Movie :
Recent Movies

kerala home tv show and news

പെണ്‍മക്കളുടെ ഭാവിജീവിതത്തിലെ താളപ്പിഴകള്‍ ഒഴിവാക്കാന്‍ അവരുടെ വിവാഹം ആലോചിക്കുമ്പോള്‍ തന്നെ അച്‌ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

mangalam malayalam online newspaper














Kerala tv show and news


പെണ്‍മക്കളുടെ ഭാവിജീവിതത്തിലെ താളപ്പിഴകള്‍ ഒഴിവാക്കാന്‍ അവരുടെ വിവാഹം ആലോചിക്കുമ്പോള്‍ തന്നെ അച്‌ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
വിവാഹബന്ധങ്ങള്‍ തകരുന്നത്‌ ന മ്മുടെ സമൂഹത്തില്‍ സാധാരണ സംഭവമായിരിക്കുന്നു. ഒന്നിനും ഒരു കുറവും വരുത്താതെ വളര്‍ത്തിയ മക്ക ള്‍ പെട്ടെന്നൊരു ദിവസം വിവാഹമോചന ത്തിന്റെ വക്കത്തെത്തി എന്ന അറിവ്‌ ഏതു മാതാപിതാക്കളേയും തളര്‍ത്തിക്കളയും. വിദ്യാഭ്യാസപരമായും സാമ്പത്തികമായു മൊക്കെ വളര്‍ന്നു എന്ന്‌ അഭിമാനിക്കുന്ന സമൂഹത്തില്‍ മാലപ്പടക്കം പോലെ ബന്ധ ങ്ങള്‍ തകരുന്നതിന്‌ കാരണമന്വേഷിച്ചാല്‍ കാലത്തിന്റെ മാറ്റം എന്നതല്ലാതെ വ്യക്‌ത മായ ഉത്തരമില്ല. എന്നാല്‍ വിവാഹത്തിനു മുന്‍പ്‌ മാതാപിതാക്കള്‍ അല്‍പ്പം ശ്രദ്ധ കൊടുത്താല്‍ ഒരു പക്ഷേ മകള്‍ക്കു സംഭ വിച്ചേക്കാവുന്ന ദാമ്പത്യദുരന്തത്തെ ഒഴി വാക്കാനായേക്കുമെന്ന്‌ മനശാസ്‌ത്ര ജ്‌ഞരും അഭിഭാഷകരും പറയുന്നു.
തകരുന്ന ബന്ധങ്ങളില്‍ എഴുപതുശത മാനവും വ്യത്യസ്‌ത സാഹചര്യങ്ങളില്‍ വളര്‍ന്ന്‌ ഒരുമിച്ചു ജീവിക്കേണ്ടി വരുന്നവ രാണ്‌. മക്കള്‍ നല്ലരീതിയില്‍ ജീവിക്കണ മെന്ന്‌ മോഹിക്കുന്ന മാതാപിതാക്കള്‍ ത ങ്ങളേക്കാള്‍ ഉയര്‍ന്ന സാഹചര്യങ്ങള്‍ അവര്‍ക്കു കിട്ടുന്നതിന്‌ ആഗ്രഹിക്കും. അതിന്റെ ഫലമായി മകള്‍ തീര്‍ത്തും വ്യ ത്യസ്‌തമായ മറ്റൊരു സാഹചര്യത്തില്‍ എത്തിച്ചേരുകയും അതിനോട്‌ ഇണങ്ങി പ്പോകാന്‍ ബുദ്ധിമുട്ടുകയും ചെയ്യും. അ ങ്ങനെയുള്ളവരാണ്‌ ദാമ്പത്യത്തകര്‍ച്ച നേ രിടുന്നവരില്‍ അറുപതുശതമാനവും. മക്ക ളുടെ വിവാഹത്തിനെ കുറിച്ച്‌ ചിന്തിക്കു മ്പോള്‍ മാതാപിതാക്കള്‍ അല്‍പ്പം വിവേക ബുദ്ധി കാണിച്ചാല്‍ ഇത്തരം ദുരന്തങ്ങളെ ഒരു പരിധിവരെ തടയാന്‍ കഴിയും.

മാനസികമായ ചുറ്റുപാട്‌

മധ്യതിരുവിതാംകൂറാണ്‌ നഴ്‌സിങ്‌ പ്ര?ഫ ഷനായി സ്വീകരിച്ച പെണ്‍കുട്ടികള്‍ ഏറ്റവു മധികമുളള സ്‌ഥലം. അവരില്‍ വലിയൊരു ശതമാനവും വിദേശത്ത്‌ ജോലി നോക്കുന്ന വരാണ്‌. അതുകൊണ്ടു തന്നെ അവര്‍ക്ക്‌ ക ല്യാണം ആലോചിക്കുമ്പോള്‍ മാതാപിതാ ക്കള്‍ സാമ്പത്തികം അത്ര പരിഗണിച്ചു കാ ണാറില്ല. കാരണം വിവാഹശേഷം പയ്യനേ യും അങ്ങോട്ടു കൊണ്ടു പോകാം എന്നാണ്‌ ചിന്ത. അപ്പോള്‍ പിന്നെ വേണ്ട യോഗ്യത മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരു പയ്യന്‍. അത്രയുമായാല്‍ എല്ലാമായി. പയ്യന്റെ വിദ്യാ ഭ്യാസംപോലും പരിഗണിക്കാറില്ല. പത്താം ക്ലാസ്സു ജയിക്കാത്ത ഒരാളാ വും ബിഎസ്‌ സി നഴ്‌സിങ്‌ പാസ്സായ പെണ്‍കുട്ടിക്ക്‌ ഭര്‍ ത്താവായി കിട്ടുക. ഇല ക്‌ട്രീഷ്യന്‍ കോഴ്‌സോ പ്ലം ബിങ്ങോ മറ്റോ പാസ്സായിട്ടു ണ്ടെങ്കില്‍ സന്തോഷം.
മകളെ ഒരു 'നല്ല' പയ്യ നെ കൊണ്ടു കെട്ടിച്ചാല്‍ മതി എന്നു തിടുക്കം കാ ണിക്കുന്ന പല മാതാപി താക്കളും അവള്‍ക്ക്‌ ആ ലോചിക്കുന്ന പയ്യന്റെ മാ നസികനിലവാരത്തെ ക്കുറിച്ച്‌ ചിന്തിക്കാറില്ല. വളരെ വ്യത്യസ്‌തമായ വ്യക്‌തിത്വമുള്ളവരെ ചേര്‍ത്തു വച്ചാല്‍ ബന്ധ ങ്ങളില്‍ വിള്ളലുകള്‍ ഉ ണ്ടാവാനുള്ള സാധ്യത കൂടുതലാണ്‌. ഏതു കുടും ബത്തിലും എന്നതു പോ ലെ ഭര്‍ത്താവായിരിക്കും അവരുടെയിടയിലും കാര്യ ങ്ങള്‍ തീരുമാനിക്കുക. അ തയാളുടെ നിലവാരത്തിന്‌ അനുസരിച്ചാവും. എന്നാ ല്‍ അയാളേക്കാള്‍ ഉയര്‍ ന്ന വ്യക്‌തിത്വമുള്ള പെണ്‍ കുട്ടിക്ക്‌ ഒരു പക്ഷേ എല്ലാ തീരുമാനങ്ങളും അംഗീക രിക്കാനായെന്നുവരില്ല. നമ്മുടെ കുടുംബ രീതിയനുസരിച്ച്‌ ഭാര്യയുടെ തീരുമാനം ശരിയാണെങ്കില്‍ പോലും പുരുഷന്‍ അംഗീകരിക്കണമെന്നുമില്ല. അതു പൊതു വേ വ്യക്‌തിത്വമുളള സ്‌ത്രീകളെ വ്രണപ്പെ ടുത്തും. നിരന്തര മായി തന്റെ ഇഷ്‌ടങ്ങളും തീരുമാനങ്ങളും പരിഗണിക്കപ്പെടാതെ വരുമ്പോള്‍ പെണ്‍കുട്ടിയില്‍ നിന്നു തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടായിത്തുടങ്ങാം. ഇത്തരം അസ്വാരസ്യങ്ങള്‍ വിവാഹമോച നത്തിലേക്കു വരെ നീങ്ങിയെന്നിരിക്കാം.
ആലോചിച്ചു നടത്തുന്ന വിവാഹങ്ങ ളുടെ കാര്യത്തിലെങ്കിലും ഇങ്ങനെ ഒര ന്തരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാം. പുരു ഷന്റെ മാനസികനിലവാരത്തിന്റെ അടി സ്‌ഥാനഘടകം വിദ്യാഭ്യാസം അല്ലെങ്കിലും അത്‌ ഒരു പരിധിവരെ നിര്‍ണ്ണായകമാണ്‌. പെണ്ണും ആണും തമ്മില്‍ വിദ്യാഭ്യാസ കാര്യത്തില്‍ വലിയ അന്തരമുണ്ടെങ്കില്‍ അങ്ങനെയൊരു ബന്ധം ഒഴിവാക്കുകയാ ണ്‌ നല്ലത്‌.

സാമ്പത്തികമായ കയറ്റിയിറക്കങ്ങള്‍

മകളുടെ വിവാഹത്തെക്കുറിച്ചു ചിന്തിക്കു മ്പോള്‍ എല്ലാ അച്‌ഛനമ്മമാരും അവള്‍ ത ങ്ങളേക്കാര്‍ ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്ക ണമെന്ന്‌ മോഹിക്കുക സ്വാഭാവികമാണ്‌. അതിനായി എത്രലക്ഷം വേണമെങ്കിലും സ്‌ത്രീധനം സ്വരുക്കൂട്ടാനും അവര്‍ ഒരുങ്ങും. എന്നാല്‍ ഇടത്തരം സാഹചര്യത്തില്‍ വള ര്‍ന്ന പെണ്‍കുട്ടി സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്കേണ്ടി വരുമ്പോഴും സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാടില്‍ വള ര്‍ന്ന കുട്ടി താഴ്‌ന്ന ചുറ്റുപാടില്‍ ജീവിക്കേ ണ്ടി വരുമ്പോഴും ഒത്തിരി പ്രശ്‌നങ്ങള്‍ നേരി ടാനുള്ള സാധ്യതയുണ്ട്‌. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ കുട്ടി താഴ്‌ന്ന സാ ഹചര്യത്തില്‍ ജീവിക്കേണ്ടി വരുമ്പോഴാണ്‌ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുക. ആവശ്യങ്ങ ളെല്ലാം മുടക്കം കൂടാതെ നടക്കുന്ന ചുറ്റുപാ ടില്‍ നിന്നും അഡ്‌ജസ്‌റ്റ് ചെയ്യേണ്ട ഒരു അവസ്‌ഥയിലേക്കു മാറ്റപ്പെടുമ്പോള്‍ സ മ്മര്‍ദ്ദമുണ്ടാകാം. അഡ്‌ജസ്‌റ്റ് ചെയ്യാന്‍ തയ്യാ റാകാതെ വീട്ടിലെ സമ്പന്നതയില്‍ ചെലവ ഴിച്ചതു പോലെ തന്നെ ഭര്‍തൃവീട്ടിലും തുടര്‍ ന്നാല്‍ അത്‌ അതൃപ്‌തിക്കും പ്രശ്‌നങ്ങ ള്‍ക്കും കാരണമാകാം. അതിനാല്‍ മകളുടെ വിവാഹത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ ഏ കദേശം
 
{[['']]}

ഒരു ക്‌നാനായ കല്യാണം പുരാതന ആചാരങ്ങളില്‍

mangalam malayalam online newspaper














Kerala tv show and news


കാലഗതിയില്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ചരിത്രമാകുമ്പോള്‍ തനതായ ആചാരങ്ങളെ കൈവിടാന്‍ ക്‌നാനായ സമുദായം തയാറല്ല. ചന്തം ചാര്‍ത്തലും ഇച്‌ഛപ്പാടു കൊടുക്കലുമൊക്കെയായി അനുഷ്‌ഠനസമൃദ്ധമാണ്‌ ക്‌നാനായ വിവാഹം.വരന്റെ വീട്ടില്‍ നടക്കുന്ന ചന്തം ചാര്‍ത്തലിനു സമാന്തരമായി വധുവിന്റെ വീട്ടില്‍ മൈലാഞ്ചിയിടീല്‍ച്ചടങ്ങ്‌ നടത്തുന്നു. ഒരു ബൃഹത്‌വൃക്ഷത്തിന്റെ വേരുകള്‍ പോലെയാണ്‌ ഒരു സമുദായത്തിന്റെ ആചാരങ്ങള്‍.
ക്‌നാനായക്കാരുടെ ആചാരാനുഷ്‌ഠനങ്ങള്‍ അടുത്തറിയുമ്പോള്‍ ഒരു ക്‌നാനായ പെണ്‍കുട്ടിയായി ജനിച്ചിരുന്നെങ്കില്‍ എന്ന്‌ ചിലര്‍ക്കെങ്കിലും തോന്നാം. അങ്ങനെ മോഹിക്കുന്നവരെ കുറ്റം പറയാനാകില്ല. അനുഷ്‌ഠാനങ്ങളുടെ ഉത്സവമാണ്‌ ക്‌നാനായ വിവാഹത്തില്‍ കാണുന്നത്‌. ആചാരങ്ങളിലും രീതികളും വ്യത്യസ്‌തതപുലര്‍ത്തി തനതായ ഒരു പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ക്‌നാനായക്കാരുടെ കല്യാണ വിശേഷങ്ങളിലൂടെ....

വിവാഹം ഉറപ്പിക്കല്‍

പെണ്‍കുട്ടിയുടെ ഭവനത്തില്‍വച്ചാണ്‌ വിവാഹം ഉറപ്പിക്കുന്നത്‌. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പുരുഷന്റെ ഭവനത്തില്‍വച്ചും വിവാഹം ഉറപ്പിക്കാറുണ്ട്‌.

ഒത്തുകല്യാണം

സ്‌ത്രീവീട്ടുകാരുടെ നേതൃത്വത്തില്‍ നടത്തുന്ന ചടങ്ങാണ്‌ ഒത്തുകല്യാണം. ഇതിനായി പള്ളിയിലേക്ക്‌ പുറപ്പെടും മുന്‍പ്‌ പുരുഷന്റെ/ സ്‌ത്രീയുടെ വീട്ടില്‍ ബന്ധുക്കളെല്ലാവരും ചേര്‍ന്ന്‌ പ്രാര്‍ത്ഥന നടത്താറുണ്ട്‌.

സ്‌തുതികൊടുക്കല്‍

മുതിര്‍ന്നവര്‍ തുടങ്ങി അര്‍ഹിക്കുന്നവര്‍ക്കും (വല്യപ്പന്‍, വല്യമ്മ, മാതൃപിതൃസഹോദരന്‍മാര്‍) അവസാനം മാതാപിതാക്കള്‍ക്കും മണവാളന്‍/ മണവാട്ടി സ്‌തുതിചൊല്ലി അനുഗ്രഹം വാങ്ങുന്നു. സ്‌തുതിവാചകം (ഈശോ മിശിഹായ്‌ക്ക് സ്‌തുതിയായിരിക്കട്ടെ) ചൊല്ലേണ്ടത്‌ മണവാളന്‍/ മണവാട്ടിയാണ്‌. കൈകൂപ്പി സ്‌തുതി നല്‍കുകയും കൈക്കുമ്പിളില്‍ സ്‌തുതി സ്വീകരിക്കുകയും ചെയ്യുന്നു.

കൈപിടുത്തം

കല്യാണം ഉറപ്പിച്ചതിനെത്തുടര്‍ന്ന്‌ അത്‌ നടത്തിക്കൊള്ളാമെന്ന്‌ ദേവാലയത്തില്‍വച്ചുള്ള പരസ്യമായ പ്രഘോഷമാണ്‌ ഒത്തുകല്യാണം. കല്യാണം നടത്തുവാന്‍ ഇരുകുടുംബങ്ങളിലെയും കാരണവന്‍മാര്‍ക്കാണ്‌ ഉത്തരവാദിത്വം. ഇതു വ്യക്‌തമാക്കാന്‍ ക്‌നാനായ സമുദായത്തില്‍ ഉപയോഗിക്കുന്ന പറം 'കാരണവന്‍മാരുടെ കൈപിടുത്തം' എന്നാണ്‌. ഒത്തുകല്യാണത്തിന്‌ ദേവാലയത്തില്‍വച്ച്‌ വധുവിന്റെയും വരന്റെയും പിതൃസഹോദരന്‍ (ഇല്ലെങ്കില്‍ പിതൃവഴിയിലെ ഏറ്റവും അടുത്തയാള്‍) തമ്മിലുള്ള കൈപിടുത്തം നടത്തണം. രണ്ട്‌ വ്യക്‌തികള്‍ മാത്രമല്ല കുടുംബങ്ങള്‍ തമ്മിലും ബന്ധിക്കപ്പെടുകയാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.

സദ്യ

പെണ്ണിന്റെ അമ്മാച്ചന്‍ (അമ്മയുടെ സഹോദരന്‍) ചെറുക്കന്റെ അമ്മാച്ചന്‌ കൈകഴുകാന്‍ കിണ്ടിയില്‍ വെള്ളം നല്‍കി വിരുന്നിന്‌ ക്ഷണിക്കുന്നതോടെ ഒത്തുകല്യാണത്തിന്റെ സദ്യ ആരംഭിക്കുന്നു.

ചന്തം ചാര്‍ത്ത്‌

വിവാഹത്തലേന്ന്‌ വൈകിട്ട്‌ വരന്റെ വീട്ടില്‍ നടത്തുന്ന ചടങ്ങാണിത്‌. ചന്തം ചാര്‍ത്തല്‍ എന്നാല്‍ വരന്റെ മുഖം ക്ഷൗരം ചെയ്‌ത് ഭംഗിവരുത്തുക എന്നാണര്‍ത്ഥം. പഴയകാലത്ത്‌ ഈ ചടങ്ങിലാണ്‌ വരന്‍ ആദ്യമായി ക്ഷൗരം ചെയ്‌തിരുന്നത്‌. ക്ഷുരകനെക്കൊണ്ട്‌ തന്നെ വേണം ഈ ചടങ്ങില്‍ വരനെ ക്ഷൗരം ചെയ്യിക്കുവാന്‍.വെള്ളവസ്‌ത്രം വിരിച്ച ചെറിയ പീഠവും കത്തിച്ച കോലുവിളക്കും വരന്റെ സഹോദരിമാര്‍ പന്തലില്‍ സജ്‌ജീകരിക്കുന്നു. മണവാളനെ അളിയന്‍മാര്‍ പന്തലിലേക്കാനയിച്ച്‌ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം കിഴക്കിനഭിമുഖമായി പീഠത്തില്‍ ഇരുത്തുന്നു. തുടര്‍ന്ന്‌ ക്ഷുരകന്‍ വരന്റെ സമീപത്തുവന്ന്‌ സദസിനെ അഭിമുഖീകരിച്ചുകൊണ്ട്‌ ''17 പരിഷകള്‍ക്കുമേലുള്ള മാളോരോട്‌ ചോദിക്കുന്നു, മാണവാളച്ചെറുക്കനെ ചന്തം ചാര്‍ത്തട്ടെ'' എന്ന്‌ 3 പ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങിയ ശേഷം ചന്തം ചാര്‍ത്ത്‌ നടത്തുന്നു. ഈ സമയത്ത്‌ ചന്തം ചാര്‍ത്ത്‌ പാട്ട്‌ പാടുന്നു. ചന്തം ചാര്‍ത്തലിനുശേഷം സഹോദരിമാര്‍ എണ്ണ കൊണ്ടുവരുന്നു.
''എണ്ണ തേപ്പിക്കട്ടെ'' എന്ന്‌ മൂന്നുപ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങിയശേഷം മണവാളനെ ക്ഷുരകന്‍ എണ്ണതേപ്പിക്കുന്നു. തുടര്‍ന്ന്‌ മണവാളനെ അളിയന്‍മാര്‍ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നു. ശുഭ്രവസ്‌ത്രമണിയിച്ച്‌ അളിയന്‍മാര്‍ പന്തലില്‍ കൊണ്ടുവന്ന്‌ വെള്ളവിരിച്ച പീഠത്തില്‍ ഇരുത്തുന്നു.

ഇഛപ്പാട്‌ കൊടുക്കല്‍

മണവാളന്റെ സഹോദരിമാര്‍ ഒരു താലത്തില്‍ വെണ്‍പാല്‍ച്ചോറും ശര്‍ക്കരയും കിണ്ടിയില്‍ വെള്ളവും കോളാമ്പിയും കൊണ്ടുവന്ന്‌ മണവാളച്ചെറുക്കന്റെ സമീപം വയ്‌ക്കുന്നു.മണവാളന്റെ പിതൃസഹോദരന്‍മാരില്‍ മുതിര്‍ന്നയാളോ അദ്ദേഹം ചുമതലപ്പെടുത്തുന്ന പിതൃവഴിയിലുള്ള മറ്റൊരാളോ രണ്ടാംമുണ്ടെടുത്ത്‌ അറ്റം രണ്ടും മുകളിലേക്ക്‌ വരത്തക്കവിധം കത്രികപ്പൂട്ടിട്ട്‌ തലയില്‍കെട്ടിയശേഷം ''ഇഛപ്പാട്‌ കൊടുക്കട്ടെ'' എന്ന്‌ മൂന്നുപ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങുന്നു. തുടര്‍ന്നദ്ദേഹം കൈകഴുകി ശുദ്ധമാക്കിയതിനുശേഷം വെണ്‍പാല്‍ച്ചോറില്‍ ശര്‍ക്കര കൂട്ടിത്തിരുമ്മി (ആദരവ്‌ പ്രകടിപ്പിക്കുവാന്‍ ഇടതുകരംകൊണ്ട്‌ വലതുകൈമുട്ട്‌ താങ്ങി) 3 പ്രാവശ്യം ഇഛപ്പാട്‌ നല്‍കുന്നു. 'ഇഛ' പോലെ ഭവിക്കട്ടെ എന്ന ആശംസയാണ്‌ ഇഛപ്പാട്‌ എന്ന പേരിനു നിദാനം.
ഇഛപ്പാട്‌ നല്‍കുന്നതിന്‌ മുമ്പും പിമ്പും മണവാളച്ചെറുക്കനെ കിണ്ടിയില്‍ നിന്നും നല്‍കി വായ്‌ ശുദ്ധമാക്കണം.
ഇഛപ്പാട്‌ ഒരാള്‍മാത്രം കൊടുത്താല്‍ മതി. നിര്‍ബന്ധമാണെങ്കില്‍ മാത്രം പിതൃസഹോദരന്‍മാരില്‍ മറ്റ്‌ രണ്ടുപേര്‍ക്കുകൂടി നല്‍കാം. എണ്ണ തേപ്പിക്കുമ്പോഴും കുളിക്കാന്‍ കൊണ്ടുപോകുമ്പോഴും പുരാതന പാട്ടുകള്‍ അവസരോചിതമായി പാടാവുന്നതാണ്‌.

മൈലാഞ്ചിയിടീല്‍

വിവാഹത്തിന്റെ തലേദിവസം വധുവിന്റെ വീട്ടില്‍ നടത്തുന്ന ചടങ്ങാണിത്‌. സൗന്ദര്യവര്‍ധനവ്‌ മാത്രമല്ല വിശുദ്ധീകരണം കൂടിയാണ്‌ ഈ അനുഷ്‌ഠാനത്തിലൂടെ നടത്തപ്പെടുന്നത്‌. ആദ്യ മാതാവായ ഹവ്വാ ഏദന്‍തോട്ടത്തിലെ വിലക്കപ്പെട്ട കനി പറിച്ചു തിന്ന്‌ ദൈവകല്‍പ്പന ലംഘിച്ചതിനാല്‍ അവളുടെ പാദങ്ങളും കരങ്ങളും കളങ്കപ്പെട്ടു. ആ പാപം അവളുടെ മക്കളുടെ കരചരണങ്ങളെയും കളങ്കപ്പെടുത്തിയിരിക്കുന്നു. ഈ കറ നീക്കി വിവാഹത്തിനൊരുങ്ങുന്ന പെണ്‍കുട്ടിയെ വിശുദ്ധീകരിക്കുന്ന ചടങ്ങാണ്‌ മൈലാഞ്ചിയിടീല്‍.
ഇതിനായി വെള്ളവസ്‌ത്രം ധരിച്ച പീഠവും കത്തിച്ച കോലുവിളക്കും സഹോദരി പന്തലില്‍ സജ്‌ജീകരിക്കുന്നു. ആഭരണവിഭൂഷിതയായ വധുവിനെ സഹോദരി പന്തലിലേക്കാനയിച്ച്‌ കൊണ്ടുവന്ന്‌ പ്രാര്‍ത്ഥനയ്‌ക്കുശേഷം കിഴക്കിനഭിമുഖമായി പീഠത്തില്‍ ഇരുത്തുന്നു. സഹോദരി മൈലാഞ്ചി അരച്ചത്‌ വധുവിന്റെ സമീപത്ത്‌ കൊണ്ടുവന്ന്‌ വയ്‌ക്കുന്നു. മൈലാഞ്ചിപ്പാട്ട്‌ ആരംഭിക്കുമ്പോള്‍ വല്യമ്മ വധുവിന്റെ ഉള്ളംകൈയില്‍ മൈലാഞ്ചി പുരട്ടി രണ്ടു കരങ്ങളും കൂട്ടിപ്പിടിക്കുകയും പിന്നീട്‌ കാല്‍, നഖങ്ങള്‍ മുതലായ സ്‌ഥാനങ്ങളില്‍ മൈലാഞ്ചി പുരട്ടുകയും ചെയ്യുന്നു.
തുടര്‍ന്ന്‌ വധുവിന്റെ പിതൃസഹോദരന്‍മാരില്‍ മുതിര്‍ന്നയാള്‍ ഇഛപ്പാട്‌ നല്‍കുന്നു.

താലി

കല്യാണത്തിന്‌ തലേദിവസം തട്ടാന്‍ താലികൊണ്ടുവരുന്ന ചടങ്ങ്‌ ഉണ്ടായിരുന്നു. ഒരു പാത്രത്തില്‍ ഒന്നേകാല്‍ ഇടങ്ങഴി അരിയിട്ട്‌ അതില്‍ വെറ്റിലയിട്ട്‌ അതിനുമുകളില്‍ താലിവച്ച്‌ തട്ടാന്‍ നല്‍കുമ്പോള്‍ വരന്റെ സഹോദരി അത്‌ സ്വീകരിച്ച്‌ തട്ടാന്‌ പാരിതോഷികങ്ങള്‍ നല്‍കുമായിരുന്നു. ക്‌നാനായരുടെ താലിക്ക്‌ ചില പ്രത്യേകതകളുണ്ട്‌. താലി ആലിലയുടെ ആകൃതിയിലാണ്‌. ഇതില്‍ 21 അരിമ്പ്‌ (മൊട്ട്‌) കൊണ്ടുള്ള കുരിശ്‌ ഉണ്ട്‌. 21 അരിമ്പ്‌ ജാതി പ്രാമുഖ്യത്തെ സൂചിപ്പിക്കുന്നതോടൊപ്പം ഏഴ്‌ (കൂദാശകള്‍) നെ മൂന്ന്‌ (ത്രിത്വം) കൊണ്ട്‌ ഗുണിക്കുന്നതായും വ്യാഖ്യാനിക്കപ്പെടുന്നു.
താലികെട്ടുന്നതിനുള്ള ചരട്‌ മന്ത്രകോടിയില്‍ നിന്നും എടുക്കുന്ന ഏഴുനൂലുകള്‍ പിരിച്ചാണ്‌ ഉണ്ടാക്കുന്നത്‌. ഇത്‌ ഏഴ്‌ കൂദാശകളെ സൂചിപ്പിക്കുന്നു.

തലയില്‍ കെട്ട്‌

തലയില്‍ കെട്ട്‌ ക്‌നാനായര്‍ക്ക്‌ ഒരു പദവി ആയതിനാല്‍ ചടങ്ങ്‌ നടത്താന്‍ അനുവാദം ചോദിക്കുന്നതും കര്‍മ്മം നടത്തുന്നതും (ഇഛപ്പാട്‌ നല്‍കുക, കച്ചതഴുകുക) തലയില്‍ കെട്ടിയതിനുശേഷമായിരിക്കണം. രണ്ടാംമുണ്ടിന്റെ അറ്റം രണ്ടും മുകളിലേക്ക്‌ വരത്തക്കവിധം കത്രികപ്പൂട്ടിട്ടാണ്‌ തലയില്‍ കെട്ടുന്നത്‌.

കല്യാണത്തിന്‌ ദേവാലയത്തിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌

വിവാഹത്തിന്‌ ദേവാലയത്തിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പായി വധു/ വരന്‍/ ഒരുങ്ങി പന്തലില്‍ എത്തുന്നു. കോലുവിളക്ക്‌ കത്തിച്ച്‌ എല്ലാവരും ചേര്‍ന്ന്‌ പ്രാര്‍ത്ഥന ആരംഭിക്കുന്നു.

സ്‌തുതിചൊല്ലല്‍

മുതിര്‍ന്നവര്‍ തുടങ്ങി അര്‍ഹിക്കുന്നവര്‍ക്കും അവസാനം മാതാപിതാക്കള്‍ക്കും വധു/ വരന്‍ കൈകൂപ്പി തലകുമ്പിട്ട്‌ സ്‌തുതിചൊല്ലുന്നു. അവര്‍ ഇരുകരങ്ങളും വിടര്‍ത്തി സ്‌തുതി സ്വീകരിക്കുന്നു. വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള അനുഗ്രഹം പ്രാപിക്കലാണ്‌ ഈ സ്‌തുതിചൊല്ലിലൂടെ.വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മുറ്റംവരെ കത്തിച്ചകോലുവിളക്കുമായി സഹോദരികൂടെ ഇറങ്ങേണ്ടതാണ്‌. ലോകത്തിന്റെ പ്രകാശമായ ക്രിസ്‌തുവിനോടൊപ്പം പുറപ്പെടുന്നുവെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.

മന്ത്രകോടി അണിയിക്കല്‍

റോമന്‍സംസ്‌കാരത്തില്‍ വിവാഹത്തിന്‌ മന്ത്രകോടി അണിയിക്കല്‍ ഉണ്ട്‌. ഗ്രീക്ക്‌ പാരമ്പര്യത്തില്‍ കിരീടമണിയിക്കലാണ്‌. ഹൈന്ദവാചാരമാണ്‌ താലിക്കെട്ട്‌. ക്‌നാനായ വിവാഹത്തില്‍ ഈ 3 ചടങ്ങുകളും ഉള്‍ച്ചേരിക്കുന്നു.

ബറുമറിയം

വിവാഹത്തെ മഹനീയമായി ഉയര്‍ത്തി അനുഗ്രഹിച്ച ക്രിസ്‌തുവിന്റെ രക്ഷാകരചരിത്രം വിവരിക്കുന്ന സ്‌തുതിപ്പായ ബറുമറിയം വിവാഹാശീര്‍വാദത്തിനുശേഷം വധൂവരന്‍മാരെ പ്രത്യേകമായി അനുഗ്രഹിക്കുന്നതിന്‌ വൈദികഗുണം പാടുന്നു. 'മറിയത്തിന്റെ മകന്‍' എന്നാണ്‌ ഈ സുറിയാനി വാക്കിന്റെ അര്‍ത്ഥം.

വിവാഹഘോഷയാത്ര

നടവിളി, പഞ്ചവാദ്യം, കുരവ തുടങ്ങിയവയോടുകൂടി ആഘോഷമായിട്ടാണ്‌ നവദമ്പതിമാരെ വിവാവപ്പന്തലിലേക്ക്‌ ആനയിച്ചിരുന്നത്‌. പഴയകാലത്ത്‌ (കൗമാരപ്രായത്തില്‍ വിവാഹം നടത്തിയിരുന്ന കാലം) വധൂവരന്‍മാരെ അമ്മാച്ചന്‍മാര്‍ എടുത്ത്‌ പന്തലിലേക്ക്‌ ആനയിച്ചിരുന്നു. ഈ ചടങ്ങ്‌ ഇപ്പോഴും തുടരുന്നു.ചേരമാന്‍പെരുമാളില്‍ നിന്ന്‌ ക്‌നാനായര്‍ക്ക്‌ കിട്ടിയ 72 പദവികളില്‍പ്പെടുന്നവയാണ്‌ ആഘോഷയിനങ്ങളില്‍ പലതും.

നടവിളി

പള്ളിയുടെ മുന്നില്‍ മുറ്റത്ത്‌ സ്‌ഥാപിച്ചിരിക്കുന്ന കുരിശിന്‍ചുവട്ടില്‍ നിന്നാണ്‌ നടവിളിക്കുന്നത്‌. നടവിളി വധൂവരന്‍മാരുടെ വരവേല്‍പ്പിന്റെ ഭാഗമാണ്‌. മൂന്നുപ്രാവശ്യമാണ്‌ നടവിളി നടത്തുന്നത്‌. അമ്മാച്ചന്‍ നടാ... എന്നുവിളിച്ച്‌ ആരംഭിക്കുന്നു. തുടര്‍ന്ന്‌ മറ്റുള്ളവര്‍ ഒന്നിച്ച്‌ നട നടായേ... എന്ന്‌ വിളിച്ച്‌ മുകളിലേക്ക്‌ വലതുകൈ ഉയര്‍ത്തുന്നു. ഈ സമയം സ്വാം വിട്ടെടുക്കാന്‍ പാടില്ല. തുടര്‍ന്ന്‌ നട, നട, നട എന്നു പറഞ്ഞ്‌ ഓരോ നടയ്‌ക്കും വലതുകൈ മുകളില്‍ നിന്നും താഴേക്കിറങ്ങുന്നു. തുടര്‍ന്ന്‌ നവദമ്പതിമാരെ അമ്മാച്ചന്‍മാര്‍ പന്തലിന്റെ പ്രധാന കവാടത്തിലേക്ക്‌ ആനയിച്ച്‌ പന്തലിന്‌ അഭിമുഖമായി നിര്‍ത്തുന്നു.

നെല്ലും നീരും വയ്‌ക്കല്‍

വരന്റെ മാതാവും, നെല്ലും കുരുത്തോലയുമിട്ട ജലത്തട്ടവുമായി വധുവിന്റെ അമ്മയും, കത്തിച്ച കോലുവിളക്കുമായി വരന്റെ സഹോദരിയും നവവധൂവരന്‍മാര്‍ക്ക്‌ അഭിമുഖമായി നില്‍ക്കുന്നു. വധൂവരന്‍മാരുടെ നെറ്റിയില്‍ വരന്റെ മാതാവ്‌ 3 പ്രാവശ്യം കുരിശ്‌ വരയ്‌ക്കുന്നു. ഓരോ പ്രാവശ്യവും കുരുത്തോല ജലത്തില്‍ മുക്കി അതുകൊണ്ടാണ്‌ കുരശ്‌ വരയ്‌ക്കുന്നത്‌. ഭാരതീയാചാരത്തിലെ ആരതിയോട്‌ ഇതിന്‌ സാദൃശ്യമുണ്ട്‌. നെല്ല്‌ ഐശ്വര്യത്തെയും വെള്ളം ശുദ്ധീകരണത്തെയും വെഞ്ചരിച്ച കുരുത്തോല വിശുദ്ധീകരണത്തെയും സൂചിപ്പിക്കുന്നു.
പിന്നീട്‌ ദമ്പതിമാരെ മണര്‍ക്കോലത്തിലേക്ക്‌ ആനയിക്കുന്നു.

വാഴുപിടുത്തം

തുടര്‍ന്ന്‌ വധുവിന്റെ അമ്മ മണര്‍ക്കോലത്തിനു മുന്നില്‍ വന്ന്‌ സഭയെ അഭിമുഖീകരിച്ച്‌ ''വാഴുപിടിക്കട്ടെ'' എന്ന്‌ 3 പ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങുന്നു. അതിനുശേഷം വലതുകരം വരന്റെ ശിരസിലും ഇടതുകരം വധുവിന്റെ ശിരസിലുമായി കുരിശാകൃതിയില്‍വച്ച്‌ വാഴ്‌വ് നല്‍കുന്നു. യാക്കോബ്‌ ജോസഫിന്‌ അനുഗ്രഹം നല്‍കിയതിന്റെ ഓര്‍മ്മയാണിത്‌.

പാലും പഴവും നല്‍കല്‍

വധുവിന്റെ അമ്മ പാലും പഴവും ചേര്‍ന്ന മിശ്രിതം വനദമ്പതികള്‍ക്ക്‌ ഒരേ പാത്രത്തില്‍ നിന്ന്‌ നല്‍കുന്നു. നവദമ്പതികളുടെ ഭാവിജീവിതം മധുരതരമായിത്തീരട്ടെ എന്ന ആശംസയാണ്‌ ഇതിന്റെ മുഖ്യ ആശയം. പരിശുദ്ധിയുടെ പര്യായമായ പാലും നൈവേദ്യപ്രതീകമായ പഴവുമാണ്‌ ഈ മധുരം നല്‍കലില്‍ ഉപയോഗിക്കുന്നത്‌. ഒരേ പാത്രത്തില്‍നിന്ന്‌ കുടിക്കുമ്പോള്‍ ഇനിമേല്‍ അവര്‍ രണ്ടല്ല ഒന്നാണ്‌ എന്ന തിരുവചനം ഇവിടെ അനുസ്‌മരിക്കുന്നു. വിവാഹത്തിന്റെ അവിഭാജ്യതയും ദാമ്പത്യവിശ്വസ്‌തതയും ഇത്‌ സൂചിപ്പിക്കുന്നു.

കച്ച തഴുകല്‍

വരന്റെ പിതൃസഹോദരന്‍ വസ്‌ത്രമെടുത്ത്‌ വരന്റെ കൈയില്‍ ഏല്‍പ്പിക്കുന്നു. മണവാട്ടിയുടെ അമ്മാച്ചന്‍ തലയില്‍ കെട്ടിയശേഷം ''കച്ച തഴുകട്ടെ'' എന്ന്‌ മൂന്ന്‌ പ്രാവശ്യം ചോദിച്ച്‌ സഭാനുവാദം വാങ്ങുന്നു. തുടര്‍ന്ന്‌ വരനെ മൂന്നുപ്രാവശ്യം തഴുകി കച്ചവാങ്ങി വധുവിന്റെ കൈയില്‍ കൊടുത്ത്‌ വധുവിനെ 3 പ്രാവശ്യം തഴുകി കച്ചവാങ്ങി പിന്‍വാങ്ങുന്നു.

വിവാഹസദ്യ

തുടര്‍ന്ന്‌ മണവാളന്റെ അമ്മാച്ചന്‍ മണവാട്ടിയുടെ അമ്മാച്ചന്‌ കൈകഴുകാന്‍ കിണ്ടിയില്‍ വെള്ളം നല്‍കി വിരുന്നിന്‌ ക്ഷണിക്കുന്നു.വിവാഹവിരുന്നിനിടയില്‍ അവസരോചിതമായി പുരാതനപ്പാട്ടുകള്‍ പാടുന്നു.
 
{[['']]}

കൂട്ടുമരുന്ന് കുത്തിവെച്ച് വധശിക്ഷ; പ്രതി മരണത്തിനു കീഴടങ്ങിയത് 15 മിനിറ്റുകൊണ്ട്. ചിത്രങ്ങള്‍ കാണുക.

 
Date: 17 Jan 2014
ഓഹിയോ: കൂട്ടുമരുന്നിലൂടെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ പ്രതി അതിന് കീഴടങ്ങിയത് 15 മിനിറ്റുകൊണ്ട്. ഒഹിയോയിലെ ഡെന്നീസ് മാക് ഗ്വിര്‍ ആണ് കിതച്ചും ദീര്‍ഘമായി ശ്വാസം വലിച്ചും കൂര്‍ക്കം വലിച്ചും 15 മിനിറ്റു നേരം വെപ്രാളം കാട്ടി മരണശിക്ഷ എറ്റുവാങ്ങിയത്. 53 കാരനായ ഗ്വിര്‍ വെസ്റ്റേണ്‍ ഒഹിയോയിലെ പ്രെബിള്‍ കൌണ്ടിയിലെ ജോയ് സ്റ്റിയുവാര്‍ട്ടിനെ 1989 -ല്‍ മാനഭംഗം ചെയ്തശേഷം കുത്തിക്കൊന്നതിനാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 1999-ല്‍ വധശിക്ഷ പുനരാരംഭിച്ചതിനുശേഷം ഇത്രയും ദീര്‍ഘമായ മരണശിക്ഷ ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ജയില്‍ അധികൃതര്‍ ഉപയോഗിച്ചിരുന്ന വിഷദ്രാവകം ഇല്ലാതായതിനെത്തുടര്‍ന്ന് രണ്ടു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്തുള്ള വിഷം ആദ്യമായി ഉപയോഗിക്കുകയായിരുന്നു. ഞാന്‍ സ്വര്‍ഗത്തിലേയ്ക്ക് പോവുകയാണ് അവിടെ വരുമ്പോള്‍ നമുക്ക് കാണാം എന്നും തൊട്ടടുത്ത് നിന്ന മകനോടും മകളോടും പറഞ്ഞ് രാവിലെ 10.53 ആയപ്പോഴേയ്ക്കും ഗ്വീര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 
                        കണ്ടുനില്‍ക്കാത്ത മരണവെപ്രാളമാണ് ഗ്വിര്‍ അവിടെ കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്. അയാളുടെ വയര്‍ പലതവണ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. വായ് വിസൃതമായി തുറക്കുകയും അടയ്ക്കുകയും 

ചെയ്തു. തൊട്ടടുത്ത് നിന്നവരെല്ലാം ഇതുകണ്ട് പൊട്ടിക്കരയുകയാണ് ഉണ്ടായത്. സാധാരണ ഗതിയില്‍ മിനിറ്റിനേക്കാളും കുറഞ്ഞ സമയത്ത് നടപ്പാക്കിയിരുന്ന വധശിക്ഷ ഇത്രയും ദീര്‍ഘസമയം കൊണ്ട് ആവുന്നതിലധികം വേദയും പരിഭ്രാന്തിയും നല്‍കി നടപ്പാക്കിയത് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. 

{[['']]}

മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ച് ഒരു യുവതി വെട്ടിലായി. ചിത്രങ്ങളും

 

വാഷിങ്ടണ്‍: ശരീര സൌന്ദര്യത്തിന് മാറിടത്തിന്റെ ഭംഗികൂട്ടാന്‍ നോക്കിയ യുവതി വെട്ടിലായി. നിരവധി പോണ്‍ സിനിമകളില്‍ നായികയായി അഭിനയിച്ച എലിസബത്ത് സ്റ്റാര്‍ ആണ് തന്റെ മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ച് വെട്ടിലായത്. 3000 പൌണ്ട് നല്‍കി പോളിപ്രോപ്പിലിന്‍ എന്ന ശസ്ത്രക്രിയയിലൂടെ 32 എഫ് സൈസിലേയ്ക്കാണ് ഇവര്‍ തന്റെ മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ചത്. 15 വര്‍ഷം മുന്‍പ് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി രോഗങ്ങള്‍ക്ക് അടിമയാണ് ഇപ്പോള്‍ താരം. ശരീരത്തില്‍ രക്തം കട്ടപിടിക്കുക, അണുബാധ അങ്ങനെ പോകുന്നു രോഗങ്ങളുടെ പട്ടിക. മാറിടത്തിന്റെ ഭാരം ശരീരത്തിന് താങ്ങാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പരസഹായം വേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് ഇവര്‍. ഈ മാറിടങ്ങള്‍ തന്നെ കൊന്നെ അടങ്ങുവെന്നാണ് ഇപ്പോള്‍ ഇവര്‍ വിലപിക്കുന്നത്. 

{[['']]}

മകള്‍ ജനിച്ചെന്ന് തുറന്ന് പറഞ്ഞ പുരോഹിതനെതിരെ കത്തോലിക്ക സഭ നടപടിയെടുത്തില്ല.

 
മ്യൂണിച്ച്; രഹസ്യബന്ധത്തില്‍ മകള്‍ ജനിച്ചെന്ന് തുറന്ന് പറഞ്ഞ പുരോഹിതനെതിരെ കത്തോലിക്ക സഭ നടപടിയെടുത്തില്ല. രഹസ്യ ബന്ധത്തില്‍ മകള്‍ ജനിച്ചെന്ന് 5 വര്‍ഷം മുന്‍പ് മേലധികാരികളോടും അടുപ്പമുള്ളവരോടും സമ്മതിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു ടിവി അഭിമുഖത്തില്‍ സ്റ്റെഫാന്‍ ഹാര്‍ട്ട് മാന്‍ എന്ന ജര്‍മന്‍ പുരോഹിതനാണ് വെളിപ്പെടുത്തിയത്. മകള്‍ക്ക് ഇപ്പോള്‍ 24 വയസായെന്നും ഇനി രഹസ്യമാക്കി വയ്ക്കാന്‍ ആഗ്രഹമില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതറിഞ്ഞിട്ടും കത്തോലിക്ക അതിരൂപതാ അധികൃതര്‍ ഈ വൈദീകനെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
                               വിവാഹം പാടില്ലെന്നു മാത്രമേ കാനോന്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ളുവെന്നും, ഹാര്‍ട്ട് മാന്‍ വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് അവരുടെ നിലപാട്. രഹസ്യബന്ധത്തില്‍ മകള്‍ ജനിച്ചുവെന്ന് തുറന്നുപറഞ്ഞ വൈദീകന്‍ കത്തോലിക്ക സഭയിലെ വൈദീകര്‍ വിവാഹം കഴിക്കരുതെന്ന നിബന്ധനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 
{[['']]}

മനുഷ്യന്റെ വിസര്‍ജ്യത്തില്‍യൂറിനില്‍ നിന്നും നിന്നും വീടുകള്‍ക്ക് ഇലക്ട്രിസിറ്റി

Kerala tv show and news

 

വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിസിറ്റിയുടെ ആവശ്യകത കണക്കിലെടുത്ത് മനുഷ്യന്റെ വിസര്‍ജ്യത്തില്‍ നിന്നും ഇലക്ട്രിസിറ്റി ഉല്‍പ്പാദിപ്പിക്കാനാകുമെന്ന ആശയവുമായി ഗവേഷകര്‍ രംഗത്ത്. യൂറിന്‍ ഉപയോഗിച്ച് മൈക്രോ ബിയല്‍ ഫ്യുവല്‍ സെല്ല് വഴി ഫോണ്‍ ചാര്‍ജു ചെയ്യാനാകുമെന്ന് ഇപ്പോള്‍ തന്നെ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ തെളിയിച്ചുകഴിഞ്ഞു. കൂടുതല്‍ ഇലക്ട്രിസിറ്റി ഈ ടെക്‌നോളജി വഴി ഉല്‍പ്പാദിപ്പിക്കാനാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ ദരിദ്രവും ഉള്‍നാടനുമായ പ്രദേശങ്ങളിലെ ബാത്ത് റൂമുകളില്‍ ശ്രദ്ധാപൂര്‍വ്വം ഈ പദ്ധതി പരീക്ഷിക്കാനും ഇവര്‍ ഒരുങ്ങുകയാണ്. 
മെലിന്റ ആന്‍ഡ് ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഗവേഷണത്തിന് വേണ്ട പണം നല്‍കുന്നത്. ഇലക്ട്രിക് ഉപകരണങ്ങളെയും വീടുനുതന്നെയും പ്രകാശം നല്‍കുന്ന രീതിയില്‍ യൂറിന്‍ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ബാത്തുറൂമുകളില്‍ ഈ ഉപകരണം ഘടിപ്പിക്കുക എന്നതാണ് ഈ കോടീശ്വരന്റെ ലക്ഷ്യം. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിന്റെയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിന്റെയും സഹകരണത്തില്‍ റോബോട്ടിക് ലാബാണ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. 
ശേഖരിക്കുന്ന യൂറിനിലേക്ക് മൈക്രോബ്‌സുകള്‍ നല്‍കും. ഇവ ബയോ കാറ്റലിസ്റ്റുകളാണ്. മൈക്രോബുകള്‍ യൂറിന്‍ കണ്‍സ്യൂം ചെയ്യുന്നു. ഇതില്‍ നിന്നും ഇലക്ട്രോണുകള്‍ പുറത്തുവരുന്നു. ഇവ കാതോടുമായി ബന്ധിപ്പിക്കപ്പെടുന്നു. ഇതാണ് ഇലക്ട്രിക് കറന്റ് ഉണ്ടാകാന്‍ കാരണമാകുന്നത്.
{[['']]}

തരൂര്‍-മെഹര്‍ ഇമെയില്‍ സംഭാഷണം പുറത്ത്

തരൂര്‍-മെഹര്‍ ഇമെയില്‍ സംഭാഷണം പുറത്ത്

Kerala tv show and newsദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിന് പിന്നാലെ ശശി തരൂരും മെഹര്‍ തരാറും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങളും പുറത്ത്. ഇന്ത്യാടുഡേയാണ് ഇമെയില്‍ സന്ദേശങ്ങള്‍ പുറത്ത് വിട്ടത്. മെഹറിനെച്ചൊല്ലി സുനന്ദയും തരൂരം തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തം. ആറ് മാസം മുന്‍പ് അയച്ച മെയിലുകളാണ് പുറത്ത് വിട്ടത്. തരൂരിന്റെ ജീവിതത്തില്‍ ഉണ്ടായ കുഴപ്പങ്ങള്‍ക്ക് മെഹര്‍ ഇമെയിലിലൂടെ ക്ഷമ ചോദിച്ചിട്ടുണ്ട്. സുനന്ദയെ ആഴത്തില്‍ താന്‍ സ്‌നേഹിയ്ക്കുന്നുവെന്ന് തരൂര്‍ മെഹറിനയച്ച ഇമെയില്‍ സന്ദേശത്തിലുണ്ട്. ബൗദ്ധിക സൗഹൃദമാണ് തങ്ങളെ അടുപ്പിച്ചതെന്ന കാര്യം മനസിലാക്കാന്‍ സുനന്ദയ്ക്ക് കഴിയുന്നില്ലെന്നും തരൂര്‍ ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. മൂന്ന് പേരും ഒരുമിച്ച് കണ്ടാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് തരൂര്‍ പ്രത്യാശ പ്രകടിപ്പിയ്ക്കുന്നിടത്ത് സന്ദേശം അവസാനിയ്ക്കുന്നു. മെഹര്‍ തരൂരിനയച്ച ഇമെയിലിന്റെ പരിഭാഷ നിങ്ങളുടെ ജീവിതത്തെയോര്‍ത്ത് എനിയ്ക്ക് ദുഖമുണ്ട്. വിവാഹവും നിങ്ങളുടെ ഭാര്യയും നിങ്ങള്‍ക്ക് എത്രത്തോളം പ്രധാന്യമുള്ളതാണെന്നും എനിയ്ക്കറിയാം. എന്റെ വെള്ളിയാഴ്ചത്തെ ലേഖനത്തെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ മറ്റെന്തോ ആണ് പറയുന്നത്. അതെന്നെ നിരാശയാക്കി. അതിനെക്കുറിച്ച് പറയാന്‍ കഴിയാതിരുന്നതിനാണ് ഞാന്‍ ഇന്നലെ അതേക്കുറിച്ച് തമാശ പറഞ്ഞത്. നമ്മള്‍ രണ്ട് തവണ നേരിട്ട് കണ്ടിട്ടുണ്ട്.നല്ല സുഹൃത്തുക്കളായി. താങ്കളുമായുള്ള സൗഹൃദത്തില്‍ എനിയ്്്ക്ക് സന്തോഷം തോന്നുന്നു.ഞാന്‍ ട്വിറ്ററിലും ലേഖനങ്ങളിലും പറഞ്ഞത് പോലെ നിങ്ങളുടെ പുസ്തകങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ആരാധികയാണ്. എന്റെ ജീവിതത്തെപ്പറ്റി നിങ്ങളോട് സംസാരിയ്ക്കുമ്പോഴാണ് എനിയ്ക്ക് തിരിച്ചറിവുകളുണ്ടാകുന്നത്. താങ്കളുടെ മാന്യതയും സദാചാരബോഝവും ചില കാര്യങ്ങളില്‍ മാറി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി ശശീ.സൗഹൃദം സത്യമാണ്, ചില കാര്യങ്ങളില്‍ ചിന്തിയ്ക്കാനും സമരസപ്പെടാനും പ്രയാസമാണ്. നമുക്ക് കാണാന്‍ സാധിക്കാത്തതില്‍ ംസശയം കാണുക, കാര്യങ്ങളുടെ ഒരുവശം മാത്രം കാണാനുമാണ് ജീവിതം നമ്മെ പഠിപ്പിയ്ക്കുക. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ എല്ലാ വാക്കുകളും സംശയത്തോടെ കാണുന്നു. എല്ലാ സത്യങ്ങളും പൊള്ളയാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ സത്യം ജയിക്കുന്നു. നിങ്ങള്‍ നിങ്ങളായി തുടരുക. നിങ്ങള്‍ മഹാനാണ്. നിങ്ങളുടെ രണ്ട് പേരുടേയും കാര്യങ്ങള്‍ എല്ലാം ശരിയാകും, ഇന്‍ഷാ അള്ളാ. നിങ്ങളുടെ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ കാരണക്കാരി അയതില്‍ ഞെനെത് പറയാന്‍. എന്റെ ഇളയകുട്ടിയ്ക്ക് അതുണ്ടാക്കുന്ന ദോഷത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലും ആഗ്രഹമില്ല. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദത്തെ എപ്പോഴും തെറ്റായിട്ടാണ് വ്യാഖ്യാനിക്കപ്പെടുക. തെളിവുകള്‍ നിങ്ങള്‍ക്കനുകൂലമാണെങ്കിലും നിങ്ങളുടെ ഭാര്യ നിങ്ങളുടെ വാക്കുകളെ അവിശ്വസിയ്ക്കുകയാണ്. എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കും. നിങ്ങളുടെ ജീവിതത്തില്‍ സമാധാനമുണ്ടാകട്ടെ. തരൂര്‍ മെഹറിനയച്ച ഇമെയിലിന്റെ പരിഭാഷ ദയനിറഞ്ഞതും ചിന്തയുണര്‍ത്തുന്നതുമായി വാക്കുകള്‍ക്ക് നന്ദി മെഹര്‍. ഇത്തരം സൗഹൃദങ്ങള്‍ സാധ്യമാണെന്ന് ആളുകള്‍ക്ക് ചിന്തിയ്ക്കാന്‍ കഴിയില്ല, അതില്‍ എനിയ്ക്ക് ദുഖമുണ്ട്. ബൗദ്ധിക സൗഹൃമാണ് നമ്മളെ അടുപ്പിച്ചതെന്ന് മനസിലാക്കാന്‍ ഇത്തരക്കാര്‍ക്കാവില്ല. ഞാന്‍ അവളെ ആഴത്തില്‍ സ്‌നേഹിയ്ക്കുന്നു, പക്ഷേ അവളെന്നെ വിശ്വസിക്കുന്നില്ല, ഇതില്‍ ഞാന്‍ ദുഖിതനാണ്. ഇനി ഒരിയ്ക്കലും നമ്മള്‍ തമ്മില്‍ സംസാരിയ്ക്കരുതെന്ന് സുനന്ദ എന്നോട് ആവശ്യപ്പെട്ടിരുന്നു. അവളുടെ പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. നമ്മള്‍ക്കിടയിലെ ഇമെയില്‍ ഫോണ്‍ സംഭാഷണങ്ങള്‍ അവസാനിപ്പിച്ചാല്‍ നിങ്ങള്‍ അത് മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. എന്റെ മനസില്‍ നിങ്ങളെന്റെ നല്ല സുഹൃത്തായിരിയ്ക്കും എന്നും. നമ്മള്‍ മൂവരും ഒരുമിച്ച് കണ്ടാല്‍ തെറ്റിദ്ധാരണമാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.



{[['']]}

സുനന്ദ പട്ടിണികിടന്നു;കൂട്ട് മദ്യവും ഉറക്കഗുളികയും

Kerala tv show and news

സുനന്ദ പട്ടിണികിടന്നു;കൂട്ട് മദ്യവും ഉറക്കഗുളികയുംദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുന്നില്ല. സുനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങളേറ്റിട്ടുണ്ടെന്ന വാര്‍ത്തയും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വാര്‍ത്തയും കൂടുതല്‍ സംശയങ്ങളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സുനന്ദ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. മദ്യവും ഉറക്ക ഗുളികകളും ഉപയോഗിച്ചിരുന്നതായി ശശി തരൂരിന്റെ ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പട്ടിണി കിടന്നതും മദ്യപിച്ചതും, ഉറക്ക ഗുളികള്‍ അമിതമായി ഉപയോഗിച്ചതും എല്ലാം കൂടി മരണത്തിലേക്ക് നയിച്ചതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ക്ഷതങ്ങളാണ് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. മരണ വിവരം അറിഞ്ഞ് ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലെത്തിയ പോലീസ് സുനന്ദയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മറ്റും പരിശോധനക്കായി എടുത്തിട്ടുണ്ട്. സുനന്ദ അവസാനമായി വിളിച്ചതാരെയാണെന്നും, ആരാണ് അവസാനമായി സുനന്ദയെ വിളിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടത്തിന്ററെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ലഭ്യമാകും. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂ. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് ശരീരത്തില്‍ വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ മദ്യത്തിന്റേയോ ഉറക്ക ഗുളികകളുടേയോ കാര്യം ഇവര്‍ പ്രതിപാദിച്ചിട്ടില്ല. ഓരോ പ്രധാനവാര്‍ത്ത


{[['']]}

സെക്‌സ് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതായി ഗവേഷകര്‍

Kerala tv show and news
മേരീലാന്‍ഡില്‍ നിന്നുള്ള ഗവേഷകര്‍ അവകാശപ്പെടുന്നത് സെക്‌സിന് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുമെന്നാണ്. എലികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ചില പഠനഫലങ്ങളില്‍ പറയുന്നത് സെക്‌സ് മാനസിക സമ്മര്‍ദ്ദം മൂലം തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും അതിനെ മോചിപ്പിക്കുന്നു എന്നാണ്. 
അതേസമയം സെക്‌സിന് നിങ്ങളെ സ്മാര്‍ട്ടാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് ആണ് എന്ന കാരണത്താല്‍ ഒരാള്‍ക്ക് നല്ല രീതിയില്‍ സെക്‌സിന് വിധേയനാകാന്‍ സാധിക്കണമെന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. 
{[['']]}

Parasparam I പരസ്പരം Episode 139 14-01-14

Kerala tv show and newsParasparam I പരസ്പരം Episode 139 14-01-14

ThumbnailParasparam I പരസ്പരം Episode 139 14-01-14

{[['']]}

Lungi Dance by Mamootty, Mohanlal & Sharukh khan at Asianet Film Awards 2014 Coming Soon

ThumbnailKerala tv show and news

{[['']]}

City Girls Episode 32

Thumbnail

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger