{[['']]}
സൗഹൃദത്തിന്റെ പുതിയ രൂപം ഇ-ഫ്രണ്ട്‌ഷിപ്പ്. ചാറ്റ് റൂമില്‍ പതിയിരിക്കുന്ന അപകട
സാധ്യതകള്‍ ഏതെല്ലാം ?
സാധ്യതകള്‍ ഏതെല്ലാം ?
ഇത് സ്വപ്‌ന. ഇവള്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഡോക്‌ടര്‍മാരായ അച്‌ഛനമ്മമാരുടെ ഏകമകള്‍. ഏറെ വാത്സല്യത്തോടെയും സുഖസൗകര്യത്തോടെയുമാണ് സ്വപ്‌ന വളര്‍ന്നത്. കോളേജ് വിട്ട് സ്വപ്‌ന വീട്ടിലെത്തിയാല്‍ പിന്നെ ആകെ ഒരു ബഹളമാണ്. അച്‌ഛനമ്മമാര്‍ എത്തുന്നതു വരെ വീട്ടിലെ ജോലിക്കാര്‍ക്കൊപ്പം വര്‍ത്തമാനം. അവരെത്തിയാലാകട്ടെ കലപില ശബ്‌ദത്തോടെ ഓടിച്ചെല്ലും. അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചും വാശികള്‍ സാധിച്ചു തരുന്ന അച്‌ഛന്‍െ്‌റ പുന്നാരമോളായി ജീവിക്കുകയും ചെയ്യുന്ന സ്വപ്‌നയെക്കണ്ടാല്‍ ആരുമൊന്ന് അസൂയപ്പെട്ടു പോകും. എല്ലാവിധ സൗകര്യങ്ങളും അവള്‍ക്കു സാധിച്ചു കൊടുക്കാന്‍ അവര്‍ രണ്ടുപേരും തയാറായിരുന്നു. മൊബൈല്‍ഫോണും കമ്പ്യൂട്ടറുമൊക്കെ ക്ലാസിലെ കൂട്ടുകാരികള്‍ വാങ്ങുന്നതിനു മുമ്പ് സ്വപ്‌നയ്‌ക്ക് സ്വന്തമായി. അവളില്‍ മാറ്റങ്ങളുണ്ടായെന്ന് അച്‌ഛനമ്മമാര്‍ മനസ്സിലാക്കിയത് വളരെ വൈകിയാണ്. ക്ലാസുകഴിഞ്ഞെത്തിയാല്‍ മുറിയടച്ച് കയറിയിരിക്കുന്നുവെന്ന് ജോലിക്കാര്‍ പറഞ്ഞാണ് അവരറിഞ്ഞത്. ആദ്യമൊക്കെ കാര്യമാക്കിയില്ലെങ്കിലും പിന്നീട് അവരും ആ മാറ്റം തിരിച്ചറിഞ്ഞു.
കോളജില്‍ നിന്ന് അദ്ധ്യാപകര്‍ വിളിച്ചപ്പോഴാണ് അച്‌ഛനമ്മമാര്‍ സത്യങ്ങളറിയുന്നത്. ക്ലാസില്‍ വരുന്നത് വളരെ അപൂര്‍വ്വമാണെന്നും വന്നാല്‍ തന്നെ പഠനത്തില്‍ യാതൊരു ശ്രദ്ധയില്ലെന്നും എല്ലാ വിഷയങ്ങള്‍ക്കും മാര്‍ക്കു തീരെ കുറവാണെന്നും അദ്ധ്യാപകര്‍ പറഞ്ഞു. എല്ലാം കേട്ട് തരിച്ചിരുന്നെങ്കിലും അവര്‍ മകളെ ഗുണദോഷിച്ച് നന്നാക്കാമെന്ന് അദ്ധ്യാപകര്‍ക്ക് വാക്കു കൊടുത്തു. തിരികെ വീട്ടിലെത്തി സ്വപ്‌നയോടു കാര്യമന്വേഷിച്ചപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് അവള്‍ മറുപടി പറഞ്ഞത്. തനിക്ക് പഠിക്കാന്‍ വയ്യെന്നും വിവാഹം കഴിക്കണമെന്നും വരനെ കണ്ടുപിടിക്കാന്‍ അച്‌ഛനമ്മമാര്‍ ബുദ്ധിമുട്ടേണ്ടെന്നും അവള്‍ പറഞ്ഞു. മുഹമ്മദ് എന്നാണ് സ്വപ്‌ന കണ്ടുപിടിച്ച ആളിന്റെ പേര്. അവള്‍ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടതാണ്. ഫ്രണ്ട്‌സ് റിക്വസ്‌റ്റ് അയച്ചപ്പോള്‍ അക്‌സപ്‌റ്റ് ചെയ്‌തു. പിന്നെ ഫ്രണ്ട്‌ഷിപ്പായി. പതിയെ ആ ബന്ധം വളര്‍ന്നു. ക്ലാസ് കട്ട് ചെയ്‌ത് സിനിമാകാണലും ബൈക്കില്‍ കറങ്ങലുമൊക്കെയായി പരിപാടി. സ്വന്തമായി മൊബൈല്‍ ഉള്ളതു കൊണ്ട് സംസാരിക്കുന്നതിന് ലാന്‍ഫോണിനെ ആശ്രയിക്കേണ്ടതായും വന്നില്ല
പിന്‍തിരിപ്പിക്കാന്‍ അച്‌ഛനമ്മമാര്‍ ശ്രമിച്ചെങ്കിലും സ്വപ്‌ന തീരുമാനത്തില്‍ ഉറച്ചു നിന്നു. ആത്മഹത്യഭീഷണി മുഴക്കിയ മകള്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കാനേ ആ അച്‌ഛനും അമ്മയ്‌ക്കും കഴിഞ്ഞുള്ളു. അന്യമതക്കാരനാണെങ്കിലും മകള്‍ നഷ്‌ടപ്പെടാതിരിക്കാന്‍ അവര്‍ മുഹമ്മദിനെ തിരക്കാന്‍ തീരുമാനിച്ചു. മകള്‍ക്ക് മുഹമ്മദിനെക്കുറിച്ചോ അവന്റെ കുടുംബത്തെക്കുറിച്ചോ ഒന്നുമറിയില്ലെന്ന് അവരറിയുന്നത് അപ്പോഴാണ്. കൈയിലുള്ള ചെറിയ വിവരങ്ങള്‍ വച്ച് അന്വേഷിച്ചപ്പോള്‍ കിട്ടിയതാകട്ടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. മുഹമ്മദ് ഇതിനു മുമ്പ് രണ്ടു കല്യാണം കഴിച്ചതാണ്. മാത്രവുമല്ല സെക്‌സ് റാക്കറ്റിലെ അംഗവുമാണ്.
മകളെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനോടകം പലതവണ സ്വപ്‌ന അയാളുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ അയാളുടെ പക്കല്‍ ഉണ്ടെന്നും അവള്‍ നിലവിളിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു. ഒന്നും പറയാനാവാതെ ആ അമ്മ മകളെ മാറോടണച്ചു. നിശ്‌ചലനായി നിന്ന അച്‌ഛന്റെ മുഖത്ത് നിര്‍വികാരത മാത്രമായിരുന്നു. 126 എന്ന നമ്പറില്‍ മാനസികാരോഗ്യകേന്ദ്രത്തിലെ ഇരുട്ടുമുറിക്കുള്ളില്‍ ജീവനുതുല്യം സ്‌നേഹിച്ച അച്‌ഛനമ്മമാരെ പോലും തിരിച്ചറിയാനാവാതെ സ്വപ്‌ന ഇന്നും ജീവിക്കുന്നു. മകള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആ അച്‌ഛനും അമ്മയും.
ഇങ്ങനെയുള്ള ഒരുപാട് സ്വപ്‌നമാരും അച്‌ഛനമ്മമാരുമുണ്ട്. ഇന്റര്‍നെറ്റ് സൗഹൃദങ്ങള്‍ വഴി ജീവിതം മരവിച്ചുപോയ ഒരുപാട് പെണ്‍കുട്ടികളുണ്ട്. എത്രയൊക്കെ തെളിവുകള്‍ കണ്‍മുന്നില്‍ ഉണ്ടായാലും ഇ-ഫ്രണ്ട്‌ഷിപ്പിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന തലമുറയാണ് ഇന്നത്തേത്. കൗമാരക്കാര്‍ ഇ-ഫ്രണ്ട്‌ഷിപ്പിനെ ദുരുപയോഗം ചെയ്യുന്നത് ഇന്ന് വളരെ കൂടുതലാണ്.
ഇ-ഫ്രണ്ട്‌ഷിപ്പ് എന്നാല്‍....
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട. പക്ഷേ ആ കണ്ണാടി നല്ലതല്ലെങ്കിലോ ? ഒരു പുതിയ സുഹൃത്തിന് എപ്പോള്‍ വേണമെങ്കിലും നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരാം. പണ്ടുകാലത്ത് സൗഹൃദങ്ങളുണ്ടാകുന്നത് ഒന്നിലധികം തവണ നേരിട്ട് കണ്ട് സംസാരിച്ചതിനു ശേഷം മാത്രമാണ്. എന്നാലിന്ന് ലോകത്തിന്‍െ്‌റ ഏതു കോണില്‍ നിന്നും ആര്‍ക്കു വേണമെങ്കിലും ഇന്‍്‌റര്‍നെറ്റിലൂടെ ആരെ വേണമെങ്കിലും സൗഹൃദത്തിന് വേണ്ടി ക്ഷണിക്കാം. തന്നെ ക്ഷണിക്കുന്നത് ആരെന്നറിയാനുള്ള ആകാംക്ഷ സ്വഭാവികമാണ്. അതുകൊണ്ട് തന്നെ മറുപടി സന്ദേശം ഒട്ടും വൈകില്ല. ഈ രണ്ടു സന്ദേശങ്ങളിലൂടെ ആകാംക്ഷ എന്ന ചരടില്‍ തൂങ്ങി ജീവിതത്തിലേക്ക് ഒരു പുതിയ സൗഹൃദം കയറിവരുന്നു.
ഇതൊന്നുമല്ലെങ്കില്‍ ഒരു എസ്.എം.എസോ മിസ്‌ഡ്കോളോ കിട്ടുമ്പോള്‍ അത് വന്നത് ആരില്‍ നിന്നാണെന്നറിയാനുള്ള ജിജ്‌ഞാസ കൊണ്ട് ആ നമ്പറിലേക്ക് ഒരു തിരിച്ചുവിളി കൊടുക്കുന്നു. സൗഹൃദത്തിന്റെമായാജാലകവാതില്‍ അവിടെയും തുറക്കപ്പെടാം .
ചുരുക്കത്തില്‍ ഇന്റര്‍നെറ്റ് വഴി ഇ-മെയില്‍ അഡ്രസ് ലഭിക്കുന്ന ഒരാള്‍ സന്ദേശമയച്ചോ ഓര്‍ക്കൂട്ട് ഫേസ്‌ബുക്ക് പോലുള്ള ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ വഴിയോ രൂപപ്പെടുന്ന സൗഹൃദങ്ങളെയും എസ്.എം.എസ്, മിസ്‌ഡ് കോള്‍ എന്നിവയെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വഴി ഉണ്ടാകുന്ന സൗഹൃദങ്ങളെയും ഒറ്റപ്പേരിട്ടു വിളിക്കാം. ഇ-ഫ്രണ്ട്‌ഷിപ്പ്.
കൗമാരം വലയില്‍ വീഴുമ്പോള്‍...
എല്ലാ പ്രായക്കാരും ഇ-ഫ്രണ്ട്‌ഷിപ്പുകളില്‍ ഉണ്ടാകാറുണ്ട്. അതില്‍ നല്ല സൗഹൃദങ്ങളുണ്ടാവാം. പക്ഷേ ദുരുദേശപരമായ സൗഹൃദങ്ങളില്‍ വീണു പോകുന്നവരിലേറെയും കൗമാരക്കാരാണെന്നതാണ് വസ്‌തുത. കാരണം എല്ലാവിധ ജിജ്‌ഞാസകളുടെയും പ്രായമാണ് കൗമാരം.
ഇന്റര്‍നെറ്റ് സ്വതന്ത്രമായി കൈകാര്യം ചെയ്യാനാവസരം ലഭിക്കുന്ന കുട്ടികള്‍ സ്വഭാവികമായി ലൈംഗികോദ്ദേശത്തോടെയുള്ള സൈറ്റുകളില്‍ എത്തിച്ചേരാനുള്ള സാധ്യത ഏറെയാണ്.
ഉദാഹരണമായി, ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് തന്റെ ഫ്രണ്ട്‌ലിസ്‌റ്റിലുള്ള സുഹൃത്തുക്കളുമായി മാത്രമല്ല, തന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ എന്നിങ്ങനെ ചങ്ങലപോലെ നൂറുകണക്കിന് പേരുമായി ബന്ധപ്പെടാനും ചങ്ങാത്തം കൂടാനുമുള്ള സാധ്യതകള്‍ ഉണ്ട്. ഇങ്ങനെ പരിചയപ്പെടുന്നയാള്‍ കൊടുത്തിരിക്കുന്ന പ്ര?ഫൈലില്‍ ഫോട്ടോയുണ്ടെങ്കില്‍ അതുപോലും വ്യാജമാകാനും സാധ്യതയുണ്ട്. എല്ലാം ഒരു വിശ്വാസം മാത്രമാണെന്ന് ചുരുക്കം.
ഒരുപക്ഷേ ഇങ്ങനെ വന്നുചേരുന്ന സുഹൃത്തിന്റെ ലക്ഷ്യം ലൈംഗികമായ ദുരുദ്ദേശവുമാകാം. കൗമാരക്കാര്‍ അങ്ങനെയുള്ളവരുടെ സ്വാധീനത്തില്‍ പെട്ടെന്നു വീണുപോകാം. ഓണ്‍ലൈനിലൂടെയും മറ്റും ചുമ്മകതൊരു ചാറ്റിനൊരുങ്ങുന്ന കുട്ടിക്ക് ഒരുപക്ഷേ അതൊരു രസമായിത്തോന്നാം. ഈയൊരു മനോഭാവം ചൂഷണം ചെയ്യപ്പെടാം.
ഫാഷന്‍ ടെക്‌നോളജി പഠിക്കാന്‍ ബാംഗ്ലൂരില്‍പോയി മാനസികവും ശാരീരികവുമായി തകര്‍ന്നു തിരിച്ചെത്തിയ കോട്ടയംകാരി ട്രീസ എന്ന പെണ്‍കുട്ടിയുടെ അനുഭവം ഒരു ഇ-ദുരന്തമാണ്. അവള്‍ക്ക് ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ സുഹൃത്തായത് മറ്റൊരു മലയാളി യുവാവാണ്. സൗഹൃദ പതുക്കെ പ്രണയമായി. ഫോണ്‍നമ്പര്‍ കൈമാറി. പരസ്‌പരം കാണണമെന്നായി.
കാഴ്‌ചയും ഇഷ്‌ടവും പിന്നെ ശാരീരികബന്ധങ്ങള്‍ക്ക് വഴിമാറി. പക്ഷേ അയാള്‍ ശാരീരികബന്ധത്തിലേര്‍പ്പെടുക മാത്രമല്ല, അവളുടെ നഗ്നചിത്രങ്ങര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകകൂടി ചെയ്‌തിരുന്നു. അതുകാണിച്ച് ഭീഷണിപ്പെടുത്തി തന്‍െ്‌റ സുഹൃത്തുക്കളുമായി കിടക്ക പങ്കിടമാണെന്നവശ്യപ്പെട്ടപ്പോഴാണ് അവള്‍ ചതി തിരിച്ചറിയുന്നത്. അതോടെ ആ ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിച്ചു. പക്ഷേ പിറ്റേദിവസം നൂറോളം സെക്‌സ് സൈറ്റുകളില്‍ അവളുടെ നഗ്നചിത്രങ്ങള്‍ തെളിഞ്ഞു. ഫോണ്‍നമ്പരും മേല്‍വിലാസവും സഹിതം ഒരു വ്യഭിചാരിണിയുടെ പരസ്യം പോലെ.
ട്രീസയെപ്പോലെ വഴിവിട്ടു സഞ്ചരിച്ചില്ലെങ്കില്‍ക്കൂടിയും നഗ്നചിത്രങ്ങള്‍ ഇന്‍്‌റര്‍നെറ്റ് സൈറ്റുകളില്‍ എത്തിച്ചേരാന്‍ സാധ്യതകള്‍ വേറെയുണ്ട്. അതൊരു പക്ഷേ ഇ-സുഹൃത്തിന് മെയില്‍ ചെയ്യുന്ന ഫോട്ടോയുടെ മുഖം മാത്രം വെട്ടിയെടുത്ത് മറ്റാരുടെയോ നഗ്നചിത്രത്തോട് വിദഗ്‌ധമായി ചേര്‍ത്ത് തയാറാക്കുന്നതാവാം. പക്ഷേ കാണുന്നവര്‍ ആ നഗ്നശരീരം അതിനു മുകളില്‍ കാണുന്ന മുഖത്തിന്റേതെന്നു തന്നെയല്ലേ കരുതുകയുള്ളു.
ഇത്തരം സൈറ്റുകള്‍ക്കെതിരെ നിയമപരമായി നീങ്ങുക ബുദ്ധിമുട്ടാണ്. അവയുടെ രജിസ്‌ട്രേഡ് ഓഫീസ് ഒരുപക്ഷേ വിദേശങ്ങളിലോ മറ്റോ ആവാം. അതിനാല്‍ പരമാവധി ചതിക്കപ്പെടാനുള്ള സാഹചര്യങ്ങളില്‍നിന്നും ഒഴിഞ്ഞു നില്‍ക്കുക എന്നതുതന്നെയാണ് പ്രതിവിധി.
കാരണങ്ങള്‍ അനവധി
ഇ-ഫ്രണ്ട്‌ഷിപ്പുകളില്‍ കുടുങ്ങുന്ന കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ തിരഞ്ഞുപോകുമ്പോള്‍ വീട്ടില്‍ നിന്നാണ് അവ തുടങ്ങുന്നതെന്ന് മനസ്സിലാക്കാം. അച്‌ഛനമ്മമാരില്‍ നിന്ന് ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളാണ് പലപ്പോഴും ഇത്തരം ബന്ധങ്ങളില്‍ അമിതാവേശം കാണിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.
അച്‌ഛനമ്മമാര്‍ ജോലിക്കാരും തിരക്കുള്ളതുമായി മാറിയത് കുട്ടിക്കാലം മുതലേ ഒരു ഒറ്റപ്പെടലിന്റെ ബോധത്തിലേക്ക് കുട്ടികളെ നയിക്കുന്നത് വ്യാപകമായി കണ്ടുവരുന്നു. തിരക്കുകളില്‍ പെട്ടുപോകുമ്പോള്‍ പലപ്പോഴും ആശയവിനിമയം നിറഞ്ഞ അന്തരീക്ഷം വീട്ടില്‍ നിലനിര്‍ത്താനും ബന്ധങ്ങളുടെ സുതാര്യത സൂക്ഷിക്കാനും പലരും മറന്നുപോകുന്നു.
ഇപ്പോള്‍ മിക്കവാറും കുട്ടി കൗമാരമെത്തിക്കഴിഞ്ഞാല്‍ മുതിര്‍ന്ന വ്യക്‌തി എന്ന മനോഭാവമാണ് മാതാപിതാക്കള്‍ക്ക് അവരോട്.
മുന്‍പ് പ്രകടിപ്പിച്ചിരുന്ന സ്‌നേഹത്തിന്‍െ്‌റ ഒരു തുള്ളിപോലും കുട്ടിക്ക് നല്‍കാന്‍ തയാറാകാതെ തങ്ങളുടെ തിരക്കുകളുമായി അവര്‍ മുന്നോട്ടു പോകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടി സ്‌നേഹത്തിനും സാന്ത്വനത്തിനുമായി മറ്റു സാധ്യതകള്‍ തെരയുന്നു. ഈ തെരച്ചിലിന്റെ കണ്ടെത്തല്‍ എന്ന നിലയിലാണ് അവര്‍ ഒത്തിരി സുഹൃത്തുക്കളെ കിട്ടുന്ന ഇന്റര്‍നെറ്റ് സൗകര്യങ്ങളിലേക്ക് മനസ്സ് ചായിക്കുന്നത്. മൊബൈല്‍ സുഹൃത്തുക്കളുണ്ടാവുന്നത്. ഇ-ഫ്രണ്ട്‌ഷിപ്പുകളില്‍ അഭിരമിക്കുന്നത്. വൈകാരിത ഏറ്റവും കൂടുതലുള്ള ഈ പ്രായത്തില്‍ സ്‌നേഹത്തിനു പിമ്പേ പാഞ്ഞ് ചതിയില്‍പെട്ടു പോകുന്നതും ഈ ഒറ്റപ്പെടലിന്റെ ഒരു പ്രത്യാഘാതമാണ്.
ചില വ്യക്‌തിത്വവൈകല്യങ്ങളുള്ള കുട്ടികളും ഇ-ഫ്രണ്ട്‌ഷിപ്പുകളില്‍ ചെന്നു ചാടി പരുക്കേല്‍ക്കുന്നു. ഒരുതരം അപകര്‍ഷതാബോധമുള്ള ഇത്തരം കുട്ടി താന്‍ മോശക്കാരനല്ല എന്നോ തന്‍െ്‌റ വ്യക്‌തിത്വത്തിന് യാതൊരു കുഴപ്പവുമില്ല എന്നോ സ്വയം തെളിയിക്കുവാന്‍ കൂടുതല്‍ സൗഹൃദങ്ങളുണ്ടാക്കാന്‍ ഉത്സാഹം കാണിക്കുന്നു. കഴിയുന്നതിലേറെ സൗഹൃദങ്ങളില്‍ ചെന്നുചാടുന്നു.
വളരെചെറിയ കാലയളവേ ഈ ബന്ധങ്ങള്‍ക്ക് കാണൂ. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പൂമ്പാറ്റയെപ്പോലെ ഇവര്‍ പറന്നുകൊണ്ടേയിരിക്കും കെണികളില്‍ വീണു കഴിയുമ്പോഴായിരിക്കും ഇങ്ങനെയുള്ളവര്‍ക്ക് അബദ്ധം മനസ്സിലാക്കുക.
ജീവിതം കൈവിട്ടു പോകാം
മറ്റ് ഏതു പ്രായത്തേക്കാള്‍ വഴിതെറ്റാന്‍ സാധ്യതയുള്ള കാലമാണ്. കൗമാരം വിവേകമില്ലായ്‌മയും വൈകാരികമായ പിരിമുറുക്കവും കൗമാരക്കാരില്‍, മുന്നിട്ടു നില്‍ക്കുന്നു. റിബലായി പ്രവര്‍ത്തിക്കാനുള്ള മനോഭാവവും ഈ പ്രായത്തില്‍ കൂടുതലായിരിക്കും.
മൊബൈല്‍ഫോണ്‍ വഴിയും ഇന്‍്‌റര്‍നെറ്റ് വഴിയുമുള്ള സൗഹൃദങ്ങളെ മറ്റേതൊരു ബന്ധത്തെയും എന്നപോലെ വളരെ ആത്മാര്‍ത്ഥതയോടെയാണ് ഇവര്‍ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു അടിത്തറമനോഭാവം വളരെ ആഴത്തില്‍ ഇത്തരം ബന്ധങ്ങളോട് വളര്‍ന്നു വരുന്നു. ആ ബന്ധത്തിന്‍െ്‌റ താഴ്‌ചകളും വീഴ്‌ചകളും അവരെ വല്ലാതെ ഉലയ്‌ക്കുന്നു. പഠനത്തില്‍ ശ്രദ്ധയില്ലാത്തവരും വിഷാദരോഗികള്‍വരെയും ആക്കിതീര്‍ക്കുന്നു.
ലൈംഗികമായി ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഏറെയും പെണ്‍കുട്ടികള്‍ക്കാണ്. ചാറ്റിങ്ങിലായാലും സൗഹൃദത്തിലാണ് തുടക്കം.
പിന്നീടത് പ്രണയത്തിലേക്കും ലൈംഗിക സംഭാഷണങ്ങളിലേക്കും വഴിമാറുന്നു. നേരിട്ടുകാണലും ലൈംഗികബന്ധവുമായി വരെ ഇത് പരിണമിക്കാനിടയാകുന്നു. ഒരുപക്ഷേ സെക്‌സ് റാക്കറ്റുകളിലും എത്തിച്ചേരാനിടയാകുന്നു. ജീവിതം തന്നെ കൈവിട്ടു പോകുന്നത് ഒരുപക്ഷേ അറിയുന്നത് വളരെ വൈകിയായിരിക്കും.
Post a Comment