Posted by Unknown
Posted on Monday, December 23, 2013
with No comments
{[['']]}
Kerala tv show and newsസത്യം ഇത്രയും ഭീകരമാണോ? മനുഷ്യന്‍ മനുഷ്യനെ ഭക്ഷിക്കുന്നു, സഹജീവിയുടെ രക്‌തം ഊറ്റിക്കുടിക്കുന്നു! ഇത്തരത്തില്‍ അടുത്തിടെ പുറത്തുവന്ന ചില വാര്‍ത്തകള്‍ നമ്മെ ശരിക്കും ഞെട്ടിക്കും.
റഷ്യയിലെ യൂറാള്‍ മേഖലയില്‍ നിന്നുളള അലെക്‌സാണ്ടര്‍ ബൈചക്കോവ് എന്നയാള്‍ ഒന്‍പത് പേരെ കൊല്ലുകയും രണ്ട് പേരുടെ ഹൃദയം ഭക്ഷിക്കുകയും ചെയ്‌തതാണ് ഇതിലൊരു വാര്‍ത്ത! മദ്യപന്‍മാരും തെരുവില്‍ കഴിയുന്നവരുമാണ് ബൈചക്കോവിന്റെ ഇരകളായത്. ഇത്തരക്കാരുടെ ജീവിത ശൈലി ഇഷ്‌ടപ്പെടാത്തതു മാത്രമാണ് കൊലപാതകത്തിനു കാരണമായത്.
കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം പല കഷണങ്ങളാക്കുകയാണ് ബൈചക്കോവിന്റെ രീതി. ഇയാള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍, നരഭോജനം നടത്തിയതിന് തെളിവില്ലാത്തതിനാല്‍ അതിനായി പ്രത്യേക കേസുമില്ല.
അതേസമയം, മിഷേല്‍ എന്ന 29 കാരിയുടെ പ്രശ്‌നം വേറെയാണ്. അവര്‍ക്ക് രക്‌തം വേണം-കുടിക്കാന്‍! മൃഗങ്ങളുടെ രക്‌തത്തെക്കാള്‍ മനുഷ്യ രക്‌തം കുടിക്കുന്നതാണ് ഇവര്‍ക്ക് ഏറെയിഷ്‌ടം. ടിഎല്‍സി ടിവി ചാനല്‍ അവതരിപ്പിക്കുന്ന 'സ്‌ട്രേഞ്ച് അഡിക്ഷന്‍' എന്ന റിയാലിറ്റി ഷോയിലാണ് മിഷേല്‍ തന്റെ വിചിത്രമായ ലഹരിയെ കുറിച്ച് പറഞ്ഞത്.
മിഷേല്‍ ആഴ്‌ചയില്‍ 36 ലിറ്റര്‍ പന്നി രക്‌തം അകത്താക്കും. പതിനാലാം വയസ്സില്‍ തുടങ്ങിയതാണ് രക്‌തം കുടി. ആദ്യം സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ചായിരുന്നു രക്‌തം കുടിക്കുന്നത്. ഇത് ഡോക്‌ടര്‍മാര്‍ വിലക്കി. ഇപ്പോള്‍ മനുഷ്യ രക്‌തം കുടിക്കാനുളള ആസക്‌തി തീര്‍ക്കുന്നത് സുഹൃത്ത് ജോണിയാണ്. ആഴ്‌ചയിലൊരിക്കല്‍ ജോണിയുടെ കൈയില്‍ നിന്ന് നേരിട്ട് രക്‌തം ഊറ്റിക്കുടിക്കും! മിഷേലിന്റെ മനുഷ്യ രക്‌തം കുടി 30 സെക്കന്‍ഡു മുതല്‍ അഞ്ച് മിനിറ്റ് വരെ നീളും.
Post a Comment