ഓഹിയോ: കൂട്ടുമരുന്നിലൂടെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ പ്രതി അതിന് കീഴടങ്ങിയത് 15 മിനിറ്റുകൊണ്ട്. ഒഹിയോയിലെ ഡെന്നീസ് മാക് ഗ്വിര്‍ ആണ് കിതച്ചും ദീര്‍ഘമായി ശ്വാസം വലിച്ചും കൂര്‍ക്കം വലിച്ചും 15 മിനിറ്റു നേരം വെപ്രാളം കാട്ടി മരണശിക്ഷ എറ്റുവാങ്ങിയത്. 53 കാരനായ ഗ്വിര്‍ വെസ്റ്റേണ്‍ ഒഹിയോയിലെ പ്രെബിള്‍ കൌണ്ടിയിലെ ജോയ് സ്റ്റിയുവാര്‍ട്ടിനെ 1989 -ല്‍ മാനഭംഗം ചെയ്തശേഷം കുത്തിക്കൊന്നതിനാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 1999-ല്‍ വധശിക്ഷ പുനരാരംഭിച്ചതിനുശേഷം ഇത്രയും ദീര്‍ഘമായ മരണശിക്ഷ ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ജയില്‍ അധികൃതര്‍ ഉപയോഗിച്ചിരുന്ന വിഷദ്രാവകം ഇല്ലാതായതിനെത്തുടര്‍ന്ന് രണ്ടു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്തുള്ള വിഷം ആദ്യമായി ഉപയോഗിക്കുകയായിരുന്നു. ഞാന്‍ സ്വര്‍ഗത്തിലേയ്ക്ക് പോവുകയാണ് അവിടെ വരുമ്പോള്‍ നമുക്ക് കാണാം എന്നും തൊട്ടടുത്ത് നിന്ന മകനോടും മകളോടും പറഞ്ഞ് രാവിലെ 10.53 ആയപ്പോഴേയ്ക്കും ഗ്വീര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കണ്ടുനില്‍ക്കാത്ത മരണവെപ്രാളമാണ് ഗ്വിര്‍ അവിടെ കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്. അയാളുടെ വയര്‍ പലതവണ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. വായ് വിസൃതമായി തുറക്കുകയും അടയ്ക്കുകയും
ചെയ്തു. തൊട്ടടുത്ത് നിന്നവരെല്ലാം ഇതുകണ്ട് പൊട്ടിക്കരയുകയാണ് ഉണ്ടായത്. സാധാരണ ഗതിയില്‍ മിനിറ്റിനേക്കാളും കുറഞ്ഞ സമയത്ത് നടപ്പാക്കിയിരുന്ന വധശിക്ഷ ഇത്രയും ദീര്‍ഘസമയം കൊണ്ട് ആവുന്നതിലധികം വേദയും പരിഭ്രാന്തിയും നല്‍കി നടപ്പാക്കിയത് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്.
{[['']]}