{[['']]}
kerala home tv show and news
Pattu Saree 9 1 2014, 9 January 2014
Posted by Unknown
Posted on Friday, January 10, 2014
with No comments
ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.
Posted by Unknown
Posted on Thursday, January 09, 2014
with No comments
Kerala tv show and news
ലണ്ടന്‍: ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണല്‍ ജനുവരി 8 ന് പ്രസിദ്ധീകരിച്ച 187 രാജ്യങ്ങളിലെ പുകവലിക്കാരുടെ കണക്കിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്. ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ 12.1 ദശലക്ഷമാണ് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണം. ഇന്ത്യയില്‍ ദിവസവും വലിക്കുന്ന ശരാശരി സിഗരറ്റുകളുടെ എണ്ണത്തിലും പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്.
1980 നും 2012 നും ഇടയില്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്കിടയില്‍ പുകവലിക്കാരുടെ വ്യാപ്തി 33.8 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി കുറഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ പുകവലിക്കാര്‍ ഒരു ദിവസം ശരാശരി 8.2 സിഗരറ്റ് വലിക്കുന്നുവെന്നാണ് കണക്ക്. രാജ്യത്ത് ഓരോ വര്‍ഷവും പുകവലിമൂലം മരിക്കുന്നത് 10 ലക്ഷത്തോളം പേരാണ്. ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതില്‍ മൂന്നാം സ്ഥാനമാണ് പുകവലിക്ക്.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
സ്യൂട്ട് കേസിനുള്ളില്‍ കിടന്ന് അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍.
Posted by Unknown
Posted on Thursday, January 09, 2014
with No comments
വാഷിങ്ടണ്‍: സ്യൂട്ട് കേസിനുള്ളില്‍ കിടന്ന് മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. മെക്സിക്കോ - അമേരിക്ക അതിര്‍ത്തിയിലാണ് സംഭവം നടന്നത്. സംഭവത്തോടനുബന്ധിച്ച് പോണ്‍കാമോള്‍ മോങ്കോള്‍ സെര്‍മാസ്ക് (48) എന്ന തായ് യുവതിയെയും 56 കാരനായ ഡ്രൈവറെയും അമേരിക്കന്‍ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയെ കടത്താന്‍ ശ്രമിച്ച ഡ്രൈവറുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് പിന്‍സീറ്റിലെ വലിയ സ്യൂട്ട് കേസ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് തുണികള്‍ക്കുള്ളില്‍ ചുരുണ്ടുകൂടി ഇരിക്കുന്ന യുവതിയെ കണ്ടത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം ലഭിക്കുകയുണ്ടായില്ല. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
FUNNY,
{[['']]}
Labels:
FUNNY
കുട്ടികളില്‍ പ്രാര്‍ത്ഥന ശീലം വളര്‍ത്തിയെടുക്കാന്‍ ജീസസ് പാവ.
Posted by Unknown
Posted on Thursday, January 09, 2014
with No comments
മാഡ്രിഡ്: കുട്ടികളെ പ്രാര്‍ത്ഥന പഠിപ്പിക്കാന്‍ ജീസസ് പാവ. ലിറ്റില്‍ ജീസസ് ഓഫ് മൈ ലൈഫ് എന്ന പേരില്‍ ഓണ്‍ലൈന്‍ വഴിയാണ് ഈ പാവകളുടെ വില്‍പ്പന നടക്കുന്നത്. കുട്ടികളില്‍ പ്രാര്‍ത്ഥന ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 5 വ്യത്യസ്ത ഭാഷകളിലാണ് പ്രാര്‍ത്ഥന ഇതില്‍ റെക്കോഡ് ചെയ്തിരിക്കുന്നത്. ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രാര്‍ത്ഥന.
ഈ പാവയ്ക്ക് വന്‍ ഡിമാന്റ് ആണെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇടതു കൈയില്‍ പിടിക്കുമ്പോള്‍ പാവ പ്രാര്‍ത്ഥന ആരംഭിക്കും. 30 യൂറോയും 10 യൂറോ പോസ്റ്റല്‍ ചാര്‍ജും അടച്ചാല്‍ പാവ വീടുകളിലെ
FUNNY,
{[['']]}
Labels:
FUNNY
യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് അവകാശപ്പെട്ട് ഇന്റി ക്രിസ്റ്റോ എന്ന 66 കാരന്‍.
Posted by Unknown
Posted on Thursday, January 09, 2014
with No comments
Kerala tv show and news
റിയോഡി ജനിറോ: ഇന്റി ക്രിസ്റ്റോ എന്ന അറുപത്തിയാറുകാരനാണ് യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് പറഞ്ഞ് 35 വര്‍ഷമായി ദൈവവചനം പ്രഘോഷിച്ച് നടക്കുന്നത്. 1979 മുതല്‍ ലോകത്തെ 27 ഓളം രാജ്യങ്ങളില്‍ അദേഹം വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പുനരവതാരമായതിനാല്‍ ഇന്റി എന്ന പേര്‍ അദേഹം സ്വീകരിക്കുകയായിരുന്നെന്ന് അദേഹം തന്നെ വെളിപ്പെടുത്തുന്നു. യേശുവിനെ തറച്ച കുരിശിന്റെ മുകളിലും ഈ വാക്കുണ്ടായിരുന്നു. യുകെ, ഫ്രാന്‍സ് തുടങ്ങി ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള നാടുകളില്‍ നിന്ന് ഇന്റി ക്രിസ്റ്റോയ്ക്ക് നൂറുകണക്കിന് അനുയായികളുണ്ടെന്നാണ് പറയപ്പെടുന്നത്. അതില്‍ ചിലര്‍ ബ്രസീലിയയ്ക്കു പുറത്തുള്ള ചര്‍ച്ച് കോമ്പൌണ്ടില്‍ അദേഹത്തോടൊപ്പം പാര്‍ക്കുകയും ചെയ്യുന്നു.
ചര്‍ച്ച് കോമ്പൌണ്ടില്‍ താമസിക്കുന്ന അനുയായികളില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. അവരില്‍ മിക്കവരും വര്‍ഷങ്ങളായി അദേഹത്തെ അനുഗമിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രായം കുറഞ്ഞ ശിഷ്യയ്ക്ക് 24 വയസാണ് പ്രായം. രണ്ടു വയസുള്ളപ്പോഴാണ് അവള്‍ ഇന്റിയെ കണ്ടുമുട്ടിയതെന്ന് പറയുന്നു. സുപ്രീമ ഓര്‍ഡെം യൂണിവേഴ്സല്‍ ഡാ സാന്റ്സിമ ട്രിന്‍ഡാഡെ എന്ന സഭയുടെ അധിപനാണ് ഇപ്പോള്‍ ഇന്റി. ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ആണ് സഭയുടെ ആസ്ഥാനം. ഇതിനെ പുതിയ ജറുസലേം എന്നാണ് അദേഹം വിളിക്കുന്നത്. തന്റെ ഹൃദയവുമായി ഒരുമിച്ച് മിടിക്കുന്ന അനേകായിരം ഹൃദയങ്ങള്‍ ബ്രസീലിലും ലോകത്താകെയുമായി ചിതറി കിടക്കുന്നുണ്ടെന്നാണ് ഇദേഹം അവകാശപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുക്കമല്ലാത്ത ഇദേഹം ക്രിസ്തുമസിനെപ്പറ്റി പറയുന്നത് ധനികര്‍ ദരിദ്രരെ അവഹേളിക്കുന്ന ദിനമെന്നാണ്. ചിലിയിലെ സാന്റിയാഗോയില്‍ 1979 ല്‍ ഉപവസിക്കുമ്പോഴാണ് തനിക്ക് ക്രിസ്തുവാണെന്ന വെളിപാട് ലഭിച്ചതെന്നും കുഞ്ഞായിരിക്കെ തലയിലിരുന്ന് ആരൊക്കെയോ സംസാരിക്കുമായിരുന്നെന്നും ഇദേഹം പറയുന്നു. ഇതിനിടെ ഇദേഹം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഇന്റിയെ യുഎസ്, ബ്രിട്ടന്‍, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
യേശുവിന്റെ പോലുള്ള വേഷവും മുതലാളിത്തം, ഗര്‍ഭഛിദ്രം, ക്രിസ്മസ് പോലുള്ള വിഷയങ്ങളില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളും 40 പ്രാവശ്യം അറസ്റ്റു ചെയ്യാനും ഇടയാക്കിയിട്ടുണ്ട്. ഇന്റിക്ക് ഭ്രാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചരിത്രത്തിലെ ദിവ്യന്മാരെയെല്ലാം ഭ്രാന്തന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാവും മറുപടി.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
സ്റ്റീല്‍ കറിക്കത്തിയില്‍ യേശുക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടു. (ഫോട്ടോ കാണുക).
Posted by Unknown
Posted on Thursday, January 09, 2014
with No comments
Kerala tv show and news
പിന്നീട് സംഭവം നാട്ടില്‍ പാട്ടാകുകയായിരുന്നു. അയല്‍വാസികള്‍ എല്ലാവരും തന്നെ ഈ കത്തികാണാന്‍ സ്കുലിയുടെ വീട്ടില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കത്തി ഇപ്പോള്‍ വീട്ടിലെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുകയാണ് സ്കുലി. എന്തായാലും സംഭവം ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ലണ്ടന്‍: സ്റ്റീല്‍ കറിക്കത്തിയില്‍ യേശു പ്രത്യക്ഷപ്പെട്ടു. ഇംഗ്ലണ്ടിലെ ബില്ലിങ് ഹാമിലാണ് സംഭവം നടന്നത്. ഇവിടെയാണ് 39 കാരനായ മാറ്റ് സ്കുലിയും മൂന്നംഗ കുടുംബവും താമസിക്കുന്നത്. സ്ക്കുലി എല്ലാ ദിവസത്തേയും പോലെ അന്നും ഉച്ചഭക്ഷണം തയാറാക്കാനുള്ള തിരക്കില്‍ ഉരുളക്കുഴങ്ങ് മുറിക്കുന്നതിനിടെയാണ് സ്റ്റീല്‍ കത്തിയിലേയ്ക്ക് ഒരു വെളിച്ചം വന്നടിച്ചത്. ഒപ്പം കത്തിയില്‍ യേശുക്രിസ്തുവിന്റെ ചിത്രം തെളിഞ്ഞുവരികയായിരുന്നെന്നും പറയുന്നു. തുടര്‍ന്ന് താന്‍ കണ്ടത് സത്യമാണോ എന്നറിയാന്‍ ഉടന്‍ തന്നെ മാറ്റ് സ്കുലി ഭാര്യയെയും 15 കാരിയായ മകളെയും വിളിച്ചു വരുത്തുകയാണുണ്ടായത്. അവരേയും ഇത് കാണിച്ചതോടെയാണ് താന്‍ കാണുന്നത് സ്വപ്നമല്ല സത്യമാണെന്ന് സ്കുലിയ്ക്ക് വിശ്വാസമായത്.
ASIANET,
christian speech,
Face book news,
FUNNY,
NEWs,
{[['']]}
Labels:
ASIANET,
christian speech,
Face book news,
FUNNY,
NEWs
Pattusaree 8 1 2014, 8 January 2014
Posted by Unknown
Posted on Wednesday, January 08, 2014
with No comments
Mazhavil Manorama TV Serial pattu saree,
Mazhvil manorama serial,
{[['']]}
Amala 8 1 2014, 8 January 2014
Posted by Unknown
Posted on Wednesday, January 08, 2014
with No comments
Amala Mazhavil Manorama TV Serial,
Mazhvil manorama serial,
{[['']]}
Bagyadevatha 8 1 2014, 8 January 2014
Posted by Unknown
Posted on Wednesday, January 08, 2014
with No comments
Bhagyadevatha,
Mazhvil manorama serial,
{[['']]}
Labels:
Bhagyadevatha,
Mazhvil manorama serial
ലെനയും വിവാഹമോചനത്തിലേക്ക്?
Posted by Unknown
Posted on Wednesday, January 08, 2014
with No comments
Kerala tv show and news
മലയാളികള്‍ക്ക് ഏറെ പരിചിതമായ നാമമാണ് ലെന. സീരിയലുകളിലൂടെ അഭിനയരംഗത്തു വന്ന്, സിനിമ കൈയിലെടുത്ത നടി... ലെനയില്ലാത്ത സിനിമകള്‍ ഇന്ന് കുറവാണെന്നു പറയാം. മുമ്പൊക്കെ അഭിനയിക്കാന്‍ മടികാണിച്ച വേഷങ്ങളിലും ഇപ്പോള്‍ ലെന പ്രത്യക്ഷപ്പെടാറുണ്ട്. ലെനയും വിവാഹമോചനത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു. കൂടുതല്‍ സമയവും സിനിമയില്‍ ചെലവഴിക്കുന്നതുകൊണ്ടാണോ വിവാഹബന്ധം തകരുന്നതെന്ന സംശയത്തിലാണ് പലരും. കഴിയുന്നതും വേര്‍പിരിയാതെ ജീവിക്കാന്‍ ശ്രമിക്കുക ലെനേ.
celebreity show,
Face book news,
{[['']]}
Labels:
celebreity show,
Face book news
ചിറകൊടിഞ്ഞ കിനാവുകളുമായി ശ്രീനിവാസന്‍ വരുന്നു.
Posted by Unknown
Posted on Wednesday, January 08, 2014
with No comments
ചിറകൊടിഞ്ഞ കിനാവുകളുമായി ശ്രീനിവാസന്‍ വരുന്നു. ഹൌ ഓള്‍ഡ് ആര്‍ യുവിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസനാണ് നായകന്‍. അഴകിയ രാവണന്‍ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ വീണ്ടും അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നതും ആ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷനുണ്ടാകുന്ന അബദ്ധങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
മുന്‍പ് റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ചിത്രമായ ഉദയനാണ് താരം എഴുതിയത് നടന്‍ ശ്രീനിവാസന്‍ ആയിരുന്നു.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
ദേവയാനി ഖോബ്രഗഡയെ നഗ്നയായി പരിശോധിക്കുന്ന വീഡിയോ
Posted by Unknown
Posted on Wednesday, January 08, 2014
with No comments
Kerala tv show and newsന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡയെ നഗ്നയായി പരിശോധിക്കുന്ന വീഡിയോ പുറത്ത്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയുടെ ശരീരത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ അതി ക്രൂരമായി പരിശോധന നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്. പ്രകോപനപരമായ പല ദൃശ്യങ്ങളും വീഡിയോയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ജോലിക്കാര്‍ അല്ല വീഡിയോയില്‍ ഉള്ളതെന്നാണ് യുഎസ് മാര്‍ഷല്‍ സര്‍വീസ് പറയുന്നത്. ചില ന്യൂസ് സൈറ്റുകള്‍ വീഡിയോയുടെ ആധികാരികത നോക്കാതെ പോസ്റ്റ് ചെയ്യുകയാണെന്നും അമേരിക്ക ആരോപിക്കുന്നു.
വീഡിയോ അപകടകരമായ വ്യാജ ദൃശ്യങ്ങളാണ് കാണിക്കുന്നതെന്നും അവ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
Face book news,
FUNNY,
NEWs,
{[['']]}
Labels:
Face book news,
FUNNY,
NEWs