Movie :
Recent Movies

kerala home tv show and news

ദേ ഇങ്ങോട്ട് നോക്കിയേ ഞാനാ ലാലേട്ടൻ

ThumbnailKerala tv show and news

{[['']]}

Bedai Bungalow Mohanlal Special Episode 14 11-01-14

Kerala tv show and newsThumbnail


{[['']]}

ജയില്‍പ്പുള്ളിയായ ഭര്‍ത്താവിന്റെ ബീജം കടത്തി ഗര്‍ഭിണിയായി

mangalam malayalam online newspaperKerala tv show and news














ജയില്‍പ്പുള്ളിയായ ഭര്‍ത്താവിന്റെ

 ബീജം കടത്തി ഗര്‍ഭിണിയായി


ഗാസ സിറ്റി: എത്ര കൊള്ളരുതാത്തവനാണെങ്കിലും തന്തയ്‌ക്ക് തന്നെ കുട്ടിയുണ്ടാകണമെന്ന്‌ ശഠിക്കുന്ന അമ്മമാര്‍ തടവുപുള്ളിയായ താമര്‍ സാനൈനിന്റെ ഭാര്യയെ കണ്ടു പഠിക്കണം. ജയിലില്‍ നിന്നും അധികൃതര്‍ അറിയാതെ കടത്തിയ ഭര്‍ത്താവിന്റെ ബീജം ഉപയോഗിച്ച്‌ ആദ്യ പ്രസവം ഭംഗിയായി നടത്തി.

ഇരുപത്തൊന്‍പതുകാരന്‍ താമര്‍ ഇസ്രയേലിലെ ജയിലില്‍ കഴിയുമ്പോഴാണ്‌ ഇവരുടെ ആദ്യ കണ്‍മണിക്ക്‌ ഭാര്യ ജന്മം നല്‍കിയത്‌. പാലസ്‌തീന്‍ പൗരനായ താമര്‍ വിവാഹം കഴിഞ്ഞ്‌ മൂന്ന്‌ മാസമായപ്പോള്‍ തന്നെ അറസ്‌റ്റിലാകുകയും ഏഴ്‌ വര്‍ഷമായി ഇസ്രയേലില്‍ ജയിലില്‍ ശിക്ഷയില്‍ കഴിയുകയുമാണ്‌. 2006 ല്‍ ഇയാള്‍ക്ക്‌ പന്ത്രണ്ട്‌ വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കാണ്‌ വിധിക്കപ്പെട്ടത്‌.
ജയിലില്‍ നിന്ന്‌ ശേഖരിച്ച താമറിന്റെ ബീജം അതീവരഹസ്യമായി അതിര്‍ത്തി കടത്തി പാലസ്‌തീനില്‍ എത്തിക്കുകയിരുന്നെന്ന്‌ ഇസ്രയേല്‍ ജയില്‍ അസോസിയേഷന്‍ അറിയിച്ചു. അയ്യായിരത്തിലധികം പാലസ്‌തീന്‍ പൗരന്‍മാരാണ്‌ ഇത്തരത്തില്‍ വിവിധ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നത്‌.
{[['']]}

അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചത് ഒരു നായ.

വാഷിങ്ടണ്‍: വാഷിങ്ടണിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചത് ഒരു നായ. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് ലൈറ്റ് കണ്ട് വാഹനം നിര്‍ത്തിയതാണ് ജോലിക്കു പോകുകയായിരുന്ന തബിത ഓര്‍മചീ. ഈ സമയം യാദൃശ്ചികമായി അവരുടെ കാറില്‍ മറ്റൊരു കാര്‍ വന്ന്  ഇടിക്കുകയായിരുന്നു. കാറിന് ചെറിയ കേടുപറ്റിയതിനെത്തുടര്‍ന്ന് ദേഷ്യപ്പെട്ട് പരാതി പറയാന്‍ ഇറങ്ങിയപ്പോഴാണ് മറ്റേ കാറിന്റെ ഡ്രൈവറെ കണ്ട് തബിത ഞെട്ടിയത്. അത് ഒരു നായയായിരുന്നു. എന്തുപറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോഴാണ് നായയുടെ ഉടമ ജാസണ്‍ മാര്‍ട്ടിനെസ് ഓടിക്കിതച്ച് എത്തിയത്. സംഭവം ഇങ്ങനെ: ഷോപ്പില്‍ പോകാന്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം നായയെ കാറില്‍ ഇരുത്തിപ്പോയതാണ് ജാസണ്‍.

                        ഈ സമയം നായ കൈകൊണ്ട് ഗിയര്‍ തട്ടിമാറ്റുകയും സ്റ്റീയറിംഗ് നിയന്ത്രിച്ച് ഓടിക്കുകയുമായിരുന്നു. ജാസന് തന്റെ നായയ്ക്ക് ഒരിക്കലും വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കാനായില്ല. എന്തായാലും സംഭവം മനസിലാക്കിയ തബിതയും ജാസനും പ്രശ്നം രമ്യതയില്‍ തീര്‍ക്കുകയാണ് ഉണ്ടായത്. വീഡിയോ കാണുക.

{[['']]}

ഗുസ്തിയില്‍ 3 മിനിട്ടുകൊണ്ട് 15 കാരി 17 കാരനെ മലര്‍ത്തിയടിച്ചു.

Kerala tv show and news

ഗുസ്തിയില്‍ 3 മിനിട്ടുകൊണ്ട് 15 കാരി 17 കാരനെ മലര്‍ത്തിയടിച്ചു. (ചിത്രങ്ങള്‍ കാണുക)

 
 14
ഇന്‍ഡോര്‍: കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന റെസ്ലിംഗ് മാച്ചിലാണ് 15 കാരി 17 കാരനെ മലര്‍ത്തിയടിച്ച്. അതും വെറും 3 മിനിട്ടുകൊണ്ട്. റോഷ്നി ഖാത്രി എന്ന് പേരുള്ള 15 കാരിയാണ് റെസ്ലിംഗ് ഫീല്‍ഡില്‍ ഇറങ്ങി പുരുഷന്മാരെ മത്സരത്തിന് വെല്ലുവിളിച്ചത്. ഒട്ടുമിക്കവരും ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയാറായില്ല. ഒടുവില്‍ പരസ് സോളങ്കി എന്ന് പേരുള്ള 17 കാരനെ റോഷ്നി ഖാത്രിയുമായി ഏറ്റുമുട്ടാന്‍ ഫീല്‍ഡില്‍ ഇറക്കുകയായിരുന്നു. മത്സരം തുടങ്ങി ഏതാണ്ട് 3 മിനിട്ട് ആയപ്പോഴേയ്ക്കും റോഷ്നി പരസിനെ മലര്‍ത്തിയടിക്കുകയായിരുന്നു.
                             55 കിലോ ആയിരുന്നു പരസിന്റെ ഭാരം. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലിരുന്ന ആളുകള്‍ വന്‍ കൈയ്യടിയോടെയാണ് റോഷ്നിയെ എതിരേറ്റത്. മത്സരത്തിന്റെ ചിത്രങ്ങള്‍ കാണുക. 

{[['']]}

കരിക്ക്‌ കുടിക്കാത്തവരായി ആരുണ്ട്‌ ഇവിടെ?


Thiruvanchur Radhakrishnan

 

