
Kerala tv show and news
തന്നെ പൊന്നു പോലെ നോക്കിയ ഡോക്ടറോടും ഒപ്പമുള്ളവരുടെയും കരളലിയിച്ച് കാട്ടിലേക്കു തിരികെപോയ വോങ്ക എന്ന ചിമ്പാന്‍സിയുടെ സ്‌നേഹ പ്രകടനം കണ്ടിരിക്കുന്നവരുടെ കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.കോങ്കോയിലെ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ മൃഗശാല അധികൃതര്‍ പുറത്തു വിട്ടു.
കാട്ടില്‍ ഗുരുതരമായ മുറിവുകളേറ്റ് കിടന്നിരുന്ന വോങ്കയെ മൃഗശാല അധികൃതരാണ് പരിപാലിച്ചത്.ശുശ്രൂഷകളെല്ലാം കഴിഞ്ഞ് തിരികെ കാടിന്റെ അതിര്‍ത്തിയില്‍ വോങ്കയെ കൊണ്ടു വിട്ടപ്പോള്‍ ഉടനെ കാട്ടിലേക്ക് ഓടിപ്പോവുകയല്ല ചെയ്തത്.തന്നെ പരിപാലിച്ചവരോടുള്ള നന്ദിയും സ്‌നേഹവും അറിയിച്ച ശേഷമാണ് വോങ്ക കാട്ടിലേക്ക് മടങ്ങിയത്.
നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്നതില്‍ സ്വതവേ പിശുക്കു കാണിക്കുന്നവരാണ് മനുഷ്യര്‍.വോങ്കയുടെ സ്നേഹപ്രകടനം ഇത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്ന ദൃശ്യമാണ്.
Face book news,
{[['

']]}