{[['
']]}
']]}
Kerala tv show and newsന്യൂയോര്‍ക്ക്: ബാങ്കില്‍നിന്ന് കവര്‍ന്ന പണം തിരക്കിട്ട് വാരിയെടുത്ത് ഓടി രക്ഷപ്പെട്ട കള്ളന്‍ ഒടുവില്‍ പൊലീസ് പിടിയില്‍. പിടിക്കപ്പെടുമെന്ന പേടിയില്‍ ഓടുന്നതിനിടെ പണം നിലത്തു വീഴുകയും സമീപത്തു കണ്ട ഒരു കുടയിലേക്ക് അവ പരിഭ്രാന്തനായി വാരിയിടുകയും ചെയ്യുന്ന കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു. മേരി ലാന്റിലെ പി.എന്‍.സി ബാങ്കിലാണ് നാടകീയ രംഗങ്ങളുണ്ടായത്. റോബര്‍ട്ട് വില്യംസ് എന്ന കവര്‍ച്ചക്കാരനാണ് പിന്നീട് വാനില്‍ രക്ഷപ്പെടുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. ബാങ്കില്‍നിന്ന് 20,000 ഡോളറാണ് ഇയാള്‍ കവര്‍ന്നത്. പരിഭ്രാന്തനായി ഓടുന്നതിനിടെ ഇവ നിലത്ത് വീഴുന്നത് വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ, സമീപത്തു കണ്ട ഒരു കുട തുറന്ന് അതിനുള്ളിലേക്ക് നോട്ടുകെട്ടുകള്‍ തിരക്കിട്ട് ഇടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിഭ്രാന്തിക്കിടെ, ഓടി പുറത്തേക്കിറങ്ങിയ ഇയാള്‍ ഒരു മഞ്ഞു കട്ടയില്‍ ചവിട്ടി വഴുതി വീണു. ഇതിനിടെ, തലയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തു.
അവിടെ നിന്ന് ഒരു പച്ച മിനിവാനില്‍ രക്ഷപ്പെട്ട ഇയാള്‍ പൊലീസുകാരുടെ ശ്രദ്ധയില്‍ പെട്ടു. പിന്തുടര്‍ന്നു പോയ പൊലീസ് ഇയാളെ ഹൊവാര്‍ഡ് കൌണ്ടിയില്‍ വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍നിന്ന് 20,000 ഡോളര്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.


Post a Comment