വിവാദങ്ങളുടെയും ആരോപണങ്ങളുടെയും തീച്ചൂളയില്‍ നി

ന്നുകൊണ്ട്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിക്കുന്നു.
കേരള രാഷ്‌ട്രീയത്തില്‍ തിരുവഞ്ചൂര്‍ ഇന്ന്‌ എല്ലാ അര്‍ത്ഥത്തിലും ഒറ്റയാനാണ്‌. പാര്‍ട്ടിയിലെ എതിര്‍ചേരിയും സ്വന്തം ഗ്രൂപ്പിനും തിരുവഞ്ചൂര്‍ അഭിമതനല്ല.എന്നാല്‍ പ്രതിപക്ഷം അദ്ദേഹത്തിന്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നു എന്നതാണ്‌ രസകരമായ വൈരുദ്ധ്യം.
പാര്‍ട്ടി ഭേദമെന്യേ എണ്ണിയാലൊടുങ്ങാത്ത സൗഹൃദങ്ങള്‍ തീര്‍ക്കുന്നതാണ്‌ തിരുവഞ്ചൂരിന്റെ ശീലം. എതിര്‍വിഭാഗക്കാരെക്കൊണ്ട്‌ പോലും നല്ല വാക്കുകള്‍ പറയിക്കുന്ന നയചാതുരി. എന്നിട്ടും ഒപ്പമുള്ള ചിലര്‍ കടുത്ത ആക്രമണ ത്വരയോടെ തിരുവഞ്ചൂരിനു മേല്‍ ചാടി വീഴുന്നു. തീക്ഷ്‌ണമായ എതിര്‍പ്പുകള്‍ക്കിടയിലും സഹജമായ ക്ഷമ കൈവിടാതെ അദ്ദേഹം പ്രശ്‌നങ്ങളെ നേരിടുന്നു. മാധ്യമങ്ങളുടെ കുനുഷ്‌ട് ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നു.
കോട്ടയം കോടിമതയിലുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ വീട്ടിലെത്തുമ്പോള്‍ സമയം വൈകുന്നേരം ഏഴുമണി. പാതിരാത്രിയോളം നീളുന്ന തന്റെ തിരക്കുകള്‍ക്ക്‌ താല്‍ക്കാലിക വിരാമംകൊടുത്ത്‌ നല്ലൊരു ഗൃഹനാഥന്റെ ആതിഥ്യ മര്യാദ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു. അഭിമുഖത്തിനിടയില്‍ വിവാദ ചോദ്യങ്ങള്‍ക്ക്‌ രാഷ്‌ട്രീയജീവിതം സമ്മാനിച്ച 'ക്ഷമ' യോടെയുള്ള മറുപടികള്‍. തിരുവഞ്ചൂരുമായുള്ള കൂടിക്കാഴ്‌ചയില്‍ നിന്ന്‌-

?സോളാര്‍പോലെ ശക്‌തമായ വിവാദങ്ങള്‍ ഉണ്ടായപ്പോഴും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ 'കൂളായിരുന്നു'. അതൊന്നും ബാധിച്ചിട്ടില്ലേ.

സ്വന്തം പ്രതിഛായയ്‌ക്കു കളങ്കം വരുത്തുന്നതായിരുന്നു സോളാര്‍ വിഷയം. ശാലുമേനോന്റെ വീട്ടില്‍ പോയതും ചടങ്ങില്‍ പങ്കെടുത്തതും വിവാദമായിരുന്നു. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ല. എന്നെ ആരെങ്കിലുമൊക്കെ ചടങ്ങിനു വിളിച്ചാല്‍ കഴിവതും ചെല്ലാന്‍ ശ്രമിക്കാറുണ്ട്‌. ഇപ്പോഴും പോകാറുണ്ട്‌. അങ്ങനെയാണ്‌ പബ്ലിക്ക്‌ കോണ്‍ടാക്‌സ് നിലനില്‍ക്കുന്നത്‌. ആരോടും മിണ്ടാത്ത, ഇതുപോലെയുള്ള ചടങ്ങുകള്‍ക്കു പോകാത്ത ഏതെങ്കിലും രാഷ്‌ട്രീയപ്രവര്‍ത്തകനുണ്ടോ? ഒരു വീട്ടില്‍ ചെന്നാല്‍ അവര്‍ തരുന്ന ചായയോ വെള്ളമോ കുടിക്കാത്ത ഏതെങ്കിലും വ്യക്‌തിയോ, കാലഘട്ടമോ ഉണ്ടാവില്ല. ദുര്‍ഗുണ പരബ്രഹ്‌മത്തിന്‌ മാത്രമല്ലേ അങ്ങനെ ഇരിക്കാന്‍ കഴിയൂ? മനസ്സു ശുദ്ധമാണെങ്കില്‍ അതൊന്നും ഒരു പ്രശ്‌നമായി തോന്നില്ല. അതിനകത്ത്‌ യാതൊരു കഴമ്പുമില്ല.

? വഴിനീളെ നിരന്ന ഫ്‌ളെക്‌സ്ബോര്‍ഡുകള്‍ കണ്ടപ്പോള്‍ ഭാര്യയും മക്കളും എങ്ങനെ പ്രതികരിച്ചു.

അവര്‍ക്ക്‌ ഒരു പ്രശ്‌നവുമില്ല. വഴിനീളെ വച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ കാണുന്നതെന്താ? ഞാന്‍ കരിക്കു കുടിക്കുന്നത്‌. ഇവിടെ ജീവിച്ചിരിക്കുന്ന മൂന്നരക്കോടി ജനങ്ങളില്‍ കരിക്കു കുടിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എല്ലാവരും ചെയ്യുന്ന കാര്യമല്ലേ ഞാന്‍ ചെയ്‌തുള്ളൂ. അതൊക്കെ സംഭവിച്ചത്‌ പബ്ലിക്കിന്റെ മുന്‍പിലാണ്‌. ശാലുമേനോന്റെ വീട്ടില്‍ കൂട്ടത്തോടെയാണ്‌ ചെന്നത്‌. തിരികെ പോന്നതും കൂട്ടത്തോടെ. പിന്നെന്താ പ്രശ്‌നം?

? കുടുംബത്തെക്കുറിച്ച്‌...

ഭാര്യ ലളിതാംബിക. പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ കാഷ്യറായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്‌തു. എനിക്ക്‌ മൂന്നു മക്കളാണ്‌. മൂത്തമകന്‍ എയറോസ്‌പേസ്‌ എഞ്ചിനീയറായ ഡോ. അനുപം രാധാകൃഷ്‌ണന്‍. അവന്റെ ഭാര്യ ബിന്ദു കെമിക്കല്‍ എഞ്ചിനീയര്‍ ആണ്‌. അവര്‍ക്ക്‌ രണ്ട്‌ കുട്ടികളുണ്ട്‌. രണ്ടാമത്തെ മകള്‍ ആതിരയും അവളുടെ ഭര്‍ത്താവ്‌ സന്ദീപും അമേരിക്കയിലെ ഇന്‍ഫോസിസ്‌ കമ്പനിയില്‍ ജോലിചെയ്യുന്നു. ഇളയമകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണന്‍ അവന്റേതായ പ്ര?ജക്‌ടും കാര്യങ്ങളുമൊക്കെയായി മുന്‍പോട്ടു പോകുന്നു. അവന്റെ ഭാര്യ ഗോപിക. വിവാഹം അടുത്തിടെയാണ്‌ കഴിഞ്ഞത്‌.

? വിവാഹത്തില്‍ പിണറായിവിജയനടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ പങ്കെടുത്തല്ലോ? വളരെ അടുത്ത ബന്ധമാണോ.

അദ്ദേഹവുമായി മാത്രമല്ല കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും എനിക്ക്‌ നല്ല ബന്ധമാണ്‌. സി. ദിവാകരന്‍ എന്റെ മൂത്തമകന്റെ കല്ല്യാണത്തിനെത്തിയിരുന്നു. അടുത്തിടെ നടന്ന ഇളയമകന്റെ കല്ല്യാണത്തിന്‌ പന്ന്യന്‍രവീന്ദ്രനടക്കം എല്ലാ പാര്‍ട്ടിയിലും പെട്ട നേതാക്കള്‍ വന്നിരുന്നു. അതൊന്നും പാര്‍ട്ടിയടിസ്‌ഥാനത്തിലല്ല. എല്ലാവരും കൂടി ചേര്‍ന്നൊരു സോഷ്യല്‍ ഫംഗ്‌ഷന്‍ അങ്ങനെയേയുള്ളൂ.

? പ്രതിപക്ഷവുമായി വളരെ അടുത്തബന്ധമുണ്ടാകുമ്പോഴും, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയതായി തോന്നുന്നുണ്ടോ.

ഒരിക്കലുമില്ല. കോണ്‍ഗ്രസിനുള്ളില്‍ രണ്ട്‌ പ്രസ്‌താവന ഇറക്കാന്‍ പറ്റും. അതിനപ്പുറത്ത്‌ ആര്‍ക്കും ആരെയും ഒറ്റപ്പെടുത്താനൊന്നും കഴിയില്ല. കോണ്‍ഗ്രസ്‌ എന്നു പറയുന്നത്‌ വലിയ ജനാധിപത്യപാര്‍ട്ടിയാണ്‌. അതിനുള്ളില്‍ ആരും ആരെയും ഒറ്റപ്പെടുത്തുക എന്നുള്ള അവസ്‌ഥയൊന്നും ഒരിക്കലും ഉണ്ടാവില്ല.

? ഒരഭിമുഖത്തില്‍ പി.സി. ജോര്‍ജ്‌ പറഞ്ഞു. തൊടുപുഴയില്‍ തനിക്കെതിരെ നടന്ന ആസൂത്രിത അക്രമത്തിനു പിന്നില്‍ ആഭ്യന്തരമന്ത്രിയാണെന്ന്‌...

അതൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ? ഞാനദ്ദേഹത്തെക്കുറിച്ച്‌ ഒരിക്കലും അഭിപ്രായം പറയാറില്ല. ഞങ്ങള്‍ തമ്മില്‍ വ്യക്‌തിപരമായ വിരോധമോ, കുടുംബപരമായ ശത്രുതയോ ഇല്ല. അല്ലെങ്കില്‍ വീതം വയ്‌പിനെക്കുറിച്ചോ, ഭാഗപത്രം തയ്യാറാക്കുന്നതിനെക്കുറിച്ചോ ഉള്ള അഭിപ്രായവ്യത്യാസങ്ങളുമില്ല. ഞാന്‍ കോണ്‍ഗ്രസിലും, അദ്ദേഹം കേരള കോണ്‍ഗ്രസിലും നില്‍ക്കുന്നു. അങ്ങനെതന്നെ മുന്‍പോട്ടു പോകട്ടെ.

? വ്യക്‌തിപരമായ വിദ്വേഷം ഇല്ലെന്നാണോ.

എനിക്ക്‌ വ്യക്‌തിപരമായ വിദ്വേഷം ഒരാളോടും ഇല്ല. അദ്ദേഹം എന്നോടുള്ള വ്യക്‌തിപരമായ എതിര്‍പ്പുകൊണ്ട്‌ പറയുന്നതാണെന്ന വിശ്വാസവും എനിക്കില്ല. അങ്ങനെയൊരു വിശ്വാസം എന്റെയുള്ളില്‍ ഉണ്ടായാലല്ലേ എനിക്കു വ്യക്‌തിപരമായ വിദ്വേഷം തോന്നേണ്ട കാര്യമുള്ളൂ. എനിക്ക്‌ എല്ലാവരോടും സ്‌നേഹത്തില്‍ പോകുവാനുള്ള മനസാണുള്ളത്‌.

? ഡേറ്റ സെന്റര്‍ അഴിമതിക്കേസില്‍ ടി.ജി. നന്ദകുമാറുമായി ബന്ധമുണ്ടെന്നും, ഫോണില്‍ സംസാരിക്കുന്നതു കണ്ടുവെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞിരുന്നു.

ഞാനുമായി പലരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌. നന്ദകുമാറും എന്നോട്‌ സംസാരിച്ചിട്ടുണ്ട്‌. സംസാരിച്ച വിഷയം എന്താണെന്ന്‌ പറഞ്ഞാല്‍ പ്രശ്‌നം തീരും. പറയേണ്ട കാര്യങ്ങള്‍ വളരെ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്‌. കോടതിയില്‍ ചെന്നപ്പോള്‍ കോടതി എന്തു തീരുമാനിച്ചുവെന്നൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്‌. ഈ കേസില്‍ മാത്രമല്ല എന്നെ ഒരു കേസിലും ആര്‍ക്കും അത്ര പെട്ടെന്ന്‌ കുടുക്കാനാവില്ല. അബദ്ധങ്ങള്‍ പറ്റില്ല എന്നൊന്നും
 
{[['']]}

മമ്മൂട്ടി നായകനാകുന്ന ബാല്യകാല സഖി

Kerala tv show and news

മമ്മൂട്ടി നായകനാകുന്ന ബാല്യകാല സഖിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. (വീഡിയോ).


Date: 11 Jan 201






4
 
മമ്മൂട്ടി നായകനായെത്തുന്ന ബാല്യകാല സഖിയുടെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികത്തുമ്പില്‍ പിറന്ന ബാല്യകാല സഖിയെന്ന നോവലിന്റെ സിനിമ ആവിഷ്ക്കാരമാണ് ഇത്. ഇഷാ തല്‍വാറാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. പ്രമോദ് പയ്യന്നുരാണ് സിനിമ സംവിധാനം ചെയ്യുന്നത്. എം.ബി മുഹ്സിനും സജീബ് ഹാഷിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ മമ്മൂ‍ട്ടി കോം എന്ന യൂട്യൂബ് അക്കൌണ്ടിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടീസര്‍ കാണുക.
{[['']]}

I AM SEARCHING FOR MY MISSING BODY PART നഷ്ടപ്പെട്ടുപോയ ‘സ്വന്തം ശരീരഭാഗം‘. (ഫോട്ടോ)

 
പാരീസ്: നഷ്ടപ്പെട്ട സ്വന്തം ശരീരഭാഗം തിരയുന്നവരോ?. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. യൂറോപ്പിന്റെ സാംസ്ക്കാരിക തലസ്ഥാനമായ മസാലിയ പ്രവിശ്യയില്‍ ചെന്നാല്‍ ഇത്തരത്തിലുള്ള കുറച്ചു പ്രതിമകള്‍ കാണാം. ഒറ്റയടിക്ക് നോക്കിയാല്‍ ഇവര്‍ നഷ്ടപ്പെട്ടുപോയ സ്വന്തം ശരീരഭാഗങ്ങള്‍ തിരയുകയാണന്നെ തോന്നു. ഫ്രാന്‍സിലാണ് മസാലിയ പ്രവിശ്യ. ഇവിടെ തങ്ങളുടെ പ്രൌഡി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി 2013-ല്‍ ഫ്രഞ്ച് ആര്‍ട്ടിസ്റ്റായ ബ്രൂണോ കാറ്റലാനോയുടെ സഹായത്താല്‍ നിര്‍മ്മിച്ചതാണ് ഈ വിചിത്രമായ പ്രതിമകള്‍.

 തങ്ങളുടെ നഷ്ടപ്പെട്ടുപോയ സ്വന്തം ശരീരഭാഗങ്ങള്‍ തിരയുന്ന രീതിയില്‍ ബ്രോണ്‍സുകൊണ്ട് ഈ പ്രതിമകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അത്തരത്തിലുള്ള ചില പ്രതിമകളുടെ ഫോട്ടോകളാണ് ഈ ന്യൂസിനോടൊപ്പം കൊടുത്തിരിക്കുന്നത്. 

{[['']]}

Ujala Asianet Film Awards 2014 Exclusive Moments

Kerala tv show and

{[['']]}

Veruthe alla Bharya 10 1 2014,10 January 2014

Thumbnail

Kerala tv show and news

{[['']]}

Ival Yamuna 10 1 2014, 10 January 2014

Kerala tv show and news
Thumbnail

{[['']]}

Bagyadevatha 10 1 2014,10 January 2014

ThumbnailKerala tv show and news

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger