{[['
']]}
']]}
Kerala tv show and newsറിയാദ്: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയില്‍. അന്വേഷണത്തില്‍ നിന്നും പൊലീസിനെ വഴി തെറ്റിയ്ക്കാന്‍ യുവതി പറഞ്ഞ കള്ളങ്ങളാണ് ഒടുവില്‍ യുവതിയെ കുരുക്കിയത്. കാമുകനൊപ്പം ചേര്‍ന്ന് മരുഭൂമിയില്‍ വച്ചാണ് സിറിയക്കാരിയായ യുവതി സൗദി പൗരനായ ഭര്‍ത്താവിനെ കൊന്നത്. പിക്‌നിക്കിനെന്ന് കള്ളം പറഞ്ഞാണ് യുവതി ഭര്‍ത്താവിനെയും കൂട്ടി മരുഭൂമിയില്‍ എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം യുവതിയുടെ കാമുകന്‍ മരുഭൂമിയില്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. ഭര്‍ത്താവിന്റെ തോക്ക് മോഷ്ടിച്ച് യുവതി ഒപ്പം കരുതിയിരുന്നു. തോക്ക് കാമുകന് കൈമാറുകകയായിരുന്നു യുവതി. തുടര്‍ന്ന് കാമുകന്‍ യുവതിയുടെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു. എന്നാല്‍ പൊലീസിനോട് യുവതി പറഞ്ഞത് തന്റെ ഭര്‍ത്താവിനെ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിയ്ക്കുകയും വെടി വച്ച് കൊല്ലുകയുമായിരുന്നെന്നാണ്. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തോക്ക് യുവതിയുടെ കള്ളത്തരങ്ങള്‍ പൊളിച്ചു. യുവതിയുടെ ഭര്‍ത്താവിന്റേതാണ് തോക്കെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവരിലേക്ക് സംശയം നീണ്ടു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ഇവരുടെ കാമുകനും അറസ്റ്റിലായിട്ടുണ്ട്.

Post a Comment