{[['']]}
മംഗലാപുരം:മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ കൂട്ടുകാരുമായി വഴക്കിട്ട യുവാവ് ദേഷ്യം തീര്‍ത്തത് വൈദ്യുതി പ്രവഹിക്കുന്ന കമ്പിയോട്. വൈദ്യൂതിത്തൂണില്‍ പാഞ്ഞുകയറിയ ഇയാള്‍ കമ്പിയില്‍ത്തൂങ്ങി ഊഞ്ഞാലാടി. തൂണില്‍ക്കയറുന്നതു കണ്ടയുടനെ നാട്ടുകാര്‍ വൈദ്യുതി ഓഫീസില്‍ വിളിച്ചുപറഞ്ഞ് വൈദ്യുതി ഓഫാക്കിയതിനാല്‍ ദുരന്തമൊഴിവായി.ഉഡുപ്പി ഗീതാഞ്ജലി തിയേറ്ററിനു സമീപമാണ് ഞായറാഴ്ച വൈകീട്ട് നാട്ടുകാരെ ഒരു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ പ്രകടനമുണ്ടായത്. മംഗലാപുരം സ്വദേശി രാജേഷാണ് മദ്യപിച്ചു പരാക്രമം കാണിച്ചതെന്ന് പോലീസ് പറഞ്ഞു. ഉഡുപ്പിയിലെത്തിയ ഇയാള്‍ തന്റെ കൂട്ടുകാരുമായിക്കൂടുകയും അതിനിടെ അവരുമായി വഴക്കാവുകയുമായിരുന്നു. അതോടെ ദേഷ്യം മൂത്ത് ഇയാള്‍ തൊട്ടടുത്ത വൈദ്യുത പോസ്റ്റില്‍ വലിഞ്ഞുകയറി. ഇതുകണ്ട നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും രാജേഷ് മുകളിലെത്തിയിരുന്നു. നാട്ടുകാര്‍ ഉടന്‍ മെസ്‌കോം ഓഫീസില്‍ വിളിച്ചുപറഞ്ഞ് വൈദ്യുതി ഓഫ് ചെയ്യിച്ചു. അപ്പോഴേക്കും രാജേഷ് മുകളിലെത്തി വൈദ്യുതക്കമ്പിയില്‍ തൂങ്ങിക്കളിക്കാന്‍ തുടങ്ങിയിരുന്നു. മുകളിലെ കമ്പിയില്‍പ്പിടിച്ച് താഴത്തെ കമ്പിയില്‍ ചവിട്ടിയായിരുന്നു സര്‍ക്കസ്. താഴത്തിറക്കാന്‍ നാട്ടുകാര്‍ കുറേ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. പിന്നെ, നാട്ടുകാര്‍ താഴെ വീണാലും പരിക്കേല്‍ക്കാതിരിക്കാന്‍ തുണിക്കെട്ടുകളും പേപ്പറുകളുംമറ്റും വിരിച്ചു.
ഇതിനിടയില്‍ പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതോടെ യുവാവ് വൈദ്യുതക്കമ്പിയില്‍നിന്ന് തൊട്ടടുത്ത കെട്ടിടത്തിലേക്കു കയറി. നാട്ടുകാരില്‍ച്ചിലരും ആ കെട്ടിടത്തിലേക്കു കയറിയതോടെ രാജേഷ് അവിടെനിന്നു മറ്റൊരു കെട്ടിടത്തിലേക്കു ചാടി. ഇവിടെവെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിക്കുകയായിരുന്നു. ഒരു മണിക്കൂറോളമാണ് ഇയാള്‍ പോലീസിനെയും നാട്ടുകാരെയും വെള്ളം കുടിപ്പിച്ചത്. തുടര്‍ന്നിയാളെ അജാര്‍ക്കാട്ട് ജില്ലാ ആസ്പത്രിയിലേക്കു മാറ്റി. ഉഡുപ്പി പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment