Movie :

kerala home tv show and news

Home » » ഇന്ത്യന്‍ യുവഹൃദയം അപകടഭീഷണിയില്‍

ഇന്ത്യന്‍ യുവഹൃദയം അപകടഭീഷണിയില്‍

{[['']]}

ഇന്ത്യന്‍ യുവഹൃദയം അപകടഭീഷണിയില്‍Kerala tv show and newsഇന്ത്യയിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ ഹൃദയരോഗങ്ങള്‍അപകടകരമാംവിധം വര്‍ധിക്കുന്നതായി പഠനങ്ങള്‍. 25 വയസ്സില്‍ താഴെയുളള യുവാക്കളും സ്ത്രീകളും ഹൃദയധമനിയുടെ തകരാറുകള്‍ കാരണമുള്ള ഹൃദയാഘാതത്തിന്‍റെ കടുത്ത ഭീഷണിയിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.2004 മുതലുള്ള എട്ടുവര്‍ഷത്തിനിടയില്‍ 45 വയസ്സില്‍ താഴെയുള്ള പുരുഷന്‍മാരില്‍ ഹൃദയധമനി രോഗങ്ങള്‍ (കൊറോനറി ആര്‍ട്ടെറി ഡിസീസസ്_സിഎഡി) നേരെ ഇരട്ടിയായെന്നാണു കണക്ക്. പുരുഷന്‍മാരില്‍ ചെറുപ്രായക്കാര്‍ക്കിടയിലെ ഹൃദയാഘാതം കൂടിയപ്പോള്‍, സ്ത്രീകളില്‍ 50 വയസ്സു കഴിഞ്ഞവരിലാണ് രോഗസാധ്യത കൂടുതല്‍.


ഫോര്‍ട്ടിസ് എസ്‌കോര്‍ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞ് ബ്ളോക്കുകള്‍ ഉണ്ടാവുകയും രക്തപ്രവാഹം കുറയുകയും ചെയ്‌യുന്ന രോഗമാണ് സിഎഡി. ഇത് ഹൃദയാഘാതത്തിനു വഴിവയ്ക്കും. ഹൃദയരോഗങ്ങള്‍ ഇന്ത്യന്‍ യുവാക്കളെ പിടികൂടുന്നതിന്‍റെ നടുക്കുന്ന കാഴ്ചയാണ് പഠനത്തില്‍ വ്യക്തമായതെന്ന് ‘ഇന്ത്യന്‍ ഹൃദയത്തിന്‍റെ ഇന്നത്തെ അവസ്ഥ എന്ന പഠനറിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ഫോര്‍ട്ടിസ്_എസ്‌കോര്‍ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. അശോക് സേത്ത് പറഞ്ഞു. 

മാനസിക സമ്മര്‍ദമാണ് പ്രധാനമായും രോഗകാരണമാകുന്നതെന്ന് ഹൃദ്രോഗ വിഭാഗം തലവന്‍ ഡോ. പീയൂഷ് ജെയിന്‍ പറഞ്ഞു. മാറുന്ന ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണവുമാണ് ഇതര കാരണങ്ങള്‍. പുകവലിയും മുറുക്കും ച്യൂയിങ് ഗം ഉപയോഗവുമെല്ലാം അനുബന്ധ കാരണങ്ങളാണ്. മാനസിക സമ്മര്‍ദം പ്രധാനമായും തൊഴിലുമായി ബന്ധപ്പെട്ടതാണെന്നുംപഠനം ചൂണ്ടിക്കാട്ടുന്നു. മാറിയ തൊഴില്‍ സാഹചര്യങ്ങള്‍ യുവാക്കളില്‍ കഠിനമായ സമ്മര്‍ദമാണുണ്ടാക്കുന്നത്. പുതിയ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷനു തുല്യമായ ജീവിതരീതികളാണുള്ളത്. മണിക്കൂറുകള്‍ നീളുന്ന തൊഴിലിനു ശേഷം വീട്ടിലെ ഉത്തരവാദിത്തം കൂടി ഇവര്‍ക്കു വഹിക്കേണ്ടിവരുന്നു. ഇതാണ് സ്ത്രീകളിലെ ഹൃദ്രോഗസാധ്യത കൂട്ടുന്നത്.

ഏഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ഹൃദയരോഗങ്ങള്‍ ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഡോ. പീയൂഷ് ജെയിന്‍ പറയുന്നു. തൊഴിലിനൊപ്പം മാനസികോല്ലാസത്തിനുള്ള വഴികള്‍ കണ്ടെത്തേണ്ടതും പ്രത്യേക ഹോബികള്‍ വളര്‍ത്തിയെടുക്കേണ്ടതും ഈ സാഹചര്യത്തില്‍ അനിവാര്യമാണ്. ഒപ്പം വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും ക്രമീകൃത ഭക്ഷണവും ശീലമാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger