Movie :
Recent Movies

kerala home tv show and news

Comedy Festival 2 Stars Of Kochi അടിപൊളി കോമഡി 10 10 2013 Mazhavil Manorama

Thumbnail
{[['']]}

Oru Penninte Kadha 10 10 2013 full Mazhavil Manorama TV Serial

Thumbnail
{[['']]}

Mahabharatham : Episode 04 10-10-13

{[['']]}

Mahabharatham : Episode 03 09-10-13

Thumbnail
Add caption
{[['']]}

RIMY TOMY SHOW

Thumbnail
{[['']]}

Mahabharatham - Episode 01 &2

Thumbnail
Add caption

{[['']]}

ഞാന്‍ ആരെ കല്യാണം കഴിക്കും


ഒരു ജന്മം തന്നെ മതിയാവുന്നില്ല ഒരാളെ മനസ്സിലാക്കാന്‍. അപ്പോഴാണ് ഒരു മിനിറ്റുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുക്കേണ്ടി വരുന്നത്. സ്വന്തം വിവാഹം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വിട്ടുതരണമെന്ന് ന്യൂ ജനറേഷന്‍ സ്വരംഇന്നും ഒരുത്തന്‍ വരുന്നുണ്ടത്രേ. രാവിലെത്തന്നെ അമ്മ വിളിച്ചുണര്‍ത്തി. ഈ മാസം ഇത് 18-ാമത്തെ ആളാണ്. 'ഇത് നല്ല ബന്ധമാണ്. നമുക്ക് എന്തായാലും പറ്റും' അച്ഛന്‍ കോലായിലിരുന്ന് ഗൗരവത്തോടെ പറയുന്നുണ്ട്. ചെക്കന്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ്. അന്തസ്സും ആഭിജാത്യവുമുള്ള കുടുംബം. പത്തരമാറ്റുള്ള പെരുമാറ്റം. പത്താംക്ലാസിലെ ഉപന്യാസചോദ്യത്തിനുള്ള ഉത്തരംപോലെ വരനെക്കുറിച്ചുള്ള വിവരണം നീളുന്നു.
പതിവുള്ളൊരു ചോദ്യമാണ് എന്റെ ഉള്ളില്‍ തികട്ടിവന്നത്. ഇതിപ്പോള്‍ കല്യാണം എന്റെയല്ലേ. പിന്നെ കൂടെ ജീവിക്കേണ്ടതും ഞാനല്ലേ. എന്നിട്ടും തീരുമാനമെല്ലാം എടുക്കുന്നത് മറ്റുള്ളവരും. എന്റെ അമ്മയും അവരുടെ അമ്മയും ചുറ്റുവട്ടത്തുള്ള ചേച്ചിമാരും അയലത്തെ അമ്മച്ചിമാരുമെല്ലാം കല്യാണം കഴിച്ചത് ഇങ്ങനെയത്രേ. ചെറുപ്രായത്തില്‍ത്തന്നെ ആരൊക്കെയോ ചേര്‍ന്ന് അവരുടെ ജീവിതം ഇങ്ങനെ വേണമെന്ന് വരച്ചിട്ട പോലെ. അത് ഞാനാവാം, നിങ്ങളാവാം. വിവാഹക്കമ്പോളത്തില്‍ വിലയിടലിന് ഒരുക്കിവെച്ച ഏതൊരു പെണ്‍കുട്ടിയുടെയും മനസ്സിലെ സങ്കടങ്ങളാവാം.
ഇതാ അമ്മയുടെ അടുത്ത മുന്നറിയിപ്പ് വന്നിരിക്കുന്നു. 'അവരിങ്ങെത്താറായി. ഒരു പൊട്ടെങ്കിലും എടുത്തുകുത്തി ഒന്ന് റെഡിയാവ്' അകത്ത് ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്, എല്ലാവരുംകൂടെ. അച്ഛന്‍ കസേരയൊക്കെ നേരെയിടുന്നു. അമ്മ ഗ്ലാസില്‍ ഹോര്‍ലിക്‌സ് കലക്കി നിറയ്ക്കുന്നു.
അറിയാത്തൊരാളുടെ മുന്നില്‍ പോയിനില്‍ക്കുക. കുറേ ചോദ്യങ്ങളും ഉത്തരങ്ങളും. അതിനിടയില്‍ മുതിര്‍ന്നവര്‍ ആരെങ്കിലും പറയും, ഇനി അവര്‍ക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ സംസാരിക്കട്ടെ. ജയിലിലെത്തിയ സന്ദര്‍ശകരോട് സംസാരിക്കുന്ന പോലെ അനുവദിച്ചുകിട്ടിയ നാലോ അഞ്ചോ മിനിട്ട്. കഴിഞ്ഞു. അതിനുള്ളില്‍ പരസ്പരം അറിയാനെവിടെ സമയം. വന്നവര്‍ ഇറങ്ങേണ്ട താമസം. അപ്പോഴേക്കും അച്ഛനും അമ്മയും ചോദിക്കും, 'ഇഷ്ടമായോ?' എങ്ങനെയാണ് അത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരാളെ ഇഷ്ടമാവുക. ഒരു ജീവിതകാലം മുഴുവന്‍ ഒരുമിച്ചുകഴിയാനുള്ളതല്ലേ. എത്രയോ കാലമായി നമ്മള്‍ ഓരോ പെണ്‍കുട്ടിയും സ്വയം ചോദിക്കുന്ന ചോദ്യം.
പെണ്‍കുട്ടിക്ക് സ്വന്തം വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു സ്വാതന്ത്ര്യവുമില്ലേ? 'ഇപ്പോഴും ആരെ, എപ്പോള്‍ വിവാഹം കഴിക്കണമെന്ന് തീരുമാനമെടുക്കാന്‍ കഴിയാത്ത എത്രയോ പേരുണ്ട്.' അധ്യാപികയായ സുമിത രോഷത്തോടെ എന്നോട് പറഞ്ഞു. കാലം എത്ര മുന്നോട്ട് പാഞ്ഞാലും നമ്മുടെ സമൂഹത്തിന്റെ മനസ്സ് എത്രയോ പിന്നില്‍ത്തന്നെയെന്ന് വിളിച്ചുപറയുന്ന വാക്കുകള്‍.
അതാ മുറ്റത്ത് ആ വണ്ടി വന്നുനിന്നിരിക്കുന്നു. ആദ്യമിറങ്ങിയത് മൂന്ന് നരച്ച തലമുടിക്കാര്‍. പിന്നാലെ കറുത്ത പാന്റും ഇന്‍ചെയ്ത വെള്ള ഷര്‍ട്ടുമായി ഒരു കഷണ്ടിക്കാരന്‍. ഇതാവും നായകന്‍, വരട്ടെ, നോക്കാം.
ഒട്ടും അറിയാത്തൊരാളുടെ മുമ്പില്‍ കഴുത്ത് നീട്ടിക്കൊടുക്കാന്‍ എനിക്ക് വയ്യെന്നു പറഞ്ഞാലോ? 'കല്യാണം ഉറപ്പിച്ചശേഷം നിങ്ങള്‍ക്ക് ഇഷ്ടംപോലെ സമയം കിട്ടുമല്ലോ', പഠിച്ചുവെച്ച കുറെ മറുപടികള്‍ വിളമ്പും രക്ഷിതാക്കള്‍. ഒരു ജന്‍മം പോലും മതിയാവുന്നില്ല പലപ്പോഴും, കൂടെ ജീവിക്കുന്നവനെ മനസിലാക്കാന്‍. അപ്പഴാ വിവാഹത്തിനിടയിലെ ഒന്നോ രണ്ടോ മാസം.
ആദ്യം കരിയര്‍ ഒന്നു ശരിയാവട്ടെ. എന്നിട്ടാവാം കല്യാണമെന്ന് ചിന്തിക്കുന്നവരാണ് ന്യൂജനറേഷന്‍ പെണ്‍കുട്ടികള്‍. പക്ഷേ, ഇതൊക്കെ ആര് കേള്‍ക്കാന്‍. ഇരുപത് കഴിയുമ്പോള്‍തന്നെ തുടങ്ങും, വരുന്നവരും പോവുന്നവരുമെല്ലാം. എന്താ കല്യാണം കഴിക്കാത്തെ, ഇനിയും എന്തിനാ കാത്തുനില്‍ക്കുന്നെ, നല്ലപ്രായത്തില്‍ത്തന്നെ എല്ലാം നടത്തണം എന്നൊക്കെ. 'എനിക്ക് ഇരുപത്തിമൂന്ന് വയസ് ആയപ്പഴേക്കും തുടങ്ങി, കല്യാണം കഴിക്കെന്നും പറഞ്ഞുള്ള ശല്യം. വയസാണോ വിവാഹം കഴിക്കാനുള്ള മാനദണ്ഡം. നമുക്ക് വേണമെന്ന് തോന്നുമ്പഴല്ലേ വിവാഹം കഴിക്കേണ്ടത്. എനിക്ക് ജോലി കിട്ടിയിട്ട് ഒരു വര്‍ഷമായതേയുള്ളൂ. ഞാനെന്തായാലും രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞിട്ടേ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നുള്ളൂ', ബംഗളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മാല എന്തുവന്നാലും നേരിടുമെന്ന തന്റേടത്തോടെ പ്രതികരിച്ചു. പക്ഷേ ഇതൊക്കെ എത്രപേരുടെ കാര്യം?
ഇയാള്‍ക്കെന്താ കണ്ണില്‍നോക്കി സംസാരിച്ചുകൂടേ. ബൈഹാര്‍ട്ട് പഠിച്ചപോലെ നാലഞ്ച് ചോദ്യങ്ങള്‍, 'പേര്, പഠിച്ച സ്‌കൂള്‍, ജോലി ചെയ്യുന്നുണ്ടോ...' അയാള്‍ സംതൃപ്തനായെന്ന് തോന്നുന്നു. ഒരു ചിരിയുമായി ഇറങ്ങിപ്പോയി. സ്വീകരണമുറിയില്‍നിന്ന് കാരണവന്‍മാരുടെ ചിരി മുഴങ്ങി.
'എനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ തന്നിട്ടുണ്ട്. പക്ഷേ, എനിക്കറിയാവുന്ന ചിലരുണ്ട്. എത്രയൊക്കെ ബ്രോഡ് മൈന്റഡ് ആണെങ്കിലും മക്കളുടെ വിവാഹക്കാര്യമെത്തുമ്പോള്‍ അവരുടെ തീരുമാനമേ നടക്കൂ.' കൊച്ചിയില്‍ വിഷ്വല്‍മീഡിയ വിദ്യാര്‍ഥിനിയായ സംഘമിത്ര പറയുന്നു.
എന്നാല്‍ എല്ലാ വീട്ടുകാരും ഇങ്ങനെയാണോ? ബംഗളൂരിലെ ഐ.ടി.പ്രൊഫഷണലായ ശ്രുതി പറയുന്നു. 'വീട്ടുകാര്‍ എല്ലാക്കാര്യത്തിലും ഭയങ്കര സപ്പോര്‍ട്ടിങ് ആണ്. നിനക്ക് എപ്പോഴാണോ വിവാഹം വേണ്ടത്, അപ്പോള്‍ പറഞ്ഞാല്‍ മതി. അങ്ങനെയാ അമ്മ എന്നോട് പറഞ്ഞിട്ടുള്ളത്. ഇനി ആരെയെങ്കിലും ഇഷ്ടമാണെങ്കില്‍ അതും ഞങ്ങളോട് പറയണം. പക്ഷേ, എന്റെ കൂട്ടുകാര്‍ക്കൊന്നും പലപ്പോഴും ഈ ഫ്രീഡം കിട്ടാറില്ല.'
തിരുവനന്തപുരത്തെ ഫാഷന്‍ ഡിസൈനറായ പ്രീത പറയുന്നത് കേള്‍ക്കൂ. 'ഇപ്പോഴത്തെ രക്ഷിതാക്കളില്‍ 60 ശതമാനവും തീരുമാനങ്ങള്‍ കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നവരല്ല. കുറച്ചുനാള്‍ മുമ്പ് എനിക്ക് പരിചയമുള്ളൊരു കുട്ടി അവള്‍ക്കിഷ്ടമുള്ളൊരാളുടെ കൂടെ ഒളിച്ചോടി. വീട്ടുകാര്‍ ഒരു പ്രൊപ്പോസല്‍ ഏകദേശം ഉറപ്പിച്ച സമയത്താണ് അവളിങ്ങനെ ചെയ്തത്. അപ്പോള്‍ അവളുടെ വീട്ടുകാര്‍ കരഞ്ഞുകൊണ്ട് ഞങ്ങളോട് പറഞ്ഞു, അവള്‍ക്കിത് ഒന്നു പറയുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന്.'
നമുക്കിതങ്ങ് ഉറപ്പിച്ചാലോ. നിനക്ക് ഇഷ്ടമായിട്ടുണ്ടാവുമെന്ന് ഉറപ്പല്ലേ. ഇങ്ങനെയൊരു ചെക്കനെ ഇനി എവിടുന്ന് കിട്ടാനാ. എല്ലാം തീരുമാനിച്ച പോലെയാണ് അമ്മാവന്റെ സംസാരം.
തിരുവല്ലയിലെ വീട്ടമ്മയായ ഷീജയുടെ അനുഭവം ഓര്‍മ വരുന്നു. 'പത്താം ക്ലാസ് കഴിഞ്ഞപ്പഴേക്കും എന്റെ കല്യാണം തീരുമാനിച്ചു. പഠിക്കണമെന്ന് നല്ല മോഹമുണ്ടായിരുന്നു. ആഗ്രഹംപറഞ്ഞപ്പോ വീട്ടുകാര് പറഞ്ഞു, എന്തിനാ അത്രയും പൈസയൊക്കെ ചെലവാക്കി പഠിക്കുന്നേന്ന്. സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞാണ് ആലോചന വന്നത്. എന്നിട്ടും, വീട്ടുകാര്‍ പത്ത് പവനും അമ്പതിനായിരം രൂപയും തന്നു. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍, എല്ലാ മക്കള്‍ക്കും കൊടുക്കുമ്പോള്‍ തരാമെന്ന് എന്റെ വീട്ടുകാര് പറയുകയും ചെയ്തു. പക്ഷേ, അതുകഴിഞ്ഞതോടെ എന്റെ അച്ഛന് തളര്‍വാതം വന്നു കിടപ്പിലായി. അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി കുറേ പണം ചെലവായി. എനിക്കൊന്നും തരാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞുമില്ല. അതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി. ഒക്കെ സഹിച്ച് അവിടെത്തന്നെ നിന്നു. അല്ലാതെ എന്തുചെയ്യാന്‍. സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവാനും കഴിയില്ലല്ലോ. അതിനിടയില്‍ ഭര്‍ത്താവ് ഗള്‍ഫില്‍ പോവുകയും ചെയ്തു. പിന്നെ, തിരിച്ചുവരുന്നത് ആറ് വര്‍ഷത്തിനുശേഷമാണ്. അത്രയും കാലം ഞാന്‍ അനുഭവിച്ചതിന് കൈയും കണക്കുമില്ല.' ആരൊക്കെയോ ചേര്‍ന്ന് ഒരു പെണ്ണിന്റെ ജീവിതത്തില്‍ എടുത്ത തീരുമാനത്തിന്റെ അനന്തര ഫലങ്ങള്‍.
സ്വര്‍ണവും പണവുമൊന്നും വേണ്ട, പെണ്‍കുട്ടിയെ മാത്രം മതിയെന്നു പറയുമ്പോള്‍ ഏതു വീട്ടുകാരാണ് വേണ്ടെന്നുവെക്കുക? ഡോ. ഖദീജാ മുംതാസ് ചോദിക്കുന്നു. 'കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളാണെങ്കില്‍, പതിനഞ്ച് വയസാവുമ്പഴേക്കും ആലോചനകള്‍ വന്നുതുടങ്ങും. രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞാല്‍ ഇതുപോലൊരു ബന്ധം കിട്ടിയില്ലെങ്കിലോ. സാമ്പത്തികബുദ്ധിമുട്ടുള്ള വീട്ടുകാരാണെങ്കില്‍ വേറൊന്നും ചിന്തിക്കില്ല. നേരത്തെ വിവാഹം കഴിപ്പിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോവുമെന്ന് ചിന്തിക്കുന്നവരും കുറവല്ല. അതൊഴിവാക്കാന്‍ കണ്ടുപിടിക്കുന്ന മാര്‍ഗവും നേരത്തെ വിവാഹം കഴിപ്പിക്കുക എന്നതുതന്നെ.'
{[['']]}

ഞെട്ടിക്കുന്ന മാര്‍പാപ്പ


ഇറ്റലിയിലെ ഏറ്റവും പരചാരമുള്ള ദിനപത്രമാണ് ല റിപ്പബ്ലിക. പത്രാധിപരും ജേണലിസ്റ്റുമായ യൂജിനിയോ സ്‌കാലഫാരി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അഭിമുഖത്തിന് അനുവാദം ചോദിച്ചുകൊണ്ട് കത്തെഴുതി. രണ്ട് നാള്‍ കഴിഞ്ഞുള്ള സായാഹ്നത്തില്‍ മണിയടിക്കുന്നത് കേട്ട് ഫോണ്‍ എടുത്ത സ്‌കാലഫരി ഞെട്ടിപ്പോയി, അപ്പുറത്ത് സാക്ഷാല്‍ മാര്‍പാപ്പയാണ്. 'എന്നെ നേരില്‍ കാണണമെന്ന് താങ്കള്‍ എഴുതിയല്ലോ, എനിക്കും അതിന് ആഗ്രഹമുണ്ട്. സമയം നിശ്ചയിക്കാമെന്ന് കരുതി വിളിച്ചതാണ്.'

തന്റെ ജീവിതത്തിലൊരിക്കലും മറക്കില്ലെന്ന് ഇറ്റലിയിലെ ഇടതുപക്ഷ പത്രത്തിന്റെ പത്രാധിപരും, ഇടതുപക്ഷ പാര്‍ലമെന്റ് അംഗവുമായിരുന്ന സ്‌കാലഫാരി പറയുന്ന ആ ഫോണ്‍ സംഭാഷത്തിലൂടെ പിറന്ന ആ ഇന്റര്‍വ്യൂവിലും മുന്‍വിധികളെ തെറിപ്പിക്കുന്ന കാര്യങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്.

'ഇന്ന് ലോകത്തിനു മുന്നിലെ ഏറ്റവും വലിയ തിന്മകള്‍ യുവാക്കളുടെ തൊഴിലില്ലായ്മയും വൃദ്ധജനങ്ങളുടെ ഏകാന്തതയുമാണ്. വൃദ്ധര്‍ക്ക് പരിചരണവും കൂട്ടുകാരും വേണം, യുവാക്കള്‍ക്ക് ജോലിയും പ്രത്യാശയും വേണം പക്ഷേ അവര്‍ക്ക് ഇതൊന്നുമില്ല... വര്‍ത്തമാന കാലത്തിന്റെ ഭാരങ്ങള്‍ക്ക് അടിയില്‍ ഞെരിഞ്ഞുകൊണ്ട് നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? ഭൂതകാലത്തിന്റെ സ്മരണകളോ, എന്തെങ്കിലും സൃഷ്ടിച്ചു കൊണ്ട് ഭാവിയിലേക്ക് നോക്കാന്‍ മോഹമോ ഇല്ലാതെ, കുടുംബമില്ലാതെ?...ഇതാണ്, എന്റെ കണ്ണില്‍ സഭ നേരിടുന്ന ഏറ്റവും അടിയന്തരമായ പ്രശ്‌നം'
{[['']]}

Comdy festivel mazhavil manorama


{[['']]}

പെണ്ണിനെന്താ രാത്രി ഓണ്‍ലൈനില്‍ കാര്യം

പോയി കെടന്നൊറങ്ങ് പെണ്ണേ' കിലുക്കത്തില്‍ രേവതിയോട് ജഗതി പറയുന്ന ഡയലോഗ് ആണ്. രാത്രി ഓണ്‍ലൈന്‍ വരുന്ന പെണ്‍കിടാങ്ങള്‍ ഒരിക്കലെങ്കിലും ഈ വാക്കുകള്‍ കേള്‍ക്കേണ്ടി വന്നിരിക്കും. പ്രത്യക്ഷത്തില്‍ ചെറിയ സംഭവമെങ്കിലും വേലിക്കെട്ടുകളില്ലാത്ത ഇന്റര്‍നെറ്റില്‍ പോലും ഇരുട്ടിയാല്‍ സ്ത്രീകള്‍ വരരുതെന്നു കരുതുന്ന മലയാളികള്‍ നമുക്കിടയിലുണ്ടെന്നതാണ് യാഥാര്‍ഥ്യം. 
രാത്രിയായാല്‍ വീട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പി, കുറച്ച് സീരിയലും കണ്ട്, നേരത്തെ കിടന്നുറങ്ങുന്ന മങ്കമാരെന്ന സങ്കല്‍പ്പത്തില്‍ നിന്ന് മുന്നോട്ടു പോകാന്‍ വലിയൊരു ശതമാനം മലയാളികളും ഇഷ്ടപ്പെടുന്നില്ല. 21ാം നൂറ്റാണ്ടിലും ഇങ്ങനെ കുറെ മനുഷ്യര്‍ ഇവിടെ ജീവിക്കുന്നുവെന്നത് മറുനാട്ടുകാര്‍ക്ക് അത്ഭുതമുളവാക്കിയേക്കാം.
സ്ത്രീകള്‍ രാത്രി ബ്രൗസ് ചെയ്യുന്നതില്‍ നീരസമുണ്ടെന്നത് സങ്കല്‍പ്പിച്ചെടുത്ത ധാരണയാണോയെന്നൊരു സംശയം സ്വാഭാവികം. ഇതു തെളിയിക്കാനായി അര്‍ദ്ധരാത്രി മലയാളത്തിലെ പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഈ ചോദ്യം പോസ്റ്റ് ചെയ്തു. ഉത്തരങ്ങള്‍ പലതും ഞെട്ടിക്കുന്നതും വിഡ്്ഢിത്തങ്ങളുമാണ്. അവയില്‍ ചിലത്:

'രാത്രി ഓണ്‍ലൈന്‍ വരുന്ന പെണ്ണുങ്ങള്‍ പോക്കു കേസുകളായിരിക്കും'
'ബെഡ് റൂമില്‍ അവര്‍ തനിച്ചായതു കൊണ്ടാണ് ആ നേരത്തു ബ്രൗസ് ചെയ്യുന്നത് '
'സ്ത്രീകള്‍ ഉറക്കമൊഴിഞ്ഞാല്‍ അസുഖം വരും. അവര്‍ക്ക് ആണ്ണുങ്ങളെപ്പോലെ എപ്പോഴും ഊര്‍ജ്ജസ്വലരായിരിക്കാന്‍ കഴിയില്ല'
'അവളെ പറഞ്ഞിട്ടു കാര്യമില്ല, വീട്ടുകാര്‍ നിയന്ത്രിക്കാത്തതു കൊണ്ടാണ്.'
'നല്ല കാര്യത്തിനൊന്നുമാകില്ല ആ നേരത്തെ ബ്രൗസിങ്ങ്'
'തറവാട്ടില്‍ പിറന്ന പെണ്ണുങ്ങളൊന്നും രാത്രി ഓണ്‍ലൈന്‍ ഉണ്ടാവില്ല'

ഇങ്ങനെ നീളുന്ന അഭിപ്രായപ്രകടനങ്ങളില്‍ ഭൂരിപക്ഷവും സംസാരിച്ചത് പുരുഷന്‍മാരാണ്. സ്ത്രീകളെ പിന്തുണയ്ക്കാനും ചിലര്‍ മറന്നില്ല. ആണുങ്ങള്‍ക്ക് ബ്രൗസ് ചെയ്യാമെങ്കില്‍ പെണ്ണിനും ഏതു നേരത്തും ഓണ്‍ലൈന്‍ വരാമെന്ന് ഇക്കൂട്ടര്‍ പറയുന്നു. കാമകണ്ണുകളോടെ വല വിരിച്ചിരിക്കുന്നവരെ സൂക്ഷിക്കണമെന്നു സ്‌നേഹപൂര്‍വമുള്ള ഉപദേശങ്ങളും കിട്ടി.
പല കൂട്ടായ്മകളിലും 'നൈറ്റ് ടോക്ക്' എന്നൊരു വിഭാഗം കാണാം. സ്ത്രീകള്‍ അതില്‍ നോക്കരുതെന്നു മുന്നറിയിപ്പും കാണാം. ഓണ്‍ലൈനിലെ രാത്രി സംസാരത്തിന് അശ്‌ളീലതയെന്നൊരു അര്‍ത്ഥം മാത്രമേയുളളൂവെന്നു പലപ്പോഴും തോന്നാറുണ്ട്.
ഫേസ്ബുക്കില്‍ നിന്നു ലോഗൗട്ട് ചെയ്ത് ട്വിറ്ററിലെത്തിയാലും സ്ഥിതി വിഭിന്നമല്ല. ഇരുട്ടാകുമ്പോള്‍ മലയാളിയിലെ സദാചാരത്തിന്റെ കപടമുഖം വലിച്ചെറിയപ്പെടുന്നു. ട്വീറ്റുകളില്‍ പലതും അറപ്പുളവാക്കും. ഈ നേരത്തു വരുന്ന പെണ്ണുങ്ങള്‍ ഫേക്കുകളോ സെക്‌സ് ചാറ്റിനായി വരുന്നവരോ ആയാണ് 'ട്വീപ്പു'കള്‍ കരുതാറുള്ളത്.
സ്ത്രീകള്‍ക്ക് രാത്രി സഞ്ചാരസ്വാതന്ത്രമില്ല, ലൈംഗികാതിക്രമങ്ങള്‍ കൂടുന്നുവെന്നിങ്ങനെ ഗൗരവമേറിയ പല വിഷയങ്ങളുമുണ്ടെന്നിരിക്കെ പാതിരാവില്‍ ബ്രൗസിങ്ങ് തീര്‍ത്തും നിസ്സാരസംഭവമാണെന്നൊരു 'ഫേസ്ബുക്കര്‍' അഭിപ്രായപ്പെട്ടു.
ഇന്റര്‍നെറ്റ് വിശാലമായ ലോകമാണ് നമുക്കു മുന്‍പില്‍ തുറന്നു തരുന്നത്. സ്വന്തം കാഴ്ചപ്പാടുകളും ആശയങ്ങളും ഏതു നിമിഷവും പ്രകടിപ്പിക്കാന്‍ ഇ-ലോകം സഹായിക്കുന്നു. അവിടെപ്പോലും ഒരു നേരം കഴിഞ്ഞാല്‍ കടന്നുചെല്ലുന്നത് സ്ത്രീകള്‍ക്ക് അരോചകമായി തോന്നുന്നു.
വിര്‍ച്വല്‍ ലോകമെന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് നമുക്കു ചുറ്റും സൃഷ്ടിക്കുന്നതൊരു മായിക വലയമാണ്. അവിടെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയുള്ള സംവാദനശീലമുണ്ടെങ്കിലേ നല്ല കൂട്ടായ്മകളും അഭിപ്രായരൂപീകരണവും സാധ്യമാവുകയുളളൂ.
ബ്ലോഗുകളില്‍ സജീവസാന്നിധ്യമായ ഒരു ചേച്ചി പറയുന്ന പോലെ, 'കഥയും കാലവും മാറി. സ്ത്രീകളുടെ ജീവിതരീതിയും തൊഴില്‍വീഥികളും വ്യത്യസ്തമായി. സമൂഹത്തിന് അതു മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതു ബോധ്യപ്പെടുത്തേണ്ട ചുമതല വനിതകള്‍ക്കാണ്'
സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത പല സ്ത്രീകള്‍ക്കും വിലക്കുകളില്ലാത്ത ലോകമാണ് ഓണ്‍ലൈന്‍. അവിടുത്തെ ചതിക്കുഴികള്‍ മനസ്സിലാക്കാനും മറികടക്കാനും കഴിയുമെങ്കില്‍ ഇഷ്ടമുളള നേരത്ത് ബ്രൗസ് ചെയ്യാം, ആരും കടന്നു പിടിക്കുമെന്നു ഭയക്കാതെ!
{[['']]}

സോളാര്‍ കേസില്‍ ഉന്നതര്‍ക്ക് പങ്ക്: ബിജുരാധാകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കേസിലെ ഒന്നാം പ്രതിയായ ബിജുരാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു. സോളാര്‍ കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി സരിത.എസ്.നായരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തന്നെ മനോരോഗിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമാണ്. കേസില്‍ പങ്കുള്ള ഉന്നതരുടെ പേരുകള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ താന്‍ തയ്യാറാണെന്നും ബിജു രാധാകൃഷ്ണന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയെ അറിയിച്ചു.

കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിനിമ നടി ശാലു മേനോന് തട്ടിപ്പില്‍ പങ്കിലെന്നും. ഇവര്‍ക്കെതിരെ റാസിഖ് അലി എന്നയാള്‍ നല്‍കിയ പരാതി വ്യാജമാണെന്നും ബിജു എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കാനുള്ള താത്പര്യവും ബിജു വ്യക്തമാക്കിയിട്ടുണ്ട്. ഏഴു പേജുള്ള പരാതിയാണ് ബിജു കോടതിയില്‍ എഴുതി നല്‍കിയത്. നുണപരിശോധനയ്ക്ക് വിധേയനാവാന്‍ താന്‍ തയ്യാറാണെന്നും ബിജു വ്യക്തമാക്കിയിട്ടുണ്ട് 
{[['']]}

സമൂഹത്തിന്റെ ആകുലതകളും സക്കറിയായുടെ ഗര്‍ഭിണികളും



ഒരു സിനിമയുടെ പ്രമേയത്തിന്റെ മൗലികതയാണ് ആ സിനിമയുടെ ഏറ്റവും കാതലായ വശം. പ്രമേയം തട്ടിക്കൂട്ടലും ഇക്വേഷനുകള്‍ക്കനുസരിച്ചുമാകുമ്പോഴാണ് പലപ്പോഴും തീയേറ്ററുകളില്‍ മാത്രമല്ല, എല്ലാനിലക്കും സിനിമ പാളുന്നത്. ഇത്തരം പാളിച്ചകളായിരുന്നു ഒരു കാലം വരെ മലയാളസിനിമാലോകത്തെ മെഗാസ്റ്റാര്‍ ബിസിനസ്സില്‍ മാത്രം തളച്ചിട്ടിരുന്നത്. ഇപ്പോള്‍ തമാശയായി മാറുന്നുണ്ടെങ്കിലും ന്യൂജനറേഷന്‍ എന്നു വിളിക്കപ്പെടുന്ന പുതിയ പുതിയ പ്രമേയസിനിമകളുടെ കടന്നുവരവായിരുന്നു പ്രമേയത്തിന്റെ മൗലികതയെയും വ്യത്യസ്തയെയും വീണ്ടും തീയേറ്ററുകളിലേക്ക് ധാരാളമായി ആനയിച്ചുകൊണ്ടുവന്നത്. എന്നാല്‍ ന്യൂജനറേഷനും ഒരു ഫോര്‍മാറ്റായി മാറുന്ന കാഴ്ചയാണ് വര്‍ത്തമാനകാല മലയാളസിനിമാലോകത്ത് പിന്നീട് നാം കണ്ടത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് അനീഷ് അന്‍വറിന്റെ സക്കറിയായുടെ ഗര്‍ഭിണികള്‍ വിലയിരുത്തുകയും വിശകലനം ചെയ്യപ്പെടേണ്ടതുമെന്ന് തോന്നുന്നു. 

ആകുലതകളുടെ കാലമാണ് ഗര്‍ഭകാലം. എന്തിനെയും കൂടുതല്‍ ആശങ്കയോടെയായിരിക്കും ഈ സമയത്ത് ഗര്‍ഭിണികള്‍ സ്വീകരിക്കുക. ഇതുകൊണ്ടുതന്നെയായിരിക്കാം ഗര്‍ഭിണികളിലൂടെ വര്‍ത്തമാനസമൂഹത്തിലെ ആശങ്കകളെ നോക്കിക്കാണുകയെന്ന പുതിയ രീതി അനീഷ് സ്വീകരിച്ചിരിക്കുന്നത്. നാലുഗര്‍ഭിണികളുടെ കഥയാണ് സക്കറിയായുടെ ഗര്‍ഭിണികള്‍ . 

പ്രശസ്ത ഗൈനക്കോളജിസ്റ്റും ഈ മേഖലയോട് ഏറെ അഭിനിവേശം കാണിക്കുകയും ചെയ്യുന്ന ഡോ. സക്കറിയായുടെ ഗര്‍ഭിണികള്‍ നാല് വ്യത്യസ്ത സ്ത്രീകളാണ്. ഗര്‍ഭധാരണം ഇവരുടെ ജീവിതത്തില്‍വരുത്തിവെച്ച മാറ്റങ്ങളുടെ ആകുലതകള്‍ അന്വേഷിക്കുക മാത്രമാണ് ചലച്ചിത്രമെങ്കിലും കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന ആകെ കാഴ്ചയില്‍, ഇന്നത്തെ സാമൂഹിക ചുറ്റുപാടും വിഷയങ്ങളും ബന്ധങ്ങളിലെ പൊള്ളത്തരങ്ങളുമെല്ലാം അവരറിയാതെ അവരുടെ മനോമുകുരങ്ങളിലേക്ക് കടത്തിവിടാന്‍ സാധിക്കുന്നുവെന്നിടത്താണ് സക്കറിയായുടെ ഗര്‍ഭിണികള്‍ ഏറെ വ്യത്യസ്തമാകുന്നത്.


ചിത്രീകരണസമയത്ത് ഒരു തണലിന്റെ തുടര്‍ച്ചകിട്ടാന്‍ സത്യജിത് റേ ഒരു ദിവസം ഷൂട്ടിംഗ് മുടക്കികാത്തുനിന്ന കഥ ഏറെ നാം കേട്ടതാണ്. ഇതുപോലെ ഒരു ചലച്ചിത്രത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള പൂര്‍ണതക്കുവേണ്ടി പലപ്പോഴും സംവിധായകന്‍ കാണിക്കുന്ന ശ്രമങ്ങളും ഈ ചലച്ചിത്രത്തെ ഏറെ രസകരമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. നടന്‍ ഇന്ദ്രജിത്തിനെകൊണ്ട് മറഞ്ഞിരിക്കുന്ന അവതാരകന്റെ ശബ്ദം പറയിപ്പിച്ചത് തന്നെയാണ് ഇതിന് സക്കറിയായുടെ ഗര്‍ഭിണികള്‍ നല്കുന്ന ഏറ്റവും നല്ല ഉദാഹരണം.

സിനിമയിലെ ഗര്‍ഭിണികളെല്ലാം സ്വയം സ്വാര്‍ഥരാണെങ്കിലും അതോടൊപ്പം സമൂഹത്തിന്റെ മുന്നില്‍ തോല്ക്കാന്‍ മനസ്സുള്ളവരുമല്ല. അതുകൊണ്ടുതന്നെ മൂന്നുപേര്‍ക്കും തങ്ങളുടെ ഗര്‍ഭം സമൂഹത്തോടുള്ള ഒരു വെല്ലുവിളിയുമാണ്. സിസ്റ്റര്‍ ജെന്നിഫറും പതിനേഴുകാരി സെറക്കും അവരുടെ പ്രസവം അത്തരമൊരു അവസ്ഥയിലേക്ക് തങ്ങളെ എത്തിച്ചവരോടുള്ള അവരടങ്ങുന്ന എസ്റ്റാബിഷ്‌മെന്റിനെ തോല്പിക്കുവാന്‍കൂടിയുള്ള മാര്‍ഗംകൂടിയാണ്. 

നാലുപേരുടെ നാലുകഥകളാണ് സിനിമയില്‍ നാലുകോണുകളിലൂടെ സഞ്ചരിക്കുന്നതെങ്കിലും ഇവര്‍ക്കിടയിലെ ഡോക്ടര്‍ സക്കറിയയിലൂടെ ഇവ തമ്മില്‍ നാലുകഥകളായല്ല കാഴ്ചക്കാരന് അനുഭവപ്പെടുന്നത്. അണിയറപ്രവര്‍ത്തകരുടെ ക്രാഫ്റ്റും പ്രമേയം നൂതന രീതിയില്‍ പറയുവാനുള്ള താല്പര്യവും ഒരു പുതിയ കാഴ്ചാനുഭവമാണ് കണ്ടിരിക്കുന്നവര്‍ക്ക് സക്കറിയായുടെ ഗര്‍ഭിണികള്‍ നല്കുന്നത്. അവതരണത്തിലെ പുതുമപോലെ തന്നെയാണ് സംഭാഷണത്തിലെ മിതത്വവും. അവശ്യം വേണ്ടിടത്ത് മാത്രം കഥാപാത്രങ്ങള്‍ സംസാരിക്കുകയാണ്, ഇതിനൊരപവാദം കാസര്‍ക്കോടുകാരിയായ നഴ്‌സ് ഫാത്തിമയെന്ന കഥാപാത്രം മാത്രമാണ്. 

കാസര്‍ക്കോടിന്റെ തന്നെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വാമൊഴിമലയാളം ധാരാളമായി പറയുന്നത്. പലപ്പോഴും ഇത് അതിരുകവിഞ്ഞുവോ എന്നുതോന്നാമെങ്കിലും കേരളത്തിന്റെ വടക്കേയറ്റത്തെ ഒരതിര്‍ത്തിഗ്രാമം ക്ലാസിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷ എങ്ങനെയാണ് ചൊല്ലുന്നതെന്ന് തിരിച്ചറിയാന്‍ കൗതുകമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം അനുഭവിച്ചറിയാന്‍കൂടി സക്കറിയായുടെ ഗര്‍ഭിണികള്‍ സെല്ലുലോയ്ഡിയന്‍ കാഴ്ചകള്‍ ഒരുക്കുന്നുണ്ട്. റീമ കല്ലിങ്ങല്‍ എന്ന നടിയുടെ കൈകളിലൂടെ ഏറ്റവും ഭദ്രമായ ഒരു കഥാപാത്രംകൂടി മലയാളസിനിമാലോകത്ത് ഏഴുതിചേര്‍ക്കപ്പെടുകയായിരുന്നു. ഒരു പക്ഷേ, ബാവൂട്ടിയുടെ നാമത്തിലൂടെ കാവ്യമാധവന് സാധിക്കാതെ പോയതാണ് റീമ കല്ലിങ്ങല്‍ ഈ കഥാപാത്രത്തിലൂടെ സാധിച്ചിരിക്കുന്നത്. 

പ്രസവം ചിത്രീകരിക്കുന്നതിന്റെ പേരില്‍ കളിമണ്ണ് എന്ന ചലച്ചിത്രം ഏറെ കോലാഹലങ്ങളുണ്ടാക്കിയ കേരളീയ സമൂഹത്തിലേക്കാണ് സക്കറിയായുടെ ഗര്‍ഭിണികള്‍ ഏറെ ബഹളങ്ങളുണ്ടാക്കാതെ പ്രസവമടക്കമുള്ള കാര്യങ്ങള്‍ അതിന്റെ അതിര്‍വരമ്പുകളിട്ടുകൊണ്ടാണെങ്കിലും ചിത്രീകരിച്ച് പുറത്തുവന്നത്.
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger