Movie :
Recent Movies

kerala home tv show and news

ALEEYAMMA CHETTATHEE MALAYALAM PARAYUNNU

Kerala tv show and news
{[['']]}

ഭാര്യയെ കൊലപ്പെടുത്തി പാചകം ചെയ്ത കേസില്‍ ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെട്ടുപോകാന്‍ ഭാര്യ പണം ശേഖരിച്ചിരുന്നതായി വിവരം

ഭര്‍ത്താവിനാല്‍ കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ ഡൗണ്‍ വെയിന്‍സ് എന്ന 39കാരി ഇയാളില്‍ നിന്നും രക്ഷപ്പെടുന്നതിന് പണം ശേഖരിച്ചിരുന്നതായി കണ്ടെത്തല്‍ . ഡേവിഡ് വെയില്‍സ് എന്ന 50കാരനാണ് ഭാര്യയെ കൊലപ്പെടുത്തി പാചകം ചെയ്തത്. ഇവരുടെ തലച്ചോറ് മാത്രമാണ് ഇയാള്‍ ബാക്കിവച്ചത്. ഒക്ടോബര്‍ 2009ലാണ് സംഭവം നടക്കുന്നത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഇവര്‍ സുഹൃത്തായ ജോയ് കക്കാസേയുടെ പക്കല്‍ 1000പൗണ്ട് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതായി പറയപ്പെടുന്നു. 
ഡേവിഡ് വെയിന്‍സും ഭാര്യയും സ്വന്തമായി ലോമിറ്റ വില്ലേജില്‍ ഒരു റസ്‌റ്റോറന്റ് നടത്തിവരികയായിരുന്നു. ഒരു ദിവസം അവര്‍ തന്റെ പക്കല്‍ 700പൗണ്ട് നല്‍കിയിട്ട് ഇത് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അവര്‍ കുറച്ചുപണം കൂടി നല്‍കി അത് 1000പൗണ്ടാക്കുകയുണ്ടായി . തിങ്കളാഴ്ച വന്ന് വാങ്ങിക്കാമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ അന്ന് എത്തിച്ചേര്‍ന്നില്ല. കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇവരെ അന്വേഷിച്ച് ചെന്നെങ്കിലും അവര്‍ അവിടെ ഇല്ലെന്നായിരുന്നു ഡേവിഡ് വെയിന്‍സ് വ്യക്തമാക്കിയത്. എന്നാല്‍ ഇത് കേട്ട് താന്‍ ഞെട്ടിയെന്നും ഡേവിഡ് നുണപറയുകയാണെന്ന് പറഞ്ഞതായും ഇയാള്‍ പറയുന്നു.

മദ്യപിച്ച് തന്‍രെ പിതാവ് കുറ്റസമ്മതം നടത്തിയതായി 2012 സെപ്തംബറില്‍ ഡേവിഡ് വെയിന്‍സിന്റെ മുന്‍ ഭാര്യയിലുണ്ടായ മകള്‍ വ്യക്തമാക്കിയിരുന്നു.Kerala tv show and news ഭര്‍ത്താവിനാല്‍ കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ ഡൗണ്‍ വെയിന്‍സ് എന്ന 39കാരി ഇയാളില്‍ നിന്നും രക്ഷപ്പെടുന്നതിന് പണം ശേഖരിച്ചിരുന്നതായി കണ്ടെത്തല്‍ . ഡേവിഡ് വെയില്‍സ് എന്ന 50കാരനാണ് ഭാര്യയെ കൊലപ്പെടുത്തി പാചകം ചെയ്തത്. ഇവരുടെ തലച്ചോറ് മാത്രമാണ് ഇയാള്‍ ബാക്കിവച്ചത്. ഒക്ടോബര്‍ 2009ലാണ് സംഭവം നടക്കുന്നത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഇവര്‍ സുഹൃത്തായ ജോയ് കക്കാസേയുടെ പക്കല്‍ 1000പൗണ്ട് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഡേവിഡ് വെയിന്‍സും ഭാര്യയും സ്വന്തമായി ലോമിറ്റ വില്ലേജില്‍ ഒരു റസ്‌റ്റോറന്റ് നടത്തിവരികയായിരുന്നു. ഒരു ദിവസം അവര്‍ തന്റെ പക്കല്‍ 700പൗണ്ട് നല്‍കിയിട്ട് ഇത് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അവര്‍ കുറച്ചുപണം കൂടി നല്‍കി അത് 1000പൗണ്ടാക്കുകയുണ്ടായി . തിങ്കളാഴ്ച വന്ന് വാങ്ങിക്കാമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ അന്ന് എത്തിച്ചേര്‍ന്നില്ല. കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇവരെ അന്വേഷിച്ച് ചെന്നെങ്കിലും അവര്‍ അവിടെ ഇല്ലെന്നായിരുന്നു ഡേവിഡ് വെയിന്‍സ് വ്യക്തമാക്കിയത്. എന്നാല്‍ ഇത് കേട്ട് താന്‍ ഞെട്ടിയെന്നും ഡേവിഡ് നുണപറയുകയാണെന്ന് പറഞ്ഞതായും ഇയാള്‍ പറയുന്നു. മദ്യപിച്ച് തന്‍രെ പിതാവ് കുറ്റസമ്മതം നടത്തിയതായി 2012 സെപ്തംബറില്‍ ഡേവിഡ് വെയിന്‍സിന്റെ മുന്‍ ഭാര്യയിലുണ്ടായ മകള്‍ വ്യക്തമാക്കിയിരുന്നു.

{[['']]}

Amala Amala 3 2 2014

ThumbnailKerala tv show and news

{[['']]}

Pattu Saree Pattu Saree 3 2 201

Kerala tv show and news

Thumbnail

{[['']]}

പി.കെ. വര്‍ഗീസ്‌ എന്ന വര്‍ഗീസച്ചന്‍ ഒരു അത്ഭുതമാണ്‌.






















Fr.P.K. Varghese


Kerala tv show and newsഅറുനൂറ്റിമംഗലം സ്വദേശികള്‍ക്ക്‌ പി.കെ. വര്‍ഗീസ്‌ എന്ന വര്‍ഗീസച്ചന്‍ ഒരു അത്ഭുതമാണ്‌. ജീവകാരുണ്യപ്രവര്‍ത്തനവും സോപ്പു നിര്‍മ്മാണവും ആംബുലന്‍സ്‌ ഡ്രൈവിംഗുമൊക്കെയായി അച്ചന്‍ വ്യത്യസ്‌തകള്‍ സൃഷ്‌ടിക്കുന്നു.
നിലവിളി ശബ്‌ദത്തോടെ ചീറിപ്പാഞ്ഞ പോകുന്ന ആബുലന്‍സ്‌. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ കാണുന്ന കാഴ്‌ചയാണിത്‌. പക്ഷേ മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശികള്‍ക്ക്‌ മുന്നിലൂടെ ചീറിപ്പായുന്ന ആംബുലന്‍സ്‌, കണ്ണുകളെ അത്ഭുതപ്പെടുത്തിയേക്കാം. ഡ്രൈവിംഗ്‌ സീറ്റിലിരിക്കുന്ന വെള്ളക്കുപ്പായമണിഞ്ഞ വൈദികനാണ്‌ ആ അത്ഭുതത്തിന്‌ കാരണം. ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ സ്വന്തം ജീവന്‍ പോലും മറന്നാണ്‌ മറ്റുള്ളവരുടെ ജീവനു വേണ്ടി ഓടുന്നത്‌.
ദൈവദൂതന്മാരാകുന്ന വൈദികന്മാരുണ്ട്‌, പക്ഷേ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടപാച്ചില്‍ നടത്തുന്ന വൈദികന്മാരുണ്ടോ? ശാലോം ഭവനിലെ വര്‍ഗീസച്ചന്‍ ദൈവദൂതന്‍ മാത്രമല്ല, ഒരര്‍ത്ഥത്തില്‍ ദൈവതുല്യനാണ്‌. പി.കെ. വര്‍ഗീസ്‌, വര്‍ഗീസച്ചനായപ്പോള്‍ ദൈവത്തിന്‍െ്‌റ അദൃശ്യമായ ഒരു അനുഗ്രഹം കൂടി കിട്ടിയിരിക്കാം. വൈദികന്മാര്‍ പലപ്പോഴും ഇടനിലക്കാരായി ദൈവത്തിനും സാധാരണക്കാര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കും. പക്ഷേ ശാലോം ഭവനിലെ അന്തേവാസികള്‍ക്ക്‌ വര്‍ഗീസച്ചന്‍ ഇടനിലക്കാരന്‍ മാത്രമല്ല, ദൈവതുല്യനാണ്‌.

കരുണയുടെ പ്രതിരൂപം

വര്‍ഗീസച്ചന്റെ അച്‌ഛന്‍ മിലിട്ടറിയില്‍ ഡ്രൈവറായിരുന്നു. മൂന്നു മക്കളില്‍ ഇളയ മകനായ വര്‍ഗീസച്ചന്‌ ചെറുപ്പം മുതല്‍ അനാഥരോടും അശരണരോടും വലിയ സിമ്പതിയായിരുന്നു. ബിരുദത്തിനു ശേഷം അച്ചന്‍ പട്ടത്തിനു ചേരാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടിലാരും എതിര്‍പ്പ്‌ പറ ഞ്ഞില്ല. അഞ്ചു വര്‍ഷത്തെ പഠനം കഴിഞ്ഞപ്പോള്‍ എല്ലാവരും വിവാഹമാലോചിച്ചു തുടങ്ങി. അച്ചന്‍പട്ടം കിട്ടിക്കഴി ഞ്ഞാല്‍ വര്‍ഗീസച്ചന്റെ സഭയിലുള്ളവര്‍ക്ക്‌ വിവാഹം പാടില്ല.
മറ്റുള്ളവരോട്‌ അനുകമ്പയും സ്‌നേഹവും ത്യാഗമനോഭാവവും ഉണ്ടാകുന്നതിനൊപ്പം കുടുംബജീവിതവും വര്‍ഗീസച്ചന്റെ അമ്മയ്‌ക്ക്‌ നിര്‍ബന്ധമായിരു ന്നു. അങ്ങനെയാണ്‌ ഷീജ വര്‍ഗീസച്ചന്റെ ജീവിതസഖിയാകുന്നത്‌. ഒന്‍പതാംക്ല ാസുകാരി കെസിയയും അഞ്ചാം ക്‌ളാസുകാരി ക്രിസ്‌റ്റിയും മക്കളായി നല്‍കി വര്‍ഗീസച്ചനെ ദൈവം അനുഗ്രഹിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഇവര്‍ക്കൊപ്പം അച്ചന്റെ അമ്മയും പപ്പയുമുണ്ട്‌.
അച്ചന്‍പട്ടം കിട്ടിയ ശേഷം ശാലോം ഭവനിലേക്കുള്ള യാത്രയും ദൈവത്തിന്റെ നിയോഗം കൊണ്ടാണെന്ന്‌ വര്‍ഗീസച്ചന്‍ ഉറച്ചു വിശ്വസിക്കുന്നു. വഴിയില്‍ അലഞ്ഞു തിരിയുന്ന മനോരോഗികള്‍ക്ക്‌ ആശ്വാസമായി അവരെ നല്ല പൗരന്മാരാക്കി മാറ്റുക എന്ന ഉദ്ദേശ്യമാണ്‌ അറുനൂറ്റിമംഗലത്തുള്ള ശാലോം ഭവനിനുള്ളത്‌.

ഓരോ ജീവനും വിലപ്പെട്ടത്‌

ശാലോംഭവനിലെ വര്‍ഗീസച്ചന്‍ പലര്‍ക്കും വിസ്‌മയമാണ്‌. ആംബുലന്‍സ്‌ ഓടിക്കുന്ന അച്ചനെ കാണുമ്പോള്‍ പലരും അതിശയത്തോടെ നോക്കാറുണ്ട്‌. "ഓരോ ജീവനും അതിന്‍േ്‌റതായ വിലയില്ലേ? ഇവിടെയുള്ള രോഗികളെ പെട്ടെന്ന്‌ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യം വന്നപ്പോഴാണ്‌ ആംബുലന്‍സ്‌ വാങ്ങിക്കാനുള്ള തീരുമാനമെടുത്തത്‌. ഡ്രൈവറെ കണ്ടുപിടിക്കാനും വളരെ ബുദ്ധിമുട്ടി. അങ്ങനെയാണ്‌ ഞാന്‍ തന്നെ ഡ്രൈവറായത്‌. ജീവന്‍ രക്ഷിക്കാന്‍ എത്രയോ തവണ ഓടിച്ചിരിക്കുന്നു. അതിനുള്ള ലൈസന്‍സ്‌ പിന്നീടാണ്‌ എടുത്തത്‌.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ വേണ്ടി ഇവിടുത്തെ ആംബുലന്‍സ്‌ പണമൊന്നും വാങ്ങാതെ തന്നെ പോകാറുണ്ട്‌. അതിനു ഞാന്‍ മറ്റൊരു ഡ്രൈവറെ വച്ചു. മറ്റു രോഗികളെയും കൊണ്ട്‌ ഞാന്‍ ആംബുലന്‍സില്‍ പോകാറില്ലെന്നേയുള്ളു, അപകടം പറ്റിയവരെ ഞാന്‍ എന്റെ കാറില്‍ കൊണ്ടുപോകാറുണ്ട്‌. നിലവിളി ശബ്‌ദമില്ലാത്തതു കൊണ്ട്‌ ഹോണും ലൈറ്റുമിട്ട്‌ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഓടിയ എത്ര എത്ര യാത്രകള്‍." ദൈവദൂതനെന്ന പേര്‌ സത്യമാക്കുകയാണ്‌ ശാലോമിന്‍െ്‌റ സ്വന്തം വര്‍ഗീസച്ചന്‍.

ശാലോം ഭവനിലേക്ക്‌

കഴിഞ്ഞ പതിമൂന്നു വര്‍ഷമായി വര്‍ഗീസച്ചനാണ്‌ ശാലോം ഭവനിലെ മേല്‍നോട്ടം. "ആര്‍ക്കും വേണ്ടാത്ത, ആരും കരുതാനില്ലാത്ത പാവങ്ങളാണ്‌ ശാലോം ഭവനിലെ അന്തേവാസികള്‍. ഉപേക്ഷിക്കപ്പെടുന്ന ഒരുപാട്‌ ജീവിതങ്ങള്‍ക്ക്‌ കൈത്താങ്ങാകാന്‍ കഴിഞ്ഞിട്ടുണ്ട്‌. കേരള സര്‍ക്കാറില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഈ സ്‌ഥാപനത്തില്‍ മനോരോഗികളും അനാഥരുമൊക്കെയുണ്ട്‌. പലരും നല്ല സാമ്പത്തികമുള്ള വീടുകളിലെയാണ്‌. മക്കള്‍ക്ക്‌ പ്രായപൂര്‍ത്തിയായി സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോള്‍ അച്‌ഛനമ്മമാരെ ഉപേക്ഷിക്കും. പലരും മറ്റു ജില്ലയിലൊക്കയാണ്‌ ഉപേക്ഷിക്കുന്നത്‌. പോലീസ്‌ കണ്ടെത്തി ഞങ്ങളെ ഏല്‍പ്പിക്കാറാണ്‌ പതിവ്‌. ഇവിടെ നിന്ന്‌ സുഖപ്പെട്ട്‌ പോയവരുമുണ്ട്‌. വഴിതെറ്റിയ ഒരു അമ്മയെ ഈയടുത്തിടെ വീട്ടുകാര്‍ക്ക്‌ ഏല്‍പ്പിച്ചു കൊടുക്കാന്‍ കഴിഞ്ഞു.
"മാനസികരോഗം പൂര്‍ണ്ണമായി മാറിയ ശേഷം ഇവിടെ ജോലി ചെയ്യുന്നവരുമുണ്ട്‌. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാര്‍ക്കുമായി പ്രത്യേകം മുറികളുണ്ട്‌. ഹോം നഴ്‌സും ഷൈനോ സിസ്‌റ്ററുമൊക്കെ എന്റെ സഹായത്തിനിവിടെയുണ്ട്‌. കൃത്യമായ ചെക്കപ്പും ചികിത്സകളും ഇവിടെ കൊടുക്കാറുണ്ട്‌. സഹായഹസ്‌തവുമായി എത്തുന്ന പലരും എനിക്ക്‌ നേരിട്ട്‌ അറിയാത്തവരാണ്‌. അവരുടെ സാമ്പത്തികസഹായത്തോടെ ഈ സ്‌ഥാപനം നിലനിന്നു പോകുന്നു."

അച്ചന്‍ നിര്‍മ്മാതാവായപ്പോള്‍

"ഇവിടുത്തെ അന്തേവാസികള്‍ക്ക്‌ വേണ്ടിയുള്ള സോപ്പും, ലോഷനും, ബാര്‍സോപ്പും, മെഴുകുതിരിയുമൊക്കെ ഇവര്‍ തന്നെയാണ്‌ നിര്‍മ്മിക്കുന്നത്‌. "കിടപ്പായ രോഗികള്‍ ഉള്ളതു കൊണ്ട്‌ മുറിയും പരിസരവുമൊക്കെ വൃത്തിയായി സൂക്ഷിക്കണമല്ലോ. സോപ്പിനും ലോഷനുമൊക്കെയായി നല്ല പണച്ചെലവുണ്ട്‌. അങ്ങനെയാണ്‌ ഇവിടെയുള്ളവര്‍ക്ക്‌ വേണ്ടി സോപ്പും മറ്റും നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്‌. ഞാനും ഭാര്യയും കൂടി ഒരു മാസത്തെ കോഴ്‌സ്‌ പഠിച്ചു. സര്‍ക്കാറിന്റെ തന്നെ പദ്ധതിയായിരുന്നത്‌. എന്നിട്ട്‌ അന്തേവാസികളില്‍ രണ്ടുമൂന്നു പേരെ പഠിപ്പിച്ചു.
"എന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഇവിടെ ഇതൊക്കെ നിര്‍മ്മിക്കുന്നുണ്ട്‌. പുറമേ വില്‍ക്കുന്നില്ല. ഇവിടെയുള്ളവര്‍ക്ക്‌ വേണ്ടി മാത്രം. സ്വദേശി എന്നാണ്‌ ഞങ്ങള്‍ നിര്‍മ്മിക്കുന്ന സോപ്പിന്റെയും ലോഷന്റെയും മെഴുകുതിരിയുടെയും പേര്‌. സത്യം പറഞ്ഞാല്‍ നന്നായി വിപുലീകരിക്കാന്‍ കഴിയുന്ന ഒരു കുടില്‍ വ്യവസായമാണിത്‌. "
വര്‍ഗീസച്ചന്‍ തന്നെയാണ്‌ അന്തേവാസികളായ പുരുഷന്മാരുടെ മുടി മുറിക്കുന്നതും. ഒരേ സമയം പല റോളുകളാണ്‌ അച്ചന്‍ ചെയ്യുന്നത്‌.

ആപല്‌കരമായ ഉത്തരവാദിത്തങ്ങള്‍

വര്‍ഗീസച്ചന്റെ തണലില്‍ ഇവിടുത്തെ അന്തേവാസികള്‍ സ്‌നേഹത്തോടെ കഴിയുന്നു. എങ്കിലും നല്ല റിസ്‌കുള്ള ഉത്തരവാദിത്തമാണിതെന്ന്‌ വര്‍ഗീസച്ചന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. "എന്റെ പള്ളി ഹരിപ്പാടാണ്‌. ഒരിക്കല്‍ ഇവിടുത്തെ കാര്യങ്ങള്‍ സിസ്‌റ്ററിനെയും ദാസ്‌ എന്ന ജോലിക്കാരനെയും ഏല്‍പ്പിച്ച്‌ ഞാന്‍ കുര്‍ബാനയ്‌ക്ക്‌ വേണ്ടി പള്ളിയില്‍ പോയി. അവിടെയെത്തി 10 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍. രണ്ട്‌ അന്തേവാസികള്‍ തമ്മില്‍ വഴക്കുണ്ടാക്കി. പ്രദീപും മറ്റൊരാളും (അവ ന്‌ ചെറിയ മാനസികാസ്വാസ്‌്ഥ്യമുണ്ട്‌) സംസാരിച്ചിരുന്നതിനിടയില്‍ എന്തോ പറഞ്ഞ്‌ തര്‍ക്കിച്ചു.
പത്രം വായിച്ചുകൊണ്ടിരുന്ന പ്രദീപിന്റെ പുറകിലൂടെ വന്ന്‌ മറ്റെയാള്‍ പട്ടികകഷണം കൊണ്ടടിച്ചു. തല പൊട്ടി ചോരയൊലിച്ചു കിടക്കുന്നുവത്രേ. ഞാന്‍ പെട്ടെന്ന്‌ എന്റെ പപ്പയെ വിളിച്ചു പറഞ്ഞു. പപ്പ ആളിനെയുമെടുത്ത്‌ മാവേലിക്കരയിലെത്തി. അപ്പോഴേക്കും ഞാനുമെത്തി. അവിടെ നിന്ന്‌ തിരുവല്ല പുഷ്‌പഗിരിയിലേക്ക്‌. ചെന്നപ്പോള്‍ തന്നെ ഒരുരക്ഷയുമില്ലെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. തലച്ചോര്‍ പൊട്ടിപ്പൊളിഞ്ഞ്‌ പുറത്തു വന്നത്‌ എന്നെ അതു കാണിച്ചു. അതറിഞ്ഞപ്പോള്‍ മുതല്‍ എന്റെ സമാധാനം പോയി. കൊലപാതകമായതു കൊണ്ട്‌ ആരോടൊക്കെ സമാധാനം പറയേണ്ടി വരും. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളുടെ ജീവന്‍ നഷ്‌ടപ്പെടുക, അത്‌ ഓര്‍ക്കാന്‍ കൂടി വയ്യ. പ്രാര്‍ത്ഥനയില്‍ മുഴുകി നിന്നപ്പോള്‍ ഡോക്‌ടര്‍ ഒരു ഓപ്പറേഷന്‍ നടത്തി നോക്കാമെന്ന്‌ പറഞ്ഞു. പക്ഷേ ഒരു ലക്ഷം രൂപ വേണം. ഓപ്പറേഷന്‍ ചെയ്‌തോ, പണം ശരിയാക്കാമെന്ന്‌ ഞാന്‍ പറഞ്ഞു. മാനേജ്‌മെന്റിനോട്‌ സംസാരിച്ച്‌ അത്‌ 40.000 രൂപയാക്കി കുറച്ചു. കൈയിലെ മോതിരം പണയം വെച്ചും, അറിയാവുന്നവരോട്‌ ചോദിച്ചും 30,000 രൂപ സംഘടിപ്പിച്ചു. ബാക്കി തുകയ്‌ക്കു വേണ്ടി എന്തു ചെയ്യും. തല കറങ്ങുന്നതു പോലെ തോന്നി. വെള്ളം കുടിക്കാനായി പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ എതിര്‍ദിശയില്‍ നിന്നു വരുന്നതു കണ്ടു. ഞങ്ങള്‍ പരസ്‌പരം നോക്കി ചിരിച്ചു. പിന്നെയും കണ്ടപ്പോള്‍ അനിയന്‍ അസുഖമായി ഇവിടെയുണ്ടെന്ന്‌ പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി അവരുടെ മുറിയിലേക്ക്‌ പോയി.

എല്ലാം കഴിഞ്ഞ്‌ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ എന്റെ കൈയില്‍ രണ്ടു നോട്ടുകള്‍ തന്നു. ഞാന്‍ സന്തോഷത്തോടെ വാങ്ങി. കൈ തുറന്നപ്പോള്‍ രണ്ട്‌ അമേരിക്കന്‍ കറന്‍സി നോട്ടുകള്‍. ഏകദേശം 10,000 ഇന്ത്യന്‍ രൂപ. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആകെ വിഷമിച്ച്‌ എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ദൈവം തുറന്ന വഴി. മറ്റെല്ലാ വഴികളുമടഞ്ഞപ്പോള്‍ ദൈവം തുറന്നു തന്ന ആ വലിയ വഴിയോര്‍ത്ത്‌ ഞാന്‍ നന്ദി പറഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ പ്രദീപിന്റെ ജീവന്‍ തിരിച്ചു കിട്ടി. അവനിപ്പോഴും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. തല്ലു കൊടുത്ത ആ ചെറുപ്പക്കാരനെ അന്നു തന്നെ ഞങ്ങള്‍ ഇവിടെ നിന്ന്‌ മാറ്റി. അവനിവിടെ നിന്നാല്‍ അതു മറ്റുള്ള രോഗികളുടെ ജീവന്‍ ഭീഷണിയാണല്ലോ.'' എട്ടു മാസം മുമ്പ്‌ നടന്ന സംഭവമാണെങ്കിലും ദൈവകൃപ ലഭിച്ചത്‌ പറയുമ്പോള്‍ അച്ചനിന്നും ഗദ്‌ഗദപ്പെടുന്നു.

ഒരു ദിവസമെങ്കിലും ശാലോം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ജീവിതത്തിന്റെ പച്ചയായ സത്യങ്ങള്‍ തിരിച്ചറിയാം. അനാഥരായ മാനസികരോഗികളെ ശാലോമിലെത്തിക്കുന്നത്‌ ആര്‍ക്കു വേണമെങ്കിലും ചെയ്യാവുന്നതാണ്‌. വെറുതെ പാഴാക്കുന്ന പണത്തിന്റെ ഒരു പങ്ക്‌ ശാലോം ഭവനിലേക്ക്‌ ആര്‍ക്കു വേണമെങ്കിലും എത്തിക്കാം. ഭക്ഷണത്തിനും മരുന്നിനും വേണ്ടി ഒരുപാട്‌ പണം ഇവിടെ ആവശ്യമുണ്ട്‌. വര്‍ഗീസച്ചന്‍െ്‌റ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വരുന്ന തലമുറയ്‌ക്കും ഒരു വെളിച്ചമാകട്ടെ...
 
{[['']]}

2014ല്‍ എങ്ങനെ, എവിടെ നിക്ഷേപിക്കണം? സ്വര്‍ണനിക്ഷേപം ജാഗ്രതയോടെ:

Kerala tv show and news2014 ല്‍ എവിടെ നിക്ഷേപിച്ചാല്‍ ആകര്‍ഷക നേട്ടം ഉറപ്പാക്കാം എന്ന ചോദ്യത്തിന് ശരിയായ ഒരു ഉത്തരം വേണമെങ്കില്‍ ഇക്കുറി ആദ്യം മറ്റൊരു ചോദ്യത്തിനുള്ള മറുപടി കിട്ടിയേ തീരൂ.


അടുത്ത പൊതു തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ ആര് ഭരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം. അതീവ നിര്‍ണായകമായ ഈ ഉത്തരത്തിനായി ഇന്ത്യന്‍ ജനത മാത്രമല്ല ലോകരാജ്യങ്ങളും കാത്തിരിക്കുകയാണ്. പലപ്പോഴും പുതുവര്‍ഷത്തിലെ ഇന്ത്യന്‍ നിക്ഷേപ രംഗത്തെ സാധ്യതകള്‍ വിലയിരുത്തുന്നിടത്ത് ആഗോളസാമ്പത്തിക സാഹചര്യങ്ങള്‍ക്കാണ് ആഭ്യന്തര ഘടകങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നത്. എന്നാല്‍ ഇക്കുറിസ്ഥിതി വ്യത്യസ്തമാണ്. ഓഹരി, ഇക്വിറ്റി ഫണ്ട് നിക്ഷേപം സംബന്ധിച്ചു മാത്രമല്ല ബാങ്ക് സ്ഥിരനിക്ഷേപം, ബോണ്ട്, റിയല്‍ എസ്റ്റേറ്റ്, കമോഡിറ്റി വിപണി, സ്വര്‍ണം, ബിസിനസ് നിക്ഷേപം എന്നിവയെ സംബന്ധിച്ചുമെല്ലാം തികച്ചും നിര്‍ണായകം തന്നെയാണ് അടുത്ത സര്‍ക്കാര്‍ ആരുടേത് എന്നത്.

പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചിത്രം വ്യക്തമാകണമെങ്കില്‍ പാതി വര്‍ഷമാകണം. അതുകൊണ്ട് തന്നെ 2014 പകുതി വരെ എല്ലാത്തരം നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം അനിശ്ചിതത്വത്തിന്റേയും കാത്തിരിപ്പിന്റേയും സമയമാണ്. തെരഞ്ഞെടുപ്പിനു ശേഷം സെന്‍സെക്‌സ് 25,000വും നിഫ്റ്റി 6900വും മറികടക്കും എന്നാണ് ഗോഡ്മാന്‍ സാച്ചസ് പ്രവചനം. ഇതിനകം തന്നെ പുതിയ ഉയരം കുറിച്ചു കഴിഞ്ഞ സൂചികകള്‍ അടുത്ത ബുള്‍ റാലിയിലേക്ക് കടക്കുമെന്നുതന്നെയാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. എന്നാലത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുമെന്ന കണക്കുകൂട്ടലിലാണ് എന്ന വസ്തുത കാണാതെ പോകരുത്.

പക്ഷേ ഇന്ത്യ പോലൊരു രാജ്യത്ത് തെരഞ്ഞെടുപ്പു ഫലം കൃത്യമായി പ്രവചിക്കുക ആരാലും സാധ്യമല്ല തന്നെ. അതിനാല്‍ വിവിധ സാധ്യതകള്‍ അടിസ്ഥാനമാക്കി തീരുമാനം കൈകൊള്ളുക എന്നതാണ് ചെയ്യേണ്ടത്.

നാല് സാധ്യതകളാണ് ഇവിടെ പരിഗണിക്കാവുന്നത്. ഒന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു കൂട്ടുകക്ഷി ഭരണം. രണ്ട്, വിവിധ കക്ഷികള്‍ ചേര്‍ന്നൊരു മൂന്നാം മുന്നണി. മൂന്നാമതായി ദുര്‍ബലമായ ഒരു കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാര്‍. നാലാമതായി ആവശ്യമായ ഭൂരിപക്ഷം കിട്ടാതെയുള്ള ബി ജെ പി സര്‍ക്കാര്‍. കോണ്‍ഗ്രസിന് ആധിപത്യം ഉള്ള ഒരു സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ വിദൂര പ്രതീക്ഷയില്‍ പോലും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത ഒരു തൂക്കു മന്ത്രിസഭ എന്തായാലും രാജ്യത്തിനു മൊത്തത്തിലും നിക്ഷേപകര്‍ക്ക് പ്രത്യേകിച്ചും വലിയൊരു ദുരന്തം തന്നെയായിരിക്കും. മോദിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരുണ്ടായാല്‍ വിപണി കുതിക്കും. അത് മോദിയുടെ കൈയില്‍ മാന്ത്രികദണ്ഡ് ഉള്ളതുകൊണ്ടൊന്നുമല്ല, മറിച്ച് വിപണിയുടെ സെന്റിമെന്റ്‌സ് കൊണ്ടാണ്. ഇവിടുത്തെ കോര്‍പ്പറേറ്റ് ലോകത്തിനും ഷെയര്‍മാര്‍ക്കറ്റിലേക്ക് പണമൊഴുക്കുന്ന നിര്‍ണായക ഘടകമായ വിദേശനിക്ഷേപകര്‍ക്കും മൊത്തത്തില്‍ മോദിയിലുള്ള പ്രതീക്ഷകളും വിശ്വാസവും ആണ് ആ സെന്റിമെന്റ്‌സിനു പിന്‍ബലമേകുന്നത്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്തെ അനുഭവങ്ങളും ഈ പ്രതീക്ഷകള്‍ക്ക് കനം കൂട്ടുന്നുവെന്നു പറയാതെ വയ്യ. വിവിധ കക്ഷികളുടെ മൂന്നാം മുന്നണിയായാലും വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കില്‍ വിപണി അനുകൂലമായി തന്നെ പ്രതികരിക്കുമെന്നു വേണം കരുതാന്‍.

എന്തു തന്ത്രം സ്വീകരിക്കണം?
ഇനി ഇതിലെ വിവിധ സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന നിക്ഷേപതന്ത്രം എന്തായിരിക്കണം? ആരുടെ നേതൃത്വത്തിലായാലും സുസ്ഥിരമായ സര്‍ക്കാര്‍ ഉണ്ടായാല്‍ ഇന്ത്യന്‍ സൂചികകള്‍ ബുള്‍ റാലിയിലേക്ക് കുതിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം രേഖപ്പെടുത്തി വിപണി അതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. അത്തരത്തില്‍ ഒരു ശക്തമായ സര്‍ക്കാര്‍ ഉണ്ടായാല്‍ ഓഹരി നിക്ഷേപം അത്യാകര്‍ഷക നേട്ടം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഓഹരിക്കും ഇക്വിറ്റി ഫണ്ടുകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന പോര്‍ട്ട്‌ഫോളിയോ തന്നെ സ്വീകരിക്കാം. റിയല്‍ എസ്റ്റേറ്റില്‍ ആദ്യമൊരു തിരുത്തല്‍ ഉണ്ടായാലും പിന്നെ മുന്നേറ്റം ദൃശ്യമാകും.

ഇനി മറിച്ച് തൂക്കു മന്ത്രിസഭയാണ് വരുന്നതെങ്കില്‍ ഏറ്റവും സുരക്ഷിത പദ്ധതികള്‍ക്ക് തന്നെ വേണം പ്രധാന്യം നല്‍കാന്‍. ഓഹരിയിലെ നിക്ഷേപം വളരെ കുറവു മതി. അസ്ഥിരത അവസാനിക്കും വരെയെങ്കിലും റിസ്‌ക്കെടുക്കാതിരിക്കുന്നതാണ് നല്ലത്.

സാമ്പത്തിക ഘടകങ്ങള്‍ അനുകൂലമാകുന്നു: പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണെങ്കിലും രാജ്യത്തെ വിവിധ സാമ്പത്തിക ഘടകങ്ങള്‍ അനുകൂല സ്ഥിതിയിലേക്ക് മടങ്ങിയെത്തിരിക്കുന്നു. വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി എക്കാലത്തേയും ഉയര്‍ന്ന തലത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ശക്തമായ നടപടികള്‍ വഴി കറന്റ് എക്കൗണ്ട് കമ്മി കുറഞ്ഞതും രൂപ സ്ഥിരതയാര്‍ജിച്ചതും ഉല്‍പ്പാദന വളര്‍ച്ച മെച്ചപ്പെട്ടതും ഇതിനു വഴിയൊരുക്കി. ഒപ്പം എണ്ണവിലയും അനുകൂലമായ നിലവാരത്തിലേക്ക് വന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകാത്തതാണ് ഇപ്പോഴും തുടരുന്ന പ്രധാന വെല്ലുവിളി. അതിനെ മറികടക്കാന്‍ കഴിഞ്ഞാല്‍ പലിശ കുറയും, വളര്‍ച്ചാ വേഗം കൂടും. ഒപ്പം ഒരു സുസ്ഥിര സര്‍ക്കാര്‍ കൂടിയായാല്‍ വീണ്ടും ഇന്ത്യ ഗ്രോത്ത് സ്റ്റോറി ലോകത്ത് ചര്‍ച്ചാ വിഷയവുമാകും.

വെല്ലുവിളികള്‍ ഇനിയും: അമേരിക്കയിലേയും മറ്റ് ലോകരാജ്യങ്ങളിലേയും പ്രശ്‌നങ്ങള്‍ ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ല. ഒപ്പം ബോണ്ട് വില്‍പ്പന വഴി വിപണിയിലേക്ക് പണമൊഴുക്കി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്ന നടപടി ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ പണമൊഴുക്കു കുറയുന്നത് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിലും കുറവു വരുത്തും.

ഭീഷണിയായി ചൈന: ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ക്ക് നേരിട്ട് അനുമതി നല്‍കുന്നതടക്കം നിരവധി വന്‍ പരിഷ്‌ക്കരണ നടപടികള്‍ക്കാണ് ചൈന തുടക്കം കുറിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലേക്കുള്ള പണമൊഴുക്കിനെ ബാധിക്കുമെന്നതില്‍ സംശയമില്ല. ഇതിനകം ഇന്ത്യയില്‍ നടത്തിയിട്ടുള്ള നിക്ഷേപം തന്നെ പിന്‍വലിച്ച് ചൈനയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയുമുണ്ടത്രേ. അങ്ങനെയെങ്കില്‍ എന്നും വിദേശ ഫണ്ടിന്റെ കരുത്തില്‍ മാത്രം മുന്നേറിയിട്ടുള്ള ഇന്ത്യന്‍ ഓഹരി വിപണിക്ക് മുന്നില്‍ ചൈന വന്‍മതില്‍ തീര്‍ക്കുമോ എന്നു സംശയിക്കണം.

ഇന്ത്യയില്‍ എന്നും ഏറെ പ്രചാരമുള്ള നിക്ഷേപമാര്‍ഗങ്ങളാണ് ഭൂമിയും സ്വര്‍ണവും. സമീപ ഭാവിയില്‍ അവയുടെ സാധ്യതകള്‍ എന്തായിരിക്കും?


റിയല്‍ എസ്റ്റേറ്റില്‍ തിരുത്തല്‍ പ്രതീക്ഷിക്കാം: വാങ്ങാന്‍ ആളില്ല. ക്രയവിക്രയം നടക്കുന്നുമില്ല എന്നിട്ടും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് താങ്ങാനാകാത്ത വില തന്നെയാണ് ഇപ്പോഴും. രാഷ്ട്രീയ അനിശ്ചിതത്വം മാറി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായാല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തും ഒരു വന്‍ മുന്നേറ്റം സംഭവിക്കുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് മാന്ദ്യം ആറു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍. എന്നാല്‍ ഇന്നത്തെ നിലയില്‍ നിന്ന് ന്യായമായ ഒരു തിരുത്തലിനു ശേഷമേ അതുണ്ടാകൂ എന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിനാല്‍ നിക്ഷേപം എന്ന നിലയില്‍ റിയല്‍ എസ്റ്റേറ്റിനെ കാണുന്നവര്‍ ഒരു തിരുത്തല്‍ കൂടി പ്രതീക്ഷിച്ചുകൊണ്ടു വേണം ഇടപാടു നടത്താന്‍, അതേസമയം യഥാര്‍ത്ഥ ആവശ്യക്കാരന്, അതായത് താമസത്തിനായി വീട് വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ഏതു വിലയിലും ഭൂമി വാങ്ങുന്നത് മികച്ച നിക്ഷേപം തന്നെയായിരിക്കും.

സ്വര്‍ണനിക്ഷേപം ജാഗ്രതയോടെ: സ്വര്‍ണം ഔണ്‍സിന് 1923 ഡോളര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്ന് 1250 ഡോളറിലും താഴ്ന്ന് 1194ല്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. പിന്നിടുന്ന വര്‍ഷം 26 ശതമാനം ഇടിവാണ് ഉണ്ടായതെങ്കില്‍ 2014ല്‍ ഇനിയും 15-20 ശതമാനം ഇടിവുണ്ടാകുമെന്ന് ഒരു വിഭാഗം പറയുന്നു. കാരണം അനിശ്ചിതത്വത്തിന്റെ വേളയില്‍ ഉയരുന്ന മഞ്ഞലോഹത്തോടുള്ള പ്രിയം ലോകസമ്പദ് വ്യവസ്ഥ വളര്‍ച്ചാപാതയില്‍ എത്തുന്നതോടെ അവസാനിക്കുമെന്ന ചരിത്രം തന്നെ. വരും നാളുകളില്‍ ആഗോള സമ്പദ്‌വ്യവസ്ഥകളും ഡോളറും ശക്തി പ്രാപിക്കുമെന്നും അതോടെ സ്വര്‍ണവില ഇടിയുമെന്നുമാണ് വാദം.
അതേസമയം ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ വര്‍ധിച്ചു വരുന്ന ഡിമാന്റ് വില കൂടാന്‍ കാരണമാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. കുതിച്ചുയര്‍ന്ന കറന്റ് എക്കൗണ്ട് കമ്മി പിടിച്ചു നിര്‍ത്താനായി സ്വര്‍ണ ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തിയ നടപടി ഈയിടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഗണ്യമായി കുറച്ചിരുന്നു. എന്നാല്‍ ഇതേത്തുടര്‍ന്ന് കള്ളക്കടത്ത് കൂടിയ സാഹചര്യത്തില്‍ വര്‍ധിപ്പിച്ച ഡ്യൂട്ടി എടുത്തുകളയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യ വീണ്ടും വന്‍തോതില്‍ സ്വര്‍ണ ഇറക്കുമതിയിലേക്ക് നീങ്ങാനാണ് സാധ്യത. എന്തായാലും സാഹചര്യങ്ങള്‍ വിലയിരുത്തി വേണം മഞ്ഞലോഹത്തിലെ നിക്ഷേപം. അതേസമയം ഏതു സാഹചര്യത്തിലും ഇന്ത്യന്‍ നിക്ഷേപകന്റെ പോര്‍ട്ട് ഫോളിയോയില്‍ 5-10 ശതമാനം വരെ സ്വര്‍ണം ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

2014 ല്‍ എവിടെ നിക്ഷേപിക്കണം എന്നതിലുപരി എന്തായിരിക്കണം സ്വീകരിക്കേണ്ട നിക്ഷേപശൈലി എന്നതിന് പ്രാധാന്യം കല്‍പ്പിക്കണം. നിക്ഷേപ സാഹചര്യങ്ങളും സ്വന്തം ആവശ്യങ്ങളും വിലയിരുത്തി, വൈവിധ്യവല്‍ക്കരിച്ച ഒരു പോര്‍ട്ട് ഫോളിയോ തയാറാക്കുകയാണ് വേണ്ടത്. അടിസ്ഥാന ഘടകങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ അറിയാനും അതനുസരിച്ച് തീരുമാനം എടുക്കാനും കഴിഞ്ഞാല്‍ ഏതു പ്രതികൂല സാഹചര്യത്തിലും ന്യായമായ ആദായം ഉറപ്പാക്കാം.
{[['']]}

കുട്ടികളെ പഠിപ്പിക്കാം, സമ്പാദിക്കാനും സമര്‍ത്ഥമായി ചെലവഴിക്കാനും


 








കുട്ടികളെ പഠിപ്പിക്കാം, സമ്പാദിക്കാനും സമര്‍ത്ഥമായി ചെലവഴിക്കാനും



ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ. പണം കൈകാര്യം ചെയ്യാനും സമ്പാദിക്കാനും ചെറുപ്പം മുതലേ കുട്ടികളെ ശീലിപ്പിക്കാം. ആദ്യ പരിശീലനം നല്‍കേണ്ടത് വീട്ടില്‍ നിന്നുതന്നെ. പോക്കറ്റ് മണി നല്‍കുന്നതിലൂടെ കുട്ടികളില്‍ സാമ്പത്തിക സ്വാതന്ത്ര്യം വളര്‍ത്തുക മാത്രമല്ല, പണത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ബോധം ഉറപ്പിക്കുകയും ചെയ്യാം. എന്നാല്‍ അതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

എത്ര തുക നല്‍കാം?
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നാല് ഘട്ടങ്ങളായി തിരിക്കാം. 5-8, 9-12, 13-15, 16-18 എന്നിവയാണവ. ഏഴു വയസു മുതല്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കി തുടങ്ങാം. എന്നാല്‍ പണം കൈകാര്യം ചെയ്യാന്‍ ഏഴു വയസുള്ള കുട്ടിക്ക് സാധിക്കുന്നില്ലെങ്കില്‍ അല്‍പ്പം കൂടി കാത്തിരിക്കാം. കുട്ടിയുടെ പ്രായം കൂടുന്നതിനനുസരിച്ച് നല്‍കുന്ന തുകയിലും മാറ്റം വരുത്താം. ചെറിയ കുട്ടികള്‍ക്ക് മിഠായിയോ മധുരമോ വാങ്ങാനുള്ള പണമാണ് ആവശ്യമെങ്കില്‍ ടീനേജുകാര്‍ക്ക് സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുകയാകും ആവശ്യം. തുടക്കത്തില്‍ ആഴ്ചതോറും ചെറിയ തുകകള്‍ നല്‍കാം. ക്രമേണ വര്‍ധിപ്പിച്ച് മാസംതോറും നല്‍കിത്തുടങ്ങാം. ഏഴു വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ചെറിയ കാലയളവില്‍ ചെറിയ തുകകള്‍ കൈകാര്യം ചെയ്യാനാകും എളുപ്പം. എന്തായാലും കൃത്യമായ ബജറ്റ് കണക്കാക്കി വേണം തുക നിശ്ചയിക്കാന്‍.

പിഗ്ഗി ബാങ്ക് നല്‍കുകയോ ബാങ്ക് എക്കൗണ്ട് തുടങ്ങുകയോ ചെയ്യാം
കൈയില്‍ പണം വരുമ്പോള്‍ അത് ചെലവാക്കാനുള്ള താല്‍പ്പര്യവും കുട്ടികളില്‍ വര്‍ധിക്കും. അതിനാല്‍ ചെലവഴിക്കുന്നതിന്റെയും സമ്പാദിക്കുന്നതിന്റെയും കൃത്യമായ സന്തുലനം പാലിക്കാനാവശ്യമായ ബോധവല്‍ക്കരണം കുട്ടികള്‍ക്ക് തുടക്കത്തിലേ നല്‍കാം. ചെലവഴിക്കാനൊരുങ്ങും മുമ്പ് സമ്പാദിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കാം, ഇത് ഭാവിയില്‍ സാമ്പത്തിക സുരക്ഷിതത്വം നല്‍കും. ഇതിന് പ്രോത്സാഹനമായി ഒരു പിക്ഷി ബാങ്ക് സമ്മാനിക്കുകയോ ഒരു ബാങ്ക് എക്കൗണ്ട് തുടങ്ങി കൊടുക്കുകയോ ചെയ്യാം. മിക്ക ബാങ്കുകളും എട്ടു വയസു മുതലുള്ള കുട്ടികള്‍ക്ക് എക്കൗണ്ട് അനുവദിക്കാറുണ്ട്. ഉല്‍സവവേളകളിലും മറ്റും ബന്ധുക്കളില്‍ നിന്നു ലഭിക്കുന്ന തുക ഇതില്‍ നിക്ഷേപിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കാം. പ്രിയപ്പെട്ട കളിപ്പാട്ടമോ പുസ്തകമോ വസ്ത്രമോ വാങ്ങാനായി സമ്പാദിക്കാം എന്ന ലക്ഷ്യബോധം കുട്ടികളില്‍ വളര്‍ത്തുന്നത് ഗുണകരമാകും.

നിരീക്ഷിക്കാം, പക്ഷേ ലക്ഷ്യം നിശ്ചയിക്കേണ്ടത് കുട്ടി
പോക്കറ്റ് മണി നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുക മാത്രമല്ല, അവരിലെ പണം കൈകാര്യം ചെയ്യാനുള്ള കഴിവിന് മൂര്‍ച്ച കൂട്ടുകയുമാണ്. അതിനാല്‍ ചെലവഴിക്കുന്നതിന്റെ അടിസ്ഥാന കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി, ടാര്‍ഗറ്റ് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കുട്ടിക്ക് തന്നെ നല്‍കാം. ഹ്രസ്വകാല ലക്ഷ്യമായി ഫോണ്‍, ദീര്‍ഘകാല ലക്ഷ്യമായി ബൈക്ക് എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ അവര്‍ സ്വയം നിശ്ചയിക്കട്ടെ. തെറ്റുകള്‍ പറ്റിക്കോട്ടെ, ആവശ്യമുള്ള സമയത്ത് മാത്രം സഹായവും ഉപദേശവും നല്‍കാം. എന്നാല്‍ പണം ചെലവഴിക്കുന്നതെങ്ങനെ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മറക്കണ്ട, പണം അനാവശ്യമായി ചെലവാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

തെറ്റുകള്‍ സ്വാഭാവികം
പണം കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ക്ക് തെറ്റുകള്‍ പറ്റാം. ഭാവിയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനെക്കാള്‍ മെച്ചം ചെറിയ പ്രായത്തിലെ ചെറിയ നഷ്ടങ്ങളാണ്. മാസാവസാനം ഷോപ്പിംഗിന് പോകാന്‍ പരിമിതമായ തുകയേയുള്ളുവെങ്കില്‍ അത്തരം സമയങ്ങളില്‍ സഹായിക്കാനായി അധികം പണം നല്‍കരുത്. കൂടുതല്‍ പണം നല്‍കുന്നത് കുട്ടികളില്‍ സാമ്പത്തിക അച്ചടക്കം ഇല്ലാതാക്കും. പണം കടം വാങ്ങുന്നതും നല്‍കുന്നതും ടീനേജുകാര്‍ക്കിടയില്‍ ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. കടത്തിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും അത്തരം ഇടപാടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുക.

ചെയ്യേണ്ട ജോലികള്‍ക്ക് പ്രതിഫലം നല്‍കരുത്
പണം വാഗ്ദാനം ചെയ്യുമ്പോള്‍ മിക്ക മാതാപിതാക്കള്‍ക്കും സംഭവിക്കുന്ന പിഴവാണിത്. സ്വന്തം കടമകള്‍ നിര്‍വഹിക്കാന്‍ കുട്ടികള്‍ക്ക് പണം വാഗ്ദാനം ചെയ്യരുത്. പഠിക്കേണ്ടതും നന്നായി പെരുമാറേണ്ടതും സ്വന്തം കിടപ്പുമുറി വൃത്തിയാക്കി വെക്കേണ്ടതുമെല്ലാം കുട്ടികള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ജോലികളാണ്. അതിനെ പണം നേടാനുള്ള മാര്‍ഗമായി കാണാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് കുട്ടികളിലെ പണത്തോടുള്ള ആര്‍ത്തിയാണ് വര്‍ധിപ്പിക്കുക, പണത്തെക്കുറിച്ചുള്ള ബോധമല്ല. മാത്രമല്ല ഓരോ ചെറിയ ജോലിക്കു പോലും അവര്‍ പ്രതിഫലം പ്രതീക്ഷിക്കാനും തുടങ്ങും. അതുപോലെ തന്നെ കുസൃതിയുടെയും മറ്റും പേരില്‍ അവര്‍ക്കു നല്‍കുന്ന തുക കുറയ്ക്കാനും പാടില്ല. മറ്റു മാര്‍ക്ഷങ്ങളിലൂടെ അച്ചടക്കം ശീലിപ്പിക്കാം.
{[['']]}

Hello Namasthe Rajiv Pilla Hello Namasthe Rajiv Pilla 1 2 2014

Thumbnail

Kerala tv show and news

{[['']]}

Veruthe Alla Bharya / Veruthe Alla Bharya 2 2 2014

Thumbnail

Kerala tv show and news

{[['']]}

Marimayam Marimayam Marimayam 2 2 2014

ThumbnailKerala tv show and newsMarimayam Marimayam Marimayam 2 2 2014

{[['']]}

Rimy tomy show Onnum Onnum 3 G S Pradeep Rahul Ishwar 2 2 2014

Kerala tv show and news

{[['']]}

ഓരോ കുട്ടിയും മാതാപിതാക്കളും കണ്ടിരിക്കേണ്ട വീഡിയോ


 





രാവിലെ വാട്ടര്‍ബോട്ടിലും ബാഗും തൂക്കി സ്‌കൂളില്‍ പോകുന്ന കുട്ടി തിരിച്ചു വരാന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ അച്ഛനമ്മമാരുടെ നെഞ്ചൊന്നു പിടയ്ക്കും. എല്ലാ ദിവസവും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ഒറ്റ നിമിഷം കൊണ്ട് അവരുടെ മനസ്സില്‍ ഓടിയെത്തും. തങ്ങളുടെ കുട്ടിക്കും എന്തെങ്കിലും അപകടം ഉണ്ടായിട്ടുണ്ടോ എന്ന് ഭയക്കും.എവിടെ നിന്നാണ് കാമാര്‍ത്തമായ കണ്ണുകളും കൂര്‍ത്ത നഖങ്ങളുമായി കഴുകന്മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ നേരെ ചാടിവീഴുന്നതെന്ന ഭയത്തില്‍ കഴിയുന്ന മാതാപിതാക്കള്‍ക്കളാണ് അധികവും.


കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. ദേശീയ മാധ്യമങ്ങളില്‍ വരുന്ന കുട്ടികളുടെ പീഡന വാര്‍ത്തകള്‍ പലതും പുറത്ത് പറയാന്‍ അറക്കുന്ന തരത്തിലുള്ളതാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ മുതല്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വരെ പീഡനത്തിന് ഇരയാക്കുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്.തിരൂരില്‍ അമ്മയുടെ കൂടെ ഉറങ്ങിക്കിടക്കുന്ന മൂന്നു വയസ്സുകാരിയായ നാടോടിബാലികയെ പീഡിപ്പിച്ച 22കാരന് ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതി 30 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയത്. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് നാലാം ക്ലാസുകാരിയെ മദ്ധ്യവയസ്‌കന്‍ വീട്ടില്‍ വിളിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും വീട്ടില്‍ പതിവായി നീലച്ചിത്രം കണ്ടശേഷം ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തി കുളത്തിലിട്ട ആറാം ക്ലാസുകാരന്റെ കഥയും ഉണ്ടാക്കിയ ആഖാതം ചെറുതായിരുന്നില്ല. ഏറ്റവും അവസാനമായി തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഓട്ടോയില്‍ കയറിയ കാഴ്ചയ്ക്ക് തകരാറുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തതു വരെ എത്ര എത്ര സംഭവങ്ങള്‍.
ഏറ്റവും അടുത്ത ബന്ധുക്കളെപ്പോലും വിശ്വസിക്കാനാകാത്ത ഒരു സാഹചര്യമാണ് നിലവിലുളളത്. പല പീഡനക്കേസുകളിലും കുട്ടികളെ പീഡിപ്പിക്കുന്നത് അടുത്ത ബന്ധുക്കള്‍ തന്നെയായിരിക്കും. സ്വന്തം അച്ഛന്‍ മകളെ ഗര്‍ഭിണിയാക്കുന്ന കാലഘട്ടത്തില്‍ അമ്മമാര്‍ക്ക് ആരെയാണ് വിശ്വസിക്കേണ്ടതെന്ന് പോലും തിരിച്ചറിയാത്ത് അവസ്ഥയാണ്. പല സ്ഥലങ്ങളിലും പെണ്‍മക്കളെ അച്ഛന്റെയും സഹോദരന്മാരുടെയും അടുത്ത് ഒറ്റയ്ക്ക് വിടാന്‍ അമ്മമാര്‍ പേടിക്കുന്ന സ്ഥിതിയിലേക്ക് നമ്മുടെ മനോഭാവം മാറിത്തുടങ്ങി.തട്ടിക്കൊണ്ട് പോകുപ്പെടുന്ന കുട്ടികളുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാ കുട്ടികളും അതിക്രമത്തിനിരയാകുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് മാതാപിതാക്കള്‍.
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുത്ത് സ്വയം അവര്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റി ബോധ്യപ്പെടുത്തുക എന്ന ആശയം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത് പ്രാവര്‍ത്തികമാകാറില്ല. മുതിര്‍ന്ന കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളിലൂടെ കൊടുക്കുന്ന വിദ്യാഭ്യാസം ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞു കൊടുക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ സാധിക്കാറില്ലെന്നതാണ് വാസ്തവം. ഒരു കാര്യം പറഞ്ഞു കൊടുത്താല്‍ നൂറു ചോദ്യം തിരികെ ചോദിക്കുന്ന കുട്ടികളോട് എങ്ങനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കും എന്ന് ആകുലപ്പെടുന്ന മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സഹായകമാകുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.

കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അനിമേഷനിലൂടെ ബാലപീഡനത്തെപ്പറ്റിയും കുട്ടികള്‍ അറിയേണ്ട കാര്യങ്ങളെപ്പറ്റിയും വീഡിയോയിലൂടെ മനസ്സിലാക്കാം. കോമള്‍ എന്ന ബാലികയിലൂടെ ഈ വീഡിയോ ബാലപീഡനത്തെപ്പറ്റി കുട്ടികള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കും. അവശ്യസമയത്ത് വിളിക്കാനുള്ള ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറുകളെപ്പറ്റിയും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. എങ്ങനെ നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങളെ തിരിച്ചറിയാം, ഏതൊക്കെയാണ് മറ്റാരും സ്പര്‍ശിക്കാന്‍ പാടില്ലാത്ത ശരീരഭാഗങ്ങള്‍, ആരെങ്കിലും മോശമായി പെരുമാറിയാല്‍ എന്ത് ചെയ്യണം തുടങ്ങി കുട്ടികള്‍ അറിയേണ്ട പല കാര്യങ്ങളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മാതാപിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ഈ വീഡിയോയിലൂടെ കുട്ടികളില്‍ ബോധവത്കരണം നടത്താവുന്നതാണ്.

{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger