Posted by Unknown
Posted on Monday, March 03, 2014
with No comments
Kerala tv show and news
ന്യുയോര്‍ക്ക്: ബൈബിളിലെ നോഹയുടെ പെട്ടകം പുനര്‍ജനിക്കുന്നു. യുഎസിലെ കെന്റകിയില്‍ സ്ഥാപിക്കുന്ന ആര്‍ക് എന്‍ കൌണ്ടര്‍ പാര്‍ക്കിലാണ് നോഹയുടെ പെട്ടകം ഒരുങ്ങുന്നത്. 800 ഏക്കര്‍ വിസ്താരമുള്ള പാര്‍ക്കില്‍ 510 അടി വലിപ്പത്തിലാണ് ബൈബിളില്‍ പറയുന്ന നോഹയുടെ പെട്ടകം പുനര്‍ജനിക്കുന്നത്. യുഎസിലെ പ്രശസ്തമായ ക്രിയേഷന്‍ മ്യൂസിയം സ്ഥാപിച്ച സംഘടനയായ ആന്‍സ്വേഴ്സ് ഇന്‍ ജനസിസ് തന്നെയാണ് ആര്‍ക് എന്‍കൌണ്ടര്‍ പാര്‍ക്കും വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. ബൈബിള്‍ പഴയ നിയമത്തിലെ കഥകളും കഥാപാത്രങ്ങളുമാണ് പാര്‍ക്കിന്റെ തീം. നോഹയുടെ കാലത്തെ പ്രളയത്തിനു മുമ്പുള്ള ഗ്രാമീണ ദൃശ്യം, ഫറോവയുടെ കാലത്ത് ഈജിപ്തിനെ ഗ്രസിച്ച 10 മഹാമാരികള്‍, ബൈബിള്‍ ജീവിതത്തിന്റെ ദൃശ്യശ്രാവ്യാവിഷ്ക്കാരമായ ടവര്‍ ഓഫ് ബാബേല്‍ തുടങ്ങിയവയാണ് പാര്‍ക്കില്‍ ഒരുങ്ങുന്നത്.
12 കോടി ഡോളര്‍ ചെലവ് കണക്കാക്കുന്ന ഇതിന്റെ നിര്‍മ്മാണം 2016 ഓടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഉത്ഘാടന വര്‍ഷം തന്നെ 20 ലക്ഷം സന്ദര്‍ശകരെയെങ്കിലും എത്തിക്കാനാണ് ശ്രമം. നോഹയുടെ പെട്ടകത്തിന്റെ മാത്രം ചെലവ് രണ്ടരക്കോടിയാണ്.
Posted by Unknown
Posted on Monday, March 03, 2014
with No comments
Kerala tv show and newsകൊച്ചി: അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ സരിത എസ്. നായര്‍. അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നു സരിത ആരോപിക്കുന്നു. അറസ്റ്റിലാകുന്നതിനു രണ്ടു മാസം മുന്‍പാണു സംഭവം.
താന്‍ മസ്കറ്റ് ഹോട്ടലിലേക്കു വിളിച്ചുവരാന്‍ അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടെന്നു സരിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരന്തരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. അറസ്റ്റിലാകുന്നതിനു രണ്ടു മാസം മുന്‍പു തുടങ്ങിയതാണിത്. അറസ്റ്റിലായ ദിവസം അബ്ദുള്ളക്കുട്ടിയുടെ മെസെജ് ലഭിച്ചിരുന്നു. തന്റെ പേരു പറയരുതെന്നായിരുന്നു മെസെജ്. മെസെജിലെ കൃത്യമായ വാക്കുകള്‍ തനിക്ക് ഓര്‍മയില്ല. ശല്യപ്പെടുത്തുന്ന കാര്യം പറയരുതെന്നായിരുന്നു അതിന്റെ ഉള്ളടക്കം. രണ്ടു മാസത്തിനിടെ അദ്ദേഹത്തിന്റെ ശല്യമില്ലാതിരുന്ന സമയമുണ്ടായിട്ടില്ല. ഒരു സ്ത്രീയെന്ന നിലയില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാനാവില്ല. മറ്റു വിവാദ വിഷയങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. രണ്ടു ദിവസംകൂടി കാത്തിരിക്കണം. മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ പറയാനിവില്ല. ക്ലിഫ് ഹൗസിനെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമാണ് - സരിത പറഞ്ഞു.
തനിക്കു ഭീഷണിയുണ്ടെന്നതു പൊലീസുകാരുടെ നിഗമനമാണെന്നു സരിത പറയുന്നു. രാഷ്ട്രീമായി ഇത്രയും പ്രാധാന്യമുള്ള കേസായതിനാലാകും അത്. സോളാര്‍ കേസ് അടക്കം മിക്ക കേസുകളിലും പ്രധാന പ്രതി ബിജു രാധാകൃഷ്ണനാണ്. സ്ത്രീയെന്ന പരിമിതിയാണ് തന്നെ ഈ സ്ഥിതിയിലാക്കിയത്. മുഖ്യമന്ത്രിക്കു തന്നെ അറിയാമോയെന്ന കാര്യം അദ്ദേഹമാണു പറയേണ്ടത്. ഒരുപാടു കാര്യങ്ങള്‍ പറയേണ്ടതുണ്ട്. ഒമ്പതു മാസം താന്‍ അനുഭവിച്ച മാനസിക വിഷമത്തില്‍ തന്നെ ആരും സഹായിച്ചില്ല. ഇക്കാര്യത്തില്‍ യാതൊരു വിലപേശലുമില്ല. താന്‍ അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ പത്തിലൊരംശം അവരും അനുഭവിക്കട്ടെ.
ബിസിനസ് സംബന്ധിച്ചു കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വാഗ്ദാനങ്ങള്‍ തനിക്കു ലഭിച്ചിട്ടുണ്ട്. കേസിനു പിന്നിലുള്ള മുഴുവന്‍ ആളുകളുടേയും പേരുകള്‍ പറയും. അവര്‍ കുറച്ചു ദിവസംകൂടി ഉറങ്ങാതിരിക്കട്ടെ. താന്‍ കുറേ മാനസിക സംഘര്‍ഷമനുഭവിച്ചതാണ്. രണ്ടു ദിവസംകൂടി കാത്തിരിക്കൂ - സരിത പറയുന്നു.
Posted by Unknown
Posted on Sunday, March 02, 2014
with No comments
Kerala tv show and newsതായ് ലാന്‍റില്‍ നിന്നുള്ള ഈ ഏഴ് നിമിഷമുള്ള വീഡിയോ കണ്ട് കഴിയുമ്പോള്‍ നിങ്ങളുടെ കണ്ണില്‍ ഒരു തുള്ളി കണ്ണീര്‍ നിറയാതിരിക്കില്ല. ജാന്‍ എന്ന 18കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെയും അവരുടെ മകള്‍ ജൂണിന്‍റെയും കഥയാണ് ഈ വീഡിയോയില്‍ നിറയുന്നത്. ഈ അമ്മ അത്ര സുന്ദരിയല്ല, വെറും സാധാരണക്കാരിയാണ്, അതേ ശരിക്കും സാധാരണക്കാരിയായ മാതവ് എങ്കിലും..? ഈ ചോദ്യമിട്ട് അവസാനിപ്പിക്കുന്ന എങ്കിലും എന്നതിനാണ് ഈ ഹ്രസ്വചിത്രം ഉത്തരം നല്‍കുന്നത്.. കഴിഞ്ഞ ജനുവരിയില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് 20 ലക്ഷത്തോളം പേര്‍.തായ് ലാന്‍റിലെ വാകോളിന്‍റെ പരസ്യചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഇത്, മൈം ബ്യൂട്ടിഫുള്‍ വുമണ്‍ എന്ന പരമ്പരയില്‍ 2 ചിത്രങ്ങള്‍ കൂടിയുണ്ട്. അവയും ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
Posted by Unknown
Posted on Sunday, March 02, 2014
with No comments
Kerala tv show and newsമലയാളിയുടെ തലകുലുക്കല്‍ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. മലയാളിയായ പോള്‍ മാത്യൂവാണ് ഇന്ത്യക്കാര്‍ തലകുലുക്കിയും സംസാരിക്കും എന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്ന വീഡിയോ പിടിച്ച് യൂട്യൂബില്‍ ഇട്ടത്.
ഫെബ്രുവരി 13ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് 16 ലക്ഷത്തോളം പേര്‍. എന്തെങ്കിലും കാര്യം ചെയ്യുന്നതിന് ഇന്ത്യക്കാരന്‍ തയ്യാറാണ്, അല്ല എന്നീ കാര്യങ്ങള്‍ തലകുലുക്കിയാണ് സംവദിക്കുക എന്നാണ് വീഡിയോ പറയുന്നത്.
പോള്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള മീന്‍ ഫ്രൈഡ് ചിക്കന്‍ കറി എന്ന കൂട്ടായ്മയുടെ മൂന്നാമത്തെ സംരംഭമാണ് ഇന്ത്യന്‍ ഹെഡ്‌ഷേക്ക്‌സ്. കോട്ടയം സ്വദേശി കെവിന്‍, മാവേലിക്കരക്കാരന്‍ അഖില്‍, കൊല്ലം സ്വദേശി എബി എന്നിവരാണ് തലകുലുക്കല്‍ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.