ടെക്സാസ്: സ്ത്രീകളെ മാത്രം ആക്രമിക്കുന്ന മയിലിനെ വെടിവെച്ച് കൊന്നു. ടെക്സാസിലാണ് സ്ത്രീകളെ ആക്രമിച്ചതിന് വളര്‍ത്തു മയിലിനെ ഉടമ വെടിവെച്ച് കൊന്നത്. സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിക്കുക എന്നത് ഹോബിയായിരുന്നു റിലേ റിച്ചാര്‍ഡ്സ് എന്നയാളുടെ മിനി എന്ന മയിലിന്. സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് പല്ലും നഖവും ഉപയോഗിച്ച് രൂക്ഷമായ ആക്രമണമാണ് ഇത് നടത്താറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മയിലിനെപ്പറ്റിയുള്ള പരാതി അന്വേഷിക്കാന്‍ അധികാരിയായ ഒരു സ്ത്രീ വീട്ടില്‍ വന്നപ്പോള്‍ അവരെയും മയില്‍ ആക്രമിക്കുകയായിരുന്നു.
തോക്ക് ചൂണ്ടിയിട്ടും മയില്‍ ആക്രമണത്തില്‍ നിന്ന് പിന്തിരിയാതിരുന്നപ്പോള്‍ ഭയപ്പെട്ടുപോയ സ്ത്രീ വീടിനുള്ളില്‍ കയറി ഒളിക്കുകയായിരുന്നു. ഈ സമയം ഉടമയായ റിലേ റിച്ചാര്‍ഡ്സ് തന്നെ അധികാരിയായ സ്ത്രീയുടെ തോക്കെടുത്ത് മയിലിനെ വെടിവെച്ച് വീഴ്ത്തുകയാണുണ്ടായത്.
{[['
']]}
']]}
Kerala tv show and news
Kerala tv show and news
Kerala tv show and news
Kerala tv show and news
