{[['']]}
Kerala tv show and news
പാലക്കാട് : കെ. മുരളീധരന്റെ ഊളത്തരം പറച്ചില്‍ നിര്‍ത്തേണ്ടത് കെപിസിസിയുടെ ആവശ്യമാണെന്ന് ചീഫ്‌വിപ്പ് പി സി ജോര്‍ജ്. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും കാലുപിടിച്ച് പാര്‍ട്ടിക്കുള്ളില്‍ കയറിയിട്ട് മിണ്ടാതെ നടക്കുന്ന തന്റെ വായില്‍ കമ്പിട്ടുകുത്തുന്ന ഏര്‍പ്പാട് നിര്‍ത്തണം. എ.കെ ആന്റണിക്കിട്ട് പാരവെച്ചയാളാണ് മുരളി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുരളീധരന്റെ കാര്‍ന്നോരുടേതല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് അഴിച്ചുവിട്ട അമ്പലക്കാളയാണെന്ന് ഇന്നലെ കെ.മുരളീധരന്‍ പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന ഒരാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു നടക്കുകയാണെന്നും ഇങ്ങനെ പോയാല്‍ ഇത്തവണ എത്ര സീറ്റ് കിട്ടുമെന്ന കാര്യം കണ്ടറിയാമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. ജോര്‍ജിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ തിരുവനന്തപുരത്തെ സന്ധ്യ എന്ന വീട്ടമ്മയുടെ ധൈര്യം പോലും ആരും കാണിക്കുന്നില്ല. വോട്ടു ചോദിച്ചു ചെല്ലുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ ചോദിക്കുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

Post a Comment