Movie :

kerala home tv show and news

Home » » ഇക്കാലത്ത്, പ്രധാനമായും രണ്ടാണ് നമ്മുടെ പ്രശ്‌നങ്ങള്‍. ആസക്തിയും ആലസ്യവും. ആസക്തി എന്നത് വിശപ്പിലും ലൈംഗികതയിലും ഉറക്കിലുമുണ്ട്. ധനം സമ്പാദിക്കുന്നതിലും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കിട്ടുന്നതിലുമുണ്ട്. ആവശ്യം ആസക്തിയായി തീരുന്നു.

ഇക്കാലത്ത്, പ്രധാനമായും രണ്ടാണ് നമ്മുടെ പ്രശ്‌നങ്ങള്‍. ആസക്തിയും ആലസ്യവും. ആസക്തി എന്നത് വിശപ്പിലും ലൈംഗികതയിലും ഉറക്കിലുമുണ്ട്. ധനം സമ്പാദിക്കുന്നതിലും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കിട്ടുന്നതിലുമുണ്ട്. ആവശ്യം ആസക്തിയായി തീരുന്നു.

{[['']]}
Kerala tv show and newsസുഖമുള്ള ജീവിതത്തിന് ചില ചിട്ടകള്‍ 

മരുന്ന് കഴിച്ചതുകൊണ്ടു മാത്രം കാര്യമില്ല, ചിട്ടയായ ജീവിതം കൂടി ചേരുമ്പോഴാണ് ആയുര്‍വേദം ഫലപ്രദമാകുന്നത്...



ആയുര്‍വേദ വിധിപ്രകാരം, എല്ലാ രോഗങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ടുകിടക്കുന്നു.ജീവിത ശൈലി എന്നതുകൊണ്ട് മൂന്ന് കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ആഹാരം, ഉറക്കം, ലൈംഗികത. ചെറിയൊരു ചിട്ട ഈ മൂന്ന് കാര്യത്തിലും വേണം. നാലാമതായി, വ്യായാമം കൂടി ഇതിലുള്‍പ്പെടുത്തണമെന്ന് ആയുര്‍വ്വേദഗ്രന്ഥങ്ങളില്‍ പറയുന്നു.

ഇക്കാലത്ത്, പ്രധാനമായും രണ്ടാണ് നമ്മുടെ പ്രശ്‌നങ്ങള്‍. ആസക്തിയും ആലസ്യവും. ആസക്തി എന്നത് വിശപ്പിലും ലൈംഗികതയിലും ഉറക്കിലുമുണ്ട്. ധനം സമ്പാദിക്കുന്നതിലും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കിട്ടുന്നതിലുമുണ്ട്. ആവശ്യം ആസക്തിയായി തീരുന്നു. എന്തൊക്കെയോ ആയിത്തീരാനുള്ള, എവിടെയൊക്കെയോ എത്തിച്ചേരാനുള്ള അമിതമായ ആഗ്രഹത്തില്‍ പെട്ട് ശരീരവും മനസ്സും രോഗാതുരമാവുന്നു. ആലസ്യമെന്നാല്‍ തളര്‍ന്നുകിടക്കല്‍ മാത്രമല്ല, അലംഭാവം കൂടിയാണ്. ഇത്രയൊക്കെ മതി എന്ന ചിന്ത. തത്ഫലമായി തലച്ചോറിനെ ഊര്‍ജ്ജസ്വലതയോടെ ഉപയോഗിച്ച് ജീവിതത്തില്‍ പുരോഗമിക്കാനുള്ള ആഗ്രഹം കുറയുന്നു. 

രോഗം വരാതെ നോക്കാം

രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കാന്‍ ശദ്ധിക്കാം. കൃത്യസമയത്ത് ആഹാരം കഴിക്കുക. കാലത്തിനനുസരിച്ച് ഭക്ഷിക്കുക. രണ്ടു തരം കാലമുണ്ട്. ഒന്ന് ശരീരത്തിന്റെ കാലം. അതായത് പ്രായം. പ്രായമേറുമ്പോള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറയുന്നു. അപ്പോള്‍ ഭക്ഷണം കുറച്ചു മതി. രണ്ടാമത്തേത് പ്രകൃതിയിലെ കാലഭേദങ്ങള്‍. തണുപ്പ് കൂടുമ്പോഴും ചൂട് കൂടുമ്പോഴും അതിനനുസരിച്ച് ഭക്ഷണം ക്രമീകരിക്കണം. വേനല്‍ക്കാലത്ത് പഴങ്ങളുടെ ലഭ്യത കൂടും .അപ്പോള്‍ പഴങ്ങള്‍ നന്നായി കഴിക്കുക. വേനലില്‍ കഞ്ഞി കഴിക്കുന്നത് ആരോഗ്യകരമാണ്. സംഭാരം ഈ കാലത്ത് ഉപയോഗിക്കാവുന്ന മികച്ച പാനീയമാണ്.

ഹിതമായ ആഹാരം കഴിക്കേണ്ടതും പ്രധാനം തന്നെ. മനസ്സിനിഷ്ടപ്പെട്ട, വയറിന് സുഖം തരുന്ന ആഹാരം എന്നര്‍ത്ഥം. ചിലര്‍ക്ക് പരിപ്പ് ഉള്‍പ്പെട്ട ഭക്ഷണം കഴിച്ചാല്‍ വയറില്‍ അസ്വസ്ഥത തോന്നും. ദഹനക്കേടോ ഗ്യസ് പ്രശ്‌നമോ മന്ദതയോ വരും. അക്കൂട്ടര്‍ പരിപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുക തന്നെ വേണം.

സത്ക്കാരങ്ങളും പാര്‍ട്ടികളും ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ ഒരു ദോഷമുണ്ട്. പാര്‍ട്ടികള്‍ അനാരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കുന്നു. വിശപ്പില്ലെങ്കിലും നമ്മള്‍ വാരിവലിച്ച് കഴിക്കുന്നു. പലപ്പോഴും ആവശ്യത്തിലധികം അളവില്‍. അതും, ധാരാളം എണ്ണയും കൊഴുപ്പും ഉപയോഗിച്ചുണ്ടാക്കിയവ. ഇത്തരം ശീലങ്ങള്‍ ശരീരത്തിന്റെ ആരോഗ്യസ്ഥിതി എളുപ്പം നഷ്ടമാക്കുന്നു.

വ്യായാമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഏറ്റവും കുറഞ്ഞത് നടത്തമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലം ഒഴിച്ച് മറ്റെല്ലാ സമയവും വ്യായാമം ചെയ്യാം. ഉപവാസവും നല്ലതാണ്. കലോറി കത്തിച്ചുകളയാന്‍ ഇത് സഹായിക്കുന്നു. വെറുതെ നടക്കല്‍ വ്യയാമമാവില്ല. ശരീരത്തിലെ അവയവങ്ങളെല്ലാം ഈ വ്യായാമത്തില്‍ ഉള്‍പ്പെടണം. രാവിലെ ഏതെങ്കിലും തുറസ്സായ സ്ഥലത്ത് നടക്കുന്നതാണ് നല്ലത്. വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തിന് വൈറ്റമിനുകള്‍ കിട്ടുന്നു. ഇത് ആരോഗ്യകരമായ ശാരീരികമാറ്റങ്ങള്‍ക്കിടയാക്കുന്നു. നടത്തത്തിന്നിടയ്ക്ക് ഇളംവെയില്‍ കൊള്ളാന്‍ ശ്രദ്ധിക്കുക. 

ഉപവാസം നല്ലത്

ആഴ്ചയില്‍ രണ്ടു ദിവസമങ്കിലും ഉപവാസം ശീലിക്കുക. ഉപവാസം എന്നാല്‍ പട്ടിണി അല്ല.സാധാരണ കഴിക്കുന്ന ആഹാരം ഒഴിവാക്കി , ഇളനീര്‍, കൂവപ്പൊടി, പഴങ്ങള്‍ തുടങ്ങിയവ മാത്രം കഴിച്ച് വിശപ്പില്ലാതാക്കി കഴിയുക എന്നാണ്. ഉപവാസം വയറിന് വളരെ സ്വാസ്ഥ്യം പകരും.

ഉറങ്ങുമ്പോള്‍ വാമശയനം ചെയ്യണമെന്നാണ് പറയുന്നത്. ഇടത് ഭാഗം ചെരിഞ്ഞ് ഉറങ്ങുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മലര്‍ന്ന് കിടന്നാല്‍ കഴിച്ച ഭക്ഷണം ഡയഫ്രത്തെ ഞെരുക്കും എന്നതുകൊണ്ടാണിത്.

മലമൂത്രാദികള്‍ ശരീരത്തില്‍ പിടിച്ച് നിര്‍ത്താന്‍ പാടില്ല. തുമ്മലായാലും കോട്ടുവായ് ആയാലും കണ്ണീരായാലും ഇത് ബാധകമാണ്. ശരീരത്തിന്റെ ഒരുതരം ഡ്രെയിനേജ് സംവിധാനമാണിവ. ആണായാലും പെണ്ണായാലും കരയാന്‍ വല്ലാതെ തോന്നുന്നേരം കരയുക തന്നെ വേണം. വൈകാരിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കും.

ലൈംഗികജീവിതത്തില്‍ ബ്രഹ്മചര്യം വേണമെന്നാണ് ആയുര്‍വേദം പറയുന്നത്. അച്ചടക്കമുള്ള, ആത്മനിയന്ത്രണമുള്ള രതി ആണ് അര്‍ത്ഥമാക്കുന്നത്. സുരക്ഷിതമായ ലൈംഗിക സ്വഭാവം.

നാല്‍പ്പത് കഴിഞ്ഞവര്‍ ഭക്ഷണത്തിന് ഒരു ക്രമീകരണം വരുത്താന്‍ ശ്രമിക്കണം. ദിവസത്തില്‍ പന്ത്രണ്ട് മണിക്കൂര്‍ സമയം ആഹാരം കഴിക്കാനും പിന്നെയുള്ള പന്ത്രണ്ട് മണിക്കൂര്‍ ആഹാരമില്ലാതെയും ഇരിക്കണം. രോഗമൊന്നുമില്ലാത്തവര്‍ക്കാണ് ഈ ക്രമം. രാവിലെ ഏഴുമണിക്ക് പ്രഭാതഭക്ഷണം. അതിന് മുന്‍പെ വെറും ചായ കുടിക്കുന്ന പതിവ് ഒഴിവാക്കാം. പിന്നെ പതിനൊന്ന് മണിക്ക് ഉച്ചഭക്ഷണം ആവാം. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഫ്രൂട്ട് ജ്യൂസ് എന്തെങ്കിലും കുടിക്കുക. രാത്രി ഏഴ് മണിക്ക് അന്നത്തെ അവസാനത്തെ ഭക്ഷണം കഴിക്കാം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.രണ്ടോ മൂന്നോ നേരം പാകം ചെയ്ത ഭക്ഷണവും ഒരു നേരമെങ്കിലും പച്ചയായി പച്ചക്കറികള്‍ വല്ലതും കഴിക്കേണ്ടതാണ്. ധാന്യങ്ങള്‍ മാറി മാറി കഴിക്കുക.രാവിലെ ഗോതമ്പ്, ഉച്ചയ്ക്ക് അരി, വൈകുന്നേരം റാഗി എന്നിങ്ങനെ.

മധ്യവയസ്സില്‍ ത്രിഫല നിത്യവും കഴിക്കുന്നത് നല്ലതാണ്. കടുക്ക, താന്നിക്ക, നെല്ലിക്ക എന്നീ മരുന്നുകള്‍ പൊടിച്ച് ചേര്‍ത്ത കൂട്ടാണിത്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് വരെ ഫലപ്രദമായ, രോഗപ്രതിരോധശേഷിയുള്ള മരുന്നുമാണ് ത്രിഫല. ആയുര്‍വേദം പറയുന്ന ഏറ്റവും നല്ല രസായനവുമാണിത്. എന്നും രാവിലെ പത്ത് ഗ്രാം ത്രിഫല തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി കുടിക്കുക.രാത്രി കിടക്കുമ്പോള്‍ കഴിക്കുന്നതിലും കുഴപ്പമില്ല. 

ഡോ.കെ.മുരളീധരന്‍
അഡീ.ചീഫ് ഫിസിഷ്യന്‍
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger