Movie :
Recent Movies

kerala home tv show and news

അഞ്ച് കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്ത് 85മത്തെ വയസ്സില്‍ ഏലിക്കുട്ടി

അഞ്ച് കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്ത് 85മത്തെ വയസ്സില്‍ ഏലിക്കുട്ടിKerala tv show and newsകൊച്ചി: ജീവിത സായാഹ്നത്തില്‍ പോത്താനിക്കാട് സ്വദേശിയായ ഏലിക്കുട്ടിക്ക് തോന്നിയ കരുണ ഭൂമിയില്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് തുണയായി.അഞ്ചുസെന്റും താല്‍ക്കാലിക ഷെഡും ഒരുക്കി നല്‍കിയാണ് ഏലിക്കുട്ടി സമൂഹത്തിന് മാതൃകയായത്.


വീടും സ്ഥലവും കിട്ടുന്നതിന് ഇവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പഞ്ചായത്തിന് തോന്നാത്ത കരുണ തോന്നിയത് ചെറുകാട്ട് കുടുംബത്തിലെ ഏലിക്കുട്ടിക്കാണ്. 85മത്തെ ജന്മദിനത്തില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് വീതം സ്ഥലം നല്‍കാനാണ് ഏലിക്കുട്ടി തീരുമാനിച്ചത്.

എട്ടുമക്കളുള്ള ഏലിക്കുട്ടി ഇളയ മകന്‍ ബിജുവിനൊപ്പമാണ് താമസിക്കുന്നത്.മരിച്ചുപോയ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരമാണ് ഭൂമി ദാനം.പോത്താനിക്കാട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ 5 കുടുംബങ്ങള്‍ക്കും സ്ഥലത്തിന്റെ ആധാരം കൈമാറി.കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ താല്‍ക്കാലികമായ ഷെ!ഡും ഒരുക്കി നല്‍കിയിട്ടുണ്ട്.  
{[['']]}

12 ലക്ഷം രൂപയിലധികം തുക സരിത ജാമ്യം ലഭിക്കാനായി കെട്ടിവെച്ചിട്ടുണ്ട്. കേരള രാഷ്ട്രിയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ സരിതയുടെ ഇനിയുള്ള വെളിപ്പെടുത്തല്‍


Kerala tv show and news
കൊല്ലം: രണ്ട് ദിവസത്തിനുള്ളില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ്.നായര്‍. ചോദ്യങ്ങള്‍ തയാറാക്കി വെച്ചോളു, രണ്ടു ദിവസത്തിനകം എല്ലാം വെളിപ്പെടുത്തുമെന്ന് സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സരിത പറഞ്ഞു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ബന്ധുക്കള്‍ക്കൊപ്പമെത്തി കോടതിയുടെ ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന സരിത പുറത്തിറങ്ങിയ ശേഷം അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്തെ വാടക വീട്ടിലേയ്ക്കാണ് പോയത്.
      12 ലക്ഷം രൂപയിലധികം തുക സരിത ജാമ്യം ലഭിക്കാനായി കെട്ടിവെച്ചിട്ടുണ്ട്. കേരള രാഷ്ട്രിയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ സരിതയുടെ ഇനിയുള്ള വെളിപ്പെടുത്തല്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ട് തന്നെ അറിയാം.


{[['']]}

സ്മാര്‍ട്ട് ഫോണില്‍ ത്രീഡി ടെക്നോളജി ലഭിക്കുന്ന സാങ്കേതികത ഗൂഗിള്‍ വികസിപ്പിക്കുന്നു - Google-plans-to-turn-phones-into-3D-mapping-devices

 സ്മാര്‍ട്ട് ഫോണില്‍ ത്രീഡി ടെക്നോളജി ലഭിക്കുന്ന സാങ്കേതികത ഗൂഗിള്‍ വികസിപ്പിക്കുന്നു സെന്‍ഫ്രാന്‍സിസ്കോ: സ്മാര്‍ട്ട് ഫോണില്‍ ത്രീഡി ടെക്നോളജി ലഭിക്കുന്ന സാങ്കേതികത ഗൂഗിള്‍ വികസിപ്പിക്കുന്നു. മാപ്പിങ്ങ്, ഗെയിംമിങ്ങ് എന്നീ കാര്യങ്ങളില്‍ ത്രീഡി ടെക്നോളജി സഹായകരമാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പ്രോജക്ട് ടാംഗോ എന്നാണ് ഈ ത്രീഡി ടെക്നോളജിക്ക് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര്. റോബോര്‍ട്ടിക്ക് അസോസിയേറ്റ് ടെക്നോളജി എന്നാണ് ഗൂഗിള്‍ ഇതിനെ പറയുന്നത്.


അതായത് ഇത് മനുഷ്യനോളം പോന്ന ചിന്ത ശേഷി മൊബൈലുകള്‍ക്ക് നല്‍കും. അടുത്തകാലത്ത് തന്നെ ഏറ്റവും വലിയ കണ്ടുപിടുത്തമായിരിക്കും ഇതെന്നാണ് ഗൂഗിള്‍ പറയുന്നത്. അതോടപ്പം ഈ പ്രോജക്ടില്‍ പുതിയ പരീക്ഷണങ്ങള്‍ സമര്‍പ്പിക്കാന്‍ ഡെവലപ്പര്‍മാര്‍ക്കും അവസരം ഉണ്ട്. ടാംഗോ സംബന്ധിച്ച വീഡിയോ കാണാം - See more at: http://www.asianetnews.tv/technology/article.php?article=7153_-Google-plans-to-turn-phones-into-3D-mapping-devices#sthash.reon8ZTp.dpuf
{[['']]}

'ഈ വീഡിയോ ഒന്ന് വൈറലാക്കൂ, ഒരു പൊരുതുന്ന ജനതയ്ക്കായി'

പ്ലീസ്.. ഈ വീഡിയോ ഒന്ന് വൈറലാക്കൂ, ഒരു ജനത അപേക്ഷിക്കുന്നു


കീവ്:  'ഈ വീഡിയോ ഒന്ന് വൈറലാക്കൂ, ഒരു പൊരുതുന്ന ജനതയ്ക്കായി'. ഫെബ്രുവരി 10ന് ഉക്രെയിനിലെ കീവില്‍ നിന്നും പോസ്റ് ചെയ്ത വീഡിയോയാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. 


ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് രക്തക്കളമായി മാറികഴിഞ്ഞ ഉക്രെയിനിലെ കാഴ്ചകള്‍ അവതരിപ്പിക്കുകയാണ് ഈ വീഡിയോയില്‍. സ്വേച്ഛാധിപത്യത്തിനും, തൊഴിലില്ലായ്മയ്ക്കെതിരെ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണിത്. സ്വന്തം നാടിനെയും വീടുകളെയും സംരക്ഷിക്കാനാണ് ഈപോരാട്ടം.ഈ സന്ദേശം ലോകത്തെ അറിയിക്കാന്‍ ഈ വീഡിയോ ഷെയര്‍ ചെയ്യു എന്നാണ് വീഡിയോ അഭ്യര്‍ത്ഥിക്കുന്നത്.
ഇതിനകം അഞ്ച് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞ ഈ വീഡിയോ വന്‍ ശ്രദ്ധയാണ് നേടുന്നത്. മലയാളത്തിലെ പ്രമുഖ നടി റീമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ ഈ വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് അക്കൌെണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉക്രെയിന്‍ സര്‍ക്കാര്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ നടത്തുന്ന രൂക്ഷമായ അടിച്ചമര്‍ത്തലുകളുടെ ദൃശ്യങ്ങളും ഈ വീഡിയോയില്‍ കാണാം.Kerala tv show and news
{[['']]}

റോഡരികിലെ മനുഷ്യ നന്‍മ; കഥപറയുന്ന ഫോട്ടോകള്‍

റോഡരികിലെ മനുഷ്യ നന്‍മ;  കഥപറയുന്ന ഫോട്ടോകള്‍Kerala tv show and news
  
  
ഇതാ അസാധാരണമായ ചില ഫോട്ടോകള്‍. അതിനു പിന്നിലെ കഥയും അസാധാരണവും. ഒരു കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ വണ്ടി നിര്‍ത്തി ഓടിയെത്തിയവര്‍. അതിവേഗം പാഞ്ഞെത്തിയ മെഡിക്കല്‍ സംഘം. ജീവന്‍ രക്ഷിക്കാനായി ആശുപത്രിയിലേക്കുള്ള ഓട്ടം. ഇതെല്ലാം കണ്ടു നിന്ന ഒരു പത്ര ഫോട്ടോഗ്രാഫറാണ് ഈ പടങ്ങള്‍ പകര്‍ത്തിയത്. ലോക മാധ്യമങ്ങളില്‍ ഈ ഫോട്ടോകള്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. കാണുക, ആ ചിത്രങ്ങള്‍:


അഞ്ചു മാസം പ്രായമായ സെബാസ്റ്റ്യന്‍ എന്ന കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്നു പമേല റൂസിയോ. യാത്രക്കിടെ കുട്ടിക്ക് കടുത്ത ശ്വാസ തടസ്സമുണ്ടായി. വണ്ടി റോഡിന്റെ ഓരത്തേക്ക് മാറ്റി അവര്‍ കുഞ്ഞിന് കൃത്രിമ ശ്വാസോച്ഛാസം നല്‍കാന്‍ ശ്രമിച്ചു.



തിരക്കുള്ള എല്ലാ റോഡുകളുടെയും അവസ്ഥ തന്നെയായിരുന്നു അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് റോഡ് 83ലും. ഇരമ്പിപ്പായുന്ന വാഹനങ്ങള്‍. വഴിയരികില്‍ നിന്ന് കുഞ്ഞിന് ശ്വാസോച്ഛാസം നല്‍കുന്ന സ്ത്രീയെ ആരു ശ്രദ്ധിക്കാന്‍...?


എങ്കിലും വഴിയില്‍ കണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥനും വഴിയാത്രക്കാരിയായ ലൂസില ഗോദോയിയും വണ്ടി നിര്‍ത്തി അവര്‍ക്കരികെ എത്തി. ശ്വാസം കിട്ടാതെ പിടയുന്ന കുഞ്ഞിനൊപ്പം നിലവിളിക്കുകയായിരുന്നു അന്നേരം പമേല.



ഇരുവരും കുഞ്ഞിനെ വാങ്ങി കൃത്രിമ ശ്വാസം നല്‍കാന്‍ സഹായിച്ചു. പെട്ടെന്ന് ശ്വാസം തിരിച്ചു കിട്ടി. എന്നാല്‍, വീണ്ടും അത് നിലയ്ക്കുകയായിരുന്നു. ഇതോടെ പമേല വീണ്ടും കരച്ചിലിലേക്ക് പതിച്ചു.



എന്നാല്‍, ഭാഗ്യം അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു. വിവരമറിഞ്ഞ് മെഡിക്കല്‍ ജീവനക്കാര്‍ പാഞ്ഞെത്തി. അവര്‍ കുട്ടിയെ കൈയിലെടുത്ത്. പിന്നെ ഒട്ടും വൈകിയില്ല. ആശുപത്രിയിലേക്ക്.


മിയാമി ഹെറാല്‍ഡ് പത്രത്തിലെ ഫോട്ടോഗ്രാഫര്‍ അല്‍ ഡയസാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. വഴി വക്കിലെ രംഗങ്ങള്‍ കണ്ട് സഹായവുമായി എത്തിയതായിരുന്നു അയാള്‍. എന്നാല്‍, രംഗങ്ങള്‍ കണ്ടപ്പോള്‍ അയാളുടെ ക്യാമറയാണ് കണ്‍തുറന്നത്. 'ഫോട്ടോ ഫേണലിസ്റ്റ് എന്ന നിലയിലാണ് നിങ്ങള്‍ളെങ്കില്‍ ചിത്രങ്ങള്‍ പകര്‍ത്താനാണ് നോക്കുക. മനുഷ്യന്‍ എന്ന നിലയിലാണ് വരുന്നതെങ്കില്‍ സഹായിക്കാനും. സഹായിക്കാന്‍ ഇവരൊക്കെ ഉണ്ടായിരുന്നു. അതിന്റെ മഹത്വം പകര്‍ത്തിയാല്‍ ഏറെ പേര്‍ക്ക് പ്രചോദനമാവും എന്നു തോന്നി. അതാണ് ഈ ചിത്രങ്ങള്‍'-ഡയസ പറയുന്നു.

{[['']]}

നോട്ടുകെട്ടുകള്‍ കുടയിലേക്ക് വാരിയിടുന്ന ബാങ്ക് കവര്‍ച്ചക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്

നോട്ടുകെട്ടുകള്‍ കുടയിലേക്ക് വാരിയിടുന്ന ബാങ്ക് കവര്‍ച്ചക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്Kerala tv show and newsന്യൂയോര്‍ക്ക്: ബാങ്കില്‍നിന്ന് കവര്‍ന്ന പണം തിരക്കിട്ട് വാരിയെടുത്ത് ഓടി രക്ഷപ്പെട്ട കള്ളന്‍ ഒടുവില്‍ പൊലീസ് പിടിയില്‍. പിടിക്കപ്പെടുമെന്ന പേടിയില്‍ ഓടുന്നതിനിടെ പണം നിലത്തു വീഴുകയും സമീപത്തു കണ്ട ഒരു കുടയിലേക്ക് അവ പരിഭ്രാന്തനായി വാരിയിടുകയും ചെയ്യുന്ന കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു. മേരി ലാന്റിലെ പി.എന്‍.സി ബാങ്കിലാണ് നാടകീയ രംഗങ്ങളുണ്ടായത്. റോബര്‍ട്ട് വില്യംസ് എന്ന കവര്‍ച്ചക്കാരനാണ് പിന്നീട് വാനില്‍ രക്ഷപ്പെടുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. 
ബാങ്കില്‍നിന്ന് 20,000 ഡോളറാണ് ഇയാള്‍ കവര്‍ന്നത്. പരിഭ്രാന്തനായി ഓടുന്നതിനിടെ ഇവ നിലത്ത് വീഴുന്നത് വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ, സമീപത്തു കണ്ട ഒരു കുട തുറന്ന് അതിനുള്ളിലേക്ക് നോട്ടുകെട്ടുകള്‍ തിരക്കിട്ട് ഇടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിഭ്രാന്തിക്കിടെ, ഓടി പുറത്തേക്കിറങ്ങിയ ഇയാള്‍ ഒരു മഞ്ഞു കട്ടയില്‍ ചവിട്ടി വഴുതി വീണു. ഇതിനിടെ, തലയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തു. 

അവിടെ നിന്ന് ഒരു പച്ച മിനിവാനില്‍ രക്ഷപ്പെട്ട ഇയാള്‍ പൊലീസുകാരുടെ ശ്രദ്ധയില്‍ പെട്ടു. പിന്തുടര്‍ന്നു പോയ പൊലീസ് ഇയാളെ ഹൊവാര്‍ഡ് കൌണ്ടിയില്‍ വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍നിന്ന് 20,000 ഡോളര്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 
{[['']]}

50 മീറ്റര്‍ അകലെനിന്നൊരു അത്ഭുതഗോള്‍. യൂറോപ്പ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെതിരെ ഓസ്ട്രിയന്‍ ബുന്ദസ് ലിഗ ചാംപ്യന്മാരായ എഫ്‌സി സാല്‍സ്ബര്‍ഗിന്റെ ജൊനാഥന്‍ സൊരിയാനോ ആണ് അത്ഭുത ഗോള്‍ നേടിയത്.

50 മീറ്റര്‍ അകലെനിന്നൊരു അത്ഭുത ഗോള്‍

Kerala tv show and newsവിയന്ന: 50 മീറ്റര്‍ അകലെനിന്നൊരു അത്ഭുതഗോള്‍. യൂറോപ്പ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെതിരെ ഓസ്ട്രിയന്‍ ബുന്ദസ് ലിഗ ചാംപ്യന്മാരായ എഫ്‌സി സാല്‍സ്ബര്‍ഗിന്റെ ജൊനാഥന്‍ സൊരിയാനോ ആണ് അത്ഭുത ഗോള്‍ നേടിയത്. മത്സരത്തില്‍ എഫ്‌സി സാല്‍സ്ബര്‍ഗ് എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. 



35-ാം മിനിട്ടില്‍ മൈതാനമധ്യത്തിനടുത്തുന്നായിരുന്നു സ്പാനിഷ് താരമായ സൊരിയാനോയുടെ അത്ഭുത ഗോള്‍. സെന്റര്‍ സര്‍ക്കിളില്‍ വീണുകിട്ടിയ ലൂസ്‌ബോള്‍ കണക്ടു ചെയ്ത താരം നോക്കുമ്പോള്‍ അയാക്‌സ് ഗോള്‍കീപ്പര്‍ പോസ്റ്റില്‍നിന്ന് ഏറെ മുന്നിലേക്കു കയറി നില്‍ക്കുകയായിരുന്നു.ഇതുമുതലാക്കിയ സൊരിയാനോ നീട്ടിയടിച്ച പന്ത് തടയാന്‍ അയാക്‌സ് ഗോളി ജാസ്‌പെര്‍ സില്ലെസ്സന്‍ ഏറെ പിന്നിലേക്ക് ഓടിയെങ്കിലും ഫലമുണ്ടായില്ല. 

നാലുവട്ടം യൂറോപ്യന്‍ ചാംപ്യന്മാരായ അയാക്‌സിന് ഈ തോല്‍വി വല്ലാത്ത തിരിച്ചടിയായി.മറ്റു പ്രധാന കളികളില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് 2-0ന് ട്രബ്‌സോണ്‍സ്പറെ കീഴടക്കി. ലാസിയോ 1-0ന് ലുഡോഗോറെറ്റ്‌സ് റസ്ഗാര്‍ഡിനെ തോല്‍പിച്ചു. 
{[['']]}

എന്റെ രക്ഷകനും നാഥനും ക്രിസ്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.

Kerala tv show and news
വാഷിങ്ടണ്‍: എന്റെ രക്ഷകനും നാഥനും ക്രിസ്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. പാതി ക്രിസ്ത്യാനിയും പാതി മുസ്ലീമുമായാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ലോകം അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒബാമ തന്റെ വിശ്വാസ സത്യങ്ങള്‍ ആദ്യമായി പരസ്യമായി പ്രഖ്യാപിച്ചു. ‘എന്റെ ജീവിതത്തില്‍ നടന്ന എല്ലാ സംഭവങ്ങളുടേയും ആരംഭം ക്രിസ്തുവിന്റെ തിരുമുന്‍പില്‍ നിന്നായിരുന്നു. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഞാന്‍ ആശ്ലേഷിക്കുന്നു. ഞാന്‍ എന്നും ക്രിസ്തുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ഒബാമ പറഞ്ഞു. വാര്‍ഷിക പ്രെയര്‍ ബ്രെയ്ക്ക് ഫാസ്റ്റില്‍ വച്ചായിരുന്നു ഒബാമയുടെ ഈ വിശ്വാസ പ്രഖ്യാപനം.
                      ചിക്കാഗോയിലെ പള്ളിയില്‍ സജീവമായിരുന്ന കാലത്തെക്കുറിച്ചും ഒബാമ വിവരിച്ചു. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി ആശ്ലേഷിക്കുന്നതിലേയ്ക്ക് എന്നെ നയിച്ചത് പള്ളിയാണ്. എനിക്ക് പണമില്ലാത്ത അവസരത്തില്‍ ഭക്ഷണം തന്നതും പള്ളിയാണെന്നും പറഞ്ഞ ഒബാമ എല്ലാ പ്രതിസന്ധികളുടേയും സംശയങ്ങളുടേയും നടുവില്‍ തന്നെ നയിക്കുന്ന ദൈവത്തിന്റെ കരത്തോട് ഞാന്‍ എന്നും നന്ദിയുള്ളവനാണെന്നും കൂട്ടിച്ചേര്‍ത്തു. മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും പരിശ്രമിക്കണമെന്നും ഒബാമ പറഞ്ഞു.
{[['']]}

കൊടുംതണുപ്പില്‍ മകളെ വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചത് സ്വന്തം അച്ഛന്‍; കുറ്റം ജാക്കറ്റിട്ടില്ലായെന്നത്.

Kerala tv show and news
ബെയ്ജിംഗ്‍: കൊടുംതണുപ്പില്‍ മകളെ വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചത് സ്വന്തം അച്ഛന്‍. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ജാക്കറ്റിടാന്‍ ആവശ്യപ്പെട്ടിട്ട് അനുസരിക്കാതിരുന്ന മകളെ വസ്ത്രമുരിഞ്ഞ് തെരുവിലൂടെ വലിച്ചിഴച്ചാണ് പിതാവ് കലിതീര്‍ത്തത്. വഴിയരികില്‍ വെച്ച് കുട്ടിയോട് ജാക്കറ്റിടാന്‍ പിതാവ് ആവശ്യപ്പെട്ടെങ്കിലും കുട്ടി അനുസരിച്ചില്ല. തുടര്‍ന്ന് പ്രകോപിതനായ പിതാവ് കുട്ടിയുടെ വസ്ത്രമുരിയുകയും തുടര്‍ന്ന് കുട്ടിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് തൂക്കിയെടുത്ത് കൊടുംതണുപ്പില്‍ തെരുവിലൂടെ 100 മീറ്ററോളം വലിച്ചിഴയ്ക്കുകയുമായിരുന്നു.
            എന്നാല്‍ സംഭവശേഷം സ്ഥലത്തെത്തിയ പോലീസ് ബാലപീഡനത്തിനെതിരെ പിതാവിനെതിരെ കേസ് എടുത്തില്ല. കേസെടുക്കാന്‍ പറ്റിയ കാരണമൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് ആദ്യമായാണെന്നും കുട്ടി ആവശ്യപ്പെടുന്ന സാധനങ്ങളെല്ലാം പിതാവ് വാങ്ങി നല്‍കിയിരുന്നെന്നും അയല്‍വാസികളും പറയുന്നു. എന്തായാലും പിതാവിന്റെ ഈ ക്രൂരത ഒരു വഴിയാത്രക്കാരന്‍ തന്റെ മൊബൈലില്‍ ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. 
{[['']]}

ഒരു പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന 10 കാര്യങ്ങള്‍ എന്തൊക്കെയാവും? ലൈനിടുന്നെനു മുന്നേ ഇതൊന്നു വായിച്ചു നോക്കിക്കോ!!

kk

Kerala tv show and news









ഒരു പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാവും? എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിട്ടുണ്ടോ?
മലയാളത്തിലെ ഒരു പ്രശസ്ത സിനിമയില്‍ പറയുന്ന പോലെ ഇപ്പൊ ഡീസന്റ് ആയി നടക്കുന്നവരെയൊന്നും പെമ്പിള്ളാര്‍ക്കു വേണ്ട, കുളിക്കാതെ നനയ്ക്കാതെ അലന്ന ലുക്കുമായി നടക്കുന്നവന്‍മാരെ മതിയവര്‍ക്ക്
എന്ന സങ്കല്പം എത്രത്തോളം ശരിയാണ്, പക്ഷേ ഇതൊക്കെ സിനിമയില്‍ പറയാം. പക്ഷേ ജീവിതത്തില്‍ അല്‍പസ്വല്‍പം ഡീസന്റായ ആണുങ്ങളോട് തന്നെയാണ് സ്ത്രീകള്‍ക്ക് പ്രിയം. എങ്ങനെ നടക്കുന്ന പുരുഷന്‍മാരെയാണ് പെണ്‍മണികള്‍ ആദ്യം ശ്രദ്ധിക്കുക. അവനില്‍ അവള്‍ ശ്രദ്ധിക്കുന്ന പത്ത് കാര്യങ്ങള്‍ നമുക്കിവിടെ നോക്കാം.
1.വേഷം – മാന്യമായി വൃത്തിയായി ജെന്റില്‍മാന്‍ സ്‌റ്റൈലില്‍ വേഷം ധരിക്കുക. കണ്ടാല്‍ ആള് കൊള്ളാം എന്ന് അവളുടെ മനസ്സില്‍ ആദ്യം ഒരു തോന്നല്‍ ഉണ്ടാവണം. പക്ഷേ അടുത്തുവന്നാല്‍ വിയര്‍പ്പുകൊണ്ട് തലകറങ്ങുമെങ്കില്‍ പിന്നെ എന്ത് ലുക്‌സ് ഉണ്ടായിട്ടെന്താ? സിഗരറ്റിന്റേതടക്കമുള്ള ലഹരി പത്ഥാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധങ്ങള്‍ പെണ്‍കുട്ടികളുടെ മനം മടുപ്പിക്കും.
2.ഫിസിക്കല്‍ സ്ട്രച്ചര്‍ – അഴകളവുകള്‍ സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്‍മാര്‍ക്കുമുണ്ട്. പെണ്‍കുട്ടികള്‍ ആദ്യം ശ്രദ്ധിക്കുക ആണ്‍കുട്ടികളുടെ ഉയരമാണ്. സിക്‌സ് പാക്ക് ഉണ്ടോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും താല്‍പര്യം ഇരുനിറക്കാരായ ആണുങ്ങളെയാണ്. വെളുത്ത് വെള്ളരിക്ക പോലുള്ള ചോക്ലേറ്റ് പയ്യന്‍മാര്‍ക്ക് ഡിമാന്റ് കുറവാണെന്നര്‍ത്ഥം. കുടവയറന്‍മാരോട് താല്‍പര്യം കുറവാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്.
3.സംസാരം – തപ്പിത്തടയാതെ വെപ്രാളപ്പെടാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുന്ന ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളുടെ ശ്രദ്ധ പെട്ടന്നു പിടിച്ചു പറ്റുക. അല്ലാതെ ആദ്യമായി കാണുമ്പോള്‍ വായിട്ടലക്കുന്നവരെ സ്ത്രീകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല, സംസാരത്തില്‍ ഞാന്‍ എന്ന പദം പരമാവധി ഒഴിവാക്കുക. ഞാനതു ചെയ്യും ഞാന്‍ ഇങ്ങനെയാണ്…എന്നു നിര്‍ത്താതെ പറയുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് പഥ്യമില്ല.
4.വീമ്പ് പറയല്‍- ഞാന്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് വീമ്പുപറഞ്ഞു നടക്കുന്ന പഹയമ്മാരെ പെണ്‍കുട്ടികള്‍ക്ക് വെറുപ്പാണ്. എന്റെ പുറകെ നാട്ടിലെ പെണ്‍പിള്ളേര് നടക്കുമെന്നും, താന്‍ മദ്യപിക്കുമെന്നു പോലും വീമ്പുപറയുന്ന വിരുതന്‍മാരുണ്ട്. വേഷത്തിലും വിലകൂടിയ ഗാഡ്ജറ്റ്‌സിലും ബ്രാന്‍ഡഡ് കോസ്റ്റിയൂമിലും മേനി പറയുന്ന ആണ്‍പിള്ളേര്‍ അറിയുക!- വമ്പത്തരങ്ങള്‍ ക്രെഡിറ്റ് ആയി കരുതുന്ന അല്‍പന്‍മാരോട് പുച്ഛം തോന്നാത്ത പെണ്‍കുട്ടികളില്ല.
5.ആത്മവിശ്വാസം – ആദ്യം കാഴ്ചയില്‍ പോലും കണ്ണില്‍ നോക്കി സംസാരിക്കുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്കിഷ്ടമാണ്. നിങ്ങളുടെ ആത്മവിശ്വാസം ആ ഐ കോണ്‍ടാക്ടിലൂടെ അവര്‍ തിരിച്ചറിയും.
6.സെന്‍സ് ഒഫ് ഹ്യൂമര്‍- നല്ല തമാശകള്‍ പറയാനും ആസ്വദിക്കാനും കഴിയുന്ന ആണ്‍കുട്ടികള്‍ വളരെവേഗം പെണ്‍കുട്ടികളുടെ ഹൃദയംകീഴടക്കും, നിലവാരമില്ലാത്ത കോമഡികളല്ല പെണ്‍കുട്ടികള്‍ ആസ്വദിക്കുക എന്ന കാര്യം ഓര്‍മ്മയില്‍ വയ്ക്കുന്നതു നന്ന്.
7.ചിരി- ആദ്യകാഴ്ചടില്‍ അവന്റെ ചുണ്ടില്‍ വിരിയുന്ന ഹൃദ്യമായ പുഞ്ചിരിയാണ് പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഒരുമാതിരി ഒച്ചവെച്ചുള്ള ചിരിയല്ല, സൗഹൃദം തുളുമ്പുന്ന ചെറു പുഞ്ചിരി.
8.കെയറിങ് ആന്‍ഡ് റെസ്‌പെക്ട് – ശ്രദ്ധയും ബഹുമാനവുമാണ് ആണ്‍കുട്ടികളില്‍ നിന്ന് പെണ്‍കുട്ടികള്‍ പ്രതീക്ഷിക്കുന്ന രണ്ടു പ്രധാന കാര്യങ്ങള്‍. കൂടെ നിന്ന് നല്ല സുഹൃത്തായി കെയര്‍ ചെയ്യുന്ന പുരുഷനെ അവള്‍ക്കെന്നും ഇഷ്ടമാണ്.നിങ്ങള്‍ വീണ്ടും കാണേണ്ടവരാണെങ്കില്‍ തീര്‍ച്ചയായും ബഹുമാനം കൊടുത്ത് പെണ്‍കുട്ടികളോട് സംസാരിക്കുക.
9.മുഖം – മീശവെച്ചും എടുത്തും ട്രിം ചെയ്തും ആണ്‍കുട്ടികള്‍ പല പരീക്ഷണങ്ങള്‍ നടത്തുന്നത് മുഖത്താണല്ലോ. ക്ലീന്‍ ഷേവ് ചെയ്ത ഗഡീസിനെയും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നുണ്ട്. മീശയുണ്ടെങ്കിലേ പൗരുഷമുള്ളു എന്ന നിര്‍ബന്ധ ബുദ്ധിയൊന്നും ഇപ്പോ പെണ്‍മണികള്‍ക്കില്ല.
10.മുടി- നീണ്ടതോ ചുരുണ്ടതോ ആവട്ടെ അല്‍പ്പം അലസതയോടെ പാറി കിടക്കുന്ന മുടിയാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം, മുടി സ്‌പൈക്ക് ചെയ്തവരേയും അല്‍പം നീട്ടി വളര്‍ത്തിയവരേയും പെണ്‍കുട്ടികള്‍ വേഗം ശ്രദ്ധിക്കും. മുടി പറ്റ വെട്ടി നിര്‍ത്താതെ അല്പം ജെല്‍ തേച്ച് മിനുക്കുന്ന മുടിയുള്ളവരെയും അവര്‍ ശ്രദ്ധിക്കും. ഓരോ സിനിമയില്‍ കാണുന്ന പോലെ വെട്ടി നിര്‍ത്തിയാല്‍ അത് അവര്‍ക്കിഷ്ടപ്പെട്ടെന്നു വരില്ല. നിങ്ങളുടെ മുഖത്തിന് ചേര്‍ന്ന രീതിയില്‍ വേണം മുടി ഒതുക്കേണ്ടത്.
{[['']]}

-- India's Got Talent fame Akshat Singh gets standing ovation on The Ellen... തടിയനെന്താ ഡാന്‍സ് ചെയ്തൂടെ; ഇന്ത്യ ഗോട്ട് ടാലന്റിലെ താരം അക്ഷത് സിംഗ് അമേരിക്കയിലെ പ്രശസ്ത ടോക്ക് ഷോയില്‍

Kerala tv show and news
{[['']]}

ആ മുഴുവൻ പോത്തുകളെയും കഴുതയാക്കി..... ആ മുഴുവൻ പോത്തുകളെയും കഴുതയാക്കി..... ആ മുഴുവൻ പോത്തുകളെയും കഴുതയാക്കി.....

Kerala tv show and news
Post by ‎" 
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger