Movie :
Recent Movies

kerala home tv show and news

Pattu Saree 13 1 2014,13 January 2014

Thumbnail

Kerala tv show and newshttps://www.youtube.com/watch?feature=player_detailpage&v=ehrAFx83cgs

{[['']]}

Rimy tomy show Sajitha Betti & Archana with Rimi Tomy 12 1 2014

ThumbnailKerala tv show and news


{[['']]}

JB Junction Sheela 12 01 2014 Full Episode

ThumbnailKerala tv show and news

{[['']]}

അവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കി.

 
വത്തിക്കാന്‍ സിറ്റി: അവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കി. കഴിഞ്ഞ ദിവസം സിസ്റ്റെയ് ന്‍ ചാപ്പലില്‍ 32 കുട്ടികളെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കിയത്. ഇതില്‍ ഒരു കുട്ടി അവിവാഹിതരായ ദമ്പതികളുടേതായിരുന്നു എന്നതാണ് പ്രത്യേകത. ക്രൈസ്തവ മതത്തിന്റെ വ്യാപനത്തിന് അവിവാഹിതരായ ദമ്പതികളുടെ കുട്ടികളെ മാമോദീസ മുക്കണമെന്ന് വൈദീകരോട് നേരത്തെ മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ ചെയ്യാത്തവര്‍ ഇരട്ടത്താപ്പുകാരാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. തന്റെ വാക്കും പ്രവൃത്തിയും ഒന്നാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.
           സ്നാപക യോഹന്നാന്‍ യേശു ക്രിസ്തുവിനെ മാമോദീസ മുക്കിയ ദിവസത്തിന്റെ ഓര്‍മ പുതുക്കല്‍ ദിനത്തിലായിരുന്നു ചടങ്ങ്. അങ്ങനെ സഭയ്ക്കുള്ള പല വിപ്ലവങ്ങള്‍ക്കും നാന്ദി കുറിക്കുകയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ. 
{[['']]}

മരിച്ചെന്ന് പ്രഖ്യാപിച്ച മനുഷ്യന്‍ 15 മണിക്കൂറിനു ശേഷം മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്നു

Kerala tv show and news
നെയ് റോബി: മരിച്ചെന്ന് പ്രഖ്യാപിച്ച മനുഷ്യന്‍ 15 മണിക്കൂറിനു ശേഷം മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്നു. നെയ് റോബിയില്‍ നിന്ന് മുപ്പത് മൈലോളം അകലെയുള്ള ലിമുറുവിലാണ് സംഭവം നടന്നത്. ഇവിടെ പോള്‍ മുട്ടോറ എന്ന ഇരുപത്തിനാലുകാരന്‍ പിതാവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയുമായിരുന്നു. ലിമുറുവില്‍ നിന്ന് 55 മൈല്‍ അകലെയുള്ള ജില്ല ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അധികം വൈകാതെ ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ 15 മണിക്കൂറിനുശേഷം മോര്‍ച്ചറിക്ക് സമീപത്തുകൂടി പോകുകയായിരുന്ന രണ്ട് ആശുപത്രി ജീവനക്കാരാണ് അതില്‍ നിന്ന് തട്ടലും മുട്ടലും നിലവിളിയും കേട്ടത്. ഇതേത്തുടര്‍ന്ന് മോര്‍ച്ചറിയില്‍ ചെന്ന് നോക്കിയപ്പോള്‍ ജീവനക്കാര്‍ ഞടുങ്ങിപ്പോവുകയാണ് ഉണ്ടായത്. പതിനഞ്ച് മണിക്കൂറിനു മുന്‍പ് മരിച്ചതായി പ്രഖ്യാപിച്ച യുവാവ് മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്ന് കരയുന്നതാണ് അവര്‍ കണ്ടത്. പിന്നീട് ജീവനക്കാര്‍ പോള്‍ മുട്ടോറയെ മോര്‍ച്ചറിയില്‍ നിന്ന് മാറ്റി ആശുപത്രിയിലെ പഴയ വാര്‍ഡിലെത്തിക്കുകയായിരുന്നു.
 

                   യുവാവ് ഇപ്പോള്‍ അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം. വിഷം കഴിച്ചതിന് ചികിത്സിക്കുമ്പോള്‍ നല്‍കുന്ന അട്രോപ്പൈനുകള്‍ ചിലരിലെ ഹൃദയമിടിപ്പ് വളരെ പതുക്കെയാക്കാറൂണ്ടെന്നും ഇതായിരിക്കും മുട്ടോറയ്ക്ക് സംഭവിച്ചതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ.ജോസഫ് എംബുറു ഇതു സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. എന്തായാലും ഈ ഇരുപത്തിനാലുകാരനായ യുവാവ് മരിച്ചതായി പ്രഖ്യാപിക്കാനും മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് എത്തിക്കാനും ഇടയാക്കിയ സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.  

{[['']]}

പുരുഷന്‌ കീഴടങ്ങി കഴിയേണ്ടവളല്ല സ്‌ത്രീ

Priya Anand













Kerala tv show and news
തെുങ്കു നാട്ടില്‍നിന്നും തമിഴ്‌ സിനിമയിലെത്തി ശ്രദ്ധാകേന്ദ്രമായി മാറിയ നടിയാണ്‌ പ്രിയാ ആനന്ദ്‌. അതിനെപ്പറ്റി നടി പറയുന്നു- അതെന്റെ ഭാഗ്യമായി കരുതുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പാതി തമിഴ്‌ പെണ്ണാണ്‌. അമ്മ മയിലാടും തുറൈ സ്വദേശി. അപ്പയ്‌ക്ക് ആന്ധ്രയും മഹാരാഷ്‌ട്രയും നാട്‌. അതുകൊണ്ട്‌ ഹിന്ദിയും തമിഴും തെലുങ്കുമൊക്കെ പരിചയമുള്ള ഭാഷയായി. തമിഴ്‌ സിനിമ പോലെതന്നെ ഭാഷയും എനിക്കിഷ്‌ടമാണ്‌.

? വണക്കം ചെന്നൈ എന്ന പടത്തിലെ അഞ്‌ജലിയെ ഗംഭീരമാക്കി എന്നാണല്ലോ ആസ്വാദകരുടെ അഭിപ്രായം.

ഠ അക്കാര്യത്തില്‍ 90 ശതമാനം ക്രെഡിറ്റും ഞാന്‍ സംവിധായകനു നല്‍കുന്നു. എനിക്ക്‌ ആ റോള്‍ തന്നതിന്‌ അവരോടൊക്കെ നന്ദിയുണ്ട്‌. അത്‌ എനിക്കു മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന അഹങ്കാരമൊന്നുമില്ല. എന്നേക്കാള്‍ മികച്ച അഭിനേത്രികള്‍ ഇവിടെയുണ്ട്‌.

? വണക്കം ചെന്നൈ, ഇംഗ്ലീഷ്‌, വിംഗ്ലീഷ്‌, വൈ രാജ വൈ എന്നിങ്ങനെ സ്‌ത്രീസംവിധായകരുടെ സിനിമകളിലാണല്ലോ കൂടുതലും അഭിനയിക്കുന്നത്‌.

ഠ അതിന്‌ പ്രത്യേക കാരണങ്ങളൊന്നുമില്ല. കഥയ്‌ക്കാണ്‌ ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത്‌. പിന്നെ സ്‌ത്രീ സംവിധായകരാകുമ്പോള്‍ സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ പ്രാമുഖ്യവും അവരെ മാന്യമായി ചിത്രീകരിക്കാനുള്ള താല്‌പര്യവും കൂടും.

? സ്‌ത്രീകളെ ബഹുമാനിക്കുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതിനെപ്പറ്റി എന്തു പറയുന്നു.

ഠ അക്കാര്യത്തില്‍ മുമ്പും നമ്മുടെ നാട്‌ മോശമായിരുന്നില്ല. ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തത്തിനു പിന്നാലെയാണ്‌ മാധ്യമങ്ങള്‍ ആ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്‌. എത്ര ഭര്‍ത്താക്കന്മാര്‍ സ്വന്തം ഭാര്യക്ക്‌ തനിക്കൊപ്പം തുല്യത കൊടുക്കുന്നുണ്ട്‌? പുരുഷന്മാര്‍ക്ക്‌ കീഴടങ്ങിക്കഴിയേണ്ടവളാണ്‌ സ്‌ത്രീ എന്ന അധമവിചാരം ചെറിയ പ്രായത്തില്‍തന്നെ പെണ്‍കുട്ടികള്‍ക്കു നല്‍കുന്ന ഒരു സാമുഹിക, കുടുംബാന്തരീക്ഷമാണ്‌ നിലവിലുള്ളത്‌. അതിനൊരു മാറ്റം വരാതെ ഈ പിന്നോക്കാവസ്‌ഥ പരിഹരിക്കപ്പെടില്ല.

? ആണ്‍, പെണ്‍ സംവിധായകര്‍ തമ്മില്‍ എന്തു വ്യത്യാസമാണ്‌ പ്രിയ കാണുന്നത്‌.

ഠ ഇരുകൂട്ടരും ചെയ്യുന്ന ജോലി ഒന്നുതന്നെ. എന്നാല്‍ തിരക്കഥയിലും അത്‌ ദൃശ്യവല്‍ക്കരിക്കുന്ന രീതിയിലും വ്യതാസമുണ്ടാവും. സ്‌ത്രീപക്ഷ കാഴ്‌ചപ്പാടായിരിക്കും വനിതാ സംവിധായകര്‍ക്കുണ്ടാവുക. അതില്‍തന്നെ വേറിട്ട വീക്ഷണങ്ങള്‍ വരും.

? ഇംഗ്ലീഷ്‌, വിംഗ്ലീഷ്‌ എന്ന ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം അഭിനയിച്ചതിനെപ്പറ്റി.

ഠ അവരെന്റെ റോള്‍ മോഡലാണ്‌. കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക്‌ ശ്രീദേവിയെ ഇഷ്‌ടമായിരുന്നു. അവരുടെ വസ്‌ത്രധാരണം, പെരുമാറ്റം, അഭിനയം, നടപ്പ്‌ ഒക്കെ ഞാന്‍ സൂക്ഷ്‌മമായി ശ്രദ്ധിക്കുമായിരുന്നു. ആ ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചത്‌ പ്രതിഫലം നോക്കിയല്ല.

? ആ ചിത്രത്തിനു ശേഷം ബോളിവുഡില്‍ ചെയ്‌തത്‌.

ഠ തമിഴ്‌ സിനിമയായ നാടോടികളുടെ റീമേക്കില്‍ പ്രിയദര്‍ശന്‍ സാറിന്റെ സംവിധാനത്തില്‍ അഭിനയിച്ചു. പിന്നെ ബക്‌റെ എന്ന പടം ചെയ്‌തു. തുടര്‍ന്ന്‌ തമിഴില്‍ പടങ്ങള്‍ ലഭിച്ചതിനാല്‍ ഹിന്ദിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.
 
{[['']]}

അറിയാത്ത ഗര്‍ഭത്തില്‍ നിന്ന് യുവതിക്ക് സുഖ പ്രസവം; വിശ്വസിക്കാനാവാതെ യുവതി.

Kerala tv show and news

 


ലണ്ടന്‍: അറിയാത്ത ഗര്‍ഭത്തില്‍ നിന്ന് യുവതിക്ക് സുഖ പ്രസവം. നോര്‍വിച്ചിയിലാണ് ഇത്തരമൊരു രസകരമായ സംഭവം നടന്നത്. കലശലായ വയറുവേദനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെരേസ ഹൌവാഡ് എന്ന 43 കാരിയാണ് കഴിഞ്ഞ ശനിയാഴ്ച ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് അവര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച തെരസേയ്ക്ക് കലശലായ വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവായ ഗ്ലെന്‍ ടോഹന്‍ ജോലി സ്ഥലത്തുനിന്നും വീട്ടില്‍ എത്തി ഇവരെ നോര്‍ഫോക്ക് ആന്‍ഡ് നോര്‍വിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നിട്ടും വയറു വേദന ശമിക്കാതെ വന്നപ്പോള്‍ പ്രസവ വേദനയായിരിക്കുമെന്ന് എമര്‍ജന്‍സിയിലെ റിസപ്ഷനിസ്റ്റ് സംശയം പ്രകടിപ്പിച്ചപ്പോള്‍ അല്ലായെന്നാണ് ഭാര്യയും ഭര്‍ത്താവും ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഗര്‍ഭം സ്ഥിരീകരിക്കുകയായിരുന്നു. 2 മണിക്കൂറിനുള്ളില്‍ തെരേസ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
                   ഈ വിവരം അറിഞ്ഞിട്ടും ആദ്യം ഗ്ലെന്‍ ടോഹന് കുറച്ചു നേരത്തേയ്ക്ക് ഈ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞിനെ ഗ്ലെന്നിന്റെ കൈയ്യിലേയ്ക്ക് നഴ്സുമാര്‍ വച്ചു കൊടുത്തപ്പോഴാണ് പതുക്കെ പതുക്കെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടത്. അങ്ങനെ ദമ്പതികള്‍ അറിയാതെ മൂന്നാമത്തെ കണ്മണിക്ക് ജന്മം നല്‍കുകയായിരുന്നു. ഏതന്‍ എന്നാണ് അവര്‍ കുട്ടിക്ക് പേര്‍ നല്‍കിയിരിക്കുന്നത്. പാര്‍സല്‍ഫോഴ്സിലെ ജോലിക്കാരനാണ് ഗ്ലെന്‍ ടോഹന്‍. ആദ്യ രണ്ട് ഗര്‍ഭങ്ങളിലും കാണിച്ച ലക്ഷണങ്ങളൊന്നും മൂന്നാമത്തെ കുഞ്ഞ് ഉദരത്തില്‍ വളരുന്നതിനിടെ പ്രകടമായിരുന്നില്ലെന്നും ദഹനക്കേടുകൊണ്ടുള്ള വയറു വേദനയാണെന്നാണ് താന്‍ കരുതിയതെന്നും തെരേസ പറഞ്ഞു. ഇടയ്ക്കിടെ വയറുവേദന വരാറുണ്ടെങ്കിലും പ്രസവവേദനയാണെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും തെരേസ വ്യക്തമാക്കി. 
{[['']]}

Kutty Pattalam | Dt 11-12-14

Kerala tv show and news
 
{[['']]}

JB Junction, Sheela, 11 01 2014, Full Episode

Thumbnail

Kerala tv show and news

{[['']]}

RIMY TOMY SHOW Rhythm Govidhankutty & Arun 12 01 2014


Kerala tv show and news

{[['']]}

Super Kids 12 01 2014 Full Episode

Kerala tv show and news

{[['']]}

അപരന്മാരുടെ അപാരതകൾ Part 02 Episode 888 12-01-14

Kerala tv show and news

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger