Movie :
Recent Movies

kerala home tv show and news

Amala 9 1 2014, 9 January 2014

ThumbnailKerala tv show and news

{[['']]}

യുവാവിന്റെ വയറ്റില്‍ ഒരു കുപ്പിയും ഒരു കഷണം വയറും.

Kerala tv show and news
ബെയ്ജിംഗ്: യുവാവിന്റെ വയറ്റില്‍ ഒരു കുപ്പിയും ഒരു കഷണം വയറും. ചൈനയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കലശലായ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിലാണ്  ഒരു കുപ്പിയും ഒരു കഷണംവയറും കണ്ടെത്തിയത്. എക്സ് റേയ്ക്ക് വിധേയനാക്കിയപ്പോള്‍ യുവാവിന്റെ വയറ്റില്‍ കുപ്പിയും വയറും കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടിത്തരിക്കുകയാണ് ഉണ്ടായത്.

                    പിന്നീട് ഓപ്പറേഷനിലൂടെ ഈ കുപ്പിയും വയറും നീക്കം ചെയ്യുകയായിരുന്നു. തന്റെ വയറ്റില്‍ എങ്ങനെ കുപ്പിയും വയറും വന്നുവെന്ന് യുവാവിന് ഇപ്പോഴും ഒരുപിടിയും കിട്ടിയിട്ടില്ല.

{[['']]}

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പുകവലിക്കുന്ന അമ്മമാരുടെ പെണ്‍കുട്ടികള്‍ പുകവലിക്കാരാന്‍ സാധ്യതയുള്ളതായി പഠനം

Kerala tv show and news
ഗര്‍ഭിണിയായിരിക്കുന്ന കാലയളവില്‍ പുകവലിക്കുകയോ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയോ ചെയ്യുന്ന അമ്മമാരുടെ കുട്ടികളില്‍ പുകവലിയും മാനസിക സമ്മര്‍ദ്ദവും കൂടുതലായിരിക്കുമെന്ന് പഠനഫലം. ഭാവിയില്‍ ഇത്തരം പെണ്‍കുഞ്ഞുങ്ങള്‍ പുകവലിക്കാരാകുമെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇതേ രീതി തന്നെയാണ് മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്ന അമ്മമാരുടെ ആണ്‍കുട്ടികളിലും കണ്ടുവരിക. ഇവര്‍ കൂടുതല്‍ സ്‌ട്രേസ്സ് അനുഭവിക്കുന്നതായിരിക്കുമെന്നാണ് പഠനഫലം. 
ഗര്‍ഭിണിയായിരിക്കുമ്പോളുള്ള പുകവലി ശിശുവിന്റെ ഭാരം കുറയാനും, മരണം സംഭവിക്കാനും സ്വഭാവവൈകല്യങ്ങള്‍ ഉണ്ടാകാനും കാരണമാകുമെന്നാണ് ഗവേഷണത്തില്‍ പറയുന്നത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് കാരണമെന്താണെന്ന് കണ്ടെത്താന്‍ തങ്ങള്‍ക്ക് ഇതുവരെ ആയിട്ടില്ലെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മിരിയം ഹോസ്പിറ്റലിലെ ഡോക്ടര്‍ ലൗറ സ്ട്രൗഡ് വ്യക്തമാക്കുന്നു. 

കോര്‍ട്ടിസോളും നിക്കോട്ടിനും കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയേയും ബാധിക്കുമെന്ന് പറയുന്നു. 1086 ഗര്‍ഭിണിയായ സ്ത്രീകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. 1959ലാണ് പഠനം ആരംഭിച്ചത്. പഠനം നടത്തിയ അമ്മമാരില്‍ ഉണ്ടായ 649കുട്ടികള്‍ പെണ്‍കുട്ടികളും 437പേര്‍ ആണ്‍കുട്ടികളുമാണ്. ബയോളജിക്കല്‍ സൈക്കാട്രി എന്ന ജേര്‍ണലില്‍ വിവരങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.

{[['']]}

ലണ്ടനില്‍ തമിഴ് യുവതി രണ്ട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു.

Kerala tv show and news

ലണ്ടനില്‍ തമിഴ് യുവതി രണ്ട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു.

 Date: 11 Jan 2014
ലണ്ടന്‍: ലണ്ടനില്‍ തമിഴ് യുവതി രണ്ട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു. നോര്‍ത്ത് ലണ്ടനിലെ ഹാരോയില്‍ താമസിക്കുന്ന ശക്തിവേല്‍ വാഗ്വേശ്വരന്റെ ഭാര്യ ജയവാണിയാണ് അഞ്ചും എട്ടും മാസം പ്രായമുള്ള രണ്ട് ആണ്‍കൂട്ടികളെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. ഹാരോയില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുകയാണ് 36 കാരനായ ശക്തിവേല്‍. ഇദേഹം ജോലിക്കുപോയ സമയത്താണ് ജയവാണി മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞെത്തിയ ശക്തിവേല്‍ കാണുന്നത് ഭാര്യയുടെയും മക്കളുടേയും മൃതശരീരങ്ങളാണ്. സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന ഈ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെ താളം തെറ്റുകയായിരുന്നെന്നും രണ്ടുകുട്ടികളെയും നോക്കാന്‍ ജയവാണി പാടുപെടുകയായിരുന്നെന്നും പറയുന്നു. 
                        ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇടയ്ക്കിടെ വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള വാക്കേറ്റം കേള്‍ക്കുക പതിവായിരുന്നെന്നും നാട്ടുകാര്‍ വെളിപ്പെടുത്തുകയുണ്ടായി. മൂവരുടെയും മരണത്തിനു പിന്നില്‍ മറ്റാരെയും സംശയിക്കുന്നില്ലെന്നും മക്കളെ കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ജയവാണിക്ക് പ്രസവശേഷം ചില സ്ത്രീകള്‍ക്കുണ്ടാകുന്ന ഡിപ്രഷന്‍ അലട്ടിയിരുന്നോ എന്ന് 
അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. മക്കളെ നഷ്ടമായ ശക്തിവേല്‍ ഇപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ തന്റെ മക്കള്‍ക്കായി നിലവിളിക്കുകയാണെന്നും വീട്ടിലേയ്ക്ക് കയറാന്‍ സാധിക്കുന്നില്ലെന്നും അയല്‍വാസിയായ ഗൌതമി മേനോന്‍ പറയുന്നു. 


{[['']]}

സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു


mangalam malayalam online newspaper 

സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു മറയായി?


ഏറ്റവും ഗുണനിലവാരമുള്ള ജര്‍മന്‍ ഷോഷ്‌ക്കോസ്‌ ഉപയോഗിച്ച്‌ മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്‌താലും ആറുമാസത്തിലേറെ നില്‍ക്കില്ല. ഓരോ മൂന്നുമാസം കൂടുമ്പോഴും വളര്‍ന്നുവരുന്ന മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്‌തുകൊണ്ടിരിക്കണം. ജയിലില്‍ സരിതയ്‌ക്കായി ബ്യൂട്ടീഷന്‍ എത്തുന്നുണ്ടെന്ന കിംവദന്തി മുമ്പേയുള്ളതാണ്‌. കോടതിയുടെ പരാമര്‍ശം ഇതിനു ബലമേകുന്നു.
ആദ്യഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണു മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്‌ത്‌ സരിത അടിമുടി മാറിയത്‌. വിവാഹസമയത്തു ചുരിദാറണിയാന്‍ സരിത ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌ ആദ്യഭര്‍ത്താവ്‌ രാജേന്ദ്രന്‍ പറയുന്നു. അതിന്റെ രഹസ്യം ഒരുവര്‍ഷം കഴിഞ്ഞാണു മനസിലാക്കിയത്‌. വിവാഹശേഷം ചെങ്ങന്നൂരിലെ വീട്ടില്‍ സരിതയെ അവരുടെ മാതാവിനൊപ്പമാക്കിയാണു രാജേന്ദ്രന്‍ ഗള്‍ഫില്‍ പോയത്‌. ആയിടെ കൊട്ടാരക്കര സ്വദേശിയായ അബ്‌കാരിയുമായി സരിത അടുത്തു. ചാരായം സുരക്ഷിതമായി കടത്താന്‍ സരിതയെ അയാള്‍ ഉപയോഗിച്ചിരുന്നത്രേ.
ചാരായക്കന്നാസ്‌ ഒളിപ്പിച്ച ഓട്ടോറിക്ഷ അബ്‌കാരിതന്നെയാണ്‌ ഓടിച്ചിരുന്നത്‌. സാരിയുടുത്ത കുലീനയാത്രക്കാരി പിന്നിലിരിക്കുമ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ സുരക്ഷിതമായി ചാരായം കടത്താന്‍ കഴിയുമെന്നതിനാലാണ്‌ ഈ തന്ത്രം പരീക്ഷിച്ചിരുന്നത്‌. ഇക്കാര്യങ്ങള്‍ വിവാഹമോചനസമയത്താണ്‌ പലരില്‍നിന്നും താന്‍ അറിഞ്ഞതെന്നു രാജേന്ദ്രന്‍ പറഞ്ഞു.
ഒരിക്കല്‍ ധരിച്ച സാരിയുടുത്തു സരിത ജയിലില്‍നിന്നു വീണ്ടും കോടതിയില്‍ എത്തിയിരുന്നില്ല. ചില അവസരങ്ങളില്‍ ചുരിദാറും അണിഞ്ഞിരുന്നു. മറ്റൊരു ജയില്‍പുള്ളിക്കും ഇതുവരെ ലഭിക്കാത്ത സൗകര്യമാണിത്‌. അതുതന്നെയാണു കോടതിയുടെപോലും പരാമര്‍ശങ്ങള്‍ക്കിടയാക്കിയത്‌.
സജിത്ത്‌ പരമേശ്വരന്‍
 

പത്തനംതിട്ട: സരിത എസ്‌. നായര്‍ ജയിലിലായിട്ട്‌ 17-ന്‌ ആറുമാസം തികയുമ്പോഴും സ്‌ട്രെയ്‌റ്റന്‍ ചെയ്‌ത മുടി അപ്പടി തുടരുന്നതെങ്ങനെ? സരിതയ്‌ക്കു ജയിലില്‍ സര്‍ക്കാര്‍വക ബ്യൂട്ടീഷനുണ്ടോയെന്ന കോടതിയുടെ ചോദ്യം ചില യഥാര്‍ഥ്യങ്ങള്‍ക്കുനേരേയാണു വിരല്‍ ചൂണ്ടുന്നത്‌. ജയിലിലായശേഷം ഒരിക്കല്‍പോലും സരിത ജാമ്യത്തിലിറങ്ങിയിട്ടില്ല. അറസ്‌റ്റ്‌ ചെയ്യുമ്പോള്‍ അണിഞ്ഞ വസ്‌ത്രമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അവശ്യം വേണ്ട വസ്‌ത്രങ്ങളും മറ്റു വസ്‌തുക്കളും വീട്ടില്‍നിന്ന്‌ എത്തിച്ചുകൊടുക്കുകയായിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ജയിലില്‍ മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ബ്യൂട്ടി പാര്‍ലറുകളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കൂവെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

{[['']]}

വല്ലായ് മുഷ്കിൽ കഫെ രോ അന്ന മന്ത്രീ ളാശീഊമ്മ് ജി എന്ന്ന !!!!!!വല്ലായ് അന്ന മഫെ രോ ............ അന്ന മാഫീ മല്ലും കുല്ലു സൗദി കഫെ ആക്കൽ കുബുസ്


Kerala tv show and news




സൌദി അറേബ്യ: സൌദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി സൌദി ഭരണകൂടം രംഗത്ത്. സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി സൌദി അറേബ്യയില്‍ വിദേശികള്‍ക്ക് ജോലി ചെയ്യാവുന്ന കാലാവധി ഇനി 8 വര്‍ഷമായി പരിമിതപ്പെടുത്താനാണ് സൌദി അധികൃതരുടെ തീരുമാനം. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഈ നിയമം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിലവില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ കാര്യത്തില്‍ സൌദി എന്ത് തീരുമാനം എടുക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. പുതിയ നിയമത്തിലൂടെ രാജ്യത്ത് 10 ശതമാനം തൊഴിലവസരങ്ങള്‍ സൌദിക്കാര്‍ക്ക് തന്നെ ലഭിക്കുമെന്നാണ് ഭരണകൂടം കണക്കാക്കുന്നത്. ഭാര്യയുമൊത്ത് സൌദിയില്‍ കഴിയുന്ന വിദേശിയരുടെ കാര്യത്തില്‍ രണ്ട് വിദേശജോലിക്കാര്‍ എന്ന രീതിയില്‍ പരിഗണിക്കാനാണ് പുതിയ നിര്‍ദേശം. ഇതിന്റെ ഭാഗമായി തൊഴില്‍ കാലാവധി കണക്കുകൂട്ടാന്‍ പുതിയ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
                     ഒരു ദമ്പതിക്ക് 1.5 പോയിന്റും അവരുടെ ഒരു കുട്ടിക്ക് നാലിലൊന്ന് പോയിന്റും കണക്കുകൂട്ടും. പരമാവധി മൂന്ന് പോയിന്റുകള്‍ മാത്രമേ ഒരു വിദേശിക്ക് നേടാന്‍ കഴിയു. ഇതനുസരിച്ച് നാലുവര്‍ഷം പൂര്‍ത്തിയാക്കിയ വിദേശിക്ക് നിതാഹത്തില്‍ 1.5 പോയിന്റും ഏഴ് വര്‍ഷമാകുമ്പോള്‍ 3 പോയിന്റുമാണ് കണക്കാക്കുക. എട്ടാം വര്‍ഷത്തില്‍ തൊഴില്‍ അനുമതി വേണ്ടതായും വരും. അവിദഗ്ധരായ വിദേശികള്‍ കൂടുതല്‍ കാലം തൊഴില്‍ ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ നിര്‍ദേശത്തെ സംബന്ധിച്ച് സൌദി തൊഴില്‍ മന്ത്രാലയം പഠനം നടത്തി വരുകയാണെന്നാണ് റിപ്പോര്‍ട്ട്. 
{[['']]}

സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ച് നടി പ്രിയാമണി

 


സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ച് നടി പ്രിയാമണി രംഗത്ത്. സ്വവര്‍ഗ പ്രേമത്തെ ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ പറ്റില്ലെന്നും അത്തരം ആളുകളെ പിന്തുണയ്ക്കണമെന്നുമാണ് താരം അഭിപ്രായപ്പെടുന്നത്. ഒരു പുരുഷനോട് തോന്നുന്നതുപോലെ തനിക്ക് വേണമെങ്കില്‍ ഒരു സ്ത്രീയോടും അടുപ്പം തോന്നാം.അത് എന്റെ കുറ്റമല്ല. അത് നമ്മുടെ സംസ്ക്കാരത്തെ മലിനമാക്കുമെന്ന് കരുതുന്നില്ലെന്നും പ്രിയാമണി പറഞ്ഞു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. അത് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കൊടുക്കണം. സ്വവര്‍ഗ്ഗാനുരാഗികളെ താന്‍ എന്നും പിന്തുണയ്ക്കുമെന്നും പ്രിയമണി പറഞ്ഞു.

                           മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി തന്റെ നിലപാട് വ്യക്തമാക്കിയത്. 

{[['']]}

Amala 9 1 2014, 9 January 2014

ThumbnailKerala tv show and news

{[['']]}

Balamani 9 1 2014, 9 January 2014

Thumbnail

Kerala tv show and news

{[['']]}

Ival Yamuna 9 1 2014, 9 January 2014

Thumbnail

Kerala tv show and news

{[['']]}

Pattu Saree 9 1 2014, 9 January 2014

Thumbnail

Kerala tv show and news

{[['']]}

ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.

Kerala tv show and news

 

ലണ്ടന്‍: ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണല്‍ ജനുവരി 8 ന് പ്രസിദ്ധീകരിച്ച 187 രാജ്യങ്ങളിലെ പുകവലിക്കാരുടെ കണക്കിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്. ലോകത്ത് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ 12.1 ദശലക്ഷമാണ് പുകവലിക്കാരായ സ്ത്രീകളുടെ എണ്ണം. ഇന്ത്യയില്‍ ദിവസവും വലിക്കുന്ന ശരാശരി സിഗരറ്റുകളുടെ എണ്ണത്തിലും പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്.
                                  1980 നും 2012 നും ഇടയില്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്കിടയില്‍ പുകവലിക്കാരുടെ വ്യാപ്തി 33.8 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി കുറഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ പുകവലിക്കാര്‍ ഒരു ദിവസം ശരാശരി 8.2 സിഗരറ്റ് വലിക്കുന്നുവെന്നാണ് കണക്ക്. രാജ്യത്ത് ഓരോ വര്‍ഷവും പുകവലിമൂലം മരിക്കുന്നത് 10 ലക്ഷത്തോളം പേരാണ്. ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതില്‍ മൂന്നാം സ്ഥാനമാണ് പുകവലിക്ക്. 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger