Movie :
Recent Movies

kerala home tv show and news

വല്ലായ് മുഷ്കിൽ കഫെ രോ അന്ന മന്ത്രീ ളാശീഊമ്മ് ജി എന്ന്ന !!!!!!വല്ലായ് അന്ന മഫെ രോ ............ അന്ന മാഫീ മല്ലും കുല്ലു സൗദി കഫെ ആക്കൽ കുബുസ്


Kerala tv show and news




സൌദി അറേബ്യ: സൌദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി സൌദി ഭരണകൂടം രംഗത്ത്. സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി സൌദി അറേബ്യയില്‍ വിദേശികള്‍ക്ക് ജോലി ചെയ്യാവുന്ന കാലാവധി ഇനി 8 വര്‍ഷമായി പരിമിതപ്പെടുത്താനാണ് സൌദി അധികൃതരുടെ തീരുമാനം. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഈ നിയമം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിലവില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ കാര്യത്തില്‍ സൌദി എന്ത് തീരുമാനം എടുക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. പുതിയ നിയമത്തിലൂടെ രാജ്യത്ത് 10 ശതമാനം തൊഴിലവസരങ്ങള്‍ സൌദിക്കാര്‍ക്ക് തന്നെ ലഭിക്കുമെന്നാണ് ഭരണകൂടം കണക്കാക്കുന്നത്. ഭാര്യയുമൊത്ത് സൌദിയില്‍ കഴിയുന്ന വിദേശിയരുടെ കാര്യത്തില്‍ രണ്ട് വിദേശജോലിക്കാര്‍ എന്ന രീതിയില്‍ പരിഗണിക്കാനാണ് പുതിയ നിര്‍ദേശം. ഇതിന്റെ ഭാഗമായി തൊഴില്‍ കാലാവധി കണക്കുകൂട്ടാന്‍ പുതിയ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
                     ഒരു ദമ്പതിക്ക് 1.5 പോയിന്റും അവരുടെ ഒരു കുട്ടിക്ക് നാലിലൊന്ന് പോയിന്റും കണക്കുകൂട്ടും. പരമാവധി മൂന്ന് പോയിന്റുകള്‍ മാത്രമേ ഒരു വിദേശിക്ക് നേടാന്‍ കഴിയു. ഇതനുസരിച്ച് നാലുവര്‍ഷം പൂര്‍ത്തിയാക്കിയ വിദേശിക്ക് നിതാഹത്തില്‍ 1.5 പോയിന്റും ഏഴ് വര്‍ഷമാകുമ്പോള്‍ 3 പോയിന്റുമാണ് കണക്കാക്കുക. എട്ടാം വര്‍ഷത്തില്‍ തൊഴില്‍ അനുമതി വേണ്ടതായും വരും. അവിദഗ്ധരായ വിദേശികള്‍ കൂടുതല്‍ കാലം തൊഴില്‍ ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ നിര്‍ദേശത്തെ സംബന്ധിച്ച് സൌദി തൊഴില്‍ മന്ത്രാലയം പഠനം നടത്തി വരുകയാണെന്നാണ് റിപ്പോര്‍ട്ട്. 
{[['']]}

സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ച് നടി പ്രിയാമണി

 


സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ച് നടി പ്രിയാമണി രംഗത്ത്. സ്വവര്‍ഗ പ്രേമത്തെ ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ പറ്റില്ലെന്നും അത്തരം ആളുകളെ പിന്തുണയ്ക്കണമെന്നുമാണ് താരം അഭിപ്രായപ്പെടുന്നത്. ഒരു പുരുഷനോട് തോന്നുന്നതുപോലെ തനിക്ക് വേണമെങ്കില്‍ ഒരു സ്ത്രീയോടും അടുപ്പം തോന്നാം.അത് എന്റെ കുറ്റമല്ല. അത് നമ്മുടെ സംസ്ക്കാരത്തെ മലിനമാക്കുമെന്ന് കരുതുന്നില്ലെന്നും പ്രിയാമണി പറഞ്ഞു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. അത് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കൊടുക്കണം. സ്വവര്‍ഗ്ഗാനുരാഗികളെ താന്‍ എന്നും പിന്തുണയ്ക്കുമെന്നും പ്രിയമണി പറഞ്ഞു.

                           മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി തന്റെ നിലപാട് വ്യക്തമാക്കിയത്. 

{[['']]}

Amala 9 1 2014, 9 January 2014

ThumbnailKerala tv show and news

{[['']]}

Balamani 9 1 2014, 9 January 2014

Thumbnail

Kerala tv show and news

{[['']]}

Ival Yamuna 9 1 2014, 9 January 2014

Thumbnail

Kerala tv show and news

{[['']]}

Pattu Saree 9 1 2014, 9 January 2014

Thumbnail

Kerala tv show and news

{[['']]}

ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.

Kerala tv show and news

 

ലണ്ടന്‍: ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണല്‍ ജനുവരി 8 ന് പ്രസിദ്ധീകരിച്ച 187 രാജ്യങ്ങളിലെ പുകവലിക്കാരുടെ കണക്കിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്. ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ 12.1 ദശലക്ഷമാണ് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണം. ഇന്ത്യയില്‍ ദിവസവും വലിക്കുന്ന ശരാശരി സിഗരറ്റുകളുടെ എണ്ണത്തിലും പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്.
                                  1980 നും 2012 നും ഇടയില്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്കിടയില്‍ പുകവലിക്കാരുടെ വ്യാപ്തി 33.8 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി കുറഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ പുകവലിക്കാര്‍ ഒരു ദിവസം ശരാശരി 8.2 സിഗരറ്റ് വലിക്കുന്നുവെന്നാണ് കണക്ക്. രാജ്യത്ത് ഓരോ വര്‍ഷവും പുകവലിമൂലം മരിക്കുന്നത് 10 ലക്ഷത്തോളം പേരാണ്. ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതില്‍ മൂന്നാം സ്ഥാനമാണ് പുകവലിക്ക്. 
{[['']]}

സ്യൂട്ട് കേസിനുള്ളില്‍ കിടന്ന് അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍.

 

വാഷിങ്ടണ്‍: സ്യൂട്ട് കേസിനുള്ളില്‍ കിടന്ന് മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. മെക്സിക്കോ - അമേരിക്ക അതിര്‍ത്തിയിലാണ് സംഭവം നടന്നത്. സംഭവത്തോടനുബന്ധിച്ച് പോണ്‍കാമോള്‍ മോങ്കോള്‍ സെര്‍മാസ്ക് (48) എന്ന തായ് യുവതിയെയും 56 കാരനായ ഡ്രൈവറെയും അമേരിക്കന്‍ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയെ കടത്താന്‍ ശ്രമിച്ച ഡ്രൈവറുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് പിന്‍സീറ്റിലെ വലിയ സ്യൂട്ട് കേസ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് തുണികള്‍ക്കുള്ളില്‍ ചുരുണ്ടുകൂടി ഇരിക്കുന്ന യുവതിയെ കണ്ടത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം ലഭിക്കുകയുണ്ടായില്ല. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
                         ഡിസംബര്‍ 30 നായിരുന്നു സംഭവം. ഈ ആഴ്ചയിലാണ്  യുവതിയെ പെട്ടിയില്‍ കടത്തിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതിന് സ്ത്രീയെയും മനുഷ്യക്കടത്ത് നടത്തിയതിന്റെ പേരില്‍ മധ്യവയസ്ക്കനെയും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന് കൈമാറിയിട്ടുണ്ട്. Kerala tv show and news വാഷിങ്ടണ്‍: സ്യൂട്ട് കേസിനുള്ളില്‍ കിടന്ന് മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. മെക്സിക്കോ - അമേരിക്ക അതിര്‍ത്തിയിലാണ് സംഭവം നടന്നത്. സംഭവത്തോടനുബന്ധിച്ച് പോണ്‍കാമോള്‍ മോങ്കോള്‍ സെര്‍മാസ്ക് (48) എന്ന തായ് യുവതിയെയും 56 കാരനായ ഡ്രൈവറെയും അമേരിക്കന്‍ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയെ കടത്താന്‍ ശ്രമിച്ച ഡ്രൈവറുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് പിന്‍സീറ്റിലെ വലിയ സ്യൂട്ട് കേസ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് തുണികള്‍ക്കുള്ളില്‍ ചുരുണ്ടുകൂടി ഇരിക്കുന്ന യുവതിയെ കണ്ടത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം ലഭിക്കുകയുണ്ടായില്ല. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിസംബര്‍ 30 നായിരുന്നു സംഭവം. ഈ ആഴ്ചയിലാണ് യുവതിയെ പെട്ടിയില്‍ കടത്തിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതിന് സ്ത്രീയെയും മനുഷ്യക്കടത്ത് നടത്തിയതിന്റെ പേരില്‍ മധ്യവയസ്ക്കനെയും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന് കൈമാറിയിട്ടുണ്ട്.
{[['']]}

കുട്ടികളില്‍ പ്രാര്‍ത്ഥന ശീലം വളര്‍ത്തിയെടുക്കാന്‍ ജീസസ് പാവ.

 

മാഡ്രിഡ്: കുട്ടികളെ പ്രാര്‍ത്ഥന പഠിപ്പിക്കാന്‍ ജീസസ് പാവ. ലിറ്റില്‍ ജീസസ് ഓഫ് മൈ ലൈഫ് എന്ന പേരില്‍ ഓണ്‍ലൈന്‍ വഴിയാണ് ഈ പാവകളുടെ വില്‍പ്പന നടക്കുന്നത്. കുട്ടികളില്‍ പ്രാര്‍ത്ഥന ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 5 വ്യത്യസ്ത ഭാഷകളിലാണ് പ്രാര്‍ത്ഥന ഇതില്‍ റെക്കോഡ് ചെയ്തിരിക്കുന്നത്. ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രാര്‍ത്ഥന.
              ഈ പാവയ്ക്ക് വന്‍ ഡിമാന്റ് ആണെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇടതു കൈയില്‍ പിടിക്കുമ്പോള്‍ പാവ പ്രാര്‍ത്ഥന ആരംഭിക്കും. 30 യൂറോയും 10 യൂറോ പോസ്റ്റല്‍ ചാര്‍ജും അടച്ചാല്‍ പാവ വീടുകളിലെ
{[['']]}

യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് അവകാശപ്പെട്ട് ഇന്റി ക്രിസ്റ്റോ എന്ന 66 കാരന്‍.

Kerala tv show and news
 
റിയോഡി ജനിറോ: ഇന്റി ക്രിസ്റ്റോ എന്ന അറുപത്തിയാറുകാരനാണ് യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് പറഞ്ഞ് 35 വര്‍ഷമായി ദൈവവചനം പ്രഘോഷിച്ച് നടക്കുന്നത്. 1979 മുതല്‍ ലോകത്തെ 27 ഓളം രാജ്യങ്ങളില്‍ അദേഹം വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പുനരവതാരമായതിനാല്‍ ഇന്റി എന്ന പേര്‍ അദേഹം സ്വീകരിക്കുകയായിരുന്നെന്ന് അദേഹം തന്നെ വെളിപ്പെടുത്തുന്നു. യേശുവിനെ തറച്ച കുരിശിന്റെ മുകളിലും ഈ വാക്കുണ്ടായിരുന്നു. യുകെ, ഫ്രാന്‍സ് തുടങ്ങി ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള നാടുകളില്‍ നിന്ന് ഇന്റി ക്രിസ്റ്റോയ്ക്ക് നൂറുകണക്കിന് അനുയായികളുണ്ടെന്നാണ് പറയപ്പെടുന്നത്. അതില്‍ ചിലര്‍ ബ്രസീലിയയ്ക്കു പുറത്തുള്ള ചര്‍ച്ച് കോമ്പൌണ്ടില്‍ അദേഹത്തോടൊപ്പം പാര്‍ക്കുകയും ചെയ്യുന്നു. 
ചര്‍ച്ച് കോമ്പൌണ്ടില്‍ താമസിക്കുന്ന അനുയായികളില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. അവരില്‍ മിക്കവരും വര്‍ഷങ്ങളായി അദേഹത്തെ അനുഗമിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രായം കുറഞ്ഞ ശിഷ്യയ്ക്ക് 24 വയസാണ് പ്രായം. രണ്ടു വയസുള്ളപ്പോഴാണ് അവള്‍ ഇന്റിയെ കണ്ടുമുട്ടിയതെന്ന് പറയുന്നു. സുപ്രീമ ഓര്‍ഡെം യൂണിവേഴ്സല്‍ ഡാ സാന്റ്സിമ ട്രിന്‍ഡാഡെ എന്ന സഭയുടെ അധിപനാണ് ഇപ്പോള്‍ ഇന്റി. ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ആണ് സഭയുടെ ആസ്ഥാനം. ഇതിനെ പുതിയ ജറുസലേം എന്നാണ് അദേഹം വിളിക്കുന്നത്. തന്റെ ഹൃദയവുമായി ഒരുമിച്ച് മിടിക്കുന്ന അനേകായിരം ഹൃദയങ്ങള്‍ ബ്രസീലിലും ലോകത്താകെയുമായി ചിതറി കിടക്കുന്നുണ്ടെന്നാണ് ഇദേഹം അവകാശപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുക്കമല്ലാത്ത ഇദേഹം ക്രിസ്തുമസിനെപ്പറ്റി പറയുന്നത് ധനികര്‍ ദരിദ്രരെ അവഹേളിക്കുന്ന ദിനമെന്നാണ്. ചിലിയിലെ സാന്റിയാഗോയില്‍ 1979 ല്‍ ഉപവസിക്കുമ്പോഴാണ് തനിക്ക് ക്രിസ്തുവാണെന്ന വെളിപാട് ലഭിച്ചതെന്നും കുഞ്ഞായിരിക്കെ തലയിലിരുന്ന് ആരൊക്കെയോ സംസാരിക്കുമായിരുന്നെന്നും ഇദേഹം പറയുന്നു. ഇതിനിടെ ഇദേഹം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഇന്റിയെ യുഎസ്, ബ്രിട്ടന്‍, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ഇടയാക്കിയിട്ടുണ്ട്. 
  യേശുവിന്റെ പോലുള്ള വേഷവും മുതലാളിത്തം, ഗര്‍ഭഛിദ്രം, ക്രിസ്മസ് പോലുള്ള വിഷയങ്ങളില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളും 40 പ്രാവശ്യം അറസ്റ്റു ചെയ്യാനും ഇടയാക്കിയിട്ടുണ്ട്. ഇന്റിക്ക് ഭ്രാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചരിത്രത്തിലെ ദിവ്യന്മാരെയെല്ലാം ഭ്രാന്തന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാവും മറുപടി. 


{[['']]}

സ്റ്റീല്‍ കറിക്കത്തിയില്‍ യേശുക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടു. (ഫോട്ടോ കാണുക).

Kerala tv show and news

 

ലണ്ടന്‍: സ്റ്റീല്‍ കറിക്കത്തിയില്‍ യേശു പ്രത്യക്ഷപ്പെട്ടു. ഇംഗ്ലണ്ടിലെ ബില്ലിങ് ഹാമിലാണ് സംഭവം നടന്നത്. ഇവിടെയാണ് 39 കാരനായ മാറ്റ് സ്കുലിയും മൂന്നംഗ കുടുംബവും താമസിക്കുന്നത്. സ്ക്കുലി എല്ലാ ദിവസത്തേയും പോലെ അന്നും ഉച്ചഭക്ഷണം തയാറാക്കാനുള്ള തിരക്കില്‍ ഉരുളക്കുഴങ്ങ് മുറിക്കുന്നതിനിടെയാണ് സ്റ്റീല്‍ കത്തിയിലേയ്ക്ക് ഒരു വെളിച്ചം വന്നടിച്ചത്. ഒപ്പം കത്തിയില്‍ യേശുക്രിസ്തുവിന്റെ ചിത്രം തെളിഞ്ഞുവരികയായിരുന്നെന്നും പറയുന്നു. തുടര്‍ന്ന് താന്‍ കണ്ടത് സത്യമാണോ എന്നറിയാന്‍ ഉടന്‍ തന്നെ മാറ്റ് സ്കുലി ഭാര്യയെയും 15 കാരിയായ മകളെയും വിളിച്ചു വരുത്തുകയാണുണ്ടായത്. അവരേയും ഇത് കാണിച്ചതോടെയാണ് താന്‍ കാണുന്നത് സ്വപ്നമല്ല സത്യമാണെന്ന് സ്കുലിയ്ക്ക് വിശ്വാസമായത്. 
                             പിന്നീട് സംഭവം നാട്ടില്‍ പാട്ടാകുകയായിരുന്നു. അയല്‍വാസികള്‍ എല്ലാവരും തന്നെ ഈ കത്തികാണാന്‍ സ്കുലിയുടെ വീട്ടില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കത്തി ഇപ്പോള്‍ വീട്ടിലെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുകയാണ് സ്കുലി. എന്തായാലും സംഭവം ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. 
{[['']]}

Pattusaree 8 1 2014, 8 January 2014

Kerala tv show and newsThumbnail

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger