മീററ്റ്: മീററ്റില്‍ പുള്ളിപ്പുലിയുടെ വിളയാട്ടം. ഇന്നലെ മീററ്റില്‍ ഒരു പുള്ളിപ്പുലി നടത്തിയ ആക്രമണത്തില്‍ 7 പേര്‍ക്കാണ് പരുക്കേറ്റത്. പുലിയെ ഭയന്ന് മീററ്റിലെ സ്ക്കുളുകളും കോളേജുകളുമെല്ലാം അലച്ചിട്ടിരിക്കുകയാണ്. ജില്ലാ മജിസ്ട്രേട്ട് പുലിയുടെ ആക്രമണത്തെ തൂടര്‍ന്ന് ജില്ലയില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ക്കുളുകള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പുലി കയറി ആക്രമണം നടത്തുകയുണ്ടായി.
ആക്രമണത്തില്‍ ഒരാള്‍ക്ക് മാരകമായി പരുക്കേറ്റെന്ന് റിപ്പോര്‍ട്ടുണ്ട്. വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നില്ല. പുലിയെ പിടിക്കാന്‍ നടത്തിയ സകല ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
{[['']]}