{[['
']]}
']]}Kerala tv show and newsഅല്‍ ഹവിയ്യ(സൗദി അറേബ്യ):പുരുഷവേഷത്തില്‍ സഹോദരന്മാര്‍ക്കൊപ്പം മാളില്‍ കറങ്ങിയ പെണ്‍കുട്ടിയെ പോലീസ് പിടികൂടി. മൂന്ന് യുവാക്കള്‍ സന്ദര്‍ശകരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
പടിഞ്ഞാറന്‍ നഗരമായ അല്‍ ഹവിയ്യയിലെ മാളിലാണ് സംഭവം. മൂന്ന് യുവാക്കളേയും കസ്റ്റഡിയിലെടുത്ത പോലീസ് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. അപ്പോഴാണ് അതിലൊരാള്‍ പെണ്ണാണെന്ന് മനസിലാകുന്നത്. പുരുഷന്മാരെപോലെ മുടി മുറിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.
ഒടുവില്‍ വീട്ടില്‍ നിന്നും പിതാവിനെ വിളിച്ചുവരുത്തിയാണ് പോലീസ് മൂവര്‍ സംഘത്തെ വിട്ടയച്ചത്.



Post a Comment