Home »
NEWs
» സോളാര്‍ കേസില്‍ ഉന്നതര്‍ക്ക് പങ്ക്: ബിജുരാധാകൃഷ്ണന്‍
Posted by Unknown
Posted on Tuesday, October 08, 2013
with No comments
NEWs,
{[['

']]}
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കേസിലെ ഒന്നാം പ്രതിയായ ബിജുരാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു. സോളാര്‍ കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി സരിത.എസ്.നായരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തന്നെ മനോരോഗിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമാണ്. കേസില്‍ പങ്കുള്ള ഉന്നതരുടെ പേരുകള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ താന്‍ തയ്യാറാണെന്നും ബിജു രാധാകൃഷ്ണന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയെ അറിയിച്ചു.കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിനിമ നടി ശാലു മേനോന് തട്ടിപ്പില്‍ പങ്കിലെന്നും. ഇവര്‍ക്കെതിരെ റാസിഖ് അലി എന്നയാള്‍ നല്‍കിയ പരാതി വ്യാജമാണെന്നും ബിജു എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കാനുള്ള താത്പര്യവും ബിജു വ്യക്തമാക്കിയിട്ടുണ്ട്. ഏഴു പേജുള്ള പരാതിയാണ് ബിജു കോടതിയില്‍ എഴുതി നല്‍കിയത്. നുണപരിശോധനയ്ക്ക് വിധേയനാവാന്‍ താന്‍ തയ്യാറാണെന്നും ബിജു വ്യക്തമാക്കിയിട്ടുണ്ട്
Post a Comment