Movie :

kerala home tv show and news

Home » » ഒരു പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന 10 കാര്യങ്ങള്‍ എന്തൊക്കെയാവും? ലൈനിടുന്നെനു മുന്നേ ഇതൊന്നു വായിച്ചു നോക്കിക്കോ!!

ഒരു പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന 10 കാര്യങ്ങള്‍ എന്തൊക്കെയാവും? ലൈനിടുന്നെനു മുന്നേ ഇതൊന്നു വായിച്ചു നോക്കിക്കോ!!

{[['']]}
kk

Kerala tv show and news









ഒരു പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാവും? എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിട്ടുണ്ടോ?
മലയാളത്തിലെ ഒരു പ്രശസ്ത സിനിമയില്‍ പറയുന്ന പോലെ ഇപ്പൊ ഡീസന്റ് ആയി നടക്കുന്നവരെയൊന്നും പെമ്പിള്ളാര്‍ക്കു വേണ്ട, കുളിക്കാതെ നനയ്ക്കാതെ അലന്ന ലുക്കുമായി നടക്കുന്നവന്‍മാരെ മതിയവര്‍ക്ക്
എന്ന സങ്കല്പം എത്രത്തോളം ശരിയാണ്, പക്ഷേ ഇതൊക്കെ സിനിമയില്‍ പറയാം. പക്ഷേ ജീവിതത്തില്‍ അല്‍പസ്വല്‍പം ഡീസന്റായ ആണുങ്ങളോട് തന്നെയാണ് സ്ത്രീകള്‍ക്ക് പ്രിയം. എങ്ങനെ നടക്കുന്ന പുരുഷന്‍മാരെയാണ് പെണ്‍മണികള്‍ ആദ്യം ശ്രദ്ധിക്കുക. അവനില്‍ അവള്‍ ശ്രദ്ധിക്കുന്ന പത്ത് കാര്യങ്ങള്‍ നമുക്കിവിടെ നോക്കാം.
1.വേഷം – മാന്യമായി വൃത്തിയായി ജെന്റില്‍മാന്‍ സ്‌റ്റൈലില്‍ വേഷം ധരിക്കുക. കണ്ടാല്‍ ആള് കൊള്ളാം എന്ന് അവളുടെ മനസ്സില്‍ ആദ്യം ഒരു തോന്നല്‍ ഉണ്ടാവണം. പക്ഷേ അടുത്തുവന്നാല്‍ വിയര്‍പ്പുകൊണ്ട് തലകറങ്ങുമെങ്കില്‍ പിന്നെ എന്ത് ലുക്‌സ് ഉണ്ടായിട്ടെന്താ? സിഗരറ്റിന്റേതടക്കമുള്ള ലഹരി പത്ഥാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധങ്ങള്‍ പെണ്‍കുട്ടികളുടെ മനം മടുപ്പിക്കും.
2.ഫിസിക്കല്‍ സ്ട്രച്ചര്‍ – അഴകളവുകള്‍ സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്‍മാര്‍ക്കുമുണ്ട്. പെണ്‍കുട്ടികള്‍ ആദ്യം ശ്രദ്ധിക്കുക ആണ്‍കുട്ടികളുടെ ഉയരമാണ്. സിക്‌സ് പാക്ക് ഉണ്ടോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും താല്‍പര്യം ഇരുനിറക്കാരായ ആണുങ്ങളെയാണ്. വെളുത്ത് വെള്ളരിക്ക പോലുള്ള ചോക്ലേറ്റ് പയ്യന്‍മാര്‍ക്ക് ഡിമാന്റ് കുറവാണെന്നര്‍ത്ഥം. കുടവയറന്‍മാരോട് താല്‍പര്യം കുറവാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്.
3.സംസാരം – തപ്പിത്തടയാതെ വെപ്രാളപ്പെടാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുന്ന ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളുടെ ശ്രദ്ധ പെട്ടന്നു പിടിച്ചു പറ്റുക. അല്ലാതെ ആദ്യമായി കാണുമ്പോള്‍ വായിട്ടലക്കുന്നവരെ സ്ത്രീകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല, സംസാരത്തില്‍ ഞാന്‍ എന്ന പദം പരമാവധി ഒഴിവാക്കുക. ഞാനതു ചെയ്യും ഞാന്‍ ഇങ്ങനെയാണ്…എന്നു നിര്‍ത്താതെ പറയുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് പഥ്യമില്ല.
4.വീമ്പ് പറയല്‍- ഞാന്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് വീമ്പുപറഞ്ഞു നടക്കുന്ന പഹയമ്മാരെ പെണ്‍കുട്ടികള്‍ക്ക് വെറുപ്പാണ്. എന്റെ പുറകെ നാട്ടിലെ പെണ്‍പിള്ളേര് നടക്കുമെന്നും, താന്‍ മദ്യപിക്കുമെന്നു പോലും വീമ്പുപറയുന്ന വിരുതന്‍മാരുണ്ട്. വേഷത്തിലും വിലകൂടിയ ഗാഡ്ജറ്റ്‌സിലും ബ്രാന്‍ഡഡ് കോസ്റ്റിയൂമിലും മേനി പറയുന്ന ആണ്‍പിള്ളേര്‍ അറിയുക!- വമ്പത്തരങ്ങള്‍ ക്രെഡിറ്റ് ആയി കരുതുന്ന അല്‍പന്‍മാരോട് പുച്ഛം തോന്നാത്ത പെണ്‍കുട്ടികളില്ല.
5.ആത്മവിശ്വാസം – ആദ്യം കാഴ്ചയില്‍ പോലും കണ്ണില്‍ നോക്കി സംസാരിക്കുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്കിഷ്ടമാണ്. നിങ്ങളുടെ ആത്മവിശ്വാസം ആ ഐ കോണ്‍ടാക്ടിലൂടെ അവര്‍ തിരിച്ചറിയും.
6.സെന്‍സ് ഒഫ് ഹ്യൂമര്‍- നല്ല തമാശകള്‍ പറയാനും ആസ്വദിക്കാനും കഴിയുന്ന ആണ്‍കുട്ടികള്‍ വളരെവേഗം പെണ്‍കുട്ടികളുടെ ഹൃദയംകീഴടക്കും, നിലവാരമില്ലാത്ത കോമഡികളല്ല പെണ്‍കുട്ടികള്‍ ആസ്വദിക്കുക എന്ന കാര്യം ഓര്‍മ്മയില്‍ വയ്ക്കുന്നതു നന്ന്.
7.ചിരി- ആദ്യകാഴ്ചടില്‍ അവന്റെ ചുണ്ടില്‍ വിരിയുന്ന ഹൃദ്യമായ പുഞ്ചിരിയാണ് പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഒരുമാതിരി ഒച്ചവെച്ചുള്ള ചിരിയല്ല, സൗഹൃദം തുളുമ്പുന്ന ചെറു പുഞ്ചിരി.
8.കെയറിങ് ആന്‍ഡ് റെസ്‌പെക്ട് – ശ്രദ്ധയും ബഹുമാനവുമാണ് ആണ്‍കുട്ടികളില്‍ നിന്ന് പെണ്‍കുട്ടികള്‍ പ്രതീക്ഷിക്കുന്ന രണ്ടു പ്രധാന കാര്യങ്ങള്‍. കൂടെ നിന്ന് നല്ല സുഹൃത്തായി കെയര്‍ ചെയ്യുന്ന പുരുഷനെ അവള്‍ക്കെന്നും ഇഷ്ടമാണ്.നിങ്ങള്‍ വീണ്ടും കാണേണ്ടവരാണെങ്കില്‍ തീര്‍ച്ചയായും ബഹുമാനം കൊടുത്ത് പെണ്‍കുട്ടികളോട് സംസാരിക്കുക.
9.മുഖം – മീശവെച്ചും എടുത്തും ട്രിം ചെയ്തും ആണ്‍കുട്ടികള്‍ പല പരീക്ഷണങ്ങള്‍ നടത്തുന്നത് മുഖത്താണല്ലോ. ക്ലീന്‍ ഷേവ് ചെയ്ത ഗഡീസിനെയും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നുണ്ട്. മീശയുണ്ടെങ്കിലേ പൗരുഷമുള്ളു എന്ന നിര്‍ബന്ധ ബുദ്ധിയൊന്നും ഇപ്പോ പെണ്‍മണികള്‍ക്കില്ല.
10.മുടി- നീണ്ടതോ ചുരുണ്ടതോ ആവട്ടെ അല്‍പ്പം അലസതയോടെ പാറി കിടക്കുന്ന മുടിയാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം, മുടി സ്‌പൈക്ക് ചെയ്തവരേയും അല്‍പം നീട്ടി വളര്‍ത്തിയവരേയും പെണ്‍കുട്ടികള്‍ വേഗം ശ്രദ്ധിക്കും. മുടി പറ്റ വെട്ടി നിര്‍ത്താതെ അല്പം ജെല്‍ തേച്ച് മിനുക്കുന്ന മുടിയുള്ളവരെയും അവര്‍ ശ്രദ്ധിക്കും. ഓരോ സിനിമയില്‍ കാണുന്ന പോലെ വെട്ടി നിര്‍ത്തിയാല്‍ അത് അവര്‍ക്കിഷ്ടപ്പെട്ടെന്നു വരില്ല. നിങ്ങളുടെ മുഖത്തിന് ചേര്‍ന്ന രീതിയില്‍ വേണം മുടി ഒതുക്കേണ്ടത്.
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger