Movie :

kerala home tv show and news

Home » , » ദമ്പതികള്‍ അറിയാന്‍

ദമ്പതികള്‍ അറിയാന്‍

{[['']]}
mangalam malayalam online newspaperKerala tv show and news

ദമ്പതികള്‍ അറിയാന്‍

കുടുംബം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത്‌ വിവാഹത്തിലൂടെയാണ്‌. മുന്നോട്ടുള്ള ജീവിതയാത്രയില്‍ പരസ്‌പരം താങ്ങും തണലുമായി കഴിയേണ്ടവര്‍. തലമുറകളെ സൃഷ്‌ടിക്കേണ്ടവര്‍.
വിവാഹം എന്നത്‌ മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്ന വളരെ പ്രധാനവും വിശിഷ്‌ടവുമായ ഒരു സമ്പ്രദായമാണ്‌. മനുഷ്യസംസ്‌കാരത്തിന്റെ ഭാഗമായി, മാറ്റങ്ങളെയെല്ലാം അതിജീവിച്ച്‌ ഇന്നും വിവാഹവും ചടങ്ങുകളും നിലനില്‍ക്കുന്നു എന്നത്‌ ഇതിന്‌ തെളിവാണ്‌.
പാശ്‌ചാത്യ നാടുകളില്‍ വിവാഹം കഴിക്കാതെ ആണിനും പെണ്ണിനും ഒന്നിച്ചു താമസിക്കാമെങ്കിലും നമ്മുടെ നാട്ടില്‍ അതിനു സാധ്യത വളരെ കുറവാണ്‌. കാരണം ഇവിടെ വിവാഹം ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്‌. സമൂഹത്തിന്റെ അംഗീകാരമാണത്‌. ഇവിടെ ബന്ധങ്ങളുടെ പവിത്രതയും ഊഷ്‌മളതയും വിളക്കിചേര്‍ക്കുകയാണ്‌. കുടുംബം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത്‌ വിവാഹത്തിലൂടെയാണ്‌. മുന്നോട്ടുള്ള ജീവിതയാത്രയില്‍ പരസ്‌പരം താങ്ങും തണലുമായി കഴിയേണ്ടവര്‍. തലമുറകളെ സൃഷ്‌ടിക്കേണ്ടവര്‍.

വിവാഹം കുട്ടികളിയല്ല

വിവാഹത്തിലൂടെ പുരുഷനും സ്‌ത്രീയും തമ്മില്‍ സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായുമൊക്കെ സ്‌ഥിരമായി തന്നെ ബന്ധിപ്പിക്കുകയാണ്‌. പുരുഷന്‌ ഇണയെ കണ്ടെത്തിയാല്‍ മാത്രം പോര, സന്താനങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ അവരെ വളര്‍ത്തി വലുതാക്കി പുതിയൊരു ജീവിത വീഥിയിലേക്ക്‌ എത്തിക്കേണ്ട ചുമതലയും സ്‌ത്രീ പുരുഷന്റേതായുണ്ട്‌. കളിയല്ല കല്യാണം എന്ന ചൊല്ല്‌ അന്വര്‍ഥമാണ്‌. വിവാഹക്കാര്യങ്ങള്‍ തീര്‍ത്തും ലാഘവത്തോടെയാണ്‌ പലരും കൈകാര്യം ചെയ്യാറ്‌. എന്നാല്‍ വിവാഹതിരാകാന്‍ പോകുന്നവരെങ്കിലും ചില തയാറെടുപ്പുകള്‍ നടത്തുന്നത്‌ നന്നായിരിക്കും.
വിവാഹത്തിന്‌ തയാറാകുമ്പോള്‍ പ്രായം ഒരു പ്രധാന ഘടകമാണ്‌. ആണ്‍കുട്ടിക്ക്‌ 21 വയസും പെണ്‍കുട്ടിക്ക്‌ 18 വയസും പൂര്‍ത്തിയായാല്‍ മാത്രമേ നിയമപരിരക്ഷയോടെ വിവാഹ ബന്ധത്തിലേക്ക്‌ പ്രവേശിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇരുപത്തൊന്ന്‌ വയസായി എന്നതുകൊണ്ട്‌ ഇനി വിവാഹം കഴിക്കാം എന്നു കരുതരുത്‌. ആവശ്യത്തിന്‌ വിദ്യാഭ്യാസം, പ്രതീക്ഷിച്ച ജോലി എന്നിവയ്‌ക്കു ശേഷം മതി വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാന്‍. ഇതിനു പുറമേ സാമ്പത്തിക നിലയും ഭദ്രമായിരിക്കണം. പെണ്‍കുട്ടിയെ സംബന്ധിച്ച്‌ അവരുടെ ഇഷ്‌ടത്തിന്‌ പ്രാധാന്യം നല്‍കുക. കുട്ടിയെ വിവാഹത്തിന്‌ നിര്‍ബന്ധിക്കരുത്‌. മാതാപിതാക്കളുടെ ഇഷ്‌ടത്തിന്‌ പെണ്‍കുട്ടികളെ വിവാഹം കഴിച്ച്‌ അയക്കാതിരിക്കാനും ശ്രദ്ധിക്കണം. പെണ്‍കുട്ടിയുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക്‌ സ്‌ഥാനം കൊടുക്കണം. കാരണം ജീവിതകാലം മുഴുവന്‍ അവര്‍ ഒന്നിച്ചു ജീവിക്കേണ്ടവരാണ്‌.

വിവാഹത്തിന്‌ മുമ്പ്‌

വിവാഹത്തിലേര്‍പ്പെടാന്‍ തയാറായിട്ടുള്ള സ്‌ത്രീയും പുരുഷനും അവര്‍ വിവാഹത്തിനും തുടര്‍ന്നുള്ള ജീവിതത്തിനും എല്ലാ രീതിയിലും സജ്‌ജരാണോ എന്ന്‌ ആത്മപരിശോധന നടത്തണം. വിവാഹം നിശ്‌ചയിച്ചതിനു ശേഷമോ വിവാഹത്തിന്‌ ശേഷമോ മാതാപിതാക്കളും ബന്ധുക്കളും നിര്‍ബന്ധിച്ചതുകൊണ്ടാണ്‌ ഈ വിവാഹത്തിന്‌ സമ്മതിച്ചതെന്ന്‌ പറയാനിടവരരുത്‌. ഇങ്ങനെ ഒരു വരനില്‍ നിന്നോ വധുവില്‍ നിന്നോ പറഞ്ഞു കേള്‍ക്കാനിടവന്നാല്‍ അയാളുടെ പങ്കാളിക്ക്‌ കുറ്റബോധവും ആത്മവിശ്വാസക്കുറവോ തോന്നും. ഇത്‌ തുടര്‍ന്ന്‌ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്‌ത്താം. തയാറെടുപ്പിന്റെ ഭാഗമായി ശാരീരികവും മാനസികവുമായ പരിശോധനകള്‍ സ്വയം നടത്തുന്നത്‌ നന്നായിരിക്കും. മാനസികവും ശാരീരകവുമായി ഒരു വിവാഹത്തിന്‌ സജ്‌ജരാണോ എന്ന്‌ തീരുമാനിക്കുക. എന്നിട്ടു മതി വിവാഹം. ലൈംഗിക തകരാറുകള്‍, ഗുഹ്യരോഗങ്ങള്‍ തുടങ്ങിയവ മൂടിവയ്‌ക്കരുത്‌. എതിര്‍ലിംഗത്തിലുള്ളവരെ കാണുമ്പോള്‍ വിറയല്‍, പേടി തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും ഡോക്‌ടറെ കണ്ട്‌ പരിഹാരം നേടിയതിനു ശേഷം മാത്രം വിവാഹതതിന്‌ ശ്രമിക്കുക.

പരസ്‌പര വിശ്വാസം കൈവിടരുത്‌

പങ്കാളിക്ക്‌ വേണ്ട യോഗ്യതകള്‍, ഗുണകണങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, സൗന്ദര്യം, കുടുംബ പശ്‌ചാതലം മുതലായ കാര്യങ്ങളെക്കുറിച്ചെല്ലാം ധാരണയിലെത്തണം. പ്രായത്തിന്റെ കാര്യത്തില്‍ വിവാഹക്കാര്യം ചാഞ്ചാടാറുണ്ട്‌. പുരുഷനും സ്‌ത്രീയ്‌ക്കും എത്ര പ്രായവ്യത്യാസം വേണം എന്നുള്ളത്‌ എക്കാലത്തും ഒരു തര്‍ക്കവിഷയമാണ്‌. നമ്മുടെ നാട്ടില്‍ പുരുഷമായിരിക്കും സ്‌ത്രീയേക്കാള്‍ പ്രായക്കൂടുതല്‍. ഭാര്യയേക്കാള്‍ ഭര്‍ത്താവിന്‌ പ്രായക്കൂടുതലായരിക്കുന്നതാണ്‌ അഭികാമ്യം. മിക്ക പെണ്‍കുട്ടികളും ഇഷ്‌ടപ്പെടുന്നതും അതുതന്നെ. ഭര്‍ത്താവിനേക്കാള്‍ ഭാര്യയ്‌ക്ക് രണ്ടു വയസു മുതല്‍ ആറ്‌ വയസുവരെ കുറവ്‌ പൊതുവേ നല്ലതായി കണ്ടുവരുന്നു. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വലിയ പ്രായക്കൂടുതല്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ഇത്‌ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായേക്കാം. വിവാഹത്തിനു മുമ്പ്‌ പങ്കാളികള്‍ വിദ്യാഭ്യാസം, ജോലി, ജോലിയുടെ സ്വഭാവം തുടങ്ങി കാര്യങ്ങള്‍ പരസ്‌പരം തുറന്നു പറയണം.
പുതിയ കാലഘട്ടത്തില്‍ വിശ്വാസത്തിന്റെ ആഴം കുറഞ്ഞുവരികയാണ്‌. ഈ സാഹചര്യത്തിലാണ്‌ പങ്കാളികള്‍ പരസ്‌പരം വിശ്വാസത്തിന്റെ കടലാഴം കാണേണ്ടത്‌. എല്ലാം തുറന്നുസംസാരിക്കണം. പങ്കാളികളില്‍ ഒരാള്‍ക്കു മാത്രമായി രഹസ്യം പാടില്ല. നല്ലതായാലും ചീത്തയായാലും അത്‌ പങ്കുവയ്‌ക്കുക. ലോകത്ത്‌ ഒരു ഭാര്യയ്‌ക്കും ഭര്‍ത്താവിനും എല്ലാവിധ സങ്കല്‍പ്പങ്ങളോടു കൂടിയ പങ്കാളിയെ കിട്ടിയിട്ടില്ല എന്ന സത്യം അംഗീകരിച്ചുകൊണ്ട്‌ ജീവിതം ആസ്വദിക്കുക.

സെക്‌സ് വിവാഹ ജീവിതത്തില്‍

യുവാക്കള്‍ക്കിടയില്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധം വര്‍ധിച്ചതാണ്‌ ഇതിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വിവാഹത്തിനു മുമ്പുള്ള ബന്ധങ്ങള്‍ നമ്മുടെ സംസ്‌കാരം വിലക്കപ്പെട്ടിട്ടുള്ളതിനാല്‍ അതില്‍ ഒരു ത്രില്ല്‌ കണ്ടെത്താനാണ്‌ യുവതി യുവാക്കള്‍ ശ്രമിക്കാറ്‌. സമൂഹത്തിന്റെ കണ്ണുവെട്ടിച്ച്‌ നടത്തുന്ന ഈ ലൈംഗികബന്ധത്തില്‍ നിന്നു ലഭിക്കുന്ന സുഖം പങ്കാളിയില്‍ നിന്നും ലഭിച്ചെന്ന്‌ വരില്ല. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ വിവാഹത്തിനു മുമ്പുള്ള ഒരു പരീക്ഷണം മാത്രമായി ഒതുങ്ങുകയും വിവാഹശേഷം ശരിയായ സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യുന്നു.
ലൈംഗികതയില്‍ അമിത പ്രതീക്ഷയുമായി വിവാഹജീവിതത്തിലേക്ക്‌ കടക്കുന്നവര്‍ക്ക്‌ നല്ല ലൈംഗിക ജീവിതം ലഭിച്ചെന്നു വരില്ല. ലൈംഗികതയെക്കുറിച്ച്‌ ശരിരിയായ അറിവ്‌ ലഭിക്കാത്തവര്‍ക്കാണ്‌ ഈ അവസ്‌ഥയുണ്ടാകുന്നത്‌. സ്‌ത്രീയും പുരുഷനും അമിത പ്രതീക്ഷയുമായി ദാമ്പത്യജീവിതം ആരംഭിക്കാറുണ്ട്‌. ദമ്പതിമാരില്‍ ഒരാള്‍ക്ക്‌ സെക്‌സിനെക്കുറിച്ച്‌ തെറ്റായ ധാരണയുണ്ടായാല്‍ ലൈംഗിക ജീവിതം സുഖകരമായെന്ന്‌ വരില്ല. പുരുഷന്മാരാണ്‌ ഇതില്‍ മുന്നില്‍. ഇന്റര്‍നെറ്റിലും നീലച്ചിത്രങ്ങളിലും കണ്ടു പരിചയമുള്ള സെക്‌സ് മനസില്‍ ഒളിപ്പിച്ചാകും വിവാഹജീവിതം ആരംഭിക്കുന്നത്‌. യാഥാര്‍ഥ്യവുമായി യാതൊതു ബന്ധവുമില്ലാത്ത, രതിവൈകൃതങ്ങള്‍ സ്‌ത്രീകള്‍ എതിര്‍ത്തെന്നുവരും. മണിക്കൂറുകളോളം രതിമൂര്‍ച്‌ഛ നിലനിര്‍ത്താനാവുമെന്നാണ്‌ ഇന്നും പുരുഷന്മാര്‍ വിശ്വസിക്കുന്നത്‌. 30 സെക്കന്റു മുതല്‍ 3 മിനിട്ടുവരെയാണ്‌ സാധാരണ രതീമൂര്‍ച്‌ഛയുടെ സമയം. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴെല്ലാം പുരുഷന്‍ രതിമൂര്‍ച്‌ഛ അനുഭവിക്കുന്നുണ്ട്‌. എന്നാല്‍ സ്‌ത്രീയ്‌ക്ക് എല്ലാ സമയത്തും രതിമൂര്‍ച്‌ഛ ഉണ്ടാകാറില്ല.

ആസ്വാദ്യകരമായ ലൈംഗികത

ലൈംഗികബന്ധം ആസ്വദിക്കാന്‍ കഴിയാത്ത രീതിയില്‍ ശാരീരിക - മാനസിക തലങ്ങളിലെ പൊരുത്തക്കേടുകള്‍ കേരളത്തിലെ ദമ്പതിമാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളിലാണ്‌ ഈ മാറ്റങ്ങള്‍ കൂടുതലായി കണ്ടത്‌. ലൈംഗികതയെ തകിടം മറിക്കാന്‍ വര്‍ധിച്ചുവരുന്ന ടെന്‍ഷന്‍ ഒരു പ്രധാനകാരണമാണ്‌. ഇരുപത്തഞ്ചും മുപ്പത്തഞ്ചും വയസിനിടെ യുവദമ്പതിമാരില്‍ 80 ശതമാനം പേര്‍ക്കും ടെന്‍ഷനും മറ്റു മാനസിക പ്രയാസങ്ങളും മൂലം ലൈംഗിക ജീവിതം ക്ലേശകരമാകുന്നു. 20 ശതമാനത്തിന്‌ ശാരീരിക കാരണങ്ങളാണു മുഖ്യം. കടുത്ത മാനസിക സമ്മര്‍ദമാണ്‌ ഇന്ന്‌ യുവാക്കള്‍ അനുഭവിക്കുന്നത്‌. ഇത്‌ അവരുടെ ലൈംഗിക സംതൃപ്‌തി കെടുത്തുന്നു. പങ്കാളികള്‍ തമ്മില്‍ അകലാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പങ്കാളികള്‍ ജോലിയുടെ ആവശ്യത്തിനായി രണ്ടു പേരും രണ്ടു ദിക്കുകളിലാവും. കൂടിക്കാഴ്‌ചകള്‍ മാസങ്ങള്‍ കൂടുമ്പോഴോ വര്‍ഷങ്ങള്‍ കൂടുമ്പോഴോ മാത്രമായി ഒതുങ്ങും. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ അവധിക്ക്‌ നാട്ടില്‍ വരുമ്പോള്‍ മാത്രം ശാരീരിക ബന്ധം പുലര്‍ത്തി പങ്കാളി തിരിച്ചുപോകുമ്പോള്‍ ആസ്വാദ്യകരമായ സെക്‌സിന്റെ സ്‌ഥാനം ഊഹിക്കാവുന്നതേയുള്ളു. ഇന്നത്തെ ജോലിയുടെ സ്വഭാവം അനുസരിച്ച്‌ പങ്കാളികള്‍ രണ്ടിടങ്ങളിലാവും ജോലി നോക്കുക. ഇതുമൂലം പങ്കാളികള്‍ വര്‍ങ്ങളോളം സെക്‌സ് അടിച്ചമര്‍ത്തി ജീവിക്കേണ്ടിവരുന്നു. അവധിക്കെത്തുമ്പോഴുള്ള ലൈംഗികബന്ധംപോലും സന്താനോല്‍പാദനത്തിനു വേണ്ടി മാത്രമാവുകയും ചെയ്യുന്നു. സന്തോഷകരമായ ദാമ്പത്യജീവിതത്തിന്‌ സംതൃപ്‌തി നിറഞ്ഞ ലൈംഗികത അത്യന്താപേക്ഷിരമാണ്‌. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്‌മളമാകുന്നതില്‍ പ്രധാന ഘടകം ലൈംഗികതയുടെ വിജയമാണെന്ന്‌ ഓര്‍ക്കുക.  
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger