Kerala tv show and newsശസ്ത്രക്രിയയ്ക്കിടെ ഡോക്ടറുടെ ഗ്ലൌസിലൊന്ന് രോഗിയുടെ ശരീരത്തിനുള്ളില്‍. റോയല്‍ ഡെര്‍ബി ഹോസ്പിറ്റലിലായിരുന്നു സംഭവം. ഷാരോണ്‍ ബേര്ക്ക്സ് എന്ന സ്ത്രീയുടെ ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കി 3 ദിവസത്തിനുശേഷമാണ് ഗ്ലൌസ് കണ്ടെത്തിയത്. 42 കാരിയായ ഷാരോണ്‍ ടോയ് ലറ്റില്‍ പോയപ്പോള്‍ ഗ്ലൌസ് പുറത്തേയ്ക്ക് തൂങ്ങിക്കിടക്കുന്നത് കണ്ട് ഞെട്ടുകയായിരുന്നു. ഓപ്പറേഷനില്‍ പങ്കെടുത്ത ഒരു ഡോക്ടര്‍ ഗ്ലൌസ് ഉപയോഗിക്കാന്‍ തീരുമാനിച്ചതായി കണ്ടെത്തിയിരുന്നു. ഈ ഡോക്ടര്‍ പറയുന്നത് ഡി.വി.ഡി കണ്ടാണ് ശസ്ത്രക്രിയ പഠിച്ചതെന്നാണ്. ഈ വനിതാ ഡോക്ടര്‍ ഇന്ത്യയില്‍ പങ്കെടുത്ത കോഴ്സിലാണ് ഇതേക്കുറിച്ച് അറിഞ്ഞത്. എന്നാല്‍ ഡി.വി.ഡിയില്‍ നിന്നു മാത്രമേ അവര്‍ക്കിത് മനസിലാക്കാന്‍ കഴിഞ്ഞിരുന്നുള്ളു. അതുകൊണ്ട് പ്രവര്‍ത്തനപരിചയം ലഭിച്ചിരുന്നുമില്ല. ഡോക്ടറൂടെ ഇക്കാര്യത്തിലുള്ള വിശദീകരണം കേട്ട് ആശുപത്രി അധികൃതര്‍ ഞെട്ടുകയായിരുന്നു. ലാറ്റക്സ് കൊണ്ടുള്ള സര്‍ജിക്കല്‍ ഗ്ലൌസ് റോയല്‍ ഡെര്ബിയിലോ യുകെയിലെ മറ്റ് ആശുപത്രികളിലോ നിത്യമായി ഉപയോഗിച്ചിരുന്നില്ല.
ഓപ്പറേഷന്റെ അവസാനമാകുമ്പോഴേയ്ക്ക് ഇത് ഊരിക്കളയേണ്ടതുമാണ്. എന്നാല്‍ പേരു പുറത്തുവിടാത്ത വനിതാ ഡോക്ടര്‍ മറ്റാരോടും പറയാതെ ഗ്ലൌസ് ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അതെടുത്തുമാറ്റുന്ന കാര്യവും ആരും ഓര്‍ക്കുകയുണ്ടായില്ല. എന്തായാലും ഡോക്ടറുടെ ഈ വലിയ വീഴ്ചയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഷാരോണ്‍.
{[['']]}