Movie :
Recent Movies

kerala home tv show and news

പാക്കിസ്ഥാനില്‍ യുവാവിനെയും യുവതിയേയും കല്ലെറിഞ്ഞു കൊന്നു.

Kerala tv show and news
ക്വറ്റ: പാക്കിസ്ഥാനില്‍ യുവാവിനെയും യുവതിയേയും കല്ലെറിഞ്ഞു കൊന്നു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ക്വറ്റയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മന്‍ സ്കൈയിലാണ് സംഭവം നടന്നത്. ഗോത്രവിഭാഗത്തില്‍പ്പെട്ട യുവാവും യുവതിയും മറ്റ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് അവിഹിതബന്ധമാരോപിക്കുകയും പ്രാദേശിക പുരോഹിതന്റെ നിര്‍ദേശപ്രകാരം കല്ലെറിഞ്ഞ് കൊല്ലുകയുമായിരുന്നു.
                              അഭിമാനക്കൊലകള്‍ സാധാരണയായ പാക്കിസ്ഥാനില്‍ കല്ലെറിഞ്ഞ് കൊല്ലുന്നത് അപൂര്‍വ്വമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാദേശിക മതപണ്ഡിതനടക്കം എട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. 
{[['']]}

Funny cats in water, EPIC

{[['']]}

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജലദോഷം പിടിപെട്ടിട്ടുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനഫലം

Kerala tv show and news
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജലദോഷം പിടിപെട്ടിട്ടുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനഫലം. അതുകൊണ്ടുതന്നെ മഞ്ഞ്കാലത്ത് ചെറിയ തുമ്മലും ബുദ്ധിമുട്ടും കാണുമ്പോള്‍ തന്നെ ഗര്‍ഭിണികള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജലദോഷവും വൈറല്‍ ഇന്‍ഫെക്ഷനും ഉണ്ടാകുന്ന സ്ത്രീകളുടെ കുട്ടികള്‍ക്ക് ആസ്ത്മ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത മറ്റു കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അനല്‍സ് ഓഫ് അലര്‍ജി, ആസ്ത്മ, ആന്‍ഡ് ഇമ്യൂണോളജി എന്ന ബുക്കിലാണ് ഈ പഠനഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷനുകളും ബാക്ടീരിയ ബാധയുമെല്ലാം ഗര്‍ഭപാത്രത്തിലെ കുട്ടിയുടെ കാലാവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ ആസ്ത്മ രോഗികളോ അലര്‍ജിക്കാരോ ആയി മാറാന്‍ സാധ്യത വര്‍ദ്ധിക്കും. ജര്‍മനിയില്‍ നിന്നുള്ള 513 ഓളം അമ്മമാരെയും അവരുടെ 526 കുട്ടികളെയും ആണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്.

ഗര്‍ഭിണിയായിരിക്കുമ്പോളും കുട്ടിക്ക് മൂന്നു മാസമുള്ളപ്പോഴും 12 മാസമുള്ളപ്പോഴും അഞ്ച് വയസ്സ് പ്രായമുള്ളപ്പോഴുമാണ് പഠനത്തിനാവശ്യമായി അമ്മമാരോട് ചോദ്യങ്ങള്‍ ചോദിച്ചത്. 61ശതമാനം കുടുംബങ്ങളിലും മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും തന്നെ ഇത്തരം രോഗങ്ങളുള്ളവരാണ്. എസിഎഎഐ പറയുന്നത് അലര്‍ജിയും ആസ്ത്മയും തികച്ചും പാരമ്പര്യമായി ഉണ്ടാകുന്ന രോഗമാണെന്നാണ്.

കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇരുവര്‍ക്കും അലര്‍ജിയുണ്ടെങ്കില്‍ കുട്ടി അലര്‍ജിക്കാകാനുള്ള സാധ്യത 75ശതമാനമാണ്. ഒരാള്‍ മാത്രമാണ് അലര്‍ജിക്കായിട്ടുള്ളതെങ്കില്‍ സാധ്യത 30 മുതല്‍ 40ശതമാനമാണ്. ആര്‍ക്കും തന്നെ അലര്‍ജി ഇല്ലെങ്കില്‍ സാധ്യത 10മുതല്‍ 15 ശതമാനമാണെന്നും എസിഎഎഐ പറയുന്നു.
{[['']]}

മാതാ അമൃതാനന്ദമയിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശിഷ്യയുടെ പുസ്തകം.

Kerala tv show and news
കൊച്ചി: മാതാ അമൃതാനന്ദമയിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്തതസഹചാരി രംഗത്ത്. എ മെമയിര്‍ ഓഫ് ഫെയ്ത്ത ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ് നെസ് എന്ന പുസ്തകത്തിലാണ് അമൃതാനന്ദമയിയുടെ സന്തതസഹചാരിയായ ഗായത്രി എന്ന ഗെയ് ല്‍ ട്രെഡ്വെല്‍ തുറന്നെഴുത്ത് നടത്തിയിരിക്കുന്നത്. ഓസ്ട്രേലിയക്കാരിയായ ഗെയ് ല്‍ 21 വയസുള്ളപ്പോഴാണ് അമൃതാനന്ദമയിയുടെ പേഴ്സണല്‍ അസിസ്റ്റന്റാകുന്നത്. തുടര്‍ന്ന് 20 വര്‍ഷം ആശ്രമത്തില്‍ സേവനം നടത്തിയ ഇവര്‍ അവിടെ നടക്കുന്ന അഴിമതിയും കാപട്യവും കണ്ടുമടുത്ത് ഇന്ത്യ വിടുകയായിരുന്നു. 24 മണിക്കൂറും അമ്മയുടെ സഹായിയായി നടന്ന ഗായത്രി ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളം വശത്താക്കുകയും ഒരു കേവലസഹായി എന്നതില്‍ നിന്ന് എല്ലാം അറിയാവുന്ന ഒരാളായി മാറുകയായിരുനു. 
          വളരെ ചെറിയ തോതില്‍ തുടങ്ങിയ ഒരു ആശ്രമം ഇന്ന് കാണുന്ന രീതിയില്‍ മാറിയതിന്റെ പിന്നിലെ രഹസ്യങ്ങളെയും കള്ളക്കളികളെയും കുറിച്ച് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സ്വാമി അമൃത സ്വരൂപാനന്ദയെ കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളും പുസ്തകത്തിലുണ്ട്. ആമസോണ്‍ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഈ പുസ്തകം ഇതിനോടകം തന്നെ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. 
{[['']]}

സൗദി പൗരനായ ഭര്‍ത്താവിനെ കൊന്ന സ്ത്രീയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെ കൊന്ന സ്ത്രീയും കാമുകനും അറസ്റ്റില്‍Kerala tv show and newsറിയാദ്: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയില്‍. അന്വേഷണത്തില്‍ നിന്നും പൊലീസിനെ വഴി തെറ്റിയ്ക്കാന്‍ യുവതി പറഞ്ഞ കള്ളങ്ങളാണ് ഒടുവില്‍ യുവതിയെ കുരുക്കിയത്. കാമുകനൊപ്പം ചേര്‍ന്ന് മരുഭൂമിയില്‍ വച്ചാണ് സിറിയക്കാരിയായ യുവതി സൗദി പൗരനായ ഭര്‍ത്താവിനെ കൊന്നത്. പിക്‌നിക്കിനെന്ന് കള്ളം പറഞ്ഞാണ് യുവതി ഭര്‍ത്താവിനെയും കൂട്ടി മരുഭൂമിയില്‍ എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം യുവതിയുടെ കാമുകന്‍ മരുഭൂമിയില്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. ഭര്‍ത്താവിന്റെ തോക്ക് മോഷ്ടിച്ച് യുവതി ഒപ്പം കരുതിയിരുന്നു. തോക്ക് കാമുകന് കൈമാറുകകയായിരുന്നു യുവതി. തുടര്‍ന്ന് കാമുകന്‍ യുവതിയുടെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു. എന്നാല്‍ പൊലീസിനോട് യുവതി പറഞ്ഞത് തന്റെ ഭര്‍ത്താവിനെ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിയ്ക്കുകയും വെടി വച്ച് കൊല്ലുകയുമായിരുന്നെന്നാണ്. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തോക്ക് യുവതിയുടെ കള്ളത്തരങ്ങള്‍ പൊളിച്ചു. യുവതിയുടെ ഭര്‍ത്താവിന്റേതാണ് തോക്കെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവരിലേക്ക് സംശയം നീണ്ടു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ഇവരുടെ കാമുകനും അറസ്റ്റിലായിട്ടുണ്ട്.

{[['']]}

മകളുടെ കാര്യം പറയുമ്പോള്‍ ദിലീപ് ഇമോഷണല്‍ ആകുന്നു? ഏതു മാതാപിതാക്കളും അറിയേണ്ട കാര്യമുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാവണം.

Kerala tv show and news

ഈയിടെയായി ദിലീപ് മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുണ്ട്
മാധ്യമങ്ങേളാട് എന്നല്ല, മൊത്തത്തില്‍ കാര്യങ്ങള്‍ കുറച്ചു. സിനിമയില്‍ ജോലിചെയ്യുക, തിരിച്ചുപോവുക... അതിനപ്പുറം മറ്റൊന്നിലും ചിന്തിക്കാന്‍ സമയമില്ല, താത്പര്യവുമില്ല.

കേട്ടിട്ടുള്ളത് ദിലീപ് ശക്തനാണ് എന്നാണ്.

പ്രേക്ഷകരുടെ പിന്തുണ കൊണ്ട് ജീവിച്ചു പോകുന്ന ആളാണ് ഞാന്‍ . എന്നെ വിട്ടേക്ക്. പ്ലീസ്....

ദിലീപിനോട് കളിച്ചവര്‍ അതിന്റെ 'ഫലം അനുഭവിക്കും' എന്നുവരെ പറഞ്ഞുകേള്‍ക്കുന്നു.

ഞാന്‍ പറഞ്ഞില്ലേ, ഞാനൊരു സാധാരണക്കാരനാണ്. ഞാനീവശത്തുകൂടെയങ്ങ് പോയ്‌ക്കൊട്ടെ.... ഭായ്.....

കുട്ടികളാണ് ദിലീപിനെ ജന്രപിയനാക്കിയത്?

സി.ഐ.ഡി. മൂസ റിലീസായിട്ട് 10 വര്‍ഷം കഴിഞ്ഞു. പലരും ചോദിക്കാറുണ്ട് ഇപ്പോഴും കുട്ടികളുടെ ഹൃദയത്തിലെ ഹീറോ ആവാന്‍ എങ്ങനെ പറ്റുന്നുവെന്ന്. എനിക്ക് കുട്ടികളുടെ സ്വഭാവമാണ് എന്നതാണ് ഉത്തരം. പല സ്ത്രീകളും കാണുമ്പോള്‍ പറയാറുണ്ട് അവരുടെ മക്കള്‍ എന്റെ സിനിമയില്‍ വല്ലാതെ സ്വാധീനിക്കെപ്പടുന്നുണ്ട് എന്ന്. അതുകൊണ്ട് പുകവലിയും മദ്യപാനവുമൊക്കെ എന്റെ സിനിമകൡ നിന്ന് ഒഴിവാക്കണമെന്നവര്‍ പറയാറുണ്ട്. അവരുടെ അഭിപ്രായം ഞാന്‍ ഗൗരവമായി എടുത്തു. സംവിധായകര്‍ അത്രയും നിര്‍ബന്ധം പറഞ്ഞാല്‍ മാത്രമേ ഇത്തരം സീനുകള്‍ എന്റെ സിനിമകളില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്താറുള്ളൂ.

തിരക്കുപിടിച്ച ജീവിതത്തിനിെട േമാളുെട വികാരങ്ങള്‍ ദിലീപ് എന്ന അച്ഛന്‍ അറിയാറുണ്ടോ?

ഞാന്‍ നേരെത്ത പറഞ്ഞേല്ലാ. എനിക്ക് കുട്ടികളുടെ മനസ്സാണ്. അതുകൊണ്ടാണ് സിനിമയില്‍ തലകുത്തിമറിയാനും പിള്ളേരുടെ സ്വഭാവം കാണിക്കാനും പറ്റുന്നത്. മോളെ കാണുമ്പോഴാണ് 'ഞാനൊരു അച്ഛനാണല്ലോ' എന്ന ബോധം എനിക്കു വരുന്നത്. എന്താണോ മകള്‍ എന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് അതുകൊടുക്കാന്‍ തിരക്കുകള്‍ എനിക്ക് തടസ്സമാകാറില്ല.

മകളുടെ കാര്യം പറയുമ്പോള്‍ ദിലീപ് ഇമോഷണല്‍ ആകുന്നു?

താങ്കള്‍ ഇതൊരു ദിലീപ്-മകള്‍ ഇന്റര്‍വ്യൂ ആക്കി മാറ്റരുത്. ഞാന്‍ പൊതുവായിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. ഏതു മാതാപിതാക്കളും അറിയേണ്ട കാര്യമുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാവണം. അവര്‍ നമ്മള്‍ ആഗ്രഹിച്ച് നമ്മുടെ ജീവിതത്തിലേക്ക് വന്നവരാണ്. ഒരു നിശ്ചിത പ്രായംവെര മാത്രമേ നമുക്കവരെ ഓമനിക്കാന്‍ കിട്ടൂ. അതുകഴിയുമ്പോള്‍ അവര്‍ക്ക് അവരുടെ കൂട്ടുവരും. അവര്‍ അവരുടേതായ ജീവിതത്തിലേക്ക് പറക്കും. അതുകൊണ്ട് മക്കളെ ഓമനിക്കാന്‍ കിട്ടുന്ന ഒരവസരം പോലും നഷ്ടമാക്കരുത് എന്നാണ് എന്റെ അഭിപ്രായം.

ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നുന്നുണ്ടോ?

ഞാന്‍ ഒറ്റയ്ക്കുവന്ന ആളേല്ല (പൊട്ടിച്ചിരിക്കുന്നു) ഒറ്റയ്ക്കു വരുന്നു... ഒറ്റയ്ക്ക് പോകുന്നു. എല്ലാവരും അങ്ങനെ തെന്നയേല്ല...

ഈ ഒറ്റപ്പെടല്‍ സിനിമയിലും ഉണ്ടായിക്കാണുമേല്ലാ? 

മറ്റുള്ള പലരുടെയും അനുഭവങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ എനിക്കൊരു തരത്തിലുള്ള ഒറ്റപ്പെടലും സിനിമയില്‍ ഉണ്ടായിട്ടില്ല. സിനിമയില്‍ എനിക്കെന്നും ഒരു വിലാസമുണ്ടായിരുന്നു. 'സംവിധായകന്‍ കമലിന്റെ സഹായി' എന്ന വിലാസം. ഇന്നും ആ വിലാസം എനിക്ക് ക്രെഡിറ്റാണ്. സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോഴും നിര്‍േദശങ്ങള്‍ പറയുമ്പോഴുമൊക്കെ ഇതെനിക്ക് ധൈര്യം രാറുണ്ട്.

താങ്കള്‍ നല്ലൊരു ബിസിനസ്സുകാരനുമാണ്?

എന്റെ ച്ഛെനാരു ബിസിനസ്സുകാരനായിരുന്നു. അപ്പൂപ്പനും അതെ. ചിലപ്പോള്‍ അതിന്റെയൊരു ഗുണം എനിക്കും കിട്ടിക്കാണും. ഞാന്‍ ശരിയെന്നു തോന്നുന്നത് ചെയ്യുന്നു. ദൈവാനുഗ്രഹം കൊണ്ട് വിജയിക്കുന്നു. അല്ലാതെ അതിലൊന്നും ഒരു ബിസിനസ് ത്രന്തവുമില്ല.

സ്വന്തം സിനിമകളുടെ വിതരണാവകാശം കൈവശപ്പെടുത്തുന്നത് ബിസിനസ് തന്ത്രമല്ലേ?

ഞാന്‍ പലതരത്തില്‍ പ്രതിഫലം വാങ്ങുന്ന ആളാണ്. വലിയ ചെലവുള്ള സിനിമകളുെട ഭാഗമാകാന്‍ വേണ്ടിയിട്ട് ചിലപ്പോള്‍ അങ്ങെനയൊക്കെ ചെയ്യേണ്ടി വരും. വിതരണം എന്ന സംഭവം ഇപ്പോള്‍ മലയാള സിനിമയില്‍ ഇല്ലാതായിരിക്കുന്നു. കാരണം അതിന് കിട്ടുന്നത് 5-10 ശതമാനം വെര മാത്രം കമ്മീഷനാണ്.

'20-20'യ്ക്ക് ശേഷമാണ് താങ്കള്‍ക്ക് 'ലാഭക്കൊതി'കൂടിയതെന്നൊരാക്ഷേപം ഉയരുന്നുണ്ട്?

ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ടാണ് '20ട്വന്റി' ചെയ്തത്. ആരും ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന പ്രൊജക്ട് എല്ലാ റിസ്‌ക്കും ഏറ്റെടുത്തു കൊണ്ട് ഞാന്‍ ചെയ്യുകയായിരുന്നു. ആ സിനിമ പരാജയമായിരുന്നെങ്കില്‍ നയാപൈസ ആരെങ്കിലും തരുമായിരുന്നോ.

ഇത്തരം കുത്തുവാക്കുകള്‍ വേദനിപ്പിക്കാറുണ്ടോ?

എന്റെ നസ്സ് ശാന്തമാണ്. എന്തും നേരിടാനുള്ള കപ്പാസിറ്റിയുണ്ട്. അവസാനം എന്തായാലും മരണമേല്ല. ഇതിനപ്പുറം പ്രളയമാണെന്ന് കരുതിയാല്‍ പിന്നെയെന്ത് പ്രശ്‌നം. കുറച്ചു നാള്‍ മുന്‍പ് ഞാന്‍ പുട്ടപര്‍ത്തിയില്‍ പോയി. മനസ്സിന് വളരെ സന്തോഷം തോന്നിയ അനുഭവങ്ങള്‍ സമ്മാനിച്ചു ആ യാത്ര. പാവങ്ങളെ സഹായിക്കാന്‍ വേണ്ടി എന്തെല്ലാം ചെയ്ത് വെച്ചിരിക്കുന്നു ഒരു മനുഷ്യന്‍ . ഒരു മനുഷ്യനെ കൊണ്ട് ഇത്രയൊക്കെ സാധിക്കുമോ? ആശ്ചര്യം തോന്നി. നമ്മുടെ നാട്ടിലെ പ്രശസ്തമായ ആസ്പത്രികളുടെ കഥ നമുക്കറിയാമല്ലോ. വീടിന്റെ ആധാരവുമായി പോകണം. അത് പണയെപ്പടുത്തി വേണം ബില്ലടക്കാന്‍ . പക്ഷേ ബാബയുടെ ആസ്പ്രതിയില്‍ കണ്ടത് മറ്റൊരു കാഴ്ച. പേഴ്‌സ് പുറത്തു വെച്ചുവേണം അകത്തുകയറാന്‍ . രാവും പകലും പോലെ രണ്ട് കാഴ്ചകള്‍ . മനുഷ്യനെ സ്‌നേഹിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ ബാബയെയൊക്കെ ഓര്‍ക്കുമ്പോള്‍ തോന്നും നമ്മളെയൊക്കെ എന്തിനാണ് വെറുതെ അതുമിതും പറഞ്ഞ് കലഹിച്ച് സമയം കളയുന്നതെന്ന്. 
{[['']]}

ഇന്ത്യന്‍ യുവഹൃദയം അപകടഭീഷണിയില്‍

ഇന്ത്യന്‍ യുവഹൃദയം അപകടഭീഷണിയില്‍Kerala tv show and newsഇന്ത്യയിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ ഹൃദയരോഗങ്ങള്‍അപകടകരമാംവിധം വര്‍ധിക്കുന്നതായി പഠനങ്ങള്‍. 25 വയസ്സില്‍ താഴെയുളള യുവാക്കളും സ്ത്രീകളും ഹൃദയധമനിയുടെ തകരാറുകള്‍ കാരണമുള്ള ഹൃദയാഘാതത്തിന്‍റെ കടുത്ത ഭീഷണിയിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.2004 മുതലുള്ള എട്ടുവര്‍ഷത്തിനിടയില്‍ 45 വയസ്സില്‍ താഴെയുള്ള പുരുഷന്‍മാരില്‍ ഹൃദയധമനി രോഗങ്ങള്‍ (കൊറോനറി ആര്‍ട്ടെറി ഡിസീസസ്_സിഎഡി) നേരെ ഇരട്ടിയായെന്നാണു കണക്ക്. പുരുഷന്‍മാരില്‍ ചെറുപ്രായക്കാര്‍ക്കിടയിലെ ഹൃദയാഘാതം കൂടിയപ്പോള്‍, സ്ത്രീകളില്‍ 50 വയസ്സു കഴിഞ്ഞവരിലാണ് രോഗസാധ്യത കൂടുതല്‍.


ഫോര്‍ട്ടിസ് എസ്‌കോര്‍ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞ് ബ്ളോക്കുകള്‍ ഉണ്ടാവുകയും രക്തപ്രവാഹം കുറയുകയും ചെയ്‌യുന്ന രോഗമാണ് സിഎഡി. ഇത് ഹൃദയാഘാതത്തിനു വഴിവയ്ക്കും. ഹൃദയരോഗങ്ങള്‍ ഇന്ത്യന്‍ യുവാക്കളെ പിടികൂടുന്നതിന്‍റെ നടുക്കുന്ന കാഴ്ചയാണ് പഠനത്തില്‍ വ്യക്തമായതെന്ന് ‘ഇന്ത്യന്‍ ഹൃദയത്തിന്‍റെ ഇന്നത്തെ അവസ്ഥ എന്ന പഠനറിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ഫോര്‍ട്ടിസ്_എസ്‌കോര്‍ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. അശോക് സേത്ത് പറഞ്ഞു. 

മാനസിക സമ്മര്‍ദമാണ് പ്രധാനമായും രോഗകാരണമാകുന്നതെന്ന് ഹൃദ്രോഗ വിഭാഗം തലവന്‍ ഡോ. പീയൂഷ് ജെയിന്‍ പറഞ്ഞു. മാറുന്ന ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണവുമാണ് ഇതര കാരണങ്ങള്‍. പുകവലിയും മുറുക്കും ച്യൂയിങ് ഗം ഉപയോഗവുമെല്ലാം അനുബന്ധ കാരണങ്ങളാണ്. മാനസിക സമ്മര്‍ദം പ്രധാനമായും തൊഴിലുമായി ബന്ധപ്പെട്ടതാണെന്നുംപഠനം ചൂണ്ടിക്കാട്ടുന്നു. മാറിയ തൊഴില്‍ സാഹചര്യങ്ങള്‍ യുവാക്കളില്‍ കഠിനമായ സമ്മര്‍ദമാണുണ്ടാക്കുന്നത്. പുതിയ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷനു തുല്യമായ ജീവിതരീതികളാണുള്ളത്. മണിക്കൂറുകള്‍ നീളുന്ന തൊഴിലിനു ശേഷം വീട്ടിലെ ഉത്തരവാദിത്തം കൂടി ഇവര്‍ക്കു വഹിക്കേണ്ടിവരുന്നു. ഇതാണ് സ്ത്രീകളിലെ ഹൃദ്രോഗസാധ്യത കൂട്ടുന്നത്.

ഏഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ഹൃദയരോഗങ്ങള്‍ ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഡോ. പീയൂഷ് ജെയിന്‍ പറയുന്നു. തൊഴിലിനൊപ്പം മാനസികോല്ലാസത്തിനുള്ള വഴികള്‍ കണ്ടെത്തേണ്ടതും പ്രത്യേക ഹോബികള്‍ വളര്‍ത്തിയെടുക്കേണ്ടതും ഈ സാഹചര്യത്തില്‍ അനിവാര്യമാണ്. ഒപ്പം വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും ക്രമീകൃത ഭക്ഷണവും ശീലമാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
{[['']]}

ചുംബനം പഠിപ്പിക്കാന്‍ ഇനി തലയണയും

ചുംബനം പഠിപ്പിക്കാന്‍ ഇനി തലയണയും  










Kerala tv show and newsചുംബനം കൃത്യമായി പരിശീലിക്കണോ? എങ്കിലിതാ അതിനായി പ്രത്യേക തരം തലയണ വികസിപ്പിചെ്ചടുത്തിരിക്കുന്നു എമിലി കിങ് എന്ന ഇരുപത്താറുകാരന്‍. ഡമ്മി ചുണ്ടുകള്‍ തലയണയുടെമധ്യത്തില്‍ തുന്നിപ്പിടിപ്പിക്കുകയാണു കിങ് ചെയ്തിരിക്കുന്നത്. സിപിആര്‍ ഡമ്മിയുടെ ചുണ്ടുകളാണു തുന്നിചേ്ചര്‍ക്കുന്നത്. 

ഹൃദയാഘാതമുണ്ടാകുന്പോള്‍ ചുണ്ടോടു ചുണ്ടു ചേര്‍ത്തു ശ്വാസം നല്‍കി ഹൃദയവും ശ്വാസകോശവും പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയാണു സിപിആര്‍. ഇതു മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഡമ്മികള്‍ ഉണ്ടാക്കാറുണ്ട്. ഇൗ ഡമ്മികളുടെ അധരങ്ങളാണു കിങ്ങിന്‍റെ തലയണയില്‍ വിടരുന്നത്. വാലന്‍റൈന്‍സ് ദിനം അടുക്കുന്നതിനാല്‍ കിങ്ങിന്‍റെ തലയണ അധരത്തിനു പ്രസക്തിയേറി.
{[['']]}

കന്യാമറിയത്തിന്റെ പ്രതിമ കണ്ണുചിമ്മിയെന്ന് അത്ഭുതം സംഭവിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ് ഇവിടുത്തെ വിശ്വാസികള്‍.

Kerala tv show and news
ചെന്നൈ: കന്യാമറിയത്തിന്റെ പ്രതിമ കണ്ണുചിമ്മിയെന്ന് പ്രചാരണം. 113 ആമത് വാര്‍ഷികാഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കെ ചെന്നൈയിലെ അവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയിലെ കന്യാമറിയത്തിന്റെ പ്രതിമ കണ്ണൂചിമ്മിയെന്നാണ് ഇപ്പോള്‍ പ്രചാരണം ശക്തമായിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ വാര്‍ഷിക പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയ വിശ്വാസികളാണ് പള്ളിയിലെ കണ്ണാടിക്കൂട്ടിലുള്ള കന്യാമറിയത്തിന്റെ പ്രതിമ കണ്ണുചിമ്മുന്നത് കണ്ടത്. പള്ളിയിലേയ്ക്ക് കടക്കുന്നതിന്റെ ഇടതുവശത്താണ് പ്രതിമയുള്ളത്. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ പ്രത്യേക പ്രാര്‍ത്ഥന. അത്ഭുതം സംഭവിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ് ഇവിടുത്തെ വിശ്വാസികള്‍. അതേസമയം ഇസ്രയേലിലും ഇതിനു സമാനമായ സംഭവം നടന്നതായി റിപ്പോട്ടുണ്ട്.
                ഒരു ഗ്രാമത്തിലുള്ള വീട്ടിലെ കന്യാമറിയത്തിന്റെ പ്രതിമയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വീഴുന്നതാണ് വിശ്വാസികള്‍ കണ്ടത്. ഈ വീട്ടിലേയ്ക്ക് വളരെ ദൂരെനിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. മറിയം തന്നോട് സംസാരിച്ചതായും ഇവിടുത്തെ വീട്ടമ്മ പറയുന്നു. എന്തായാലും രണ്ട് സംഭവങ്ങളും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. 
{[['']]}

പ്രതിഫലം തരാതെ എങ്ങിനെ ശരിയാകും?: രഞ്ജിനി ഹരിദാസ്

mangalam malayalam online newspaperKerala tv show and newsരഞ്ജിനി അഭിനയിക്കണമെങ്കില്‍ ഇരിക്കുന്നേടത്ത് പണമെത്തിക്കണമെന്ന സംവിധായകന്‍ ശ്യാംപ്രവീണിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രശസ്ത അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. 'ഒറ്റ ഒരുത്തിയും ശരിയല്ല' എന്ന ശ്യാംപ്രവീണിന്റെ ചിത്രം താന്‍ കാരണം പ്രതിസന്ധിയിലായെന്ന ആരോപണമാണ് രഞ്ജിനി നിഷേധിച്ചത്.

അഭിനയിച്ചതിന് നിശ്ചയിച്ച പ്രതിഫലം തരാതിരുന്നതുകൊണ്ടാണ് താന്‍ ചിത്രവുമായി തുടര്‍ന്ന് സഹകരിക്കാതിരുന്നതെന്ന് രഞ്ജിനി പറയുന്നു. ''ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മൂന്നുമാസം ഞാന്‍ വിദേശത്തുപോയി എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ മനസിലാകും ഞാന്‍ എത്രനാളാണ് വിദേശത്ത് നിന്നത് എന്ന്. പക്ഷേ വിദേശത്തുനിന്നും തിരിച്ചെത്തിയശേഷം ഞാന്‍ സെറ്റിലെത്തിയിട്ടില്ലെന്നകാര്യം സത്യമാണ്. കാരണം ഞാന്‍ എന്റെ ഭാഗങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പോയത്. പക്ഷേ അതിന്റെ പ്രതിഫലം സിനിമയുടെ അണിയറക്കാര്‍ എനിയ്ക്ക് തന്നിരുന്നില്ല. പിന്നീട് ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി അവരെന്നെ വിളിച്ചില്ല. അവര്‍ അത് മറ്റാരെയെങ്കിലും വച്ച് ചെയ്യിച്ചുകാണും'' രഞ്ജിനി പറയുന്നു.
''പലവട്ടം ആവശ്യപ്പെട്ടിട്ടും ചെയ്ത ജോലിയ്ക്കുള്ള പ്രതിഫലം തരാന്‍ അവര്‍ തയ്യാറായില്ല. വാഗ്ദാനം ചെയ്ത പ്രതിഫലത്തുകയുടെ 30ശതമാനം മാത്രമാണ് അവരെനിയ്ക്ക് തന്നത്. അതുകൊണ്ടാണ് പൊന്‍മുടിയിലെ ലൊക്കേഷനില്‍നിന്ന് ഞാന്‍ തിരിച്ചുപോയത്.'' രഞ്ജിനി പറഞ്ഞു.
 
{[['']]}

സഹപ്രവര്‍ത്തകയായ നഴ്സുമായി കൂടിക്കാഴ്ച നടത്തിയ യുവാവിന് സൌദിയില്‍ 1വര്‍ഷം തടവും അടിയും ശിക്ഷ.

Kerala tv show and news
റിയാദ്: സഹപ്രവര്‍ത്തകയായ വിദേശ വനിത നഴ്സുമായി കൂടിക്കാഴ്ച നടത്തിയ യുവാവിന് സൌദിയില്‍ 1വര്‍ഷം തടവ് ശിക്ഷ. കൂടാതെ 80 പ്രാവശ്യം ചാട്ടയടിയും നല്‍കാന്‍ കോടതി ഉത്തരവിട്ടു. സൌദി മതകാര്യ പോലീസ് നടത്തിയ പട്രോളിംഗിനിടയില്‍ സൌദിയുവാവും സഹപ്രവര്‍ത്തകയായ വിദേശ വനിതയും സംസാരിച്ച് നില്‍ക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും ബന്ധുക്കളല്ലെന്ന് മനസിലാക്കി അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്.
                       അനധികൃത കൂടിക്കാഴ്ച നടത്തി എന്നതായിരുന്നു ഇരുവരുടേയും മേലുള്ള കുറ്റം. എന്നാല്‍ വനിതാ നഴ്സിനെ ശിക്ഷിച്ചതായി റിപ്പോര്‍ട്ടില്ല. 
{[['']]}

കാര്‍ ഓടിക്കാന്‍ ഇന്ധനമായി പ്ലാസ്റ്റിക് ബാഗുകള്‍ : പ്ലാസ്റ്റിക് ബാഗില്‍ നിന്നും പെട്രോളും ഡീസലും നിര്‍മ്മിക്കുന്ന പുതിയ വിദ്യയുമായി ശാസ്ത്രജ്ഞര്‍

Kerala tv show and news
വാങ്ങിയ ഉടനെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകള്‍ അത്ര ഉപയോഗ ശൂന്യമല്ലെന്ന് പുതിയ റിപ്പോര്‍ട്ട് . ഇവയില്‍ നിന്നും പെട്രോളും ഡീസലും ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ . ഇപ്പോള്‍ പെട്രോളില്‍ നിന്നും പെട്രോള്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാളധികം എനര്‍ജി ഉല്‍പ്പാദിപ്പിക്കാന്‍ ഇവയില്‍ നിന്നും സാധിക്കുമെന്നാണ് മറ്റൊരു കണ്ടെത്തല്‍ . 
മറ്റ് ചില പെട്രോളിയം ഉല്‍പ്പന്നങ്ങളായ പ്രകൃതിവാതകം, സോല്‍വെന്റുകള്‍, ഗാസോലിന്‍, വാക്‌സ് , ലൂബ്രികേറ്റിംഗ് ഓയില്‍ എന്നിവയും പ്ലാസ്റ്റിക് ബാഗുകളില്‍ നിന്നും നിര്‍മ്മിക്കാനാകുമത്രെ. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിലെ ബ്രജേന്ദ്ര ശര്‍മ്മയാണ് പഠനത്തിന് നേതൃത്വ നല്‍കിയത്.
കോടിക്കണക്കിന് പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗ ശൂന്യമായി ഓരോ വര്‍ഷവും വലിച്ചെറിയപ്പെടുന്നത്. ഇതില്‍ എട്ടില്‍ ഒന്ന് മാത്രമാണ് റീസൈക്കിള്‍ ചെയ്‌തെടുക്കുന്നത്. 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger