിയായ എന്നെ മാത്രം സോളാര്‍ കേസില്‍ അന്തിമ ഇരയാക്കി മാറ്റുകയും ചെയ്യുന്ന പ്രവണതകള്‍ക്കെതിരേയും വ്യക്‌തികള്‍ക്കെതിരേയും അനേ്വഷണം നടത്താന്‍ നടപടികള്‍ സ്വീകരിക്കണം. ഇതിനു കോടതിയിലും സംസ്‌ഥാന അഭ്യന്തര വകുപ്പിനും പരാതി സമര്‍പ്പിക്കാന്‍ എന്നെ അനുവദിക്കണമെന്നു അപേക്ഷിക്കുന്നു.
Post a Comment