{[['']]}
മറ്റുളളവരെ ആശ്രയിക്കാതെ ജീവിക്കേണ്ട പ്രായമായിട്ടും അതൊന്നുമറിയാത്ത മട്ടില്‍ വിവാഹം ചെയ്യാതെയും ജോലി കണ്ടെത്തുകയും ചെയ്യാതെ കഴിയുന്ന എത്രയോ മടിയന്‍മാരും മടിച്ചികളുമുണ്ട് ഈ ലോകത്ത്. ഇവരെ നേര്‍ദിശയില്‍ എത്തിക്കാന്‍ ഒരു വഴിയേ ഉളളൂ, 'മരണവാച്ച്' കെട്ടിക്കുക! എന്തു മാരണമാണ് ഈ മരണവാച്ചെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക.
മരണവാച്ച് എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത് കണ്ടുപിടിച്ച ഫ്രെഡ്രിക്ക് കോള്‍ട്ടിംഗ് 'ഹാപ്പിനെസ് വാച്ച്' എന്നാണ് വിളിക്കുന്നത്. കാരണം, നഷ്‌ടപ്പെടുന്ന ഓരോ ദിവസവും മണിക്കൂറും സെക്കന്‍ഡും ജീവിതത്തില്‍ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന കാര്യം ഈ വാച്ച് നന്നായി ഓര്‍മ്മിപ്പിക്കും. എന്നുമാത്രമല്ല, ചെയ്‌തു തീര്‍ക്കാനുളള കാര്യങ്ങള്‍ ശുഷ്‌കാന്തിയോടെ പൂര്‍ത്തിയാക്കാനും വാച്ച് സഹായകമാവുമെന്നും കോള്‍ട്ടിംഗ് കരുതുന്നു.
ഇനി മരണവാച്ച് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു നോക്കാം. ആദ്യം നിങ്ങളുടെ മെഡിക്കല്‍ ചരിത്രം, ഭാരം, ജീവിതശൈലി, ദുശീലങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍ എന്നിവയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതെല്ലാം ഉപയോഗിച്ച് നിങ്ങളുടെ ആയുസിന്റെ ദൈര്‍ഘ്യം കണക്കാക്കുന്നു. ഇതില്‍ നിന്ന് വയസ്സ് കുറച്ച് ഇനി അവശേഷിക്കുന്ന കാലവും. എന്നാല്‍, കൗണ്ട് ഡൗണ്‍ രീതിയിലായിരിക്കും വാച്ച് പ്രവര്‍ത്തിക്കുന്നത്. ഇത്രയുമാവുമ്പോള്‍ ശേഷിക്കുന്ന കാലത്ത് കടമകള്‍ നിര്‍വഹിക്കാന്‍ ആരും മടികാട്ടില്ലെന്നാണ് നിര്‍മ്മാതാവിന്റെ കണക്കുകൂട്ടല്‍.
-
Post a Comment