
Kerala tv show and news
ജഗതി ശ്രീകുമാര്‍ എന്ന സിനിമാക്കരുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്‍ വെള്ളിത്തിരയില്‍ നിന്ന് അകന്നിട്ട് ട് രണ്ട് വര്‍ഷം. കാറപകടത്തെത്തുടര്‍ന്ന് അഭിനയലോകത്തോട് താത്ക്കാലികമായി വിട പറഞ്ഞ ചിരിയുടെ തന്പുരാന്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ആരാധകരും.
മലയാള സിനിമയില്‍ ജഗതിയ്ക്ക് മറ്റൊരു പകരക്കാരനില്ലെന്ന് പലതവണ മലയാളി മനസിലാക്കിയതാണ്. തിരുവനന്തപുരം പേയാട്ടുള്ള വീട്ടില്‍ ഓര്‍മ്മകളിലേയ്ക്കും ജീവിത്തിലേയ്ക്കും പിച്ച വച്ച് തുടങ്ങുകയാണ് ജഗതി ശ്രീകുമാര്‍
ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ ജഗതിയുടെ നഷ്ടം മലയാള സിനിമയ്ക്ക് നേരിടേണ്ടി വന്നത് ദൗര്‍ഭാഗ്യ കരം തന്നെ. ജഗതിയുടെ വരവ് കാത്തിരിയ്ക്കുന്നവര്‍ക്കിടയില്‍ അമ്പിളിക്കല വീണ്ടും തെളിയുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. എങ്ങനെ മലയാളി മറക്കും ഈ ചിരിയുടെ തമ്പുരാനെ
Face book news,
{[['

']]}